14/08/2018
ബഹുമാനമുള്ള അച്ചൻ/സഭാ ശുശ്രൂഷകൻ/യുവജന പ്രവർത്തകർ/യുവതീയുവാക്കൾ...
സമീപകാലത്തെങ്ങും കേട്ടുകേൾവി പോലുമില്ലാത്ത തരത്തിൽ മഴക്കെടുതിയിലൂടെ കേരള ജനത കടന്ന് പോവുകയാണല്ലോ... ഇതി നോടകം തന്നെ 22 ഡാമുകൾ തുറന്നു. മിക്ക ജില്ലകളിലും ഉരുൾപൊട്ടൽ. അനേകം ജനവാസ പ്രദേശങ്ങൾ വെള്ളത്തിനടിയിൽ. പല ജില്ലകളും ഒറ്റപ്പെട്ട അവസ്ഥയിൽ. മരണസംഖ്യ ഉയരുന്നു. ജനം എന്ത് ചെയ്യണം എന്നറിയാതെ പകച്ച് നിൽക്കുന്നു. ഇത്തരുണത്തിൽ സ്നേഹാർദ്രമായ ഇടപെടലിലൂടെ സഹജീവിതങ്ങൾക്ക് കൈത്താങ്ങാകാൻ നമുക്കും ഒരുമിക്കാം.
അഭിവന്ദ്യ റൈറ്റ്.റവ.A.ധർമ്മരാജ് റസ്സാലം തിരുമേനിയുടെ ആശീർവാദത്തോടെയും ദക്ഷിണ കേരള മഹായിടവക ഔദ്യോഗിക ഭാരവാഹികളുടെയും, യുവജനപ്രസ്ഥാനത്തിന്റെയും നേതൃത്വത്തിൽ,മഴയും, പ്രളയവും ഏറെ ദുരന്തം വിതച്ച CSI ഈസ്റ്റ് കേരള മഹായിടവക പരിധിയിൽ വരുന്ന ഒറ്റപ്പെട്ട ആദിവാസി ഗ്രാമങ്ങളിലെ കുടുംബങ്ങൾക്ക് സാന്ത്വന സ്പർശമേകുന്നു.
യുവജനവാരം ആഘോഷിക്കുന്ന നമുക്ക് എന്ത് ചെയ്യാനാവും.........?
1.പ്രാർത്ഥിക്കാനാകും 🛐 കാലാവസ്ഥ ശാന്തമാകാൻ..ശരിയായ പുനരധിവാസം സാധ്യമാകാൻ...ഉറ്റവരുൾ പ്പെടെ സകലവും നഷ്ടമായവർ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുവാൻ🙏
2. പ്രവർത്തിക്കാനാകും. 🤝 ആവശ്യമറിഞ്ഞ് നമ്മെക്കൊണ്ട് കഴിയുന്ന സഹായം ചെയ്യാനാകും.☦
പ്രധാന ആവശ്യങ്ങൾ...
ബഡ് (3 ft) 100 എണ്ണം (ഒരെണ്ണം 650 രൂപ) ബഡ്ഷീറ്റ് 100 എണ്ണം (ഒരെണ്ണം180 രൂപ )
തലയിണ 100 എണ്ണം (ഒരെണ്ണം100 രൂപ) പില്ലോ കവർ 100 എണ്ണം (ഒരെണ്ണം 40 രൂപ) ലുങ്കി 100 എണ്ണം (ഒരെണ്ണം100രൂപ) നൈറ്റി100എണ്ണം. (ഒരെണ്ണം180 രൂപ)
അരി, പലവ്യജ്ഞനം, ബിസ്കറ്റ്,തുടങ്ങി പെട്ടെന്ന് കേടാകാത്ത ഭക്ഷണ സാധനങ്ങൾ...
അടങ്ങിയ കിറ്റ്- 400 രൂപ.
ഒരു ജനതയുടെ കണ്ണീരൊപ്പാനുള്ള മഹായിടവകയുടെ ഈ ഉദ്യമത്തിൽ മേൽപ്പറഞ്ഞ സാധനങ്ങളോ, അത് വാങ്ങാനുള്ള പണമോ, ആഗസ്റ്റ് 16 വ്യാഴം, രാവിലെ 10 മണിക്കു മുൻപ് മഹായിടവക യൂത്ത് ബോർഡ് ഓഫീസിൽ എത്തിച്ച് ഈ വർഷത്തെ യുവജനവാരം അർഥവത്തായ് ആചരിക്കുവാൻ, ഈ ചെറിയവരിൽ ഒരുത്തനു ചെയ്തത് എനിക്കാണ് ചെയ്തത് എന്നു പഠിപ്പിച്ച ക്രിസ്തു നമ്മെ പ്രചോദിപ്പിക്കട്ടെ എന്ന പ്രാർത്ഥനയോടെ
കർതൃശുശ്രൂഷയിൽ...
ശ്രീ.ജോസ് രാജീവൻ
(യൂത്ത് സെക്രട്ടറി📱 9746022777)
റവ. S S സുനിൽ കുമാർ
(യൂത്ത്ഡയറക്ടർ 📱999 5013319)