കീളിയോട് ശ്രീ ഭദ്രകാളി യക്ഷിയമ്മൻ ദേവീ ക്ഷേത്രം

  • Home
  • India
  • Neyyattinkara
  • കീളിയോട് ശ്രീ ഭദ്രകാളി യക്ഷിയമ്മൻ ദേവീ ക്ഷേത്രം
Directions

കീളിയോട് ശ്രീ ഭദ്രകാളി യക്ഷിയമ്മൻ ദേവീ ക്ഷേത്രം ശ്രീ ഭദ്രകാളീ ദേവിയും യക്ഷിയമ്മ ചേട്

പെരുമ്പഴുതൂർ കീളിയോട് ശ്രീ ഭദ്രകാളി യക്ഷിയമ്മൻ ദേവീ ക്ഷേത്രം. നെയ്യാറിൻ്റെ തീരത്ത് ശ്രീ നാരായണ ഗുരുദേവൻ്റെ പാദസ്പർശത്താൽ...
28/09/2026

പെരുമ്പഴുതൂർ കീളിയോട് ശ്രീ ഭദ്രകാളി യക്ഷിയമ്മൻ ദേവീ ക്ഷേത്രം.

നെയ്യാറിൻ്റെ തീരത്ത് ശ്രീ നാരായണ ഗുരുദേവൻ്റെ പാദസ്പർശത്താൽ അനുഗ്രഹീതമായ അരുവിപ്പുറത്തിനടുത്തായ പെരുമ്പഴുതൂർ ദേശം
പെരുമ്പഴുതൂരിൽ കീളിയോട് ദേശദേവതയായി പരിവാരസമേതം വാണരുളുന്ന കീളിയോട്ടമ്മ🙏🙏🙏
ഒരു ദേശത്തിൻ്റെ ആശയ വരദായനിയായി ശ്രീമൂലസ്ഥാനത്ത് മുല്ലത്തറയിൽ വാണരുളുന്ന ശ്രീ ഭദ്രകാളിയും ദേവിയായും അമ്മയായും ജേഷ്ഠാനുജത്തിമാരായ മേലാങ്കോട് സങ്കല്പത്തിലെ യക്ഷിയമ്മമാരും ഇവിടത്തെ പ്രധാന പ്രതിഷ്ഠകളാണ്. കൂടാതെ ഗണപതി ഭഗവാൻ, അയ്യപ്പൻ, നാഗദൈവങ്ങൾ, യോഗീശ്വരൻ, മന്ത്രമൂർത്തി, തമ്പുരാൻ ഉപദേവതാ പ്രതിഷ്ഠകളും ഉണ്ട്.

മകരമാസത്തിലെ പൂരം നാളിൽ തുടങ്ങി ചോതി നാളിൽ അവസാനിക്കുന്ന മകരചോതി പൊങ്കാല മഹോത്‌സവം ഇവിടത്തെ പ്രത്യേകതയാണ്. ചോതി നാളിൽ ദേവിക്ക് പൊന്നിൻ കുടത്തിൽ തീർത്ഥാഭിഷേകവും നടത്തിവരുന്നു.

കൈകൂപ്പി നിൽക്കുന്ന ഭക്തരുടെ മനസ്സിൽ അനുഗ്രഹവർഷം ചൊരിയുന്ന
വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന കീളിയോട്ടമ്മ എന്നാണ് ഭക്തരുടെ വിശ്വാസം
വിദ്യാഭ്യാസം തൊഴിൽ മാംഗല്യം തടസ്സങ്ങൾ മാറാൻ പ്രത്യേക പൂജകളും വഴിപാടുകളും നടത്തിവരുന്നു.

ഗുരുതിപൂജ, കുങ്കുമാഭിഷേകം, കടുംപായസ്സം , പൊങ്കാല - അട നിവേദ്യം എന്നിവ ഉദ്ദിഷ്ട കാര്യസിദ്ധിക്ക് ഭക്തർ അമ്മക്ക് മുന്നിൽ അർപ്പിക്കുന്നു.

📍 തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര കാട്ടാക്കട റോഡിൽ കീളിയോട് ജംഗ്ഷനിൽ മാമ്പഴക്കര റോഡിൽ 100 മീറ്റർ ദൂരത്ത് ക്ഷേത്രത്തിൽ എത്തിച്ചേരാം
Contact No. 9895568265.
#കീളിയോട്ടമ്മ
#ക്ഷേത്രങ്ങൾ
#നെയ്യാറ്റിൻകര

ബഹുമാന്യ ഭക്തജനങ്ങളെ ദേവപ്രശ്ന വിധിപ്രകാരം ഭദ്രകാളിക്ക് പുതിയ ആലയം നിർമ്മിക്കുന്നതിന് വേണ്ടിയുള്ള തുടർ പ്രവർത്തനങ്ങൾക്ക്...
15/09/2026

ബഹുമാന്യ ഭക്തജനങ്ങളെ ദേവപ്രശ്ന വിധിപ്രകാരം ഭദ്രകാളിക്ക് പുതിയ ആലയം നിർമ്മിക്കുന്നതിന് വേണ്ടിയുള്ള തുടർ പ്രവർത്തനങ്ങൾക്ക് പൂർണ്ണമായ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു🙏🙏🙏

15/07/2026

🙏🙏🙏

പെരുമ്പഴുതൂർ കീളിയോട് ശ്രീ ഭദ്രകാളി യക്ഷിയമ്മൻ ദേവീ ക്ഷേത്രത്തിലെ ശ്രീ മലയിൻകീഴ് കണ്ണൻ നായർ അവർകളുടെ ദേവപ്രശ്ന വിധി പ്രക...
13/07/2026

പെരുമ്പഴുതൂർ കീളിയോട് ശ്രീ ഭദ്രകാളി യക്ഷിയമ്മൻ ദേവീ ക്ഷേത്രത്തിലെ ശ്രീ മലയിൻകീഴ് കണ്ണൻ നായർ അവർകളുടെ ദേവപ്രശ്ന വിധി പ്രകാരം ശ്രീ ഭദ്രകാളി ദേവിക്ക് പുതിയ ആലയം പണിയണം എന്ന പ്രകാരം ക്ഷേത്ര തച്ചൻ ശ്രീ ധരണി ആശാൻ അവർകൾ ആലയത്തിന് സ്ഥാനം കണ്ടെത്തി കുറ്റി വയ്ക്കുകയും ചെയ്തു.

ഈ വരുന്ന ബുധനാഴ്ച 15/07/2026 രാവിലെ 7.40 നും 8.20 നും മദ്ധ്യയുള്ള ശുഭ മുഹൂർത്തത്തിൽ ശ്രീ ഭദ്രകാളി ദേവിക്ക് ശ്രീകോവിൽ പണിയുന്നതിനുള്ള ശിലാന്യാസം ക്ഷേത്ര തന്ത്രി ശ്രീ കൂട്ടപ്പന രാജ് കുമാർ പോറ്റിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന വിവരം എല്ലാ ദേവീ ഭക്തജനങ്ങളെയും ദേവീ നാമത്തിൽ അറിയിക്കുകയാണ്🙏🙏🙏

കീളിയോട് ശ്രീ ഭദ്രകാളി യക്ഷിയമ്മൻ ദേവീ ക്ഷേത്രത്തിലെ ഭദ്രകാളി ദേവിക്ക് ക്ഷേത്രം പണിയുന്നതിന് വേണ്ടിക്ഷേത്ര തച്ചൻ ശ്രീ ധര...
12/07/2026

കീളിയോട് ശ്രീ ഭദ്രകാളി യക്ഷിയമ്മൻ ദേവീ ക്ഷേത്രത്തിലെ ഭദ്രകാളി ദേവിക്ക് ക്ഷേത്രം പണിയുന്നതിന് വേണ്ടിക്ഷേത്ര തച്ചൻ ശ്രീ ധരണി ആശാൻ്റെ കാർമ്മികത്വത്തിൽ കുറ്റി വയ്പ് നടത്തി.🙏🙏🙏

1008 കാളി നാമങ്ങൾ ദിവസവും ഓരോന്ന് വീതം പഠിച്ചാൽ എന്ത് ഗുണം?ദിവസവും ഒരു നാമം വീതം പഠിക്കുകയും അതിന്റെ അർത്ഥം മനസ്സിലാക്കി...
10/06/2026

1008 കാളി നാമങ്ങൾ ദിവസവും ഓരോന്ന് വീതം പഠിച്ചാൽ എന്ത് ഗുണം?

ദിവസവും ഒരു നാമം വീതം പഠിക്കുകയും അതിന്റെ അർത്ഥം മനസ്സിലാക്കി ഭക്തിപൂർവ്വം സ്മരിക്കുകയും ചെയ്യുന്നത് വളരെ നല്ലൊരു ഉപാസനയാണ്. ഓരോ നാമവും അമ്മയുടെ ഓരോ ശക്തിതത്ത്വത്തെയും ഭാവത്തെയും സൂചിപ്പിക്കുന്നു.

ഒരു നാമം പഠിക്കുമ്പോൾ:

• അതിന്റെ അർത്ഥം മനസ്സിലാക്കുക.
• ആ നാമത്തിന്റെ ഭാവം മനസ്സിൽ ധ്യാനിക്കുക.
• അമ്മയെ സ്മരിച്ച് പ്രാർത്ഥിക്കുക.

ഇങ്ങനെ ക്ഷമയോടെയും ഭക്തിയോടെയും മുന്നോട്ട് പോകുമ്പോൾ, നാമങ്ങൾ വെറും വാക്കുകളല്ലാതെ അമ്മയുടെ അനുഗ്രഹം അനുഭവപ്പെടാം.

ദിവസം 2

ഇന്നത്തെ നാമം:

🌺 ഓം മഹാകാല്യൈ നമഃ 🌺

ഈ നാമത്തിന്റെ അർത്ഥം:
• മഹാ = മഹത്തായ, സർവ്വോന്നതമായ
• കാളി = കാലത്തെയും മരണത്തെയും അതിജീവിച്ച ആദിശക്തി
• ആയൈ = ആ ദേവിക്ക്
• നമഃ = നമസ്കാരം, പ്രണാമം

“ഓം മഹാകാല്യൈ നമഃ”

എന്നത്:

“കാലത്തെയും സൃഷ്ടി-സ്ഥിതി-സംഹാര ചക്രത്തെയും അതിജീവിച്ച് നിൽക്കുന്ന മഹാകാളി ദേവിക്ക് ഞാൻ നമസ്കരിക്കുന്നു.”

ഇങ്ങനെ ദിവസവും ഒരു നാമം, അതിന്റെ അർത്ഥവും ഭാവനയും പഠിച്ചാൽ 1008 ദിവസങ്ങൾ കൊണ്ട് 1008 നാമങ്ങൾ മനസ്സിലാക്കാൻ കഴിയും. 🙏🌺

ഞാൻ വീരസാധന ക്രമത്തിലാണ് അതുകൊണ്ട് കുലാചാരത്തിലൂടെയും ഗുരുക്കന്മാരുടെയും കർണവന്മാരുടെയും നിർദേശങ്ങൾ അനുസരിച്ചുമാണ് ഉപാസനാകാര്യങ്ങൾ ചെയ്യുന്നത്.

ആ മഹാവീരസാധനയുടെ മാർഗത്തിൽ അമ്മയെ സേവിക്കാൻ എനിക്ക് സന്ദേശം അയയ്ക്കാം. എന്നാൽ കുറഞ്ഞപക്ഷം നാമജപമെങ്കിലും സ്ഥിരമായി ചെയ്യുന്നവരായിരിക്കണം.

ഭക്തിയും സമർപ്പണവും നാമജപവും ഉള്ള മനസ്സോടെയാണ് ഈ മാർഗത്തിൽ മുന്നോട്ട് പോകേണ്ടത്.

അമ്മയുടെ അനുഗ്രഹം എല്ലാവരിലും ഉണ്ടാകട്ടെ. 🙏
#ഭദ്രകാളി #കീളിയോട്ടമ്മ

17/02/2026

മകര ചോതി മഹോത്സവം 2026🙏🙏🙏

മകര ചോതി മഹോത്സവം 2026🙏🙏🙏ഭൂമിക കലാ സാഹിത്യ വേദി നെയ്യാറ്റിൻകര അവതരിപ്പിച്ച യക്ഷിയമ്മൻ കാവ്യാർച്ചന
06/02/2026

മകര ചോതി മഹോത്സവം 2026🙏🙏🙏

ഭൂമിക കലാ സാഹിത്യ വേദി നെയ്യാറ്റിൻകര അവതരിപ്പിച്ച യക്ഷിയമ്മൻ കാവ്യാർച്ചന

കീളിയോട്ടമ്മയുടെ രണ്ടാം തിരു:ഉത്സവം🙏🙏🙏ഭഗവതിസേവ🙏🙏🙏
05/02/2026

കീളിയോട്ടമ്മയുടെ രണ്ടാം തിരു:ഉത്സവം🙏🙏🙏
ഭഗവതിസേവ🙏🙏🙏

Address

Keeliyodu Perumpazhuthoor
Neyyattinkara

Website

Alerts

Be the first to know and let us send you an email when കീളിയോട് ശ്രീ ഭദ്രകാളി യക്ഷിയമ്മൻ ദേവീ ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category