SNDP ശാഖ ഇഴുവിക്കോട് ചെറിയകൊല്ല

SNDP ശാഖ ഇഴുവിക്കോട് ചെറിയകൊല്ല സാമൂഹിക സംഘടന

ജീവന്മുക്തന്മാരുടെ ദേഹത്യാഗത്തെ ആണ് "സമാധി" എന്ന പേരില്‍ അറിയപെടുന്നത്... ജീവിതത്തിന്റെ ഏറ്റവും പാവനവും അത്യുന്നതവുമായ അ...
21/09/2022

ജീവന്മുക്തന്മാരുടെ ദേഹത്യാഗത്തെ ആണ് "സമാധി" എന്ന പേരില്‍ അറിയപെടുന്നത്... ജീവിതത്തിന്റെ ഏറ്റവും പാവനവും അത്യുന്നതവുമായ അവസ്ഥയാണ് സമാധി ....

യോഗശാസ്ത്രപ്രകാരം യമം, നിയമം, ആസനം, പ്രാണായാമം , പ്രത്യാഹാരം , ധാരണം, ധ്യാനം , സമാധി എന്നിങ്ങനെ യോഗത്തിന് എട്ടംഗങ്ങള്‍ ഉണ്ട് . ആദ്യത്തെ അഞ്ചെണ്ണതെ ബഹിരംഗം എന്നും, അവസാനത്തെ മൂന്നെണ്ണതെ അന്തരംഗം എന്നും വിളിക്കുന്നു .ധ്യാനം പരിപക്വ അവസ്ഥയെ പ്രാപിക്കുമ്പോള്‍ ആണ് സമാധി ലഭിക്കുന്നത് . ധ്യാനാവസ്ഥയില്‍ ധ്യാനിക്കുന്നവന്‍, ധ്യാനിക്കപെടുന്ന വസ്തു, ധ്യാനം എന്ന ക്രിയ എന്നിങ്ങനെ മൂന്ന് പിരിവുകള്‍ ഉണ്ട്. ഈ സൂക്ഷ്മമായ ത്രിപുടി നഷ്ടപ്പെട്ട് ആത്മമഹിമയില്‍ മാത്രം സ്ഥിതി ചെയ്യുമ്പോള്‍ യോഗി സമാധിസ്ഥിതനാകുന്നു ...

കേവലാവസ്ഥയില്‍ -സ്വരൂപമാത്രനായി സ്ഥിതി ചെയ്യുന്നതാണ് സമാധി. സമാധിയിലൂടെ അദ്വൈതാനുഭവം ലഭിക്കുന്നു. ജനനമരണ ചക്രങ്ങളിലൂടെയുള്ള പുനരാവൃത്തി സമാധിലാഭതോടുകൂടി നിലയറ്റു പോകുന്നു..മനുഷ്യജീവിതത്തിന്റെ പരമമായ ലക്ഷ്യം ജീവബ്രഹമൈക്യ രൂപത്തിലുള്ള അദ്വൈതാനുഭവം സഹജമാക്കുകയാണ്.ഈ ജീവിതം നട്ടൊരു ജീവിതത്തിന്റെ സാധ്യതയെ നിരാകരിക്കുന്ന വിധത്തില്‍ ചാരിതാര്‍ത്ഥമായി അവസാനിപിച്ചു ശരീരം ഉപേക്ഷിക്കുന്നവരെ ആണ് "സമാധി പ്രാപിച്ചു" എന്ന് ശാസ്ത്രീയമായി വിവക്ഷിക്കുന്നത്. .....

ജനനമരണ ചക്രത്തിലെ ആവിര്‍ഭാവ തിരോഭാവങ്ങളുടെ സ്വാഭാവിക അവസ്ഥയാണ് ജനനവും മരണവും....ജീവന്മുക്തന്മാരുടെ ദേഹ ത്യാഗത്തെ സമാധി എന്നും അങ്ങനെ അല്ലാത്തവരുടെ ശരീര വിയോഗത്തെ മരണമെന്നും പറയുന്നു........

(ഗുരുദേവന്റെ സത്യ ദര്‍ശനം - സ്വാമി ശാശ്വതികാനന്ദ )

ഗുരുദേവന്റെ കാലടിപാടുകള്‍ പിന്തുടരുക എന്നതാണ് നമുക്ക് ഏറ്റവും കരണീയം... ജനിമൃതികളുടെ അവസ്ഥ ഇനിയും ഉണ്ടാകാതെ തൃപ്പാദങ്ങളില്‍ ചേരുവാന്‍ ഉള്ള ശ്രമം......

ഈ സമാധി ദിനത്തില്‍ ഓരോ ശ്രീനാരായണീയനും ചെയ്യേണ്ട ഒരു കാര്യം ഉണ്ട്.... അത് പ്രാര്‍ഥനയോ, ജപമോ, നിരാഹാരവ്രതമോ അല്ല മറിച്ചു....

" ജീവിതത്തിലെ ഒരു നിമിഷം പോലും ഗുരുദേവന്‍ പകര്‍ന്നു തന്ന ധാര്‍മിക ചിന്തകളില്‍ നിന്നും വ്യതിചലിക്കില്ല എന്ന ദൃഢ പ്രതിജ്ഞ ".

ഗുരുദേവനുള്ള ഗുരു ദക്ഷിണ ആകട്ടെ നമ്മുടെ ഈ പ്രതിജ്ഞ..

ത്രികരണ ശുദ്ധി നിദര്‍ശനമായി
പ്രഥിതമാം ഭവല്‍ ചരിതം ഞങ്ങള്‍ക്കു
ശരണമാകണേ ! ശരണമാകണേ ,
ശരണമാകണേ , പരമ സദ്‌ ഗുരോ
Kadappad kamal jith sir.

ഒന്നാം പ്രതിഷ്ഠാ വാർഷികവും,ചതയ ദിനാഘോഷവും.
08/09/2022

ഒന്നാം പ്രതിഷ്ഠാ വാർഷികവും,ചതയ ദിനാഘോഷവും.

കർക്കടക മാസത്തിലെ ചതയം,ഏവർക്കും ആശംസകൾ.
17/07/2022

കർക്കടക മാസത്തിലെ ചതയം,
ഏവർക്കും ആശംസകൾ.

എസ് എൻ ഡി പി യോഗം ശാഖ NO 1 (നീല പേരൂർ  കുട്ടനാട് യൂണിയൻ).                                                               ...
17/05/2022

എസ് എൻ ഡി പി യോഗം ശാഖ NO 1 (നീല പേരൂർ കുട്ടനാട് യൂണിയൻ).

കടപ്പാട്

16/05/2022
ധനുമാസത്തിലെ തിരു: ചതയദിന ആശംസകൾ -
06/01/2022

ധനുമാസത്തിലെ തിരു: ചതയദിന ആശംസകൾ -

9 - ആം തിയതി നിശ്ചയിച്ചിരുന്ന ഗുരുദേവ വിഗ്രഹ പ്രതിഷ്ഠ , ഈ ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവച്ചിരി...
06/05/2021

9 - ആം തിയതി നിശ്ചയിച്ചിരുന്ന ഗുരുദേവ വിഗ്രഹ പ്രതിഷ്ഠ , ഈ ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവച്ചിരിക്കുന്നു.

ശാഖ യുടെ ചിരകാല അഭിലാഷമായ ഗുരുക്ഷേത്രം 2021 മേയ് 9 ന് പൂവണിയുന്നു.
25/04/2021

ശാഖ യുടെ ചിരകാല അഭിലാഷമായ ഗുരുക്ഷേത്രം 2021 മേയ് 9 ന് പൂവണിയുന്നു.

Address

Neyyattinkara
695504

Telephone

+919447784060

Website

Alerts

Be the first to know and let us send you an email when SNDP ശാഖ ഇഴുവിക്കോട് ചെറിയകൊല്ല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share