22/02/2023
ചാരം ഒരു പ്രതീകമാണ്. ആരാധനയുടെ ഒരു ബാഹ്യപ്രകടനമെന്നുമാത്രം കണക്കാക്കാതെ, ഓരോ വ്യക്തിയുടെയും നോമ്പുകാല യാത്രയിൽ അനുതപിക്കുന്ന ഹൃദയ മനോഭാവത്തിന്റെ അടയാളമായി അത് മാറുന്നു. അതിനാൽ ഓരോ വിശ്വാസിയും ഇതിന്റെ ആന്തരിക അർഥം മനസ്സിലാക്കിയിരിക്കേണ്ടത് അനിവാര്യമാണ്. ക്രിസ്തുവിന്റെ പീഡാസഹനം, മരണം, ഉത്ഥാനം എന്നിവയിലേക്കുള്ള ക്രൈസ്തവന്റെ വിളിയാണ് നോമ്പ്. അതിന്റെ ആദ്യ ദിനം മുതൽ പ്രാർത്ഥനയിൽ നാം ഓരോരുത്തരും ഒരുങ്ങേണ്ടിയിരിക്കുന്നു. അനുതാപത്തിന്റെയും ആത്മപരിവർത്തനത്തിന്റെയും നാളുകളിലേക്കായി പ്രത്യേകമാം വിധം വിളിക്കപ്പെടുകയാണ് ഓരോ ക്രൈസ്തവനും.
ജീവിതത്തിന്റെ ദുർബലതയും അർത്ഥവും സൂചിപ്പിക്കുന്ന ഈ അവസരത്തിൽ നിത്യജീവിതത്തിനായി ദൈവത്തിന്റെ കാരുണ്യം അത്യാവശ്യമെന്നു തെളിയിക്കുകയാണ് ഈ ദിനത്തിന്റെ ആചരണത്തിലൂടെ.