ദേവേശ്വരം ശ്രീ മഹാദേവർ ക്ഷേത്രം

  • Home
  • India
  • Neyyattinkara
  • ദേവേശ്വരം ശ്രീ മഹാദേവർ ക്ഷേത്രം

ദേവേശ്വരം ശ്രീ മഹാദേവർ ക്ഷേത്രം Deveswaram Sree Mahadevar Temple is one of the most ancient mighty temple situated in Amaravila,Near Neyyattinkara, Thiruvananthapuram District

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രചരിത്രങ്ങളെസംബന്ധിച്ചുള്ള നിരൂപങ്ങളിൽ ദേവേശ്വരം ശ്രീ മഹാദേവർ ക്ഷേത്ര ചരിത്രം ഇങ്ങനെ പ്രതിപാദിക്കുന്നു.

ഐതീഹ്യം

പരശുരാമനും ശ്രീരാമനും ഇവിടെ എഴുന്നെള്ളിയിട്ടുണ്ടെന്നും പരശുരാമൻ സന്ന്യാസം വരിച്ചു ക്ഷേത്രത്തിൽ കഴിച്ചു കൂട്ടി എന്നും പറയപ്പെടുന്നു. സീതാന്വേഷണത്തിനിടയിൽ ശ്രീരാമലക്ഷ്മണന്മാർ ഇവിടെ ദേവേശ്വരത്തപ്പനെ ഉപാസിച്ചു കൊണ്ടു ഭജനമിരുന്നിട്ടുള്ളതായും വിശ്വാസമുണ്ട്. കൂടാതെ വടക്കുനിന്നു വന്ന ഒരു യോഗീശ്വരന്റെ സാന്നിധ്യവുമായി ബന്ധപ്പെടുത്തി പറയപ്പെടുന്ന ഒരു ഐതീഹ്യമനുസരിച്ച് തീർത്ഥാടനത്തിനിടെ ഇവിടെ എത്തിയ ഒരു യോഗി സമീപത്തുള്ള പ്രസിദ്ധമായ ഒരു തറവാട്ടിലെ കാരണവരുമായി സൗഹൃദത്തിലായി. ദേവേശ്വരം വിട്ട് മടങ്ങാൻ തുനിഞ്ഞ യോഗിയോട് പോകരുതെന്നു കാരണവർ അഭ്യർത്ഥിച്ചു എന്നും സാന്ത്വനപ്പെടുത്താനായി കെട്ടിയ മണിയാണ് ഇവിടെ ഉള്ളതെന്നും ഭക്തർ അഭിപ്രായപ്പെടുന്നു.
ക്ഷേത്രത്തിലെ കരിങ്കൽ തൂണുകളും ശില്പങ്ങളും മാത്രമല്ല നിർമ്മാണ ശൈലി തന്നെയും പഴമയ്ക്കു നിദർശനമായി പരിലസിക്കുന്നു.
വർഷങ്ങൾക്കു മുൻപ് ഈ ക്ഷേത്രം വളളിപ്പടർപ്പുകളാലും കുറ്റിച്ചെടികളാലും മൂടപ്പെട്ടു കിടന്നിരുന്നതായും അതിലുപരി വിഷ സർപ്പങ്ങളുടെ വിഹാരകേന്ദ്രവുമായിരുന്നത്രേ. ആരെങ്കിലും എപ്പോഴെങ്കിലും ഒരു തിരി വിളക്കു കൊളുത്തിവച്ചാലായി. കാലക്രമേണ വന്ന പുരോഗമനത്താൽ ആത്മീയവും ഭൗതീകവുമായ തേജസ്സ് കൈവന്നിരിക്കുന്നു. പണ്ടെങ്ങോ നിലനിന്നിരുന്ന ഒരു മഹാക്ഷേത്രം അതിന്റെ പൂർണ്ണ തകർച്ചയ്ക്കുശേഷം ഉയിർത്തെഴുന്നേല്ക്കുന്നതാവാം എന്നു അനുമാനിക്കപ്പെടുന്നു.
ക്ഷേത്രത്തിനു വെളിയിലും, മണ്ണിനടിയിലുമുള്ള വൻ ശിലകളുടെ നിക്ഷേപം ഈ സങ്കല്പം ശരിവയ്ക്കുന്നു. ഒറ്റക്കല്ലിൽ തീർത്ത അടിത്തറയുള്ള ചതുരാകൃതിയിലുള്ള ശ്രീകോവിൽ, കരിങ്കൽ തുറന്നുകൾ ഇവയൊക്കെ ചരിത്രകാരന്മാർ അത്ഭുതത്തോടെ നോക്കിക്കാണുന്നു. നിഗൂഢസത്യങ്ങളുടെ നേർത്ത ഭാവങ്ങളുമായി ചരിത്രം ഇവിടെ ഉറങ്ങുകയാണ്. നൂറ്റാണ്ടുകളുടെ ചരിത്രത്താൽ ധന്യമായ ഈ ആത്മീയ ഗൃഹം സ്നേഹത്തിന്റെയും സംസ്കാരത്തിന്റെയും ആത്മീയവിശുദ്ധിയുടേയും ഉദാത്തമാതൃകയായി ഞങ്ങൾ സംരക്ഷിച്ചു പോരുന്നു............... ഓം നമ:ശിവായ

Address

Deveswaram, Amaravila
Neyyattinkara
695122

Opening Hours

Monday 5:15am - 10am
5pm - 8pm
Tuesday 5:15am - 10am
5pm - 8pm
Wednesday 5:15am - 10am
5pm - 8pm
Thursday 5:15am - 10am
5pm - 8pm
Friday 5:15am - 10am
5pm - 8pm
Saturday 5:15am - 10am
5pm - 8pm
Sunday 5:15am - 10am
5pm - 8pm

Website

Alerts

Be the first to know and let us send you an email when ദേവേശ്വരം ശ്രീ മഹാദേവർ ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category