24/10/2022
അഭിനന്ദനങ്ങൾ *വടം വലി മത്സരത്തിൽ ചാമ്പ്യൻമാരായി ചന്ദ്രമംഗലം( C )ടീം*
🟡🔵
*കാട്ടാക്കട* : കെ എൽ സി എ നെയ്യാറ്റിൻകര രൂപത സമിതി KLCA, KCYM ഉം ഒരു കോടിക്ക് കീഴിൽ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന ആഹ്വനം നൽകി സംഘടിപ്പിച്ച *ഒന്നാമത് വടം വലി മത്സരത്തിൽ* *കാട്ടാക്കട സോണലിലെ ചന്ദ്രമംഗലം യൂണിറ്റിലെ ചന്ദ്രമംഗലം C ടീം ചാമ്പ്യൻ മാരായി* 🏆🏆🏆ഉച്ചക്ക് 2മണിക്ക് മണ്ഡപത്തിൻകടവ് ദൈവാലയ അംഗണത്തിൽ നടന്ന മത്സരങ്ങൾ *ഇടവക വികാരി ഫാ ബെനഡിക്ട് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു,* രൂപത പ്രസിഡന്റ് *ആൽഫ്രഡ് വിൽസൺ ഡി* ആമുഖ പ്രസംഗം നടത്തി, ജനറൽ സെക്രട്ടറി *വികാസ് കുമാർ എൻ വി* സ്വാഗതം ആശംസിച്ചു,
വൈകുന്നേരം 8മണിയോടെ അവസാനിച്ച മത്സരത്തിൽ *ഒന്നാം സമ്മാനം* നേടിയ 🔵 *ചന്ദ്രമംഗലം C ടീം*🟡 *ഫാ ബെനഡിക്റ്റിൽ* നിന്നും *ലിബിൻ എസ് ബെർണോ മെമ്മോറിയാൽ ട്രോഫിയും 🏆5001/-രൂപ ക്യാഷ് അവാർഡ് ജനറൽ സെക്രട്ടറി വികാസ് കുമാർ എൻ വി യിൽ നിന്നും ഏറ്റുവാങ്ങി.*
*രണ്ടാം സ്ഥാനം* നേടിയ *ചന്ദ്രമംഗലം A ടീം KLCA വക ട്രോഫിയും🏆 3001/-ക്യാഷ് അവാർഡും ഏറ്റുവാങ്ങി,*
*മൂന്നാം സ്ഥാനം* നേടിയ *ചന്ദ്രമംഗലം B ടീമിന് റിട്ട് ടീച്ചർ മുത്തയ്യൻ മെമ്മോറിയൽ ട്രോഫിയും 🏆2001/-രൂപ ക്യാഷ് അവാർഡും ലഭിച്ചു*
ചന്ദ്രമംഗലം ടീമുകളോട് മത്സരിച്ച *തിരുപുറം A ടീംമിന് നാലാം സ്ഥാനം ലഭിച്ചു...* *ആമച്ചൽ,കാൽവരി, പത്തനാവിള,അരുവിക്കര* എന്നീ ടീമുകൾ *പ്രോത്സാഹന സമ്മാനങ്ങൾ ഏറ്റുവാങ്ങി....*
🔵🟡
മത്സരങ്ങൾക്ക് രൂപത വൈസ് പ്രസിഡന്റ് *അഗസ്റ്റിൻ ജെ,* കൺവീനർ *ജോസ് ജെ ആർ,അജയൻ കെ ആർ,* സോണൽo പ്രസിഡന്റ് *അജികുമാർ ടി എസ്* എന്നിവർ നേതൃത്വം നൽകി....
രൂപത ഭാരവാഹികളായ *അനിത c ടി, എം എം അഗസ്റ്റിൻ, ജയപ്രകാശ് ഡി ജി, വിപിൻരാജ്, കിരൺകുമാർ ജി, ബിനിൽകുമാർ, ഫെലിക്സ് എഫ്* ,തുടങ്ങിയവർ പങ്കെടുത്തു.
കൂടാതെ ആത്മാർഥമായി പരിപാടിയുടെ വിജയത്തിനായി പരിശ്രമിച്ച സോണൽ ഭാരവാഹികൾ, മണ്ഡപത്തിൻകടവ് KLCA, KCYM യൂണിറ്റ് ഭാരവാഹികൾ എന്നിവർക്ക് രൂപത സമിതിയുടെ അകമഴിഞ്ഞ നന്ദി
🔵🟡
നന്ദിയോടെ
*ജോസ് ജെ ആർ*
കൺവീനർ