Eliyahu ministries

Eliyahu   ministries Jesus Christ is the only way to heaven, No other ways.

06/04/2023
01/06/2022

ദൈവം ചെയ്യേണ്ട കാര്യം ആരെതിർത്താലും ചെയ്യും...
അത് നമ്മുടെ കണ്ണിൽ ആശ്ചര്യം ആയിരിക്കും...

14/11/2020

ഇത് എനിക്ക് കിട്ടിയ ഒരു പോസ്റ്റ്‌ ആണ്. അത്ഭുതം തോന്നി വായിച്ചപ്പോൾ....
അത്ഭുതകരമായ ഈ സത്യത്തെപ്പറ്റി ചിന്തിക്കുക
ശരീരം ചോദിക്കുന്ന ചോദ്യങ്ങൾ.
മഹാത്ഭുതമല്ലേ സഹോദരാ നമ്മുടെ ശരീരം.?
തലച്ചോർ.
490 കിലോമീറ്റർ നീളമുള്ള രക്തക്കുഴലുകൾ.!
1 മസ്തിഷിക സെല്ലിൽ എൻസൈക്ലോപീഡിയ
ബ്രിട്ടാനിക്കയുടെ 5 ഇരട്ടി
വിവരങ്ങൾ ശേഖരിക്കാം.!
ബ്രെയ്നിന്റെ നിർദേശങ്ങൾ
170 മൈൽ വേഗത്തിൽ നാഡി കോശങ്ങളിലൂടെ കുതിക്കുന്നു.!
എക്സ്പ്രസ് ഹൈവേയിലെ വാഹന സഞ്ചാരത്തേകൾ അതിവേഗം.!
ഒരു സെക്കന്റിൽ "1 ലക്ഷം" സന്ദേശങ്ങൾ.!
ശ്വാസം, രക്ത പ്രവാഹം,
വിശപ്പ്, ദാഹം,
അംഗചലനങ്ങൾ,
കൺ പോളകളുടെ അനക്കം
പോലും തലച്ചോർ നിയന്ത്രിക്കുന്നു.!
നമ്മുടെ മസ്തിഷ്കം
25 വാട്സ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു.!
ഒരു ബൾബിന്
പ്രകാശിക്കാനുള്ള പവർ.!
ഭാരം 1.3 കിലോഗ്രാം മാത്രം. !
വ്യാപ്തി
14 cm x 16 cm x 9 cm
മാത്രവും!
ഇതൊക്കെ നൽകിയവനേക്കാൾ നമ്മെ സ്നേഹിക്കുന്ന മറ്റാരെങ്കിലുമുണ്ടോ?
ഹൃദയം
1 മിനുട്ടിൽ 70 തവണ മിടിക്കുന്നു.!
അപ്പോൾ ഒരു ദിനം 1 ലക്ഷം തവണ.!
ഇത് മാതാവിന്റെ ഗർഭഗ്രഹം മുതൽ മിടിച്ചു കൊണ്ടേയിരിക്കുന്നു!
ഈ മിടിപ്പ് വഴി ശരീരത്തിലെ 75 ട്രില്യന്‍ കോശങ്ങളിലേക്കും ഹൃദയം, രക്തം പമ്പ് ചെയ്തു കൊണ്ടേയിരിക്കുന്നു.!
60 വയസ്സ് വരെ ഒരു വ്യക്തിക്ക് ജീവിക്കാൻ ഏകദേശം 10,000 ഓയില്‍ ടാങ്കറുകളിൽ വഹിക്കപ്പെടുന്ന രക്തം വേണം.!
#⃣ആരാണ് ഇതിന്റെ ഉടമസ്ഥൻ?
#⃣അവനോട് നമുക്ക് കടപ്പാടില്ലെ?
രക്തക്കുഴലുകൾ
ഒരു മനുഷ്യന്റെ ശരീരത്തിലെ രക്തക്കുഴലുകളുടെ നീളം
96560 കിലോമീറ്റർ.!
ഭൂമിയുടെ ചുറ്റളവ്
40075 കിലോമീറ്റർ.!
അഥവാ ഒരൊറ്റ മനുഷ്യ
ശരീരത്തിലെ രക്തക്കുഴലുകൾക്ക് തന്നെ ഭൂമിയെക്കാൾ രണ്ടിരട്ടി വലിപ്പമുണ്ട്.!
എങ്കിൽ 700 കോടി മനുഷ്യരുടെ രക്ത സഞ്ചാര പാത ഒരുക്കിയവൻ എത്ര ഉന്നതൻ?
ശ്വാസ കോശം
രക്തക്കുഴലുകളിൽ
ഓക്സിജൻ എത്തിക്കലാണ് ധർമ്മം.!
കാഴ്ചയിൽ ഏതാനും
സെന്റീമീറ്റർ മാത്രം.!
എന്നാൽ
ശ്വാസ കോശം തുറന്നാൽ ഒരു ടെന്നീസ് കോർട്ടിന്റെ വ്യാപ്തി.!
ആരാണിത് ചിട്ടപ്പെടുത്തിയത്?
ഒരു മൊട്ടു സൂചി പോലും സ്വയംഭൂ അല്ലെങ്കിൽ ഇതെല്ലാം ആകസ്മികമാണോ.?
കിഡ്നി
രക്തക്കുഴലുകളിൽ മാലിന്യം എത്തുന്നത് തടയുന്നു.
എല്ലാ ദിവസവും 180 ലിറ്റർ രക്തം അരിച്ചെടുക്കുന്നു.
ആമാശയം
ദഹന പ്രക്രിയയാണ് ജോലി.!
ദഹനത്തെ സഹായിക്കാൻ
അതി ശക്ത സംഹാരശേഷിയുള്ള ഹൈഡ്രോ ക്ലോറിക്ക്
ആസിഡുകൾ ഇവിടെ ധാരാളം.!
ഈ ആസിഡുകൾക്ക്
ഒരു ബ്ലേഡിനെ പോലും
നശിപ്പിക്കാൻ കഴിയും.!
എന്നാൽ ആമാശയം ഇതിൽ
നിന്നും സംരക്ഷിക്കപ്പെടുന്നു.!?
കാരണം ഒരോ മൂന്ന് ദിവസത്തിലും ഒരു പ്രത്യേക പാട പുതുതായി നിർമിക്കപ്പെട്ട് കൊണ്ടിരിക്കുന്നു.!
ഒരു വ്യക്തിക്ക് തന്നെ അയാളുടെ ആയുസ്സിൽ എത്ര പാടകൾ പണിയണം.!
കോടിക്കണക്കിന് മനുഷ്യർക്ക് ഓരോ ദിവസവും ഇത് ചെയ്ത് കൊടുക്കുന്ന
ആ സംരക്ഷകൻ പോരേ നമുക്ക്?
ഡി.എൻ.എ
ഏറ്റവും വലിയ വിവര ശേഖരണി.!
മനുഷ്യ ശരീരത്തിൽ കോടിക്കണക്കിന് കോശങ്ങൾ.!
ഓരോ കോശത്തിലും
ഒരു ഡി.എൻ.എ.!
ഒരോ ഡി.എൻ.എ യിലും
ആയിരം വോള്യം പുസ്തകങ്ങൾ.!
ഒരോ പുസ്തകത്തിലും
ഒരു ലക്ഷം പേജുകൾ.!
നഗ്ന നേത്ര ഗോചരമല്ലാത്ത ഈ ചെറു പ്രതലം ഇത്ര വിശാലമാക്കുന്നവൻ ആരാണ്?
അവനെക്കാൾ നമുക്ക് ആവശ്യങ്ങൾ നിർവ്വഹിച്ച് തരാൻ ആരുണ്ട്?
☝സുഹൃത്തെ.
താങ്കൾ ഈ ഭൂമിയിൽ
നിലനിൽക്കാൻ ഒരോ നിമിഷവും
കോടിക്കണക്കിന് രാസപ്രവർത്തനങ്ങൾ താങ്കളുടെ ശരീരത്തിൽ നടന്ന് കൊണ്ടിരിക്കുന്നു.!
ഇതിന്റെ എല്ലാം ഉടമസ്ഥൻ ആരാണ്?❓
ആ സ്രഷ്ടാവിനു പറയുന്ന പേരാണ്. ദൈവം.
■അവനു തുല്യനായി ആരുമില്ല,
■അറിവിനും കഴിവിനും പരിധിയുമില്ല,
■ഉറക്കവും മയക്കവുമില്ല,
■ജനനമില്ല, മരണമില്ല,
■പ്രതിമയും രൂപവുമില്ല,
■സൂര്യന്റെ ചന്ദ്രന്റെ അഗ്നിയുടെ ഉടമ.,..

കടപ്പാട്..... 🙏

22/10/2020

സൂര്യപ്രകാശത്തിൽ നിന്ന് ഊർജ്ജം ...
മണ്ണിൽ നിന്ന് ശരീരം ...
ആത്മാവ് ദൈവത്തിൽ നിന്ന് !!

15/10/2020

ശിശു ആഗ്രഹിക്കുന്നതല്ല കൗമാരത്തിൽ ആഗ്രഹിക്കുന്നത്...
കൗമാരത്തിൽ ആഗ്രഹിക്കുന്നതല്ല യൗവനത്തിൽ ആഗ്രഹിക്കുന്നത്...
യൗവനത്തിൽ ആഗ്രഹിക്കുന്നതല്ല മദ്ധ്യ വയസിൽ ആഗ്രഹിക്കുന്നത്...
മദ്ധ്യവയസിൽ ആഗ്രഹിക്കുന്നതല്ല വാർദ്ധക്യത്തിൽ ആഗ്രഹിക്കുന്നത്...
ശരീരത്തിൽ ഇരിക്കുമ്പോൾ ഓരോ പ്രായത്തിലും ആഗ്രഹം മാറുന്നു...
എന്നാൽ നമ്മുടെ ആത്മാവ് ആഗ്രഹിക്കുന്നത് നിത്യജീവൻ; അത് പ്രാപിക്കാത്ത ജീവിതം അർത്ഥ ശൂന്യം...

14/10/2020

മനുഷ്യന് അവനവന്റെ ആഗ്രഹത്തിനൊത്തവണ്ണമാണ് അവനവന്റെ വഴികൾ...
മനുഷ്യന്റെ വഴികൾ അവന്റെ ആയുസിനൊപ്പം അവസാനിക്കും...
ദൈവത്തിന്റെ വഴി മനുഷ്യന്റെ ആത്മരക്ഷക്ക് വേണ്ടിയുള്ളത്...
ദൈവത്തിന്റെ വഴി യേശുക്രിസ്തു; ഈ വഴിയിൽ യാത്ര ചെയ്യുന്നവൻ ഭാഗ്യവാൻ...

22/04/2020

ഏക ജീവ ഉറവിടം (യേശുക്രിസ്തു)....
ഒരു സ്രഷ്ടാവ് ....
ഒരു ഭൂമി.....
ഒരു ജാതി (മനുഷ്യ ജാതി).....
ഒരു മാർഗ്ഗം (യേശുക്രിസ്തു).....
ഒരു സത്യം (യേശുക്രിസ്തു).....
ഒരു രക്ഷ (സ്വർഗ്ഗം).....
ഒരു ശിക്ഷ (നരകം)....
ഒരു സുവിശേഷം (ഭൂലോകത്തിലെ സകല മനുഷ്യരേയും ശിക്ഷയിലേക്ക് തള്ളിവിട്ട് കൊണ്ടിരുന്ന പാപത്തെ; സൃഷ്ടാവായ ദൈവം മനുഷ്യനായി അവതരിച്ചു, ശത്രുവായ പാപത്തെ ക്രൂശിലെ യാഗത്താൽ തകർത്ത് മനുഷ്യർക്ക് രക്ഷ തുറന്നു നൽകി, ഉയർത്തെഴുന്നേറ്റു.... യേശുക്രിസ്തുവിനെ സ്വീകരിക്കുന്നവർക്ക് ആ രക്ഷ സൗജന്യമായി ലഭിക്കും....

21/04/2020

( ഈ ലോകത്തിന് പുറത്തേക്ക് കടക്കുന്ന മരണവാതിൽ എത്തുമ്പോൾ )

ദൂതൻ: ഇതാ നിങ്ങൾ യാഥാർത്ഥ്യത്തിലേക്ക് പ്രവേശിക്കുവാൻ പോകുന്നു.. താങ്കൾ ഭൂമിയിൽ ശരീരത്തിലിരിക്കുമ്പോൾ നേടേണ്ടത് നേടിയോ?

മനുഷ്യൻ: അതേ ഞാൻ വളരെ ധനം സമ്പാദിച്ചു, വലിയയൊരു പേര് നേടി, ഞാൻ ലോകത്തിൽ ഒരു താരമായി തിളങ്ങി, എന്നെ എല്ലാവർക്കും വളരെ പ്രിയമായിരുന്നു, ഞാൻ കണക്കില്ലാതെ നന്മപ്രവർത്തിച്ചു, ഞാൻ ഒന്നാമനായി...

ദൂതൻ: അതൊക്കെ താങ്കളുടെ ഭൂമിയിലെ ശരീരത്തിനായി നേടിയതാണ്, താങ്കളുടെ ആ പഴയ ശരീരം ഇനി ലഭിക്കുകയില്ല; അതുകൊണ്ടു തന്നെ കുറച്ച് മുൻപ് പറഞ്ഞ നേട്ടങ്ങൾ ഒന്നും തന്നെ ഇനി പ്രയോജനമില്ലാതാകുന്നു... താങ്കളുടെ ആത്മാവ് നേടേണ്ടത് നേടിയോ?

മനുഷ്യൻ: ആത്മാവ് യാദാർത്ഥ്യം എന്ന് എനിക്ക് അറിയില്ലായിരുന്നു, ഞാൻ ഭൂമിയിൽ അറിവ് സമ്പാദിച്ചു... വേറെ എന്താണ് ഞാൻ നേടേണ്ടത്?

ദൂതൻ: ശരീരത്തെ അനുസരിച്ച് നടക്കുന്ന സകലമനുഷ്യരും നരക യാദനയിലേക്ക് പോകും... താങ്കൾ ഭൂമിയിൽ ആയിരിക്കുമ്പോൾ ഭൂരിഭാഗം മനുഷ്യരെപ്പോലെ ദൈവവചനത്തെ ( Bible) ഭോഷത്തമായി കരുതി അതിനെ തള്ളിക്കളഞ്ഞു... അതുകൊണ്ട് താങ്കൾക്ക് ഇപ്പോൾ യാതനയിലേക്ക് പോകേണ്ടി വരുന്നു...

ഏതാണ് സത്യം എന്ന് തിരിച്ചറിയുക... മരണം വരെ മാത്രം നിലനിൽക്കുന്ന ശരീരമോ അതോ മരണം കടന്ന് പോകേണ്ട ആത്മാവോ?
ആത്മാവിനെ അനുസരിച്ച് നടക്കുക!

26/03/2020

ഞാൻ ഒരു മനുഷ്യൻ; എനിക്ക് ഒരു സമയത്ത് ഒരു ജോലി മാത്രമാണ് ചെയ്യുവാൻ സാധിക്കുക, ഒരു സ്ഥലത്ത് മാത്രമാണ് ആയിരിക്കുവാൻ സാധിക്കുക...
ഈ കാണുന്ന ലോകത്തിലെ ഓരോ ജീവജാലങ്ങളും അങ്ങനെ തന്നെ...
എന്നാൽ ഈ കാണുന്നതും കാണാത്തതുമായ സകലതും സൃഷ്ടിച്ച ദൈവം, സകലതും ഒരേ സമയത്ത് അറിയുന്നു, പരിധിയില്ലാതെ എല്ലാ ഇടങ്ങളിലും ഉണ്ട്, പല കാര്യങ്ങളിലും ഒരേ സമയത്ത് പ്രവർത്തിക്കുന്നു...
ദൈവം ഒരിക്കലും നമ്മുടെ ബുദ്ധിയിൽ ഒതുങ്ങുന്നില്ല...
ആ ദൈവം ദൈവമായിരിക്കുന്ന സമയത്ത് തന്നെ, മനുഷ്യർക്ക് ദൈവത്തിൻ്റെ സാക്ഷാൽ നീതി വെളിപ്പെടുത്തുവാൻ വേണ്ടി മനുഷ്യ ശരീരമായി ഈ ലോകത്തിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു...
അതാണ് നമ്മുടെ കർത്താവായ യേശുക്രിസ്തു...

25/03/2020

ബാല്യത്തിൽ എനിക്ക് ശരിയായി തോന്നിയത് എന്റെ യൗവ്വനത്തിൽ എനിക്ക് ശരിയായി തോന്നുന്നില്ല, വാർദ്ധക്യത്തിലും അങ്ങനെ തന്നെ...
എന്നിലെ ശരി മാറിക്കൊണ്ടിരിക്കുന്നു, സകല മനുഷ്യരിലും അങ്ങനെ തന്നെ...
ലോകത്തിൽ, ശരി മാറിക്കൊണ്ടിരിക്കുന്ന മനുഷ്യൻ കാട്ടി തരുന്ന വഴി എങ്ങനെ ശരയാകും...?
എന്നാൽ ശരിയിൽ വ്യത്യസ്തരായ 35ഓളം മനുഷ്യരിലൂടെ ദൈവം ശരിയായ ഒരു വഴി എഴുതി മനുഷ്യന് കൈമാറി... അതാണ് ദൈവ വചനം...
എഴുതപ്പെട്ട ആ ശരി മനുഷ്യ രൂപത്തിൽ വെളിപ്പെട്ട് വന്നു... അതാണ് യേശു ക്രിസ്തു...
അതെ, യേശു പറഞ്ഞു: "ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു"...

15/03/2020

ഭൂമിയിൽ ജനിക്കുവാൻ മനുഷ്യന് ഒരു വഴി നൽകപ്പെട്ടിരിക്കുന്നു.... ആ നിയമം പാലിക്കാതെ ഒരു മനുഷ്യനും ഭൂമിയിൽ ജനിക്കുന്നില്ല....
സ്വർഗ്ഗത്തിലെത്തുവാൻ മനുഷ്യന് ഒരു വഴി നൽകപ്പെട്ടിരിക്കുന്നു.... അതാണ് ബൈബിൾ.... ബൈബിളിൽ ദൈവം പറയുന്ന വഴി അല്ലാതെ ഒരു വഴിയും സ്വർഗ്ഗത്തിലെത്തുന്നില്ല.....
വഞ്ചിക്കപ്പെടാതിരിക്കൂ.... ജാഗ്രത പാലിക്കുക.... രക്ഷ നേടുക.....

15/03/2020

ശാസ്ത്രത്തിന്റെ സകല പ്രശ്നങ്ങൾക്കും അവസാന ഉത്തരം.... ബൈബിൾ....... ബൈബിൾ മാത്രം.....

Address

Nellimoodu

Website

Alerts

Be the first to know and let us send you an email when Eliyahu ministries posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share