Vannyathu Sree Chamundi Devi Temple,anad

Vannyathu Sree Chamundi Devi Temple,anad VANYATH SREE CHAMUNDESWARY DEVI TEMPLE ,CHANDRAMANGALAM,ANAD,NEDUMANGAD TVM
official page
||||||||||||||||||||||||||||||||||||||

19/04/2026

ബഹുമാന്യരെ,

സർവ്വാർത്ഥ സാധികയും സമസ്‌ത ദുരിത നിവാരിണിയും ഭക്തജനങ്ങൾക്ക് സർവൈശ്വര്യങ്ങളും പ്രദാനം ചെയ്തത് ഭക്ത തേജസ്സോടെ സർവ്വാലങ്കാര വിഭൂഷിതയായി വാണരുളുന്ന വന്ന്യത്തമ്മയുടെ പ്രതിഷ്‌ഠാ വാർഷിക തിരുവുത്സവ മഹാമഹം 2026 ഏപ്രിൽ 20 (1201 മേടം 07) രോഹിണി നക്ഷത്ര ദിവസം തിങ്കളാഴ്‌ച രാവിലെ 10.00 ന് മേൽ 10.30 നകം ഇടമന ഇല്ലത്ത് ബ്രഹ്മശ്രീ പുരുഷോത്തമൻ പോറ്റി അവർകൾ. ക്ഷേത്രമേൽശാന്തി വൈക്കം ബിനോയ് പോറ്റി. ക്ഷേത്ര നിത്യശാന്തി വൈക്കം ഉണ്ണി പോറ്റി, ക്ഷേത്ര തച്ചൻ ജയചന്ദ്രൻ ചന്ദ്രമംഗലം എന്നിവരുടെ കാർമികത്വത്തിൽ നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യ ത്തിൽ തൃക്കൊടിയേറ്റുന്നതോടെ മഹോത്സവം ആരംഭിച്ച് ഏപ്രിൽ 22 (1201 മേടം 9) രാത്രി തൃക്കൊടി ഇറക്കുന്ന തോടുകൂടി ഉത്സവം സമാപിക്കുന്ന വിവരം എല്ലാ ഭക്തജനങ്ങളെയും നാട്ടുകാരെയും ഭക്ത്യാദരപൂർവ്വം അറിയിച്ചു കൊള്ളുന്നു.

ക്ഷേത്രത്തിലെ ഉത്സവപൂജകൾ, പുഷ്‌പാലങ്കാരം, പ്രഭാത ഭക്ഷണം,അന്നദാനം, ക്ഷേത്ര ചടങ്ങുകൾ, വിവിധ കലാപരിപാടികൾ,പൊങ്കാല, ഘോഷയാത്ര, തുടങ്ങിയ എല്ലാ പരിപാടികളിലും പൂർണ്ണ പങ്കാളിത്തത്തോടെ വൻവിജയ മാക്കുന്നതിനും എല്ലാ ഭക്തജനങ്ങളെയും നാട്ടുകാരെയും വന്ന്യത്ത് ശ്രീ ചാമുണ്ഡി ദേവി ക്ഷേത്ര തിരുസന്നിധിയിലേക്ക് ഭക്താദരപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു. എല്ലാവരുടെയും സഹായ സഹകരണങ്ങൾ ദേവീ നാമത്തിൽ അദ്യർത്ഥിച്ചുകൊള്ളുന്നു.

എന്ന് ക്ഷേത്ര കമ്മിറ്റിക്ക് വേണ്ടി

Address

Vanyath Sree Chamundeswary Temple Chandramangalam Anad Po Nedumangad
Nedumangad
695541

Telephone

9895442977

Website

Alerts

Be the first to know and let us send you an email when Vannyathu Sree Chamundi Devi Temple,anad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category