12/03/2025
ഭക്തജനങ്ങളെ
ഷഢാധാര പ്രതിഷ്ഠയോടെ *കൃഷ്ണശിലകളിൽ പുനരുദ്ധരിച്ച നെടുമങ്ങാട് താലൂക്കിലെ ഏക ചാമുണ്ഡി ദേവീ ക്ഷേത്രം* എന്ന നിലയിൽ പ്രസിദ്ധമായ ആനാട് ശ്രീചാമുണ്ഡേശ്വരി ദേവീക്ഷേത്രത്തിലെ തിരുഃ ഉത്സവം 2025 ഏപ്രിൽ 23 മുതൽ 25 വരെയുള്ള തീയതികളിൽ ക്ഷേത്രം തന്ത്രി *ബ്രഹ്മശ്രീ.കുളത്തൂർ മഹേന്ദ്രകുമാർ മേൽശാന്തി കൊടുങ്ങല്ലൂർ ശ്രീ.അഖിലേഷ് പോറ്റി* എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു . തിരുഃ ഉത്സവത്തിന് *ഗണപതിഹോമം ,സർപ്പബലി , ഗുരുതി പൂജ ,സഹസ്രകലശം ,അന്നദാനം ,പൊങ്കാല തുടങ്ങിയ ക്ഷേത്ര ചടങ്ങുകളും മറ്റ് കലാപരിപാടികളും* സംഘടിപ്പിച്ചിരിക്കുകയാണ് .
*തൃക്കൊടിയേറ്റ് ഉത്സവം, ശീവേലി വിഗ്രഹ ഗ്രാമ പ്രദക്ഷിണം, പള്ളിവേട്ട , ആറാട്ട്* എന്നീ ചടങ്ങുകളോട് കൂടിയ തിരുഃ ഉത്സവമാണ് സർവ്വൈശ്വര്യവരദായിനി ആനാട്ടമ്മയുടെ ദേവീഹിതമായി ദേവപ്രശ്നവിധിയിൽ പരാമർശിച്ചിരിക്കുന്നത് . *ദേവീഹിതം പ്രാപ്തമാക്കുന്നതിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന് ക്ഷേത്ര തന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് താൽക്കാലികമായി നിർത്തി വച്ചിരിക്കുന്ന ചുറ്റമ്പല നിർമ്മാണം ഉത്സവ സമാപനത്തോടെ പുനരാരംഭിക്കുന്നതിനും* എത്രയും വേഗം അവ പൂർത്തീകരിച്ചു ദേവീഹിതം പ്രാപ്തമാക്കുവാനുള്ള തീവ്രശ്രമത്തിലാണ് ക്ഷേത്ര ട്രസ്റ്റ് . രണ്ടാംഘട്ട പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം നടക്കുന്ന തിരുഃ ഉത്സവം മുതൽ മാത്രമേ ദേവിയുടെ പുറത്തെഴുന്നള്ളത്ത്, ഘോഷയാത്ര എന്നീ ചടങ്ങുകൾ ഉണ്ടായിരിക്കുകയുള്ളൂ .
നമ്മുടെ ദേശദേവത സർവ്വൈശ്വര്യവരദായിനി ആനാട്ടമ്മയുടെ ഹിതം പ്രാപ്തമാക്കുവാനും , ഈ വർഷത്തെ ഉത്സവ വിജയത്തിനും മുഴുവൻ ഭക്തരുടെയും ആത്മാർത്ഥമായ സഹായ - സഹകരണങ്ങൾ ഉണ്ടാകണമെന്നും ദേവീ നാമത്തിൽ അഭ്യർത്ഥിക്കുന്നു