31/07/2020
*വെമ്പിൽ ഓൺലൈൻ*
*പ്രഭാത വാർത്തകൾ*
2020 ജൂലൈ 31 | 1195 കർക്കിടകം16 വെള്ളി
🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳
🔳 *ഇന്നു ബലിപെരുന്നാള്‍. എല്ലാവര്‍ക്കും വെമ്പിൽ ഓൺലൈൻ ന്റെ ബക്രീദ് ആശംസകള്‍.* ഈദ്ഗാഹുകള്‍ക്കു വിലക്ക്. പള്ളികളില്‍ നമസ്‌കാരത്തിന് പരമാവധി നൂറു പേര്‍ക്കാണ് അനുമതി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബലികര്‍മവും മാംസവിതരണവും വിലക്കിയിട്ടുണ്ട്.
🔳കോവിഡ് രോഗികള്‍ക്ക് ചികില്‍സയും വീട്ടിലാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത കോവിഡ് ബാധിതര്‍ക്കു ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വീട്ടില്‍ തുടരാം. ശൗചാലയ സൗകര്യമുള്ള മുറിയില്‍ ഒറ്റയ്ക്കു കഴിയണം. ഹോം ക്വാറന്റൈന്‍ വിജയകരമായി പരീക്ഷിച്ച കേരളത്തില്‍ ഇതു സാധ്യമാണ്. സൗകര്യങ്ങളില്ലാത്തവരെ സര്‍ക്കാരിന്റെ ചികില്‍സാ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കും. ഇതിനായി സംസ്ഥാനത്ത് 176 സ്ഥാപനങ്ങളിലായി 25,536 കിടക്കകള്‍ സജ്ജീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.
🔳ഓഗസ്റ്റ് അഞ്ചു മുതല്‍ നിയന്ത്രിത മല്‍സ്യബന്ധനത്തിന് അനുമതി. ഓരോ ബോട്ടിനും ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ മല്‍സ്യബന്ധനത്തിനു പോകാന്‍ അനുവദിക്കൂ. പിടിച്ചുകൊണ്ടുവരുന്ന മല്‍സ്യം അതതു മേഖലകളില്‍തന്നെ വില്‍ക്കണം. മറ്റിടങ്ങളിലേക്കു കൊണ്ടുപോകാന്‍ അനുവദിക്കില്ല. മല്‍സ്യലേലവും അനുവദിക്കില്ല.
➖➖➖➖➖➖➖➖
*വാർത്തകൾക്ക് വേണ്ടിയുള്ള വാട്ട്സപ്പ്ഗ്രൂപ്പ്👇* 0️⃣6️⃣
https://chat.whatsapp.com/GWF0Xx9WhzIAnWpFg19VDT
➖➖➖➖➖➖➖➖
🔳കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസ് സര്‍വീസ് നാളെ ആരംഭിക്കും.
🔳സംസ്ഥാനത്ത് ഇന്നലെ 506 പേര്‍ക്കു കൂടി കോവിഡ്-19. 375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 31 പേര്‍ വിദേശത്തുനിന്നും 40 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. 29 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 37 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 794 പേര്‍ രോഗമുക്തി നേടി. ഇന്നലെ രണ്ടു പേര്‍കൂടി മരിച്ചു. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ (77), എറണാകുളം വാഴക്കുളം സ്വദേശി ബീവാത്തു (65) എന്നിവരാണ് മരിച്ചത്.
🔳ഇന്നലെ രോഗബാധിതരായവരുടെ ജില്ല തിരിച്ചുള്ള വിവരം. തൃശൂര്‍- 83, തിരുവനന്തപുരം-70 , കൊല്ലം- 22, പത്തനംതിട്ട-59 , ആലപ്പുഴ-55 , കോട്ടയം-29 , ഇടുക്കി-6, എറണാകുളം-34, പാലക്കാട്- 4, മലപ്പുറം- 32, കോഴിക്കോട്- 42, വയനാട്-3 , കണ്ണൂര്‍-39 , കാസര്‍കോട്- 28.
🔳സംസ്ഥാനത്ത് പുതുതായി 24 ഹോട്ട് സ്പോട്ടുകള്‍ കൂടി. 16 ഇടങ്ങളെ ഹോട്ട് സ്പോട്ടില്‍നിന്ന് ഒഴിവാക്കി. ആകെ 495 ഹോട്ട് സ്‌പോട്ടുകള്‍.
പുതിയ ഹോട്ട് സ്‌പോട്ടുകള്‍- തിരുവനന്തപുരം ജില്ലയിലെ ആര്യനാട് (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 4, 16, 17, 18), കിഴുവില്ലം (7,8, 10, 18), പള്ളിക്കല്‍ (5, 7, 8, 9, 10, 13), മാറനല്ലൂര്‍ (3, 13, 17), ചെമ്മരുതി (12), ഒറ്റശേഖരമംഗലം (1), കൊല്ലം ജില്ലയിലെ തഴവ (18, 19, 20, 21), മൈലം (എല്ലാ വാര്‍ഡുകളും), പട്ടാഴി വടക്കേക്കര (എല്ലാ വാര്‍ഡുകളും), പത്തനാപുരം (12, 13, 14), ആദിച്ചനല്ലൂര്‍ (9, 11), പാലക്കാട് ജില്ലയിലെ പൊല്‍പ്പുള്ളി (11), കോങ്ങാട് (6), ചിറ്റൂര്‍ തത്തമംഗല്ലം (9), ഇടുക്കി ജില്ലയിലെ പീരുമേട് (2, 6, 7, 10, 11, 12), ഏലപ്പാറ (11, 12, 13), ശാന്തമ്പാറ (4, 5, 11, 12, 13), എറണാകുളം ജില്ലയിലെ ഐകരനാട് (എല്ലാ ജില്ലകളും), നായരമ്പലം (6), ഉദയമ്പേരൂര്‍ (6), കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം (4, 11), കോട്ടയം ജില്ലയിലെ പുതുപ്പള്ളി (14), കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ് (4, 11), കുഞ്ഞിമംഗലം (2) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
🔳ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങള്‍- കൊല്ലം ജില്ലയിലെ ചിറക്കര (എല്ലാ വാര്‍ഡുകളും), മയ്യനാട് (എല്ലാ വാര്‍ഡുകളും), നീണ്ടകര (എല്ലാ വാര്‍ഡുകളും), പന്മന (എല്ലാ വാര്‍ഡുകളും), പൂതംകുളം (എല്ലാ വാര്‍ഡുകളും), വെളിനല്ലൂര്‍ (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ (11, 15), ഏറത്ത് (11, 13, 15), കലഞ്ഞൂര്‍ (8, 9) എറണാകുളം ജില്ലയിലെ മാറടി (4), വരപ്പെട്ടി (8), കാഞ്ഞൂര്‍ (5), വയനാട് ജില്ലയിലെ കല്‍പ്പറ്റ (18), മുള്ളന്‍കൊല്ലി (എല്ലാ വാര്‍ഡുകളും), കോട്ടയം ജില്ലയിലെ തലയാഴം (1), പാലക്കാട് ജില്ലയിലെ പെരിങ്ങോട്ട് കുറിശി (4, 5, 7).
🔳പി.വി. അന്‍വര്‍ എംഎല്‍എയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മൂന്നു പേര്‍ കസ്റ്റഡിയില്‍. ആര്‍എസ്എസ് പ്രവര്‍ത്തകരായ വിപിന്‍, ജിഷ്ണു, അഭിലാഷ് എന്നിവരാണ് കസ്റ്റഡിയിലായത്. പി.വി. അന്‍വര്‍ എംഎല്‍എയുടെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെതിരെ കേസെടുത്തിട്ടുണ്ട്.
🔳കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്ന പരാതിയില്‍ വാമനപുരം എംഎല്‍എ ഡി കെ മുരളിക്കെതിരെ കോടതി ഉത്തരവനുസരിച്ച് പൊലീസ് കേസെടുത്തു. ഈ മാസം 19 ന് കല്ലറ മുതുവിള ഡിവൈഎഫ്‌ഐ നടത്തിയ പരിപാടി കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബിജു കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
🔳സോഷ്യല്‍ മീഡിയയില്‍ തരംഗമായ നാലാം ക്ലാസുകാരന്‍ ഫായിസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തനിക്കു കിട്ടിയ സമ്മാനത്തുകയുടെ ഒരുഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കി. ബാക്കി തുക നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹത്തിനായി നീക്കിവച്ചു. എല്ലാവരും പിന്തുടരേണ്ട ഉദാത്തമായ മാതൃകയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
🔳കേരളത്തില്‍ കോവിഡ് മരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. എന്നാല്‍ സംസ്ഥാനത്ത് കോവിഡ് പരിശോധന കുറവാണെന്നും കേന്ദ്ര ആരോഗ്യവകുപ്പിന്റെ നിയുക്ത സെക്രട്ടറി രാജേഷ് ഭൂഷണ്‍. 2.21 ശതമാനമാണ് കോവിഡ് മരണനിരക്കിന്റെ ദേശീയ ശരാശരി. കേരളത്തില്‍ ഇത് 0.31 ശതമാനമാണ്.
കോവിഡ് പരിശോധനയില്‍ ദേശീയ ശരാശരി പത്ത് ലക്ഷത്തില്‍ 324 എന്നിരിക്കെ കേരളത്തില്‍ ഇത് 212 മാത്രമാണ്.
🔳അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്നു പുനഃരാരംഭിക്കും. യുഎഇയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി വന്ദേ ഭാരത് മിഷന്റെ ഭാഗമായി പോകുന്ന വിമാനങ്ങളിലാണ് ഇവിടെ നിന്നുള്ള പ്രവാസികള്‍ക്ക് യാത്രയ്ക്ക് അവസരം.
🔳നീലേശ്വരത്ത് പതിനാറുകാരിയെ അച്ഛനടക്കം ഏഴുപേര്‍ പീഡിപ്പിച്ച കേസില്‍ ഗര്‍ഭഛിദ്രം നടത്തി കുഴിച്ചിട്ട ഭ്രൂണം കണ്ടെത്തി. അച്ഛനാണ് കുഴിച്ചിട്ടത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
🔳ദേശീയ വിദ്യാഭ്യാസത്തെ നയത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. പാര്‍ലമെന്റില്‍ അവതരിപ്പിക്കാതെ നയം കൊണ്ടുവന്നതില്‍ തരൂര്‍ അതൃപ്തി രേഖ്പപെടുത്തുകയും ചെയ്തു. ട്വിറ്ററിലാണ് പ്രതികരണം.
🔳അഴിമതി കേസില്‍ സമത പാര്‍ട്ടി മുന്‍ പ്രസിഡന്റ് ജയ ജെയ്റ്റ്‌ലിക്ക് നാലു വര്‍ഷം തടവുശിക്ഷ. പാര്‍ട്ടി നേതാവായിരുന്ന ഗോപാല്‍ പാചര്‍വാല്‍, മേജര്‍ ജനറല്‍ എസ്.പി മുര്‍ഗായ് എന്നിവര്‍ക്കും ഡല്‍ഹിയിലെ സിബിഐ കോടതി നാലു വര്‍ഷം ശിക്ഷ വിധിച്ചു. 2000-2001 ല്‍ നടന്ന പ്രതിരോധ കരാറിലെ അഴിമതി കേസിലാണ് ശിക്ഷ. മൂന്നു പേരും ഒരു ലക്ഷം വീതം പിഴയടയ്ക്കുകയും വേണം.
🔳രാജസ്ഥാനില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ആറ് ബിഎസ്പി എംഎല്‍എമാര്‍ക്കും സ്പീക്കര്‍ക്കും നിയമസഭ സെക്രട്ടറിക്കും ഹൈക്കോടതി നോട്ടീസ്. എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ചോദ്യം ചെയ്ത് ബിഎസ്പിയും ബിജെപി എംഎല്‍എ മദന്‍ ദിലാവറും നല്‍കിയ ഹര്‍ജിയിലാണ് രാജസ്ഥാന്‍ ഹൈക്കോടതിയുടെ നടപടി. ഓഗസ്റ്റ് 11 നകം മറുപടി നല്‍കണമെന്ന് കോടതി.
🔳ഓഗസ്റ്റ് 14 ന് ചേരുന്ന രാജസ്ഥാന്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് വിമതര്‍. ഹരിയാനയിലുള്ള പൈലറ്റ് പക്ഷക്കാര്‍ രാജസ്ഥാനിലേക്കു മടങ്ങാന്‍ ഒരുങ്ങുകയാണ്.
🔳ഇന്ത്യയില്‍ കോവിഡ് 19 ബാധിച്ച് 783 പേര്‍കൂടി മരിച്ചു. 54,750 പേര്‍കൂടി രോഗികളായി. 16,39,350 പേര്‍ ഇതുവരെ രോഗബാധിതരായി. 35,786 പേര്‍ മരിച്ചു. 5.44 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 10.59 ലക്ഷം പേര്‍ രോഗമുക്തരായി.
🔳മഹാരാഷ്ട്രയില്‍ 266 പേര്‍കൂടി മരിച്ച ഇന്നലെ 11,147 പേര്‍കൂടി രോഗികളായി. 1.48 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. നൂറു പേര്‍കൂടി മരിച്ച തമിഴ്‌നാട്ടില്‍ 5,864 പേര്‍കൂടി രോഗികളായി. ആന്ധ്രയില്‍ 10,167 പേരും കര്‍ണാടകത്തില്‍ 6,128 പേരും പുതുതായി രോഗബാധിതരായി.
🔳കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവു പരിശോധനകള്‍ക്കായാണു ആശുപത്രിയില്‍ എത്തിയത്.
🔳തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ഓഗസ്റ്റ് 31 വരെ നീട്ടി. ഞായറാഴ്ചകളിലും സമ്പൂര്‍ണ ലോക്ഡൗണായിരിക്കും.
🔳രഹസ്യബന്ധമുണ്ടെന്ന് ഭര്‍ത്താവ് ആരോപിച്ചു, ഭാര്യയെക്കൊണ്ടു ഭര്‍ത്താവിനെ തോളിലേറ്റിച്ച് നാട്ടുകാര്‍ റോഡിലൂടെ നടത്തിക്കുകയും മര്‍ദിക്കുകയും ചെയ്തു. മധ്യപ്രദേശിലെ ജബുവ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍.
🔳2018-19 സാമ്പത്തിക വര്‍ഷത്തെ വൈകിയുള്ള റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തിയതി സെപ്റ്റംബര്‍ 30 ലേയ്ക്കുനീട്ടി. നേരത്തെ ജൂലൈ 31 ആയിരുന്നു അവസാന തിയതി.
🔳ഒന്നേകാല്‍ കോടി രൂപയുടെ മയക്കുമരുന്നുമായി മലയാളികളടക്കം നാലുപേര്‍ ബെംഗളൂരുവില്‍ പിടിയിലായി. ഷഹദ് മഹമ്മദ്, അജ്മല്‍, അജിന്‍ കെ.ജി. വര്‍ഗീസ്, നിതിന്‍ മോഹന്‍ എന്നിവരാണ് അറസ്റ്റിലായത്.
🔳കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഡല്‍ഹിയിലെ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിഞ്ഞു. ഓഗസ്റ്റ് ഒന്നിനു മുമ്പ് ബംഗ്ലാവ് ഒഴിയണമെന്ന് നേരത്തെ കേന്ദ്ര ഭവന, നഗര വികസന മന്ത്രാലയം പ്രിയങ്കയോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ലൂട്യന്‍സിലെ 35 ലോധി എസ്റ്റേറ്റിലെ സര്‍ക്കാര്‍ വസതി പ്രിയങ്ക ഒഴിഞ്ഞത്.
🔳ഉത്തര്‍പ്രദേശിലെ ലോക്സഭാ തെരഞ്ഞെടുപ്പിന് പത്തു ദേശീയ പാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളും ചെലവാക്കിയത് 1,406.25 കോടി രൂപ. ഇതില്‍ 763.31 കോടി രൂപ ബിജെപിയാണു ചെലവാക്കിയത്. മൊത്തം പാര്‍ട്ടികള്‍ ചെലവാക്കിയതിന്റെ 54.27 ശതമാനം വരുമിത്. കോണ്‍ഗ്രസ് 489.97 കോടി രൂപയാണ് ചെലവാക്കിയത്. സ്വകാര്യ ഏജന്‍സിയാണ് കണക്കെടുപ്പു നടത്തിയത്.
🔳രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. ടെലികോം, വ്യോമയാനം എന്നീ പ്രമുഖ വ്യവസായ മേഖലകള്‍ തകര്‍ച്ചയുടെ വക്കിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
🔳ലോകത്ത് കോവിഡ് ബാധിച്ച് ഇന്നലെ 5,965 പേര്‍കൂടി മരിച്ചു. 2,74,159 പേര്‍കൂടി രോഗികളായി. ഇതുവരെ 6,75,531 പേരാണു മരിച്ചത്. 1.74 കോടി ജനങ്ങള്‍ രോഗബാധിതരായി.അമേരിക്കയില്‍ 1,160 പേരും ബ്രസീലില്‍ 1,189 പേരും ഇന്നലെ മരിച്ചു. അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 1.55 ലക്ഷവും രോഗബാധിതരുടെ എണ്ണം 46.34 ലക്ഷവുമായി. ബ്രസീലില്‍ 91,377 പേര്‍ മരിക്കുകയും 26.13 ലക്ഷം പേര്‍ രോഗികളാകുകയും ചെയ്തു.
🔳അനുമതിപത്രമില്ലാതെ ഹജ്ജിന് ശ്രമിച്ച 936 പേര്‍ പിടിയില്‍. ഹജ്ജ് വേളയില്‍ അനുമതിപത്രമില്ലാതെ പുണ്യ കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നവര്‍ക്ക് പതിനായിരം റിയാലാണ് പിഴ.
🔳നാസ പുതിയ ചൊവ്വാ പര്യവേക്ഷണ വാഹനം വിക്ഷേപിച്ചു. പെര്‍സവറന്‍സ് എന്നാണ് ഈ പുതിയ റോവറിനു പേര്. ചൊവ്വയില്‍ പുരാതന കാലത്തു ജീവനുണ്ടായിരുന്നോ എന്നു പരിശോധിക്കുകയും ചൊവ്വയില്‍നിന്നു പരീക്ഷണ സാമ്പിളുകള്‍ ശേഖരിക്കുകയുമാണ് പെര്‍സവറന്‍സിന്റെ ലക്ഷ്യം.
🔳അയര്‍ലന്‍ഡിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. അയര്‍ലന്‍ഡിനെ 172 റണ്‍സിന് എറിഞ്ഞിട്ട ഇംഗ്ലണ്ട്, ആറ് വിക്കറ്റിന് ജയിച്ചു. അഞ്ച് വിക്കറ്റ് നേടിയ വില്ലിയുടെ ബൗളിംഗ് മികവും 67 റണ്‍സെടുത്ത സാം ബില്ലിംഗ്സിന്റെ ബാറ്റിംഗ് മികവുമാണ് ഇംഗ്ലണ്ടിന് ജയം അനായാസമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 44.4 ഓവറില്‍ 172ന് എല്ലാവരും പുറത്തായി.
🔳പ്രമുഖ ആഗോള റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ സുസ്ഥിരമായ സാമ്പത്തിക ഭദ്രതയും പ്രവര്‍ത്തന മികവും കണക്കാക്കി നല്‍കുന്ന 'എ/സ്റ്റേബിള്‍' റേറ്റിംഗ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്. സാമ്പത്തിക മേഖലയിലെ റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ 2020 ജൂലൈ 24 ലെ ഏറ്റവും പുതിയ അവലോകനത്തിലാണ് ടെക്‌നോപാര്‍ക്കിന് എ/സ്റ്റേബിള്‍ റേറ്റിംഗ് നല്‍കിയിട്ടുള്ളത്.
🔳ഇന്ത്യയില്‍ നിരോധനം നേരിട്ടതിന് പിന്നാലെ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ടിക് ടോക്ക് നിരോധന ഭീഷണിയിലാണ്. ഇപ്പോള്‍ ഇതാ ജപ്പാനിലും ചൈനീസ് വീഡിയോ ആപ്പിന് നിരോധനം നേരിടാന്‍ സാധ്യതയേറുന്നു. ജപ്പാനീസ് ഭരണകക്ഷിയിലെ ജനപ്രതിനിധികള്‍ തന്നെയാണ് ടിക് ടോക്കിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ജപ്പാന്റെ സുരക്ഷ മുന്‍കരുതലായി ടിക്ടോക്കിന് നിരോധനം ഏര്‍പ്പെടുത്തണം എന്നാണ് ഇവരുടെ ആവശ്യം.
➖➖➖➖➖➖➖➖
WhatsApp Group Invite