ഖബറടി പള്ളി നെടുമങ്ങാട്

ഖബറടി പള്ളി നെടുമങ്ങാട് അസൈദ് ജഹ്ഫർ സ്വദിക് വലിയുല്ലാഹ്

22/08/2024
May Allah grant us a death like this - at the noble feet of the Messenger of Allah ﷺ.
14/07/2024

May Allah grant us a death like this - at the noble feet of the Messenger of Allah ﷺ.

This is a photo of Sayyidah Aminah's resting place in al-Abwa. Rasulallah ﷺ his mother here when he was only 6 years old...
24/09/2023

This is a photo of Sayyidah Aminah's resting place in al-Abwa. Rasulallah ﷺ his mother here when he was only 6 years old. Approximately 50 years later, he came with thousands of his companions. This was the first time he ever returned so what did he do? He wept so intensely and with so much longing that all of the sahaba wept such that their beards soaked with tears. He is the leader of creation and the master of the children of Adam ﷺ yet look at his love, yearning and humility for his noble mother.

Billion of women created but Lady Amina was chosen to carry the light of Rasulallah ﷺ. She was the first to gaze upon his beautiful face. She was the first to embrace him, to kiss him, to hug him, and to rejoice his birth. His birth ﷺ in Makkah was so illuminated and miraculous that Sayyidah Aminah was able to see the Palaces of Shaam. She lost her husband so soon after her marriage and it hurt so much but on the day she looked at the Beloved ﷺ for the first time her heart was cured.

He went through the most tests but he was not seen except he would be praising Allah for His innumerable gifts. He lived through the most difficulty, yet a moment has not passed except that he has comforted the entire world through his mercy and kindness. رضى الله عنها

13/01/2023

നിലമുറ്റം ഇരിക്കൂർ....

മൂഹിയദ്ധീൻ മാല രജിതാവ് മഹാനായ ഖാസി മുഹമ്മദ്‌ വലിയുള്ളാഹി (റ) അവർകളുടെ ചാരെ... അള്ളാഹു അവടുത്തെ ഹഖ് കൊണ്ട് നമ്മെ ഇരു ലോക ...
14/12/2022

മൂഹിയദ്ധീൻ മാല രജിതാവ് മഹാനായ ഖാസി മുഹമ്മദ്‌ വലിയുള്ളാഹി (റ) അവർകളുടെ ചാരെ... അള്ളാഹു അവടുത്തെ ഹഖ് കൊണ്ട് നമ്മെ ഇരു ലോക വിജയികളിൽ ഉൾപെടുത്തട്ടെ ആമീൻ അൽഫാതിഹ 🤲

പള്ളിപ്പടി മസ്താൻ (റ)വിന്റെ മഖ്ബറ(ശൈഖ് അഹ്മദ് കുട്ടി മുസ്‌ലിയാർ) - പുന്നുരുന്നി, എറണാകുളംMaqam Of Pallipadi Masthan (r)(...
16/10/2022

പള്ളിപ്പടി മസ്താൻ (റ)വിന്റെ മഖ്ബറ
(ശൈഖ് അഹ്മദ് കുട്ടി മുസ്‌ലിയാർ) - പുന്നുരുന്നി, എറണാകുളം
Maqam Of Pallipadi Masthan (r)
(Sheikh Ahmed Kutty musliyar (r)) - punnurumni, Ernakulam
Google location: Punnurunni Juma Masjid

കൊച്ചിയിലെ സ്വഹാബികളുടെ മഖാം.. പുത്തരിക്കാട് ജുമാ മസ്ജിദിന്റെ (കൊച്ചി ഹാർബർ പള്ളി) തെക്കുഭാഗത്തും വടക്കുഭാഗത്തുമായി അന്ത...
14/10/2022

കൊച്ചിയിലെ സ്വഹാബികളുടെ മഖാം..

പുത്തരിക്കാട് ജുമാ മസ്ജിദിന്റെ (കൊച്ചി ഹാർബർ പള്ളി) തെക്കുഭാഗത്തും വടക്കുഭാഗത്തുമായി അന്ത്യവിശ്രമം കൊള്ളുന്ന സ്വഹാബിമാരുടെ മഖാം

👉:സയ്യിദ് മുഹമ്മദ്ബ്നു ഉമൈറു രിഖാബ്(റ)
👉:സയ്യിദ് രിഫാഅത്തുബ്നു ഹാത്തിം (റ)
👉:സയ്യിദ് അബ്ദുള്ളാഹിബ്നു ഹാത്തിം (റ)
👉:സയ്യിദ് ഉംറത്തുബ്നു ഹാത്തിം (റ)

Maqam Of Sahaba
Sayyid Muhammed ibn Umayruriqab (r),
Sayyid Rifayyathibnu Hathim (r),
Sayyid Abdullah ibn Hathim (r),
Sayyid Urathibnu Hathim (r)
Located at puthirikkat, Kochi

ശൈഖുന അശ്ശൈഖ് അസ്സയ്യിദ് ഹസ്രത്ത് മുഹമ്മദ് വലിയുള്ളഹ്  (ഖ:സി:)__.ബീവി സയ്യിദ് അലി ഫാത്തിമ ആറ്റാങ്കര ഉമ്മച്ചാ (റ)_ തമിഴ് ...
11/10/2022

ശൈഖുന അശ്ശൈഖ് അസ്സയ്യിദ് ഹസ്രത്ത് മുഹമ്മദ് വലിയുള്ളഹ് (ഖ:സി:)_
_.ബീവി സയ്യിദ് അലി ഫാത്തിമ ആറ്റാങ്കര ഉമ്മച്ചാ (റ)_ തമിഴ് നാട്................

ശൈഖുന അശ്ശൈഖ് അസ്സയ്യിദ് ഹസ്രത്ത് മുഹമ്മദ് വലിയുള്ളഹ്  (ഖ:സി:)__.ബീവി സയ്യിദ് അലി ഫാത്തിമ ആറ്റാങ്കര ഉമ്മച്ചാ (റ)_ തമിഴ് ...
11/10/2022

ശൈഖുന അശ്ശൈഖ് അസ്സയ്യിദ് ഹസ്രത്ത് മുഹമ്മദ് വലിയുള്ളഹ് (ഖ:സി:)_
_.ബീവി സയ്യിദ് അലി ഫാത്തിമ ആറ്റാങ്കര ഉമ്മച്ചാ (റ)_ തമിഴ് നാട്
Attankarai, Maqam - Tamil Nadu

*ദർഗകൾ ഇസ്ലാമിന്റെ പൈതൃക ചിഹ്നങ്ങൾ* 🕌🕌🕌🕌🕌🕌അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ അമ്പിയാക്കൾ, ഔലിയാക്കൾ, ഷുഹദാക്കൾ, സ്വാലിഹീങ്ങൾ എ...
22/09/2022

*ദർഗകൾ ഇസ്ലാമിന്റെ പൈതൃക ചിഹ്നങ്ങൾ*
🕌🕌🕌🕌🕌🕌
അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ അമ്പിയാക്കൾ, ഔലിയാക്കൾ, ഷുഹദാക്കൾ, സ്വാലിഹീങ്ങൾ എന്നിവർ അന്ത്യവിശ്രമ കൊള്ളുന്ന കേന്ദ്രങ്ങൾ ഇവകൾക്കാണ് ദർഗകൾ എന്ന് പറയുന്നത്.
വിശുദ്ധ ഖുർആൻ തഫ്സീർ സഹിതം പഠിക്കാൻ അവസരം ലഭിക്കാത്ത ചില വിവര ദോശികളാണ് പുണ്യനബിയുടെ മസാറടക്കമുള്ളത് പൊളിച്ച് നീക്കണമെന്ന് അലമുറയിടുന്നത്. കാരണം ദർഗകളുടെ പ്രാധാന്യം ഖുർആനിൽ തന്നെയുണ്ട്.

അല്ലാഹു ദുആക്ക് ഉത്തരം നൽകാൻ തിരഞ്ഞെടുത്ത പുണ്യസ്ഥാനങ്ങളിൽ പെട്ടവയാണ് മസാറുകൾ.
മഹാന്മാരുടെ അന്ത്യവിശ്രമ സങ്കേതങ്ങളിൽ സിയാറത്ത് സജീവമാക്കുവാനും ആ ഖബറ് ശരീഫുകൾ സാധാരണക്കാരുടെ ഖബ്റുകളിൽ നിന്നും വ്യത്യസ്തമായി സംരക്ഷിക്കപ്പെടുവാനും വേണ്ടി സജ്ജീകരിക്കപ്പെടുന്ന സൗകര്യങ്ങൾക്ക് പൊതുവേ ദർഗകൾ, ജാറങ്ങൾ, മഖാമുകൾ, മസാറുകൾ എന്നെല്ലാം പറയപ്പെടാറുണ്ട്. അതിനു ഒരു നിയതമായ രൂപമോ ഘടനയോ ഉണ്ടായികൊള്ളണമെന്നില്ല.

മഹാന്മാരുടെ ഖബ്റിടങ്ങൾക്ക് ഇസ്ലാമിൽ പ്രത്യേക പ്രാധാന്യം ഉണ്ട്. പരീക്ഷണങ്ങൾ നേരിട്ട ഗുഹാവാസികളായ വിശ്വാസികളുടെ അന്ത്യവിശ്രമസങ്കേതമായ ആ പ്രസിദ്ധമായ ഗുഹയെ പറ്റി വിശുദ്ധ ഖുർആനിൽ പറയുന്നത് നോക്കൂ.

മുന്നൂറോളം വർഷങ്ങൾ അവർ ഉറങ്ങിയ ആ ഗുഹയിൽ തന്നെ അവർ ഒന്നിച്ച് മരണമടഞ്ഞപ്പോൾ അവിടെ സന്നിഹിതരായ അന്നത്തെ മുസ്ലിം രാജാവായ ദഖ്യാനൂസും വിശ്വാസി സമൂഹവും പറയുന്നതായി വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നു.

قَالَ ٱلَّذِينَ غَلَبُواْ عَلَىٰ أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِمْ مَّسْجِداً
“അവരുടെ കാര്യത്തില്‍ പ്രാബല്യം നേടിയവര്‍ പറഞ്ഞു: നമുക്ക് അവർക്ക് സമീപം ഒരു പള്ളി നിര്‍മിക്കുക തന്നെ ചെയ്യാം.”
ഈ ആയത്ത് വിശദീകരിച്ചു കൊണ്ട് ഇമാം റാസി(റ) രേഖപ്പെടുത്തുന്നു:

نعبد الله فيه ونستبقي آثار أصحاب الكهف بسبب ذلك المسجد،
“ആ മസ്ജിദിൽ വെച്ച് ഞങ്ങൾ അല്ലാഹുവിനെ ആരാധിക്കുകയും ആ മസ്ജിദ് മുഖേന അസ്ഹാബുൽ കഹ്ഫിന്റെ സ്മരണ നിലനിർത്താൻ ഞങ്ങൾ ആഗ്രഹിക്കുകയും ചെയ്യുന്നു എന്നു ആ വിശ്വാസികൾ പറഞ്ഞു”.
ഇമാം നസഫി(റ) തന്റെ തഫ്സീറിൽ രേഖപ്പെടുത്തുന്നു:

يصلي فيه المسلمون ويتبركون بمكانهم
“ആ പള്ളിയിൽ മുസ്.ലിംകൾ നിസ്കരിക്കുകയും അസ്ഹാബുൽ കഹ്ഫിന്റെ സ്ഥാനം മുഖേന അവർ ബറകത്ത് എടുക്കുകയും ചെയ്യും”.

അവിടെ ഒരുമിച്ചു കൂടിയ അവിശ്വാസികൾ തങ്ങൾ ആ ഗുഹാവാസികളുടെ സ്മാരകമായി തങ്ങളുടെ കനീസയും ആരാധനാലയവും പണിയുകയും തങ്ങളുടെ ആരാധനകൾ നടത്തുകയും ചെയ്യും എന്നു പറഞ്ഞപ്പോഴാണ് വിശ്വാസികൾ അതിനെ പ്രതിരോധിച്ചു കൊണ്ട് അല്ലാഹുവിനെ ആരാധിക്കുവാനും ആ മഹാന്മാരുടെ ബറകത്ത് എടുക്കുവാനും വേണ്ടി അവിടെ പള്ളി പണിയുമെന്ന് പറഞ്ഞതെന്ന കാര്യം ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. മഹാന്മാരുടെ മഖാമുകളുമായി ബന്ധപ്പെട്ട് ബറകത്ത് എടുക്കുക എന്ന ഉദ്ദേശത്തോടെ മുസ്.ലിം ലോകം നടത്തി വരുന്ന അനുഷ്ടാനങ്ങളും കർമ്മങ്ങളും യഥാർത്ഥത്തിൽ അല്ലാഹുവിനുള്ള ആരാധനയുടെ ഭാഗമാണെന്നും അവിശ്വാസികളുടെ ആരാധനാകർമ്മങ്ങളുമായി യാതൊരു ബന്ധവും ഉള്ളതല്ലെന്നും ഈ സംഭവം നിസ്സംശയം തെളിയിക്കുന്നു.

ما بين بيتي ومنبري روضة من رياض الجنة
"എന്റെ വീടിനും മിമ്പറിനും ഇടയിലുള്ള സ്ഥലം സ്വർഗീയ പൂങ്കാവനങ്ങളിൽ നിന്നുള്ള ഒരു പൂന്തോപ്പാണെ”ന്ന അല്ലാഹുവിന്റെ റസൂലിന്റെ പ്രശസ്തമായ ഹദീസ് ഉദ്ധരിക്കുന്ന അധ്യായത്തിനു ഇമാം ബുഖാരി(റ) കൊടുത്ത തലവാചകം നോക്കൂ.

ما بين قبري ومنبري روضة من رياض الجنة
‘എന്റെ ഖബ്.റിനും മിമ്പറിനും ഇടയിലുള്ള സ്ഥലം സ്വർഗീയ പൂങ്കാവനങ്ങളിൽ നിന്നുള്ള ഒരു പൂന്തോപ്പാണെന്ന റസൂലിന്റെ വചനം’ എന്നാണ് ഇമാം ബുഖാരി(റ) ആ അധ്യായത്തിനു നൽകിയ പേർ. അതേ വാചകത്തിൽ തന്നെ ഈ ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്നു കൂടി ഓർക്കുക.
അപ്പോൾ മഹാന്മാരുടെ അന്ത്യവിശ്രമസങ്കേതങ്ങളും പരിസരവും പുണ്യസ്ഥലങ്ങളാണെന്നും അല്ലാഹുവിനു ആരാധിക്കുവാനും ദുആ ചെയ്യാനും ഉത്തരം ലഭിക്കാനും ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ ആണെന്നും വിശുദ്ധ ഖുർആനും തിരുവചനങ്ങളും സലഫുസ്സ്വാലിഹുകളായ ഇമാമുമാരും ഒന്നടങ്കം പഠിപ്പിക്കുന്നു. അതു കൊണ്ട് തന്നെയാണ് അല്ലാഹുവിന്റെ പ്രീതിയും അവനിൽ നിന്നുള്ള വിജയവും മാത്രം കാംക്ഷിച്ച് ജീവിക്കുന്ന മുസ്.ലിം ഉമ്മത്ത് അത്തരം സ്ഥലങ്ങളിൽ ചെന്ന് തങ്ങളുടെ ആവശ്യങ്ങളും പ്രയാസങ്ങളും പരിഹാരത്തിനായി സമർപ്പിക്കുന്നത്. ഇതെല്ലാം അനിസ്.ലാമികവും അന്ധവിശ്വാസവും ചൂഷണവും ആയി വിലയിരുത്തുന്നവർ ഈ ദീനിനെ കുറിച്ച് ഒരു വസ്തുവും അറിയാത്ത അല്പജ്ഞാനികൾ മാത്രം.
പുത്തൻവാദികളുടെ ആശയസ്രോതസ്സുകളായി എണ്ണപ്പെടുന്നവർ വരെ ഈ വസ്തുതകൾ അംഗീകരിക്കുകയും അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അൻബിയാഇന്റെയും സ്വാലിഹുകളുടെയും ഖബ്.റുകൾക്ക് സമീപം ദുആക്ക് ഉത്തരം ലഭിക്കുന്ന സ്ഥലങ്ങളിൽ പെട്ടതാണെന്ന് നവീനവാദികളാൽ ശൈഖുൽ ഇസ്.ലാമായി വാഴ്ത്തപ്പെടുന്ന ഇബ്നു തീമിയ്യയും തന്റെ ശിഷ്യനും പ്രശസ്ത ഹദീസ് നിരൂപകനുമായ ഹാഫിള് ദഹബിയും രേഖപ്പെടുത്തുന്നുണ്ട്.

ജാറങ്ങൾ അനുഗ്രഹങ്ങളുടെ കേന്ദ്രങ്ങൾ ആയതു കൊണ്ട് തന്നെയാണ് അല്ലാഹുവിന്റെ റസൂലിന്റെ(സ) ഇഷ്ടതോഴന്മാരായ അബൂബക്കർ സിദ്ദീഖും ഉമറുൽ ഫാറൂഖും(റ) വഫാത്തോടു കൂടി അവിടുത്തെ സവിധത്തിലേക്ക് അണഞ്ഞതും.

മുസ്ലിം സമുദായത്തെ ഖബ്ര് പൂജകരായി ചിത്രീകരിക്കുക വഴി ശത്രുക്കളെ പ്രീതിപ്പെടുത്താൻ വേണ്ടി വഹാബിസത്തിന്റെ പിഴച്ച മാറാപ്പും പേറി വരുന്ന മൗലവിമാർ മഹാന്മാരുടെ ജാറങ്ങൾക്കെതിരെ അടിസ്ഥാനരഹിതങ്ങളായ കുപ്രചരണങ്ങൾ നടത്തുന്നതായി കാണാം.

ഇസ്തിഘാസയെ മഹാന്മാര്ക്കുള്ള ഇബാദത്താക്കി മാറ്റുവാൻ വേണ്ടി, മുശ്.രിക്കുകളെ സംബന്ധിച്ച് ഇറങ്ങിയ ആയത്തുകൾ മുസ്.ലിംകളുടെ മേൽ ആരോപിക്കുന്ന അതേ അടവു തന്നെയാണ് ഇവർ ഈ വിഷയത്തിലും പയറ്റാറുള്ളത്. പ്രവാചകന്മാരുടെ ഖബ്റുകൾക്ക് സുജൂദ് ചെയ്യുകയും ആ ഖബ്റുകളെ ഖിബ്.ലയാക്കി നമസ്കരിക്കുകയും അവിടെ കനീസകൾ പണിതു കൊണ്ട് അല്ലാഹു അല്ലാത്ത ഇലാഹുകൾക്ക് ആരാധന അർപ്പിക്കുകയും ചെയ്തു വന്ന ജൂത-നസാറാക്കളുടെ ചെയ്തികളെ വിമർശിച്ചു കൊണ്ട് വന്ന തിരുഹദീസുകളെ ദുർവ്യാഖ്യാനം ചെയ്യുകയും, മഹാന്മാരുടെ മഖ്ബറകളെ സിയാറത്തിനും ബറകത്തിനും വേണ്ടി സമീപിക്കുന്ന മുസ്.ലിം ജനസമൂഹത്തെ ബഹുദൈവ വിശ്വാസികളായി മുദ്ര കുത്തുകയുമാണ് ഈ പിഴച്ച വർഗം ചെയ്തു വരുന്നത്.

വാസ്തവത്തിൽ ആ ഹദീസുകൾ ആരെ കുറിച്ചാണ്? ആ ഹദീസുകളിലൂടെ ഒന്നു കണ്ണോടിക്കുക.

" اشتدّ غضب الله على قوم اتخذوا قبور أنبيائهم وصالحيهم مساجد ".
"തങ്ങളുടെ പ്രവാചകന്മാരുടെയും സദ്.വൃത്തരുടെയും ഖബ്റിടങ്ങളെ ആരാധനാലയങ്ങൾ (സുജൂദ് ചെയ്യുന്ന സ്ഥലങ്ങൾ) ആക്കിയ ജനതയുടെ മേൽ അല്ലാഹുവിന്റെ കോപം ശക്തമായിരിക്കുന്നു".
ഏതാണ് ആ ജനത?

ഇമാം ബുഖാരിയും മുസ്.ലിമും(റ) ആഇഷ(റ)യെ തൊട്ടും അബ്ദുല്ലാഹി ബ്നി അബ്ബാസി(റ)നെ തൊട്ടും ഉദ്ധരിക്കുന്ന ഹദീസിൽ നബി(സ) പറയുന്നതായി കാണാം.

"لعنة الله على اليهود والنصارى اتخذوا قبور أنبيائهم مساجد "
"യഹൂദരുടെയും നസാറാക്കളുടെയും മേൽ അല്ലാഹുവിന്റെ ശാപം ഉണ്ടാകട്ടെ. അവർ അവരുടെ പ്രവാചകരുടെ ഖബ്റിടങ്ങൾ മസ്ജിദുകൾ ആക്കിയിരിക്കുന്നു"
അതെ, അവർ യഹൂദികളും നസാറാക്കളും ആകുന്നു. എന്താണ് അവർ യഥാർത്ഥത്തിൽ ചെയ്തിരുന്നത്? ഈ ഹദീസ് കൂടി കാണുക.
ഇമാം മുസ്.ലിം ആഇഷ(റ)യെ തൊട്ട് ഉദ്ധരിക്കുന്നു.

" أن أم حبيبة وأمّ سلمة ذكرتا كنيسة رأينها بالحبشة فيها تصاوير لرسول الله صلى الله عليه وسلم، فقال رسول الله صلى الله عليه وسلم: إنّ أولئك إذا كان فيهم الرجل الصالح فمات بنوا على قبره مسجداً وصوّروا فيه تلك الصور أولئك شرارُ الخلق عند الله تعالى يوم القيامة "
"ഹബ്ഷയിൽ (എത്യോപ്യ) തങ്ങൾ കണ്ട ശില്പങ്ങൾ ഉള്ള കനീസകളെ കുറിച്ചു ഉമ്മുഹബീബയും ഉമ്മുസലമയും(റ) നബി(സ) തങ്ങളോട് പറഞ്ഞു. അപ്പോൾ പ്രവാചകർ(സ) അവരോട് പറഞ്ഞു: അവർ അവരുടെ കൂട്ടത്തിൽ നിന്ന് ഒരു സദ് വൃത്തൻ മരണപ്പെട്ടാൽ അദ്ദേഹത്തിന്റെ ഖബ്.റിനു മേൽ ഒരു ആരാധനാലയം പണിയുകയും അതിൽ ഇത്തരം ശില്പങ്ങൾ കൊത്തിവെക്കുകയും ചെയ്യുന്നവരായിരുന്നു. അന്ത്യനാളിൽ അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും മോശമായ സൃഷ്ടികളാണ് ആ കൂട്ടർ" ശേഷം ആ ജനത ആ ഖബ്.റുകൾക്ക് സുജൂദ് ചെയ്യുകയും ആ ഖബ്.റുകളെ ഖിബ്.ലയാക്കി നിസ്കരിക്കുകയും ചെയ്യുമായിരുന്നു എന്ന് ഈ ഹദീസുകളുടെ വിശദീകരണങ്ങളിൽ കാണാം. അത് കൊണ്ടാണ് മസ്ജിദ് എന്ന പദം (സുജൂദ് ചെയ്യുന്ന സ്ഥലം, ആരാധനാലയം) ഹദീസുകളിൽ വന്നത്. അല്ലാതെ മുസ്.ലിംകളുടെ പള്ളി എന്ന ഉദ്ദേശത്തിൽ അല്ല.ഇമാം ബയ്ളാവി(റ)യെ ഉദ്ധരിച്ച് ഇബ്നു ഹജറുല്‍ അസ്ഖലാനി(റ) എഴുതുന്നു.

وقال البيضاوي : لما كانت اليهود والنصارى يسجدون لقبور الأنبياء تعظيما لشأنهم ويجعلونها قبلة يتوجهون في الصلاة نحوها واتخذوها أوثانا لعنهم ومنع المسلمين عن مثل ذلك فأما من اتخذ مسجدا في جوار صالح وقصد التبرك بالقرب منه لا التعظيم له والتوجه نحوه فلا يدخل في ذلك الوعيد " (فتح الباري)
“ജൂത - നസ്വാറാക്കള്‍ അവരുടെ അമ്പിയാക്കളെ പരിധി വിട്ട് ആദരിച്ച് അവരുടെ ഖബറുകള്‍ക്ക് സുജൂദ് ചെയ്യുകയും നിസ്കാരത്തില്‍ അതിനെ ഖിബ്.ലയാക്കി അതിലേക്ക് തിരിഞ്ഞ് നിസ്കരിക്കുകയും അതിനെ ബിംബമാക്കുകയും ചെയ്തപ്പോള്‍ അല്ലാഹു അവരെ ശപിക്കുകയും അത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് മുസ്ലിംകളെ വിലക്കുകയും ചെയ്തു. അതിനാല്‍ ഒരു മഹാന്റെ സാമീപ്യം കൊണ്ട് ബറക്കത്തെടുക്കല്‍ മാത്രം ലക്ഷ്യമാക്കി അദ്ദേഹത്തിന്റെ ചാരത്ത് ഒരു പളളി നിര്‍മ്മിച്ചവന്‍ പ്രസ്തുത ഹദീസില്‍ പരാമര്‍ശിച്ച മുന്നറിയിപ്പില്‍ പെടുന്നതല്ല. (ഫത്ഹുല്‍ ബാരി)

അപ്പോൾ ഇതാണ് സംഭവം. ജൂത നസാറാക്കളുടെ ഇത്തരം ആരാധനാലയങ്ങളെ കുറിച്ചാണ് ഹദീസുകളിൽ വന്ന മുന്നറിയിപ്പുകൾ. ജാറങ്ങളുമായി ഈ ഹദീസുകൾക്ക് ഒരു ബന്ധവും ഇല്ല തന്നെ. ഇത്തരം ശില്പങ്ങളോ പ്രതിമകളോ ഉള്ള ആരാധനാലയങ്ങൾ ആണോ ജാറങ്ങൾ?
സൃഷ്ടികൾക്ക് സുജൂദ് ചെയ്യുന്നത് എവിടെ ആയാലും മതത്തിൽ കർശനമായി വിലക്കപ്പെട്ടതാണ്. ഇലാഹ് എന്ന വിശ്വാസത്തോടെ ഉള്ള സുജൂദ് ആണെങ്കിൽ മതത്തിൽ നിന്നും പുറത്തു പോകുന്ന കർമ്മവും ആണ്. ഇതെല്ലാം പണ്ഡിതർ വളരെ വ്യക്തമായി രേഖപ്പെടുത്തി വെച്ചിട്ടുള്ളതുമാണ്.

അവിടെ നടക്കുന്നത് സിയാറത്തും ഖുർആൻ പാരായണവും ദുആയും തുടങ്ങി പ്രമണങ്ങളിൽ സ്ഥിരപ്പെട്ട സൽകർമ്മങ്ങൾ ആണ്. ദീനിൽ വിവരമില്ലാത്ത ആളുകൾ നടത്തുന്ന അനാചാരങ്ങളെയോ ദുർവൃത്തികളെയോ ഇവിടെ ആരും ന്യായീകരിക്കുന്നില്ല. ചിലയിടങ്ങളിൽ അമുസ്.ലിംകളോ മുസ്.ലിംകളിലെ തന്നെ ദീനിന്റെ ബാലപാഠം പോലും പഠിക്കാൻ കഴിയാത്തവരോ ആയ ആളുകൾ അവിടെ സുജൂദ് ചെയ്യുന്നുണ്ടായിരിക്കാം. അതൊന്നും സുന്നത്ത് ജമാഅത്തിന്റെ അക്കൗണ്ടിൽ കുത്തിത്തിരുകേണ്ടതില്ല. ആ പേരും പറഞ്ഞ് എലിയെ പേടിച്ച് ഇല്ലം ചുടുന്ന കുതന്ത്രങ്ങളുമായി ഊരു ചുറ്റുകയാണ് പുത്തൻവാദികൾ.

മഹാന്മാരുടെ മഖ്ബറകളെ സദുദ്ദേശ്യത്തോടെ സിയാറത്ത് ചെയ്യുന്ന സജ്ജനങ്ങളോടാണ് ഈ മുനാഫിഖുകൾക്ക് ഏറ്റവും വെറുപ്പ്.

"إني لأتبرك بأبي حنيفة وأجيئ إلى قبره في كل يوم ، يعني زائرا ، فإذا عرضت لي حاجة صلّيت ركعتين وجئت إلى قبره وسألت الله تعالى الحاجة عنده فما تبعد عني حتى تقضى "
"ഞാൻ എല്ലാ ദിവസവും ഇമാം അബൂഹനീഫ(റ)യുടെ മഖ്ബറ സിയാറത്ത് ചെയ്തു ബറകത്ത് എടുക്കാറുണ്ട്. എനിക്ക് എന്തെങ്കിലും ആവശ്യം നേരിട്ടാൽ ഞാൻ രണ്ട് റക്അത്ത് നിസ്കരിക്കുകയും ഇമാമിന്റെ മഖ്ബറയിൽ ചെന്ന് ആ സാന്നിധ്യത്തിൽ വെച്ച് അല്ലാഹുവിന്റെ മുന്നിൽ എന്റെ ആവശ്യം സമർപ്പിക്കുകയും താമസംവിനാ അത് പൂർത്തീകരിക്കപ്പെടുകയും ചെയ്യാറുണ്ട്."
ഇതു പറയുന്നത് ലോക മുസ്.ലിംകളുടെ നായകൻ ആയ ഇമാമുനാ ഷാഫി(റ) ആണ്. ഖതീബുൽ ബഗ്ദാദി തന്റെ താരീഖിൽ രേഖപ്പെടുത്തുന്നു. വഹാബീ പൗരോഹിത്യത്തിന്റെ ഭാഷ കടമെടുക്കുകയാണെങ്കിൽ ഇമാം ഷാഫി(റ) ആയിരിക്കും ഒന്നാം നമ്പർ ഖുബൂരി. അതു കൊണ്ട് തന്നെയാണ് ലോക മുസ്.ലിം ഉമ്മത്ത് ആ പൗരോഹിത്യത്തെ തള്ളിക്കളഞ്ഞതും അതിന്റെ പേരിൽ ഹിജാസിൽ കൂട്ടത്തോടെ ശഹീദാകാൻ തയാറായതും.

അലി(റ) ഉയർത്തപ്പെട്ട എല്ലാ ഖബ്.റുകളും നിരപ്പാക്കാൻ കല്പിച്ച ഒരു ഹദീസും ഇവർ അസ്ഥാനത്ത് ഉദ്ധരിക്കുന്നു. വാസ്തവത്തിൽ ആ ഹദീസ് കൊണ്ട് ഉദ്ദേശിച്ചത് മുസ്.ലിംകളുടെ ഖബ്.റുകൾ ആണോ? ആണെങ്കിൽ മുസ്.ലികളുടെ ഖബ്.റുകൾ നിരപ്പാക്കൽ അനുവദനീയമല്ലല്ലോ? ഖബ്.റുകൾ സമനിരപ്പിൽ നിന്നും ഒരു ചാൺ എങ്കിലും ഉയർത്തണമെന്നാണ് നിയമം. അപ്പോൾ നിരപ്പാക്കാൻ ഉള്ള കല്പന മുസ്.ലിം ഖബ്.റുകളെ ഉദ്ദേശിച്ചല്ലെന്ന് വ്യക്തം. ഇനി ആണെങ്കിൽ തന്നെ കൂർപ്പിച്ച ഖബ്.റുകൾ സാധാരണ നിലയിൽ മുകൾ ഭാഗം സമമാക്കാൻ ആണ് അതിന്റെ ഉദ്ദേശ്യം എന്നും പണ്ഡിതർ കിതാബുകളിൽ രേഖപ്പെടുത്തി വെച്ചതുമാണ്.

മനുഷ്യന്റെ മരണാനന്തരമുള്ള ജീവിതത്തിന്റെ ആദ്യഘട്ടത്തിന്റെ ഭൂമിയിലെ പ്രകടമായ അടയാളമായ ഖബ്.റുകൾ ഭൗതികതയുടെ അലങ്കാരങ്ങൾ കൊണ്ട് മോടി പിടിപ്പിക്കാനോ ഖബ്.റാളിയുടെ ദുൻ.യാവിലെ സ്ഥാനമാനത്തിനനുസരിച്ചുള്ള മേനി പ്രകടിപ്പിക്കാനോ ഉള്ള സ്ഥലങ്ങൾ അല്ല. അതു കൊണ്ട് തന്നെ അത്തരത്തിലുള്ള എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ഖബ്.റുകൾക്ക് സമീപം ഇസ്.ലാം വിലക്കിയിരിക്കുന്നു. അതെ സമയം, പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന സ്ഥാനങ്ങൾ ആയി ദീൻ പഠിപ്പിക്കുന്ന അമ്പിയാ, ഔലിയാ, ശുഹദാ, സ്വാലിഹുകളുടെ മഖ്ബറകൾക്ക് സമീപം ആ ഒരു ലക്ഷ്യം വെച്ചു കൊണ്ട് തന്നെ ധാരാളം ജനങ്ങൾ സന്ദർശിക്കുന്നു. അത്തരം സന്ദർശകരെ ഉദ്ദേശിച്ചു കൊണ്ട് അത്തരം മഖ്ബറകൾക്ക് ചുറ്റും സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനോ ആ മഖ്ബറകൾ നശിച്ചു പോകാതിരിക്കാൻ വേണ്ടി കെട്ടിപ്പൊക്കുന്നതിനോ വിരോധമില്ലെന്നും ഇമാമുമാർ തന്നെ പഠിപ്പിച്ചിട്ടുണ്ട്. അമലുകൾ എല്ലാം നിയ്യത്ത് അനുസരിച്ചാണ് വിലയിരുത്തപ്പെടുക എന്ന് നബി(സ) തന്നെ പഠിപ്പിച്ചതും ആണല്ലോ?

ഇവിടെ ഒരു പൊതുനിയമം മാത്രം എടുത്തു പറഞ്ഞ് അത് എല്ലാ മഖ്.ബറകൾക്കും ബാധകമാക്കി ലോക മുസ്.ലിം ഉമ്മത്തിനെ ഖുബൂരി എന്നു വിളിക്കലാണ് വഹാബീ പൗരോഹിത്യത്തിന്റെ മുഖ്യ ഹോബി. ഈ പൊതുനിയമത്തിൽ നിന്നും ഒഴിവാകുന്ന പ്രത്യേകമായ സാഹചര്യങ്ങളെ കുറിച്ച് ഇമാമുമാർ രേഖപ്പെടുത്തിയതിനെ ഇവർ അവഗണിക്കുകയും ചെയ്യുന്നു. ഇസ്.ലാമിൽ ഒരു മാതൃകയും ഇല്ലാത്ത രാജ കുടുമ്പ വാഴ്ചയെ പ്രതിഷ്ടിച്ച ഈ കൂട്ടർ തന്നെയാണ് ഇസ്.ലാം അനുവദിച്ച മഹാന്മാരുടെ മഖ്.ബറകൾക്കെതിരെ വാളെടുത്ത് പാഞ്ഞടുത്തത് എന്നതാണ് വിരോധാഭാസം.

സ്മശാന വിപ്ലവക്കാരും, പരസ്പര ബന്ധവും

ഇബ്നു അബ്ദിൽ വഹാബ് ഉയയ്നയിൽ തുടങ്ങിയത് ജബീലാ പട്ടണത്തിലെ ശഹീദ് സയ്ദ് ബ്നു ഖത്താബ് [ റ] ന്റെ മഖ്ബറ തകർത്തു കൊണ്ട്.

ഹറമൈനിയിൽ ഹബീബ് (സ) ഒഴികെ
മുഴുവൻ സഹാബത്തിന്റെയും മഖ്ബറകളൂം ഇസ്ലാമിക ശിആറുകളും തകർത്തു കൊണ്ട് .

കേരളത്തിൽ തുടക്കമിട്ടത് മണപ്പാടൻ സ്വന്തം ബാപ്പയുടെ ഖബ് റ് പൊളിച്ചു കൊണ്ട്.

ജമാ അത്തെ ഇസ്ലാമിക്കാർ കുറ്റ്യാടിയിൽ തുടങ്ങിയത് ഒരു മഹാന്റെ ഖബ്റ് മാന്തിക്കൊണ്ട്.

താലിബാനിസം അഫ്ഖാനിൽ വിളയാടിയത് നിരവധി മഹത്തുക്കളുടെ മസാറുകൾ ഇടിച്ചു നിരത്തിക്കൊണ്ട്.

ബൊക്കൊ ഹറാം ആഫ്റോ-ഏഷ്യൻ രാജ്യങ്ങളിൽ അങ്കം കുറിച്ചത് പൂർവസൂരികളുടെ മഖ്റകൾ തട്ടി നിരത്തി ക്കൊണ്ട്.

ഇസിൽ പാരമ്പര്യം തെറ്റിയില്ല; ആദ്യത്തെ ആക്രമണം വിശ്വവിഖ്യാതനായ ഇമാം നവവി(റ)യുടെ മഖ്ബറ ഇടിച്ചു പൊളിച്ചു കൊണ്ട്, പിന്നാലെ ഇറാഖിലേയും സിറിയയിലേയും നിരവധി മസാറുകൾ തകർക്കപ്പെട്ടു.

ഈജിപ്തിൽ ഇഖ്വാനിസം അധികാരത്തിൽ വന്നപ്പോൾ ആദ്യം കൈവെക്കാൻ ശ്രമിച്ചത് മിസ്റിലെ പതിനായിരക്കണക്കായ മസാറുകളുടെ മേൽ - പക്ഷേ ഇടിച്ചു പൊളി ആരംഭിക്കും മുമ്പ് അധികാരം പോയി.

നിങ്ങൾ പറയുമോ, ഈശ്മശാന വിപ്ലവങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ലേ?

Address

Nedumangad
695541

Website

Alerts

Be the first to know and let us send you an email when ഖബറടി പള്ളി നെടുമങ്ങാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category