കൈപ്പറ്റ ശ്രീ ആയിരവില്ലി ഭദ്രാ ഭഗവതി ക്ഷേത്രം

  • Home
  • India
  • Nedumangad
  • കൈപ്പറ്റ ശ്രീ ആയിരവില്ലി ഭദ്രാ ഭഗവതി ക്ഷേത്രം

കൈപ്പറ്റ ശ്രീ ആയിരവില്ലി ഭദ്രാ ഭഗവതി ക്ഷേത്രം ക്ഷേത്രത്തിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്

05/03/2025
പലപ്പോഴും നമ്മുക്ക് അത്ഭുതവും ഒരേ സമയം ആശ്ചര്യവും തോന്നുന്ന ഒന്നാണ് മഹാദേവനെക്കുറിച്ചുള്ള ഒരോ കഥകളും. ഈശ്വരൻ എന്നതിന്റെ ...
17/10/2023

പലപ്പോഴും നമ്മുക്ക് അത്ഭുതവും ഒരേ സമയം ആശ്ചര്യവും തോന്നുന്ന ഒന്നാണ് മഹാദേവനെക്കുറിച്ചുള്ള ഒരോ കഥകളും.
ഈശ്വരൻ എന്നതിന്റെ ഏതറ്റം വരെ പോയാലും അതെല്ലാം ചെന്നുനില്ക്കുന്നത് ശിവൻ എന്ന മൂന്നക്ഷരത്തിലാണ്.

ഓംകാരമായ പൊരുൾ. നാം എന്താണോ? നാം എന്തിലേക്കാണോ എത്തി ചേരുന്നത് അതെന്താണോ ആ അവസ്ഥ.ചിന്തിക്കുന്തോറും സാധാരണ മനുഷ്യന്റെ ചിന്തകൾക്കപ്പുറം മഹാദേവൻ ഒരത്ഭുതമായി നില്ക്കുന്നു. മറ്റെല്ലാ ദേവന്മാരെയും എടുത്തു നോക്കു. അവരിൽ നിന്നെല്ലാം എന്തുമാത്രം വ്യത്യസ്തനാണ് മഹാദേവൻ.

തലയോട്ടിയും മൃഗത്തോലുമണിഞ്ഞവൻ നാഗത്തെ ആഭരണമാക്കി കഴുത്തിലഞ്ഞിവൻ. ദിക്ക് അബരമാക്കിയവൻ ശ്മശാനത്തിൽ വസിക്കുന്നവൻ താണ്ഡവനൃത്തമാടുന്നവൻ.
കൈലാസത്തിൽ പാർവ്വതി ദേവിക്കും മക്കൾക്കുമൊപ്പം വസിക്കുന്ന നല്ലൊരു കുടുംബനാഥൻ .കഠിന തപസ്സിൽ മുഴുകിയിരിക്കുന്ന തപസ്വി. ഗംഗയെ ജടയിൽ വഹിക്കുന്നവൻ. ചന്ദ്രനെ ശിരസിലേറ്റിയവൻ.' എന്തെല്ലാം വിശേഷണങ്ങളാണ് ഭഗവാന്.

മഹാദേവന്റെ ജനനത്തെക്കുറിച്ചോ മരണത്തെക്കുറിച്ചോ അറിയില്ല. ഒരു മനുഷ്യജീവതത്തിന്റെ എല്ലാം അവസ്ഥകളെയും പ്രതിനിധികരിക്കുന്ന ഒന്നാണ് മഹാദേവന്റെ ജീവിതം.പണ്ഡിതനും പാമരനുമായ മനുഷ്യൻ, വലിയ ധനികനും എന്നാൽ പരമദരിദ്രനുമായ മനുഷ്യർ, ആരോരുമില്ലാതെ അലയുന്നവർ എല്ലാവരിലും കാണാം.

പ്രണയത്തിന്റെ ഏറ്റവും വലിയ ഭാവമാണ് ശിവൻ.ശിവപാർവ്വതി പ്രണയം പോലെ മറ്റൊന്ന് സംഭവിച്ചിട്ടില്ല.തന്റെ പാതി എന്നത് തന്റെ എല്ലാമെല്ലാമായ പാർവതി ദേവി തന്നെയാണെന്ന് അർദ്ധനാരിശ്വര സങ്കല്ലത്തിലൂടെ ഭഗവാൻ കാട്ടി തന്നു. ഒരേ സമയം എല്ലാം നന്മകളുടെയും എല്ലാ തിന്മകളുടെയും മൂർത്തി ഭാവമാണ് ശിവൻ.

ലോകത്ത് ആദ്യമായി ഉണ്ടായത് ശിവരാധനയാണ്. അതിനു ശേഷമാണ് മറ്റു ദൈവങ്ങൾക്ക് ക്ഷേത്രങ്ങൾ പോലും ഉണ്ടായത്.ശിവ എന്ന വാക്കിനർത്ഥം ഇല്ലാത്തത് എന്നാണ്. സംഹാരകൻ അഥവാ സംഹരിക്കുന്നവൻ എന്ന നിലയിലാണ് ശിവനെ വിശേഷിപ്പിക്കുന്നത് ശ്മശാനത്തിനു കാവലാണ് ഭഗവാൻ ചുടലയിൽ നൃത്തമാടുന്നവനാണ്. എന്നാൽ മനുഷ്യന്റെ തിന്മയെ ഇല്ലാതാക്കി അവനിൽ നന്മയുടെ പ്രകാശം പരത്തുന്നത് ആ ഭഗവദ് ചൈതന്യമാണ്.

ശിവനറിയാതെ ഒന്നും സംഭവിക്കില്ലയെന്ന് പറയാറില്ലേ. ഒരാൾ എത്ര നാൾ ഈ ഭൂമിയിൽ ജീവിക്കണമെന്നും അവൻ ഏതെല്ലാം ഘട്ടങ്ങളിലൂടെ കടന്നുപോകണമെന്ന് നിശ്ചയിക്കുന്നത് ആ ചൈതന്യമാണ് 'മനുഷ്യരാരും മൃത്യു എന്ന സത്യത്തിൽ നിന്നും മോചിതരല്ല എന്നാൽ ശിവം അപ്പോഴും നിലനില്ക്കുന്നു. മനുഷ്യ ചേതനയെ ഉയർത്തി കൊണ്ടുവരാനുള്ള മാർഗ്ഗങ്ങളും ഉപാധികളും ഭഗവാൻ നമ്മുക്ക് കാട്ടിത്തരുന്നത്. എന്തിനാണ് ഭഗവാനെ മഹാദേവൻ എന്ന് വിളിക്കുന്നത്.ആർക്കും മറികടക്കാനാവാത്ത ഒന്ന്. ആ ശക്തിയും ചൈതന്യവും മനുഷ്യരാശിക്കു പകർന്നു നല്കുന്ന സന്ദേശവും ഒക്കെ എത്രയോ വലുതാണ്.തങ്ങളാണ് വലുതെന്ന് ബ്രമാവും വിഷ്ണുവും പരസ്പരം കലഹിച്ച അവസരത്തിൽ അവർക്ക് മുന്നിൽ വലിയ ഒരു ശിവലിംഗം പ്രത്യക്ഷപ്പെട്ടു. അതിന്റെ അറ്റം കണ്ടെത്താൻ ബ്രമാവ് കുർമ്മത്തിന്റെ രൂപത്തിൽ താഴെയ്ക്കും വിഷ്ണു ഒരു കുരുവിയായി മുകളിലേയ്ക്കും പോയി വളരെ ഉയരത്തിലോട്ടും വളരെ താഴോട്ടും പോയിട്ടും ഇരുവർക്കും അതിന്റെ അറ്റം കണ്ടെത്താൻ സാധിച്ചില്ല. ആവസാനം മഹാദേവൻ അവർക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. തങ്ങൾക്ക് മുന്നിൽ വലിയൊരു ശക്തിയുണ്ടെന്ന് കാട്ടികൊടുത്തു.ദേവന്മാരുടെ ദേവനായ അദ് ദേഹം മഹാദേവൻ എന്നറിയപ്പെട്ടു....

20/04/2023
തിരുവോണാശംസകൾ
08/09/2022

തിരുവോണാശംസകൾ

Address

Kerala, Palod
Nedumangad
695562

Website

Alerts

Be the first to know and let us send you an email when കൈപ്പറ്റ ശ്രീ ആയിരവില്ലി ഭദ്രാ ഭഗവതി ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category