11/03/2026
അതിരു കടക്കുന്ന.. പാർട്ടി സ്നേഹം... ഒരുപാട് ആലോചിച്ചിട്ടാണ് ഈ കുറിപ്പ് എഴുതുന്നത്,,,, എന്താണ് മുഴപ്പിലങ്ങാട്ടെ ചെറുപ്പക്കാർക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നത്.?? ഏത് കോപ്പിലെ,ഉത്സവ ആഘോഷമാണിത് . ഒരു നാടിന്റെ മഹോത്സവത്തെ ഇത്ര ഭയാനകമാക്കാനും ഒരു ജനകീയ പ്രസ്ഥാനത്തെ ജനമധ്യത്തിൽ പരിഹാസ്യരാക്കാനും എന്ത് തെറ്റാണ് ഈ നാട് ചെയ്യുന്നത്.... എല്ലാ സങ്കടങ്ങൾക്കും . പ്രയാസങ്ങൾക്കും അവധി കൊട്ത്ത് ഒരു വർഷത്തെ കാത്തിരിപ്പിന്റെ 3 ദിനരാത്രങ്ങൾ . പ്രിയപ്പെട്ടവരേയും ബന്ധുമിത്രാതികളേയും വീട്ടിലേക്ക് ക്ഷണിച്ച് സന്തോഷത്തിലലിഞ്ഞ് ചേരുന്ന മഹോത്സവം. പതിനായിരക്കണക്കിന് മനുഷ്യർ ഒഴുകി എത്തുന്ന ഈ മഹോത്സവത്തെ.. വൃത്തികെട്ട ഉത്സവമെന്ന് കാണുന്നവരെക്കൊണ്ട് പ്രാകിക്കുന്നതിന് ഒരതിരുവേണ്ടേ.... വകതിരിവും, വിവേകവും, വിവരവും, ബോധവും മര്യാദയും, അന്തവും.. കുന്തവുമില്ലാത്ത കുറേയെണ്ണത്തിന് കേറി മേയാനുള്ളതാണോ താലപ്പൊലി ഉത്സവം...... എല്ലാവരേയും അടച്ചാക്ഷേപിക്കുകയല്ല ..പക്ഷെ.. സുഹൃത് ബന്ധത്തിന്റെ ലേബളിൽ നാടിന്റെ ശാപമായി മാറുന്ന ഇത്തരക്കാരെ തിരിച്ചറിയാനും , തിരുത്തിക്കാനും, മാറ്റിനിർത്താനും കഴിയാത്ത നിസഹായാവസ്ഥയിൽ നിൽക്കേണ്ടിവരുന്ന... നിശബ്ദരാകേണ്ടിവരുന്നവരുണ്ട് . ഒരു കാക്ക ഇലക്ട്രിക്ക് പോസ്റ്റിൽ കുടുങ്ങി പോയപ്പോൾ ഫയർഫോഴ്സ് വന്ന് ആ കാക്ക കുഞ്ഞിനെ രക്ഷപ്പെടുത്തിയ നാട്ടിൽ കുറച്ച് പണമിറക്കി ,, ഒരു കലശവുമെടുത്ത് റോഡിലിറങ്ങിയാൽ പിന്നെ ഈരേഴ് പതിനാല് ലോകവും ഞങ്ങളുടെ കാലിനടിയിലാണെന്ന ഭാവത്തിൽ റോഡുകൾ കൈയ്യടക്കി റോഡിന്റെ വശത്തൂടെ അങ്ങോട്ടോ..ഇങ്ങോട്ടോ കാൽ നടയാത്ര പോലും അനുവദിക്കാതെ( അതിൽ ഉത്സവം കാണാനെത്തുന്ന മറ്റ് ദേശക്കാരാവാം,,, രോഗിയേയും കൊണ്ട് പോകുന്നവരാകാം... വയ്യാത്തവരും.. വന്ധ്യവയോധികരുമാവാം) ഒന്നും. രണ്ടും മണിക്കൂറുകളോളം ഇടറോഡുകളിൽ വാഹനം ബ്ലോക്ക് ചെയ്ത് തന്റെവൃത്തികെട്ട ചേഷ്ഠ കാണിച്ചും.. പരിഹസിച്ചും പേടിപ്പിച്ചും കാട്ടി കൂട്ടുന്നത് കണ്ട്നിൽക്കുന്നവർ നിസ്സഹയരായത് കൊണ്ട് മാത്രമാണ്.... അല്ലേൽ..... നെറ്റിയിൽ ഒരു റിബണും കെട്ടി കലശത്തിനൊരു അടയാളവും വെച്ചാൽ തെമ്മാടിത്തരത്തിന് ലൈസൻസായി എന്ന് കരുതുന്ന കുറേ..താന്തോന്നികൾ.... കുടിപ്പകയും.. രാഷ്ട്രീയ വിരോധവും തീർക്കാനുള്ളതാണോ.. ഉത്സവാഘോഷങ്ങൾ.. പാർട്ടി പരിപാടികളിൽ നേതാക്കളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് അവർ ആ പാർട്ടിയുടെ ജീവനായത് കൊണ്ടാണ് ക്ഷേത്രോത്സവങ്ങളിൽ ഇതിനെന്ത് പ്രസക്തി .. ചീറുമ്പ കാവിലെ ഉത്സവത്തിന് ഇങ്ങനെ പ്രവർത്തിച്ചിട്ടാണോ മുഴപ്പിലങ്ങാട്ടെ ജനകീയ പ്രസ്ഥാനം ഇവിടെ വരെ എത്തിയത്.. പോത്തിന് ചെളിവെള്ളമെന്ന പോലെയാണ് വർഗ്ഗീയ ശക്തികൾക്ക് സംഘർഷമാണ് വളരാനുള്ള എളുപ്പവഴി... ഗുരുവായൂർ അമ്പലത്തിൽ സാധാരണക്കാരന് പ്രാർത്ഥിക്കാൻ വേണ്ടി വലിയോമാരുടെ പൊതിരെ തല്ലുവാങ്ങിയ ഒരു വിപ്ലവകാരിയുടെ പിന്മുറക്കാരും ഇത്തവണത്തെ ചീറുമ്പക്കാവിലെ ആചാര.. അനുഷ്ഠാനങ്ങൾ വൈകിപ്പിച്ചതിൽ പങ്കുണ്ടെന്ന് വിമർശനം വരുമ്പോൾ കഷ്ടം.... ഈ നാട് പിന്നെ ആരെയാണ് ആശ്രയിക്കേണ്ടത്.. പ്രതീക്ഷ വെക്കേണ്ടത്..ആരാണ് ഈ മണ്ണിനും മനുഷ്യനും കാവൽ നിൽക്കുക..,, നമ്മുടെ നാടിന്റെ വിളിപ്പാടകലെ.. ഇവിടുത്തേക്കാൾ രാഷ്രീയ വൈര്യം നിലനിൽക്കുന്ന ഒരു പ്രദേശത്ത് 7 ദിവസം നടക്കുന്ന ഉത്സവത്തിൽ എല്ലാം മറന്ന് ഒറ്റ മനസ്സായി. തന്റെ നാടിന്റെ മഹോത്സവം കളറാക്കാർ സകല രഷ്ട്രീയത്തിൽ വിശ്വസിക്കുന്നവനും കഴിയുന്നുണ്ടെങ്കിൽ നമ്മൾ മുഴപ്പിലങ്ങാട് കാർക്ക് അൽപ്പം ലജ്ജയൊക്കെയാകാം.. വെള്ളമടിച്ചാൽ മാത്രം ധൈര്യം വരുന്ന വീരശൂര പരാക്രമികൾക്ക് വിട്ട് കൊടുക്കണോ നമ്മുടെ മഹോത്സവത്തെ.. ഉത്സവ വിജയത്തിന് ആത്മാർത്ഥമായി പരിശ്രമിക്കുന്ന എല്ലാവരും ക്ഷമിക്കുക എന്ന്...മുഴപ്പിലങ്ങാട് പ്രദേശവാസികൾ