Salafi Masjid & Tanveerul Islam Madrassa - Perumattom

Salafi Masjid & Tanveerul Islam Madrassa - Perumattom Attention Please..!! If You Have Time and a Well Wished Heart.. Please Read This. The Proper place name is Muvattupuzha, Perumattom. Insha ALLAH. InshaALLAH..

‘Whoever built a mosque, (Bukair thought that ‘Asim, another subnarrator, added, “Intending Allah’s Pleasure”), Allah would build for him a similar place in Paradise.’ Bukhari :: Book 1 :: Volume 8 :: Hadith 441 In This profile Picture You can see a Building Which Looks like a Crusty House(Broken Building). Actually this building is a Madrassa which Named "Thanveerul Islam
Madrassa" which built be

fore 30 years and Now you can understand the Present situation of this Building.This Madrassa is in Kerala(God's
Own Country) a state of India and In Ernakulam District. Still this Madrassa is Working
daily with a lot of fear in the heart of Students and Teachers. After many discussions and overviews, now we planned to re-built it in one
Year Insha Allah. But the main problem for the reconstruction is Financial Problem. The Estimate for the Construction is Nearly 30000$
US (15 Lakh Indian Rupees). And Now we are Asking all of you for the donation to rebuilt our Madrassa. If You can Donate 1$ Dollar Do it. Else Atleast Supplicate(Pray) to ALLAH for us to fullfill this Dream of Us. If We have the help of our Brothers and Sisters, Insha Allah we
can easily change it into to the Reality. If You Can Do Something for this Madrassa Don't Stop..ALLAH will reward you in the Judgement Day...Insha ALLAH,

If any one need more info
Please Contact: [email protected]
You can either Contact, Mirfan: +918891471641
Address: Thanveerul Islam Madrassa, Puthuppadi P.O, Perumattom,
Muvattupuzha, Ernakulam, 686673. Else If You can donate your donation through our Bank Account. Many of You Guys are wasting time infront of Facebook and other Social Networking Sites and sharing just useless stuffs. In that time atleast
You can Share this news with all of your friends or one of your Friend or known Charitable Organisations. Then only it will Help Our Muslim
Community. May ALLAH will reward you for that.... Ameen


Bank Name : The Federal Bank
Branch : Perumattom/ Muvattupuzha, Kerala, India

IFSC Code : FDRL0001941

A/C No. : 19410200000057




So Please Share It Friends :)

Assalamu Alaikkum.

Live link
13/10/2022

Live link

നാസ്തികതയുടെ കാണാപ്പുറങ്ങൾമതം കാലഹരണപ്പെട്ടുവോ ?2022 OCT 12, ബുധൻ, 3.00 PMERNAKULAM TOWN HALLപങ്കെടുക്കുന്നവർ Abdul Latheef KarumbulakkalShahul Hameed Palakk...

27/04/2021

*റമദാൻ ദിനങ്ങൾ*

♨️♨️♨️♨️🟣🟣♨️♨️♨️♨️

*ബദർ*

റമദാന്‍ പതിനേഴിന് ബദ്ര്‍ യുദ്ധത്തെയും അതിൽ പങ്കെടുത്തവരെയും (ബദ്രീങ്ങളെയും )സ്മരിച്ചു കൊണ്ട് നടത്തപ്പെടുന്ന ആഘോഷം പല നാടുകളിലും പടർന്നു പിടിച്ചിട്ടുണ്ട്. ബദ്രീങ്ങള്‍ തന്നെ പോരാടിയ ആദർശത്തിന് കടക വിരുദ്ധമാണ് ഈ ആഘോഷങ്ങളില്‍ നടക്കുന്ന ശിർക്കന്‍ പ്രവർത്തനങ്ങളും അന്ധവിശ്വാസങ്ങളും.അവരുടെ പേരിൽ നേർച്ച നേരുകയും ബലി അറുക്കുകയും ചെയ്യുന്നു .
‘യാ അഹ് ല് അൽ ബദ്റശ്ശുഹദാഅ്’ (ബദ്ര്‍ രക്തസാക്ഷികളേ!), എന്നിങ്ങനെ വിളിച്ച് കൊണ്ട് ബദ്രീങ്ങളോട് സഹായം തേടുകയും ചെയ്യുന്നുണ്ട്. ബദർ മൗലൂദ് പാരായണം ചെയ്യുകയും ചെയ്യും. അതിൽ അവരെ വിളിച്ച് പ്രാർത്ഥിക്കാനുള്ള ആഹ്വാനവും നടത്തുകയും ചെയുന്നുണ്ട്.
ബദർ മൗലീദിൽ ഇങ്ങനെ കാണാം

*"നഷ്ട്ടം സംഭവിച്ചവനേ ദുഃഖം കൊണ്ട് വിഷമിക്കുന്നവനേ ബദറിലെ ശുഹദാക്കളേ രക്ഷിക്കണേ എന്ന് പ്രാർത്ഥിച്ചുകൊള്ളുക*"

ബദറിൽ പങ്കെടുത്ത ബദരീങ്ങളുടെ നാമം എഴുതി വീട്ടിൽ തൂക്കിയാൽ കള്ളന്മാരുടെ ശല്യമുണ്ടാകില്ല എന്നും, വീടിന്റെ മതിലിൽ ഒട്ടിച്ചാൽ മതിലുകൾ പൊട്ടുകയില്ല എന്നും വീടിന് ത്തീ പിടിക്കുകയില്ല മറ്റു ഫിത് നകൾ ഉണ്ടാകില്ല എന്ന് പ്രസ്തുത മൗലൂദിൽ പറയുന്നു.

"ഇതിനെ പുരയിൽ എഴുതി കരുതുകിൽ
ഇതമാകയില്ലാ കളവിൽ അതെന്നോവർ
മതിലുകൾ
പൊട്ടലും തിയ്യുകൾ കത്തലും മറ്റും ഫിത്‌ന വരവില്ലാ എന്നോവർ"

ഇസ്ലാമിന് കടക വിരുദ്ധമായകാര്യങ്ങളാണിതെല്ലാം .

പറയുക: തീർച്ചയായും എന്റെ പ്രാർ ത്ഥനയും, എന്റെ ബലികർമ്മങ്ങളും, എന്റെ ജീവിതവും, എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിനുള്ളതാകുന്നു.
(ഖു൪ആന്‍ : 6/ 162 )

മുഹമ്മദ് നബി [സ ] പറഞ്ഞു ; അല്ലാഹു അല്ലാത്തവരുടെ പേരിൽ അറവ് നടത്തുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നു "
{സ്വഹീഹ് മുസ്ലിം 1978)

وأما الذبح لغير الله فالمراد به أن يذبح باسم غير الله تعالى كمن ذبح للصنم أو الصليب أو لموسى أو لعيسى صلى الله عليهما أو للكعبة ونحو ذلك، فكل هذا حرام، ولا تحل هذه الذبيحة، سواء كان الذابح مسلما أو نصرانيا أو يهوديا نص عليه الشافعي، واتفق عليه أصحابنا، فإن قصد مع ذلك تعظيم المذبوح له غير الله تعالى والعبادة له كان ذلك كفرًا، فإن كان الذابح مسلمًا قبل ذلك صار بالذبح مرتدًا

ഇമാം നവവി [റഹ് ] പറയുന്നു ; "അല്ലാഹു അല്ലാത്തവർക്ക് അറുക്കൽ എന്നത്തിന്റെ ഉദ്ദേശം അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കലാണ് .അത് വിഗ്രഹത്തിന് വേണ്ടിയോ ,കുരിശിന് വേണ്ടിയോ, മൂസ നബി (അ)ക്ക് വേണ്ടിയോ , ഈസ നബി (അ) ക്കുവേണ്ടിയോ കഅബയുടെ പേരിലോ അവ പോലോത്തതിനോ വേണ്ടിയോ അറുക്കുന്നത് ആയാലും അതെല്ലാം ഹറാമാണ്.ഈ അറുത്തത് ഭക്ഷിക്കാൻ പാടില്ല . ആ അറവ് നടത്തിയത് മുസ്ലിമോ , ക്രിസ്ത്യാനിയോ , യഹൂദനോ ആരാണെങ്കിലും ശരി. ഇമാം ശാഫിഈ അത് വ്യക്തമായി തന്നെ പറഞ്ഞിരിക്കുന്നു.അദ്ദേഹത്തിന്റെ അനുയായികളും അതിൽ യോജിച്ചിരിക്കുന്നു . ആരുടെ പേരിലാണോ അറുക്കുന്നത് അവരെ ബഹുമാനിക്കലും ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആ ഇബാദത്തു കുഫ്ർ ആയിത്തീരും . അങ്ങനെ അറുത്തവന്‍ മുസ്‌ലിമായിരുന്നുവെങ്കില്‍ ആ അറവോട് കൂടി അവന്‍ മതഭ്രഷ്ടനായി മാറും"
(ശറഹ് മുസ്ലിം 7 / 120 )

ഇത്ര ഗൗരവമേറിയ കാര്യമാണ് മുസ്ലിം സമുദായം ചെയ്തു കൊണ്ടിരിക്കുന്നത് . റമദാനിലെ പതിനേഴാം രാവിൽ ബലി അറുക്കൽ അവർക്ക് വേണ്ടി നേർച്ച ചെയ്യലാണ് എന്ന് പറയുന്നു.ബദരീങ്ങളെ ബഹുമാനിക്കാൻ ഇത്തരം കാര്യങ്ങളിൽ ചെയുന്നു എന്ന് പറയുന്നു. അന്ന് നേർച്ചയാക്കി ഉണ്ടാക്കുന്ന ഭക്ഷണം എത്ര ഭക്തിയോടെയാണ് ആളുകൾ കഴിക്കുന്നത്

ഇബ്നു ഹജർ ഹൈത്തമി (റഹ് )ഉദ്ധരിക്കുന്നു : പണ്ഡിതന്മാർ പറഞ്ഞിരിക്കുന്നു, ഒരു മുസ്‌ലിം ബാലികർമ്മം നിർവ്വഹിക്കുകയും, പ്രസ്തുത ബലി കൊണ്ട് അല്ലാഹു അല്ലാത്തവരുടെ സാമിപ്യം ഉദ്ദേശിക്കുകയും ചെയ്താൽ അവൻ മുർത്തദ്ദ് ആയിതീർന്നു "
(അസ്സവാജിർ 1/362)

വിശ്വാസം ശരിപ്പെടുത്താതെ അമലുകൾക്ക് അടിസ്ഥാനം ലഭിക്കില്ല. വിശുദ്ധ റമദാനിൽ അല്ലാഹുവിന് പങ്ക് കാരെ ഉണ്ടാക്കലിലും വലിയ പാപം വേറെ കാണില്ല. സൂക്ഷിക്കുക.... ആലോചിച്ചു മനസ്സിലാക്കുക.

✍️ *അബൂഅത്തീഫ്*

റമദാൻ 15
09 -05 -21

25/04/2021

*ഇന്നത്തെ ചിന്തകൾ*

💠💠💠💠🟣🟣💠💠💠💠

#ശിർക്ക്

മനുഷ്യർ ധാരാളം അമലുകൾ ചെയ്യാറുണ്ട്. മിക്കവരും ആത്മാർത്ഥമായിതന്നെയാണ് ചെയുന്നത്. പക്ഷെ ബഹുഭൂരിഭാഗം മനുഷ്യരും അല്ലാഹുവിന്റെ വജ്ഹ് ആഗ്രഹിച്ചല്ല ഇതെല്ലാം ചെയുന്നത്. അല്ലാഹുവിൽ പങ്ക് ചേർത്താണ് മിക്കവാറും ആളുകൾ അമലുകൾ ചെയുന്നത്.
അബൂഹുറൈറ (റ )നിന്നും നിവേദനം റസൂൽ (സ )പറഞ്ഞു : "പങ്കാളികളുടെ ശിർക്കിൽ നിന്ന് ഞാൻ ധന്യനാണ്. ആരെങ്കിലും ഒരു കർമ്മം ചെയ്തു അതിൽ അവൻ എന്റെ കൂടെ ഞാനല്ലാത്തവരെ പങ്ക് ചേർത്തു എങ്കിൽ ഞാൻ അവനേയും അവൻ ചെയ്‌ത ശിർക്കിനേയും ഉപേക്ഷിച്ചു "(മുസ്ലിം )
അല്ലാഹുവോട് ആരെയെങ്കിലും പങ്ക് ചേർത്തിട്ട് ഒരുവൻ ധാരാളം അമലുകൾ ചെയ്തിട്ടും ഒരു പ്രയോജനവും പരലോകത്തു അവൻ ലഭിക്കില്ല. അല്ലാഹു അവനെ തന്നെ കൈവിട്ടു എന്നാണ് റസൂൽ (സ )നമ്മെ പഠിപ്പിക്കുന്നത്.

قَدْ كَانَ لَكُمْ ءَايَةٌ فِى فِئَتَيْنِ ٱلْتَقَتَا ۖ فِئَةٌ تُقَٰتِلُ فِى سَبِيلِ ٱللَّهِ وَأُخْرَىٰ كَافِرَةٌ يَرَوْنَهُم مِّثْلَيْهِمْ رَأْىَ ٱلْعَيْنِ ۚ وَٱللَّهُ يُؤَيِّدُ بِنَصْرِهِۦ مَن يَشَآءُ ۗ إِنَّ فِى ذَٰلِكَ لَعِبْرَةً لِّأُو۟لِى ٱلْأَبْصَٰرِ
*പരസപ് രം കണ്ടു (ഏറ്റു)മുട്ടിയ (ആ) രണ്ടു സംഘങ്ങളില്‍ നിങ്ങള്‍ക്ക് ഒരു ദൃഷ്ടാന്തം ഉണ്ടായിട്ടുണ്ട്. (അതെ) ഒരു കക്ഷി അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. മറ്റൊന്നു അവിശ്വാസികളായുള്ളതും.*
(ആലു ഇംറാന്‍ - 3:13)

ബദറിൽ നബിയും അനുജരന്മാരും യുദ്ധം ചെയ്തത് അവരുടെ പ്രതിരോധമായിരുന്നു. അല്ലാഹുവിനെ മാത്രം ആരാധിക്കണം എന്ന നബിയുടെ ആദർശം അംഗീകരിക്കാത്ത മക്കക്കാരുടെ ഉപദ്രവം സഹിക്കാനാകാതെ മദീനയിലേക്ക് നാട് വിട്ട (ഹിജ്‌റ )മുസ്ലിങ്ങളെ അവിടെയും സമാധാനമായി ജീവിക്കാൻ വിടാതെ അവർക്കെതിരെ കൂതന്ത്രങ്ങൾ മെനഞ്ഞപ്പോളാണ് മുസ്ലിങ്ങൾ പ്രതികരിക്കാൻ തുടങ്ങിയത്. മുസ്ലിംങ്ങൾ പ്രതികരിച്ചപ്പോൾ ഇസ്ലാമിനോട് വെറുപ്പുള്ള ആളുകൾ യുദ്ധത്തിന് തയ്യാറാക്കുകയും മക്കയിൽ നിന്ന് മദീനയുടെ അടുത്ത് ബദറിൽ എത്തുകയും മുസ്ലിങ്ങളുമായി യുദ്ധം നടക്കുകയും ചെയ്തത്.അതാണ്‌ ഇന്ന് പലരും ബദർ ദിനമായി ആഘോഷിക്കുന്നത്. വിരോധാഭാസം എന്തെന്നാൽ ഈ യുദ്ധം നടന്നത് അല്ലാഹുവിനെ മാത്രം ആരാധിക്കാൻ വേണ്ടിയാണ് എന്നാൽ അവരെ ആരാധിക്കുന്ന അവസ്ഥയാണ് ബദർദിനത്തിൽ നടക്കുന്നത്. യുദ്ധത്തിൽ മരണപ്പെട്ടു പോയവർ തങ്ങളുടെ ആവശ്യങ്ങൾ പൂർത്തികരിച്ചു തരും അവർ ദിവ്യന്മാരാണ് (വലിയ്യ് ) എന്ന് ഇക്കൂട്ടർ വിശ്വസിക്കുന്നു. മരിച്ചുപോയെങ്കിലും അവർക്ക് അമാനുഷിക ശക്തികളുണ്ട് അത്കൊണ്ട് അവരോട് പ്രാർത്ഥിക്കാം,അവർ സഹായിക്കും അത് അല്ലാഹു അവർക്ക് നൽകിയ കഴിവാണ്, അവന്റെ ഇദ്‌നോട്‌ കൂടി നടക്കുന്ന ഒന്നാണ് എന്നെല്ലാം ഇവർ വിശ്വസിക്കുന്നു. മുസ്ലിങ്ങളുടെ അപചയമാണ് ഇവിടെ ദർശിക്കാനാവുന്നത്. അല്ലാഹുവിനെ മാത്രം ആരാധിക്കണം എന്ന ആശയത്തിൽ നിന്ന് അവർ അകന്ന് അകന്ന് അവന്റെ പടപ്പുകളെ ആരാധിക്കുന്ന അവസ്ഥയിൽ എത്തിനിൽക്കുന്നു. ബദർ ദിനത്തിൽ പ്രത്യേകമായി ചൊല്ലുന്ന ബദർ മൗലീദിൽ നിന്ന് :

"തിരഫ്ഫെട്ടേ എല്ലാ ബലാലും മുസീബത്തും
തേറീ അടുക്കുന്നേ നേരത്തിൽ ഒക്കെയും
ബിരുദർ സഹാബികൾ ഫേരുപറഞ്ഞാലും
ബീരിദത്തോടെ എഴുതി ചുമന്നാലും
തെരികേ അതാകേ ബിടുന്ത്‌ ഖൊശീ എന്ന്
തീരോടെ ഏറിയെ ഖോജാ പറഞ്ഞോവർ...
എന്നും കൊടുമാമികന്തൊരു ദീനത്തിൽ
ഇവരെ വിളിച്ചു ദുആനെ ഇരന്നെങ്കിൽ
അന്നേരം തന്നെ ശിഫാകളേ കിട്ടാതേ
ആയിട്ടതില്ല ഒരുത്തരും യെന്നോവർ."

രോഗങ്ങളും പ്രയാസങ്ങളും നേരിടുമ്പോൾ ബദരീങ്ങളുടെ പേര് വിളിച്ചാൽ, അല്ലെങ്കിൽ പേര് എഴുതി കൊണ്ട് നടന്നാൽ ആ പ്രായസങ്ങൾ നീങ്ങും എന്ന്. അതേപോലെ മഹാ രോഗങ്ങൾ വരുമ്പോൾ അവരെ വിളിച്ചു സഹായം തേടിയാൽ അന്നേരം തന്നെ ശിഫ കിട്ടാതിരിക്കില്ല എന്നും ഈ മലപ്പാട്ടിൽ പറയുന്നു. ഇതാണ് ആളുകൾ പാരായണം ചെയുന്നത്.
ഏക ദൈവ ആരാധനക്ക് വേണ്ടി യുദ്ധം ചെയ്ത് മരിച്ചവരെ തന്നെ അവരുടെ പിൻഗാമികൾ ആരാധിക്കുന്നു ഇതാണ് വിരോധാഭാസം!.

قُلِ ٱدْعُوا۟ ٱلَّذِينَ زَعَمْتُم مِّن دُونِهِۦ فَلَا يَمْلِكُونَ كَشْفَ ٱلضُّرِّ عَنكُمْ وَلَا تَحْوِيلًا
*പറയുക: 'അവനു [അല്ലാഹുവിനു] പുറമെ നിങ്ങള്‍ (ദൈവങ്ങളെന്നു) വാദിച്ചവരെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിച്ചുകൊള്ളുവിന്‍; - എന്നാല്‍, നിങ്ങളില്‍ നിന്നു ഉപദ്രവത്തെ നീക്കി തരുവാനാകട്ടെ, സ്ഥിതിമാറ്റം വരുത്തുവാനാകട്ടെ, അവര്‍ക്കു സാധ്യമാകുന്നതല്ല.*
(ഇസ്റാഅ് - 17:56)

✍️ *അബൂഅത്തീഫ്*

റമദാൻ 13
25/4/2021

22/04/2021

*ഇന്നത്തെ ചിന്തകൾ*

➿➿🍎➿➿🍎➿➿➿➿➿🍎➿➿

*ഇഫ്താർ*

സർവശക്തനായ റബ്ബ് വിശ്വാസിക്ക് നൽകിയ സമ്മാനമാണ് റമദാൻ. റബ്ബിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ കാരുണ്യം പ്രതീക്ഷിക്കുന്ന നമ്മൾ പലപ്പോഴും മറ്റ്‌ സൃഷ്ടികളോടും , മനുഷ്യവർഗ്ഗത്തോടും കരുണ കാണിക്കാറില്ല. നമ്മുടെ ചുറ്റുമുള്ള ജീവികൾ ദാഹജലത്തിനായി കേഴുമ്പോൾ നാം ആരാധാനകളിൽ പ്പോലും ജലം ദുർവിനിയോഗം ചെയ്യുന്നു. നമ്മുടെ അയൽകാരനും കുടുംബക്കരനും ദാരിദ്ര്യത്തിൽ കഴിയുമ്പോൾ നാം ധൂർത്തിൽ അഭിരമിക്കുന്നു. ആർക്കാണ് നാം ഭക്ഷണം നൽകേണ്ടത് ? ആരെയാണ് നാം നോമ്പ് തുറപ്പിക്കേണ്ടത് ?
ലോകത്തിന്റെ പല ഭാഗത്തും ഇന്ന് പട്ടിണിയും ക്ഷാമവും നേരിട്ടുകൊണ്ടിരിക്കുന്നു. ഇന്ത്യയിൽ 3.8 % ഭക്ഷ്യ ക്ഷാമം വർദ്ധിച്ചിരിക്കുന്നു. യമൻ, സുഡാൻ പോലുള്ള രാജ്യങ്ങളുടെ സ്ഥിതി ഗുരുതരമാണ്.2018ലെ unicef കണക്ക് പ്രകാരം 150 മില്യൺ കുട്ടികളാണ് അവിടെ വിശപ്പ് കൊണ്ട് ബുദ്ധിമുട്ടുന്നത്. 2.2മില്യൺ കുട്ടികളാണ് പോഷകാഹരക്കുറവ് അനുഭവിക്കുന്നത്. 2016 ലെ ക്ഷാമം അവരെ തകർത്തിരിക്കുന്നു. Unicef ന്റെ നേതൃത്വത്തിൽ yemen food പ്രോഗ്രം എന്ന പദ്ധതി നടപ്പിലാക്കി കൊണ്ടിരിക്കുന്നു. അതിനായി ഹോളിവുഡ് നടന്മാർ, ലോക പ്രശ്‌സ്ത ഗായകർ എല്ലാം ലോകത്തോട് സംഭാവന, സഹായം തേടുന്ന ദാരുണ കാഴ്ച്ച നമുക്ക് കാണാനാകും. ഇവിടെ യാണ് നാം നമ്മുടെ ഭക്ഷണ രീതികളെ കുറിച്ച് ചിന്തിക്കേണ്ടത്.

ﻟِﻠْﻔُﻘَﺮَآءِ ٱﻟَّﺬِﻳﻦَ ﺃُﺣْﺼِﺮُﻭا۟ ﻓِﻰ ﺳَﺒِﻴﻞِ ٱﻟﻠَّﻪِ ﻻَ ﻳَﺴْﺘَﻄِﻴﻌُﻮﻥَ ﺿَﺮْﺑًﺎ ﻓِﻰ ٱﻷَْﺭْﺽِ ﻳَﺤْﺴَﺒُﻬُﻢُ ٱﻟْﺠَﺎﻫِﻞُ ﺃَﻏْﻨِﻴَﺎٓءَ ﻣِﻦَ ٱﻟﺘَّﻌَﻔُّﻒِ ﺗَﻌْﺮِﻓُﻬُﻢ ﺑِﺴِﻴﻤَٰﻬُﻢْ ﻻَ ﻳَﺴْـَٔﻠُﻮﻥَ ٱﻟﻨَّﺎﺱَ ﺇِﻟْﺤَﺎﻓًﺎ ۗ ﻭَﻣَﺎ ﺗُﻨﻔِﻘُﻮا۟ ﻣِﻦْ ﺧَﻴْﺮٍ ﻓَﺈِﻥَّ ٱﻟﻠَّﻪَ ﺑِﻪِۦ ﻋَﻠِﻴﻢٌ

ഭൂമിയില്‍ സഞ്ചരിച്ച് ഉപജീവനം തേടാന്‍ സൗകര്യപ്പെടാത്ത വിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യാപൃതരായിട്ടുള്ള ദരിദ്രന്‍മാര്‍ക്ക് വേണ്ടി (നിങ്ങള്‍ ചെലവ് ചെയ്യുക.) (അവരെപ്പറ്റി) അറിവില്ലാത്തവന്‍ (അവരുടെ) മാന്യത കണ്ട് അവര്‍ ധനികരാണെന്ന് ധരിച്ചേക്കും. എന്നാല്‍ അവരുടെ ലക്ഷണം കൊണ്ട് നിനക്കവരെ തിരിച്ചറിയാം. അവര്‍ ജനങ്ങളോട് ചോദിച്ച് വിഷമിപ്പിക്കുകയില്ല. നല്ലതായ എന്തൊന്ന് നിങ്ങള്‍ ചെലവഴിക്കുകയാണെങ്കിലും അല്ലാഹു അത് നല്ലത് പോലെ അറിയുന്നവനാണ്‌.(ഖു൪ആന്‍:2/273)
അല്ലാഹുവിന്റെ ദൂതർ പറഞ്ഞു:
''ജനങ്ങളുടെ സമീപം കറങ്ങിനടക്കുകയും ഒന്നോ രണ്ടോ പിടി ഭക്ഷണമോ ഒന്നോ രണ്ടോ കാരക്കയോ കിട്ടിയാല്‍ തിരിച്ചുപോകുന്നവനുമല്ല സാധു.' അനുചരന്മാര്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, എങ്കില്‍ പിന്നെ ആരാണ് സാധു?' നബി (സ്വ) പറഞ്ഞു: 'തന്നെ പര്യാപ്തനാക്കുന്ന സമ്പത്ത് അവനില്ല. ആരെങ്കിലും അവനെ ശ്രദ്ധിച്ച് ധര്‍മം നല്‍കുന്നുമില്ല. അവനാകട്ടെ ജനങ്ങളോട് ഒന്നുംചോദിക്കുന്നുമില്ല.
അവനാണ് സാധു'. (മുസ്‌ലിം)
അല്ലാഹുവിന്റെ പ്രീതി ആഗ്രഹിക്കുന്നവർ സാധുകളെ നോക്കി അവർക്ക് ഭക്ഷണം
നൽകുക. നിറക്കൂട്ടുകൾ ചാലിച്ച തീൻ മേശകൾ അഹങ്കാരത്തിന്റെ മുഖം ധരിക്കുമ്പോൾ അവ നോക്കി പരിഹസിക്കുന്നത് ലോകത്ത് പട്ടിണി കിടക്കുന്ന കൊച്ചു കുഞ്ഞുങ്ങളുടെ നേരെയാണ്. നമുടെയെല്ലാം നോമ്പു തുറ അല്ലാഹുവിന്റെ പ്രീതിക്ക് യോജിച്ചതാണോ എന്ന് നാം മനസ്സാക്ഷിയോട് ചോദിക്കുക.

*നോമ്പ് തുറപ്പിക്കൽ*

مَنْ فَطَّرَ صَائِمًا كَانَ لَهُ مِثْلُ أَجْرِهِمْ مِنْ غَيْرِ أَنْ يَنْقُصَ مِنْ أُجُورِهِمْ شَيْئًا
ഒരു നോമ്പുകാരന് ആരെങ്കിലും നോമ്പ് തുറക്കാൻ ഭക്ഷണം നൽകിയാൽ നോമ്പുകാരൻെറ പോലുള്ള പ്രതിഫലം തുറപ്പിച്ചവനും ഉണ്ട് , നോമ്പുകാരനറെ പ്രതിഫലത്തിൽ നിന്നും ഒട്ടും നഷ്ടപ്പെടാതെ തന്നെ "
[ തിർമുദി 807 , ഇബ്ൻ മാജ 1746 , ദാരിമി 1658 , ഇബ്ൻ ഹിബ്ബാൻ 3511 , ഥബ്റാനി 7132 ,ബൈഹഖി 7942 ,ബസ്സാർ 3775 ]
അഞ്ചോളം ത്വരീഖിലൂടെ ഈ ഹദീസ് ഉദ്ധരിക്കപ്പെടുന്നു . എല്ലാം തന്നെ സനദ് ദുർബലമാണ്. അഥവ പ്രമാണികമല്ല എന്ന്.
എന്നാൽ ഇസ്ലാം ദരിദ്രർക്കുള്ള ഭക്ഷണം പ്രോത്സാഹനം ചെയ്യുന്നു.
അദിയ്യ്ബ്നുഹാതിം(റ) പറയുന്നു: നബി(സ്വ) പറയുന്നത് ഞാൻ കേട്ടു. ഒരു കാരക്കക്കീറ് ധർമ്മം ചെയ്തിട്ടെങ്കിലും നരകത്തിൽ നിന്ന് രക്ഷപ്രാപിച്ചു കൊള്ളുക.
(മുസ്ലിം 1016)
നമ്മൾ നോമ്പിന്റെ ഉദ്ദേശ ലക്ഷ്യത്തിലേക്ക് എത്തിയാൽ അഥവാ തഖ്‌വ കരസ്ഥമാക്കുവാൻ പാകത്തിനായൽ നമ്മുടെ കർമ്മങ്ങളും ശരിയാകും.
ചരിത്രത്തിലേക്ക് ഒന്ന് നോക്കാം :
അബൂ ഹുറൈറ [റ ] വിൽ നിന്നും, നിവേദനം ; ഒരു ദിവസം രാത്രി നബി [ സ ] വിശപ്പ് സഹിക്കവയ്യാതെ വീട്ടിൽ നിന്നും പുറത്തു വന്നു. എവിടെ നിന്നെങ്കിലും അൽപ്പം ഭക്ഷണം ലഭിക്കുമോ എന്നതാണ് ലക്ഷ്യം . അപ്പോൾ നബി [സ ] അബുബക്കർ [ റ ],ഉമർ[ റ ] എന്നിവരെ വഴിയിൽ കണ്ടുമുട്ടി. അവരോട് നബി [സ ] ചോദിച്ചു ;എന്താണ് ഈ രാത്രീ നിങ്ങളെ വീട്ടിൽ നിന്നും പുറത്തുവരാൻ പ്രേരിപ്പിച്ചത് ? അവരുടെ പ്രശ്‍നവും വിശപ്പാണ് . നബി [സ ] പറഞ്ഞു ; എന്റെയും പ്രശ്‌നം അതുതന്നെയാണ് . അങ്ങനെ അവർ അബു അയൂബ് അൽ അൻസാരിയുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു . [മദീനയിൽ നബി [സ ] ഹിജ്റ വന്നപ്പോൾ ആദ്യമായി നബിയുടെ ഒട്ടകം നിന്ന വീട് അദ്ദേഹത്തിന്റെയായിരുന്നു , അവിടെന്നു നബി [സ] ഭക്ഷണം പാകം ചെയ്‌തു നൽകിയിരുന്നു ബാനു നജ്ജാർ ഗോത്രത്തിൽ പെട്ട ധനികനായിരുന്നു അബു അയ്യുബ്ബ്‌ അൻസാരി ] അങ്ങനെ അവർ അബു അയ്യൂബിന്റെ വീട്ടിൽ എത്തിയപ്പോൾ അദ്ദേഹം പുറത്തു പോയിരിക്കുകയായിരുന്നു . ഭാര്യ വിരുന്നുകാരെ വീട്ടിൽ സ്വീകരിച്ചു ഇരുത്തി . അബു അയ്യൂബ് വീട്ടിലേക്ക് വെള്ളം ശേഖരിക്കാൻ പോയിരിക്കുകയാണ് എന്ന് നബി [സ ] യോട് അവർ മറുപടി പറഞ്ഞു . അൽപം കഴിഞ്ഞു അബു അയൂബ് വീട്ടിലേക്ക് മടങ്ങി വന്നു . നബി [സ ] യെയും സഹാബിമാരെയും കണ്ടപ്പോൾ അദ്ദേഹം സന്തോഷിച്ചു . ഏറ്റവും വിശിഷ്ട്ട വിരുന്നുകാർ വന്നു എന്ന് പറഞ്ഞു അദ്ദേഹം അല്ലാഹുവിനെ സ്തുതിച്ചു . അദ്ദേഹം പുറത്തെക്ക് പോയി തോട്ടത്തിൽ നിന്നും പുതുപുത്തൻ ഈന്തപ്പഴം പറിച്ചു കൊണ്ടുവന്നു .അതിൽ പഴുത്തതും പാകമാക്കാത്തതും ഉണ്ടായിരുന്നു . എല്ലാം നബിയുടെ [സ ] മുന്നിൽ വെച്ചിട്ട് കഴിക്കാൻ ആവശ്യപ്പെട്ടു . ശേഷം ഒരു ചെമ്പരി ആടിനെ അറുത്തു ഭക്ഷണം തയ്യാറാക്കി . അവർ അത് കഴിച്ചു ശേഷം അബുബക്കർ ഉമർ എന്നിവരെ നോക്കി നബി [സ ] പറഞ്ഞു " എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ സത്യം , ഈ അനുഗ്രഹങ്ങളെ കുറിച്ചു നാളെ പരലോകത്തു നമ്മോട് ചോദ്യം ചെയ്യപ്പെടും "
[ മുസ്ലിം 2038 ]
വിശ്വാസി സമൂഹമേ നാം നമ്മുടെ പൂർവ്വികരുടെ ജീവിതം മറക്കരുത്.
*മുഹമ്മദിന്റെ കുടുംബം മൃതുവായ റൊട്ടി കഴിച്ചിട്ട് നാളുകളേറെയായി* എന്ന, മുത്ത് ഹബീബിന്റെ വാക്കുകൾ ഓർക്കണേ നിങ്ങടെ ഓരോ നോമ്പ് തുറയിലും.

✍️ *അബൂഅത്തീഫ്*
റമദാൻ 10
22/4/2021

21/04/2021

*ഇന്നത്തെ ചിന്തകൾ*

➿➿➿➿♦️♦️➿➿➿➿

_*ഇഹ്സാൻ*_

പ്രപഞ്ച സൃഷ്ടാവിന് നൽകുന്ന ആരാധനകൾ തികഞ്ഞ ഭക്തിയോട് കൂടെയാക്കുക സൂക്ഷ്മതയും ഭക്തിയും കൊണ്ട് എല്ലാ ആരാധനാകർമ്മങ്ങളും നന്നാക്കുക അതാണ് ഇഹ്സാൻ.സത്യാവിശ്വാസി കളുടെ ആരാധനയിൽ ഇഹ്സാൻ ഉണ്ടായിരിക്കും. എല്ലാരും നോമ്പെടുക്കുന്നു, നമസ്ക്കരിക്കുന്നു ഖുർആൻ പാരായണം ചെയുന്നു, ദാനം നടത്തുന്നു മിക്കപ്പോഴും നാം അത് ഇഹ്സാനാകുന്നില്ല. നോമ്പെടുത്തിട്ട് കളവ് പറയുക, വഞ്ചന നടത്തുക, വ്യർത്ഥ കാര്യങ്ങളിൽ മുഴുകി സമയം കഴിച്ചു കൂട്ടുക. ഇതെല്ലാം ഇഹ്‌സാൻ ഇല്ലാത്ത ആരാധന രീതിയാണ്.
നമസ്ക്കാരത്തിൽ അശ്രദ്ധ കാട്ടുക, സമയ ബന്ധിതമായി അത് നിർവ്വഹിക്കാതിരിക്കുക, കേവല മാത്സര്യ ബുദ്ധിയോടെയുള്ള ഖുർആൻ പാരായണം നടത്തുക തുടങ്ങി എല്ലാം ഇഹ്‌സാൻ നഷ്ട്ടപെട്ട കർമ്മങ്ങളാണ്. അതിൽ നിന്ന് ഒരു മാറ്റം അനിവാര്യമാണ്. ഇല്ലെങ്കിൽ പടച്ചവൻ അത്തരക്കാരെ കൈവിടും.

الإحسان أن تعبد الله كأنك تراه، فإن لم تكن تراه فإنه يراك
ഉമർ (റ ) വിൽ നിന്ന് : ജിബ്‌രീൽ നബി (സ )യോട് പറഞ്ഞു "ഇഹ്സാനെ കുറിച്ച് താങ്കൾ എന്നോട് പറഞ്ഞാലും അപ്പോൾ അദ്ദേഹം പറഞ്ഞു : *അല്ലാഹുവിനെ നീ കാണുന്ന പോലെ ആരാധിക്കുക. അവനെ നീ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട്*"
(ബുഖാരി 4777)
ഒരു തൊഴിലാളി തന്റെ മുതലാളി സ്ഥാപനത്തിൽ ഉള്ളപ്പോൾ അതീവ ശ്രദ്ധയോടെ വളരെ നന്നായി തന്റെ ജോലി ചെയ്യും അതെ സമയം മുതലാളി ഇല്ലാത്ത അവസരങ്ങളിൽ അലസമായി വലിയ ശ്രദ്ധ കൊടുക്കാതെയായിരിക്കും ജോലി ചെയ്യുക. മുതലാളി അത് കാണുന്നില്ല എന്ന ചിന്തയാണ് അയാളെ കൊണ്ട് അങ്ങിനെ ചെയ്യിപ്പിക്കുന്നത്. അതിനാൽ
നമസ്ക്കരിക്കുമ്പോൾ റബ്ബിന്റെ മുന്നിലാണ് നിൽകുന്നത് എന്ന ചിന്ത മനസ്സിൽ കൊണ്ട് വരുക. അപ്പോൾ നമസ്കാരത്തിൽ ഖുശൂ'അ (ഭയഭക്തി) ഉണ്ടാകും. തന്റെ പ്രവർത്തി രക്ഷിതാവ് കാണുന്നു എന്ന് കരുതി ആരാധനകളും, ഭൗതീക കാര്യങ്ങളും ചെയ്യുക. എന്നാൽ നമ്മുടെ കർമ്മങ്ങൾ നന്നായി തീരും. നമ്മുടെ രക്ഷിതാവ് നമ്മുടെ സമീപം ഉണ്ടെന്ന ചിന്തയുണ്ടെങ്കിലെ നമുക്ക് കർമ്മങ്ങൾ നല്ല രീതിയിൽ ചെയ്യാനും. കരുത്തുറ്റ ഈമാൻ നേടാനും സാധിക്കു.

✍️ *അബൂഅത്തീഫ്*
റമദാൻ 9
21/4/2021

20/04/2021

*തറാവീഹ് ജമാഅത്*

ഇസ്ലാമിക ലോകത്ത് വളരെ പ്രസിദ്ധമായ ഒരു ആരാധന കർമ്മമാണ് റമദാൻ മാസത്തിലെ രാത്രി നമസ്ക്കാരം. പിൽകാലത് അതിനു തറാവീഹ് എന്ന് പേര് വന്നു. ദീർഘമായ നമസ്കാരമായത് കൊണ്ട് ആണ് ആ പേര് വന്നത്. ഇസ്ലാമിക ലോകത്ത് യാതൊരു തർക്കവുമില്ലാത്ത ഒന്നായിരുന്നു തറാവീഹ് ജമാഅത്.എന്നാൽ സമീപകാലത് കേരളക്കരയിൽ ജമാഅത് തെറ്റാണ് എന്ന നിലയിൽ ചർച്ചകൾ നടക്കുന്നു.ഒറ്റക്ക് നിസ്‌ക്കരിക്കേണ്ട നമസ്ക്കാരമാണ് പോലും. എന്നാൽ നബി (സ )ജമാഅത് ആയി നമസ്ക്കരിച്ചു മാതൃക കാണിച്ചു തന്ന ഒരു നമസ്ക്കാരമാണിത്.
നബി (സ )മൂന്നു ദിവസം പള്ളിയിൽ ഒരു വിരികൊണ്ട് മറയുണ്ടാക്കി നമസ്ക്കരിക്കുകയും സഹാബികൾ റസൂലിനെ പിന്തുടരുകയും ചെയ്ത് നമസ്ക്കരിച്ച നബി ചര്യ പിൻപറ്റിയാണ് നബിയുടെ അനുയായിയും ഖലീഫയുമായ ഉമർ (റ ) തറാവീഹ് നമസ്ക്കാരം ജമാഅതായി പുനസംഘടിപ്പിച്ചത്. നബി (സ ) പള്ളിയിലെ ജമാഅത് നിരോധിക്കുകയല്ല ചെയ്തത് എന്ന് മനസ്സിലാക്കിയ ഉമർ (റ ) ജീവിതത്തിൽ നബി ചെയ്ത ഒരു ചര്യയെ പുനർജീവിപ്പിച്ചു. സഹബികളുടെ പ്രവർത്തി കണ്ടപ്പോൾ അല്ലാഹു ഈ നമസ്ക്കാരം നിർബന്ധമാക്കിയേക്കുമോ എന്ന ഭയം കൊണ്ട് നബി (സ ) വീട്ടിൽ നമസ്ക്കരിക്കാൻ അവരെ പ്രേരിപ്പിച്ചു. നബിയെ കാത്തു നിന്ന അവരെ നബി (സ ) സമാധാനിപ്പിച്ചതും, സുന്നത് നമസ്ക്കാരങ്ങൾ വീട്ടിൽ നമസ്കരിച്ചാലും ശ്രേഷ്ഠത്തയുണ്ട് എന്ന് ഉണർത്തിയാണ്.

حَدَّثَنَا عَبْدُ الأَعْلَى بْنُ حَمَّادٍ، قَالَ حَدَّثَنَا وُهَيْبٌ، قَالَ حَدَّثَنَا مُوسَى بْنُ عُقْبَةَ، عَنْ سَالِمٍ أَبِي النَّضْرِ، عَنْ بُسْرِ بْنِ سَعِيدٍ، عَنْ زَيْدِ بْنِ ثَابِتٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم اتَّخَذَ حُجْرَةً ـ قَالَ حَسِبْتُ أَنَّهُ قَالَ ـ مِنْ حَصِيرٍ فِي رَمَضَانَ فَصَلَّى فِيهَا لَيَالِيَ، فَصَلَّى بِصَلاَتِهِ نَاسٌ مِنْ أَصْحَابِهِ، فَلَمَّا عَلِمَ بِهِمْ جَعَلَ يَقْعُدُ، فَخَرَجَ إِلَيْهِمْ فَقَالَ ‏ "‏ قَدْ عَرَفْتُ الَّذِي رَأَيْتُ مِنْ صَنِيعِكُمْ، فَصَلُّوا أَيُّهَا النَّاسُ فِي بُيُوتِكُمْ، فَإِنَّ أَفْضَلَ الصَّلاَةِ صَلاَةُ الْمَرْءِ فِي بَيْتِهِ إِلاَّ الْمَكْتُوبَةَ ‏"‏‏.‏ قَالَ عَفَّانُ حَدَّثَنَا وُهَيْبٌ، حَدَّثَنَا مُوسَى، سَمِعْتُ أَبَا النَّضْرِ، عَنْ بُسْرٍ، عَنْ زَيْدٍ، عَنِ النَّبِيِّ صلى الله عليه وسلم‏.‏
(بخاري)
സൈദ് ഇബ്‌നു സാബിത് (റ) വിൽ നിന്നും : നബി (സ) ഒരു റമദാനിൽ വിരികൊണ്ട് മറച്ച ഒരു മുറിയുണ്ടാക്കി . ജനങ്ങൾ അദ്ദേഹത്തെ പിന്തുടർന്നു . ഒരു ദിവസം നബി(സ) നമസ്കരിച്ചില്ല ശേഷം ജങ്ങളോട് പറഞ്ഞു നിങ്ങളുടെ മേൽ നിർബന്ധമാക്കപ്പെടുമോ എന്ന ഭയമാണ് എന്നെ നമസ്‌കാരത്തിൽ നിന്നും തടഞ്ഞത്
(ബുഖാരി 731)

അബ്ദുൽ അലാഇബ്നു ഹമ്മാദിന്റെ തരീക്കിലൂടെ ചുരുക്കിയാണ് ബുഖാരി ഉദ്ധരിച്ചത് എന്നാൽ അഹ്മ്മദ് ഇബ്നു സുലൈമാനിൽ നിന്ന് നസാഈ പൂർണ്ണമായും ഉദ്ധരിക്കുന്നു.

أَخْبَرَنَا أَحْمَدُ بْنُ سُلَيْمَانَ، قَالَ حَدَّثَنَا عَفَّانُ بْنُ مُسْلِمٍ، قَالَ حَدَّثَنَا وُهَيْبٌ، قَالَ سَمِعْتُ مُوسَى بْنَ عُقْبَةَ، قَالَ سَمِعْتُ أَبَا النَّضْرِ، يُحَدِّثُ عَنْ بُسْرِ بْنِ سَعِيدٍ، عَنْ زَيْدِ بْنِ ثَابِتٍ، أَنَّ النَّبِيَّ صلى الله عليه وسلم اتَّخَذَ حُجْرَةً فِي الْمَسْجِدِ مِنْ حَصِيرٍ فَصَلَّى رَسُولُ اللَّهِ صلى الله عليه وسلم فِيهَا لَيَالِيَ حَتَّى اجْتَمَعَ إِلَيْهِ النَّاسُ ثُمَّ فَقَدُوا صَوْتَهُ لَيْلَةً فَظَنُّوا أَنَّهُ نَائِمٌ فَجَعَلَ بَعْضُهُمْ يَتَنَحْنَحُ لِيَخْرُجَ إِلَيْهِمْ فَقَالَ ‏ "‏ مَا زَالَ بِكُمُ الَّذِي رَأَيْتُ مِنْ صُنْعِكُمْ حَتَّى خَشِيتُ أَنْ يُكْتَبَ عَلَيْكُمْ وَلَوْ كُتِبَ عَلَيْكُمْ مَا قُمْتُمْ بِهِ فَصَلُّوا أَيُّهَا النَّاسُ فِي بُيُوتِكُمْ فَإِنَّ أَفْضَلَ صَلاَةِ الْمَرْءِ فِي بَيْتِهِ إِلاَّ الصَّلاَةَ الْمَكْتُوبَةَ ‏"‏ ‏
(النسائي)
സൈദ് ഇബ്‌നു സാബിത് (റ) വിൽ നിന്നും നിവേദനം : ഈന്തപ്പനഓലയുടെ പായ കൊണ്ട് നബി (സ) പള്ളിയിൽ ഒരു മറയുണ്ടാക്കാറുണ്ടായിരുന്നു. കുറെ രാത്രി നബി (സ) അതിൽ നമാസ്ക്കരിച്ചു. ജനങ്ങളും അദ്ദേഹത്തെ പിന്തുടർന്നു . അങ്ങനെ ജനം അധികരിച്ചു. അടുത്ത രാത്രി നബിയുടെ ശബ്‌ദം കേട്ടില്ല. ആളുകൾ നബിയെ വിളിച്ചു.അപ്പോൾ നബി (സ)ജനങ്ങളോട് പറഞ്ഞു: *നിങ്ങളുടെ പ്രവർത്തിമൂലം നിങ്ങൾക്ക് അത് നിർബന്ധമാക്കപ്പെടുമോ എന്ന ഭയമുണ്ട്. നിർബന്ധമാക്കിയാൽ നിങ്ങൾക്ക് അത് നിർവ്വഹിക്കാനാകില്ല. അതിനാൽ നിങ്ങൾ വീട്ടിൽ പോയി നമസ്ക്കാരിക്കുക. നിർബന്ധ നമസ്ക്കാരങ്ങളൊഴിച്ചാൽ ബാക്കിയുള്ളവ വീട്ടിൽ നിർവ്വഹിക്കലാണ് ഉത്തമം.*

*അതിനാൽ നിങ്ങൾ വീട്ടിൽ പോയി നമസ്ക്കാരിക്കുക. നിർബന്ധ നമസ്ക്കാരങ്ങളൊഴിച്ചാൽ ബാക്കിയുള്ളവ വീട്ടിൽ നിർവ്വഹിക്കലാണ് ഉത്തമം*
എന്ന് പറഞ്ഞു അതുകൊണ്ട് പള്ളിയിലെ ജമാഅത് ശരിയല്ല എന്നുണ്ടോ? ഇല്ലാ.

ഇബ്നു ഉമർ (റ ) വിൽ നിന്ന് :നബി (സ ) പറഞ്ഞു : നിങ്ങൾ വീടുകൾ ശവപറമ്പ് ആക്കരുത് നമസ്കാരത്തിൽ ചിലത് വീട്ടിൽ വെച്ച് നമസ്കരിക്കുക.
(ബുഖാരി 422)
ഇമാം നവവി (റ )പറയുന്നു : ഇതു നാഫിൽ (സുന്നത് )
നമസ്കാരത്തെയാണ്
സൂചിപ്പിക്കുന്നത്.
(ശറഹ് മുസ്‌ലിം 6/777)
എന്നാലും എല്ലാ സുന്നത് നമസ്ക്കാരവും ഇതിൽ പെടില്ല. പള്ളിയിൽ പ്രവേശിക്കുമ്പോളുള്ള നമസ്കാരം, ജുമുഅക്ക് ഖുതുബ കേൾക്കാൻ ഇരിക്കും മുൻപുള്ളത്.. ഇതൊക്കെ പള്ളിയിൽ വെച്ചുള്ള സുന്നത്തുകളാണ്. എന്നാൽ ഫർദ് നമസ്കാരം കഴിഞ്ഞുള്ള സുന്നത്തുകൾ നബി (സ )വീട്ടിലാണ് നിർവ്വഹിച്ചിരുന്നത്. അതേപോലെ ഖിയമുകളും വീട്ടിൽ നിർവഹിക്കൽ ഉത്തമമാണ് എന്നാണ് നബി (സ )സൂചിപ്പിക്കുന്നത്. അല്ലാതെ തറാവീഹ് ജമാഅത് വിലക്കുകയല്ല ചെയ്യുന്നത്. വീട്ടിൽ ഉത്തമം എന്ന് പറഞ്ഞാൽ പള്ളിയിൽ പാടില്ല എന്നർത്ഥമില്ല. നബിയുടെ ചര്യ മാതൃകയാക്കിയാണ് ഉമർ (റ )ജമാഅത് സംഘടിപ്പിച്ചത്.
قال ابن التنين وغيره استنبط عمر ذلك من تقرير النبى(ص) من صلى معه فى تلك الليلى
ഇബ്നു തീൻ (റഹ്)യും മറ്റും പറഞ്ഞു :
നബിയുടെ (സ )കൂടെ ആ രാത്രികളിൽ നമസ്ക്കരിച്ചവരെ നബി (സ )അംഗീകരിച്ചതിൽ നിന്നാണ് ഉമർ (റ )അത് അനുമാനിച്ചത് "
(ഫത് ഹുൽ ബാരി 6/9)
നബിയുടെ നിർദേശ പ്രകാരം ആ കാലത്ത് തന്നെ ഖുർആൻ എല്ലുകളിലും, തോലുകളിലും, മനഃപാഠമായും ക്രോഡികരിക്കപ്പെട്ടിരുന്നു. നബി (സ ) ഖുർആൻ മാത്രം എഴുതിവെക്കാൻ കൽപ്പിച്ചിരുന്നു. നബി (സ )യുടെ കാല ശേഷമാണ് അബൂബക്കർ (റ ) പുസ്തക രൂപത്തിലേക്ക് മാറ്റിയത്. നബിയുടെ മാതൃക പിൻപറ്റിയാണ് അവർ ചെയ്തത്. അതേപോലെ തന്നെയാണ് തറാവീഹ് ജമാഅത് പുനസംഘടിപിച്ചതും.
ഇമാം ഇബ്നു ഹജർ ഹൈതമി (റഹ് )പറഞ്ഞു :
"തറാവീഹ് നമസ്ക്കാരത്തെ നല്ല ബിദ് അത് എന്ന് ഉമർ (റ ) പറഞ്ഞത് ഭാഷപരമായിട്ടാണ്. മതപരമായ അർത്ഥത്തിലല്ല. '
(ഫത്താവൽ ഹദീസിയ്യ 240)
ഉമർ (റ )വിന്റെ ഈ നടപടി സഹാബികൾ ഏറ്റെടുത്തു. അവർ ഇതിനെ തെറ്റായി കണ്ടില്ല. നബിയുടെ സഹാബി ബിദ്അത് ഉണ്ടാക്കി എന്ന് ആരെങ്കിലും വാദിക്കുമോ?
ഉമർ (റ ) ഇതു സംഘടിപ്പിക്കുകയും സ്വയം ഒരിക്കൽ പോലും നമസ്ക്കരിക്കുകയും ചെയ്തില്ല എന്നത് വാസ്തവ വിരുദ്ധമാണ്.
അബ്ദുല്ല ഇബ്നു സാഇബ് പറയുന്നു : ഞാൻ റമദാൻ മാസത്തിൽ ഞങ്ങൾക്ക് നേതൃത്വം നൽകി നമസ്ക്കരിക്കുകയാണ് അന്നേരം പള്ളിയുടെ കാവടത്തിൽ വെച്ചുള്ള ഉമറിന്റെ തക്ബീർ കേട്ടു. അദ്ദേഹം ഉംറ നിർവ്വഹിക്കാൻ വന്നതായിരുന്നു. അങ്ങനെ അദ്ദേഹം പള്ളിയിൽ വന്നു എന്റെ പിന്നിൽ നമസ്ക്കരിച്ചു. "
(ഇബ്നു അബീ ഷൈബ )

ചില സ്വാഹാബികൾക്കും താബിഉകൾക്കും വീട്ടിൽ വെച്ചു നിർവ്വഹികുന്നതായിരുന്നു ഇഷ്ടം. എന്നാൽ മറ്റു ധാരാളം ആളുകൾ ജമാഅതായിട്ടായിരുന്നു നമസ്ക്കരിച്ചിരുന്നത്. പണ്ഡിതൻമാരും ഇതിൽ ഭിന്നിച്ചിട്ടുണ്ട്.

നാഫിഇൽ നിന്ന് : ഇബ്നു ഉമർ റമദാൻ മാസത്തിൽ ജനങ്ങളോടൊപ്പം തറാവീഹ് നമസ്ക്കരിച്ചിരുന്നില്ല. സാലിമും, ഖസിമും നമസ്കരിച്ചിരുന്നില്ല
(ഇബ്നു അബീ ഷൈബ )

ഇബ്നു മുബാറക്ക് (റ ) അഹ്മ്മദ് ,(റ ) ഇസ്ഹാഖ് (റ )എന്നിവർ ഇമാമിന്റെ പിന്നിൽ നമസ്കരിക്കുന്നതാണ് പ്രാധാന്യം നൽകിയത്. ഖുർആൻ അറിയുമെങ്കിൽ ഒറ്റക്ക് നമസ്കരിക്കലാണ് ശാഫീഈ(റ ) പ്രാധാന്യം നൽകുന്നത്.
(തിർമുദി )
ഇമാം മാലിക്ക് (റ ), അബൂയൂസഫ് (റ ),
ശാഫീഈ (റ ) എന്നിവർ തറാവീഹ് വീട്ടിൽ വെച്ച് നമസ്കരിക്കുന്നതാണ് ഉത്തമായി കാണുന്നത്... ത്വഹാവി കർകശ നിലപാടാണ് കൈകൊണ്ടത്. തറാവീഹ് ജമാഅത് നിർവ്വഹിക്കൽ സാമൂഹ്യ ബാധ്യതയാണെന്നാണ് അദ്ദേഹം പറയുന്നത്.
(ഫത് ഹുൽ ബാരി 4/252)

ഖുർആൻ അറിയാമെങ്കിൽ ഒറ്റക്ക് നമസ്ക്കരിക്കുന്നത് ആണ് കൂടുതൽ ശ്രേഷ്ഠമായിട്ടുള്ളത്. അല്ലാത്തവർ ഖുർആൻ അറിയുന്ന ഇമാമിന്റെ പിന്നിൽ നിലകലാണ് ഉത്തമം.

*അബൂഅത്തീഫ്*

റമദാൻ 8
20/4/2021

19/04/2021

*ഇന്നത്തെചിന്തകൾ*

🔹🔹🔹🔹♦️♦️🔹🔹🔹🔹

* നോമ്പുകാരൻ ഹിജാമഃ ചെയ്യൽ*

عن ابن عباس أن النبي (ص) احتجم وهو صائم (البخاری(
“ഇബ്നുഅബ്ബാസ്(റ) നിവേദനം: നോമ്പുകാരനായിക്കൊണ്ട് തി മേനി (സ്വ) കൊമ്പുവെച്ചു.” (ബുഖാരി)
عن ثابت سئل انس بن مالك اکنتم تکرهون الحجامة للصائم قال لا الا من اجل
“സാബിത്ത് (റ) നിവേദനം: നോമ്പുകാരനായിക്കൊണ്ട് കൊമ്പ് വെയ്ക്കുന്നതിനെ നിങ്ങൾ വെറുത്തിരുന്നുവോ എന്ന് അനസി(റ)നോട് ചോദിക്കപ്പെട്ടു. അദ്ദേഹം മറുപടി പറഞ്ഞു: ഇല്ല; ക്ഷീണത്തെ ഭയപ്പെടു ന്നതുകൊണ്ട് മാത്രം (ബുഖാരി).
എന്നാൽ നാലാമത്തെ മദ്ഹബായി ഹമ്പലീ മദ്ഹബിൽ കൊമ്പുവെച്ചാൽ നോമ്പു മുറിയുമെന്ന് വാദിക്കു ന്നു. ഇമാം നവവി(റ) ഉദ്ധരിക്കുന്നു.

وقال أحمد يفطر الحاجم والمحجوم (شرح المهذب(
“ഇമാം അഹ്മദ് പറയുന്നു: കൊമ്പു വെച്ചവന്റെയും കൊമ്പ് വെ യ്ക്കപ്പെട്ടവന്റെയും നോമ്പ് മുറിയുന്നതാണ് (ശറഹുൽ മുഹദ്ദബ് 6:349).
നബിയിൽ നിന്നുള്ള 'കൊമ്പു വെച്ചവന്റെയും കൊമ്പ് വെ യ്ക്കപ്പെട്ടവന്റെയും നോമ്പ് മുറിയുന്നതാണ് " ഹദീസിൻറെ അടിസ്ഥാനത്തിലാണ് ഇമാം അഹമ്മദ് ഇങ്ങനെ പറഞ്ഞത് . എന്നാൽ പ്രസ്തുത ഹദീസിൻറെ പരമ്പര മുൾത്വരിബ് (കുഴഞ്ഞു മറിഞ്ഞത് ) ആണെന്ന് ഇമാം ഇബ്ൻ അബീ ഹാതിം [റഹ് ] പ്രസ്താവിക്കുന്നു
(അൽ ഇലല് 1/ 249 )
ഹമ്പലീ മദ്ഹബിലെ ചില പണ്ഡിതന്മാർ ബുഖാരിയുടെ മേൽ ഹദീസി നെപ്പോലും ദുർബലമാക്കുവാൻ ഒരു വിഫലശ്രമം നടത്തുന്നുണ്ട്. മദ്ഹ ബിന്റെ പനി ബാധിച്ചാൽ ഇപ്രകാരമെല്ലാം ചെയ്യുക പതിവാണ്.

عَنْ نَافِعٍ، عَنْ عَبْدِ اللَّهِ بْنِ عُمَرَ، أَنَّهُ كَانَ يَحْتَجِمُ وَهُوَ صَائِمٌ - قَالَ - ثُمَّ تَرَكَ ذَلِكَ بَعْدُ فَكَانَ إِذَا صَامَ لَمْ يَحْتَجِمْ حَتَّى يُفْطِرَ

നാഫി'അ പറഞ്ഞു ; അബ്ദുല്ല ഇബ്ൻ ഉമർ നോമ്പുകാരനായിരിക്കെ ഹിജാമഃ ചെയ്യുമായിരുന്നു പിന്നീടു അത് നിർത്തി നോമ്പ് തുറന്നതിന് ശേഷമാണു ചെയ്തിരുന്നത് .
(മുവത്വ 664 )
ഇമാം മാലിക്ക് ഉദ്ധരിക്കുന്നു ; ഉർവ്വത് നോമ്പ് പിടിച്ചുകൊണ്ട് ഹിജാമഃ ചെയ്യുമായിരുന്നു അദ്ദേഹം നോമ്പ് മുറിക്കുമായിരുന്നില്ല ഇമാം മാലിക്ക് പറഞ്ഞു ; നോമ്പിൽ ഹിജാമഃ ചെയ്യുന്നത് എതിർത്തആളുകൾ അങ്ങനെ നോമ്പുകാരന് നോമ്പ് തുടരാൻ വയ്യാത്ത ക്ഷീണം ഉണ്ടാകുമോ എന്ന ഭയമാണ് . അത്തരം ഭയമില്ലാത്ത (ആരോഗ്യവാന്മാർക് ) ആളുകൾക്കു അവരുടെ നോമ്പ് പൂർത്തിയാക്കാവുന്നതാണ് . [മുവത്വ 666 ]

عن الزهري :كان ابن عمر يحتجم وهو صائم في رمضان وغيره ، ثم تركه لأجل الضعف

ഇമാം സുഹ്‌രി പറഞ്ഞു ; ഇബ്ൻ ഉമർ റമദാനിലും അല്ലാത്തപ്പോളും ഹിജാമഃ ചെയ്തിരുന്നു . ക്ഷീണം വന്നപ്പോൾ പിന്നീടു നിർത്തി [ ഫത്ഹുൽ ബാരി 4 / 207 ]
لم يفسد وتكره الحجامة للصائم

“നോമ്പുകാരൻ ഹിജാമഃ ചെയ്തത് കൊണ്ട് നോമ്പ് മുറിയുകയില്ല “
[ഹാശിയതുൽ ത്വഹാവി 660 ]

ഇമാം നവവി പറയുന്നു ; ഇമാം ശാഫിഈയും അനുയായികളും , മറ്റു ഭൂരിഭാഗം പണ്ഡിതന്മാരും പറയുന്നത് ഹിജാമഃ കൊണ്ട് നോമ്പ് മുറിയില്ല എന്നാണ്
[ ശറഹ് മുഹദ്ദബ് 6/390 ]
ചുരുക്കി പറഞ്ഞാൽ നോമ്പുകാരന് ഹിജാമഃ കൊണ്ട് നോമ്പ് മുറിക്കാൻ പാകത്തിന് ക്ഷീണം ഉണ്ടാകും എങ്കിൽ അത്തരക്കാർ ഹിജാമഃ ചെയ്യരുത് . അത് കൊണ്ട് നോമ്പ് മുറിക്കേണ്ട അവസ്ഥ ഉണ്ടായേക്കും .
രോഗങ്ങൾക്ക് ഇഞ്ചക്ഷൻ

ശരീരത്തിന് ഉണർവ്വ് നൽകുന്ന ഇഞ്ചക്ഷനുകൾ അല്ലാത്ത മാറ്റ് രോഗങ്ങൾക്ക് എടുക്കുന്നത് കൊണ്ടും നോമ്പിന് പ്രശ്നമില്ല .

"മസ്സിലുകൾക്കുള്ളിൽ എടുക്കുന്നതൊ , തോക്കിന് എടുക്കുന്നതൊ , ഞരമ്പുകൾക്ക് എടുക്കുന്നതൊ അതിൻറെ അംശം ആമാശയത്തിൽ എത്തിയാലും അത്തരം ഇഞ്ചക്ഷനുകൾ നോമ്പുകാരന് അനുവദനീയമാണ് കാരണം അത് സാധാരണ ഭക്ഷണം പോലെയൊന്നല്ല " (ഫിഖ്ഹ് സുന്ന 3/ 134 )

" ഇന്സുലിന് പോലും എടുക്കുന്നത് അനുവദനീയമാണ് " (ഫതാവ ലജ്‌നത് ദാഇമാ 10 / 252 )

'തോക്കിന് എടുക്കുന്നതൊ , മസ്സിലുകൾക്കുള്ളിൽ എടുക്കുന്നതൊ , , ഞരമ്പുകൾക്ക് എടുക്കുന്നതൊ ആയ ഇഞ്ചക്ഷനുകൾ നോമ്പുകാരന് അനുവദനീയമാണ്. ശരീരത്തിന് ഉണർവ്വ് നൽകുന്ന പോഷകആഹാരങ്ങൾ അടങ്ങിയവ അതിൽ നിന്നൊഴിവാണു .
തൊക്കി ൽ തേക്കുന്ന ക്രീമുകൾ , ജെല്ലുകൾ , മരുന്ന് ചേർന്ന ബാൻഡ് ഐടുകൾ ഇവയും അനുവദനീയമാണ് "
(ഫത്ഇവാ സ്ലാമിക് ഫിഖ്ഹ് കൗൺസിൽ 93 )

ചുരുക്കി പറഞ്ഞാൽ ഇൻഹേലറുകളോ , പെയിൻ ബാമുകളോ ഉപയോഗിക്കുന്നത് കൊണ്ട് പോലും നോമ്പ് മുറിയുകയില്ല . കാരണം ഇവയൊന്നും ഭക്ഷണമല്ല ആമാശയത്തിലും എത്തുന്നില്ല .

"കണ്ണിൽ ഒഴിക്കുന്ന മരുന്നുകളോ , ചെവിയിൽ ഒഴിക്കുന്ന മരുന്നുകളോ മൂക്കിൽ ഒഴിക്കുന്ന മരുന്നുകളോ കൊണ്ട് നോമ്പ് മുറിയില്ല "
(ഇസ്ലാമിക് ഫിഖ്ഹ് കൗൺസിൽ 93 )

➿➿➿➿➿➿➿➿➿➿

*അബൂഅത്തീഫ്*

റമദാൻ 7
19/4/2021

17/04/2021

*ഇന്നത്തെ ചിന്തകൾ*

♦️♦️♦️🔶♦️♦️♦️🔶♦️♦️♦️

*ഉമിനീർ*

മനുഷ്യ ശരീരത്തിൽ ഒഴിവാകാൻ സാധിക്കാത്ത കാര്യങ്ങളിൽ പെട്ട ഒന്നാണ് ഉമിനീർ ഇറക്കൽ. അത് നോമ്പിനെ ദുർബലപ്പെടുത്തില്ല . കാരണം അത് സ്വന്തം ശരീരം ദഹന വ്യസ്ഥയെ ത്വരിതപ്പെടുത്താൻ ഉൽപ്പാദിപ്പിക്കുന്നതാണ് . അത് ശരീരത്തിന് ആവശ്യമാണ് . എന്നാൽ ശരീരത്തിന് ആവശ്യമില്ലാത്ത കഫം പുറത്തേക്ക് തുപ്പിക്കളയണം .അതാണ് അഭികാമ്യം . സാധാരണ ആരും വിഴുങ്ങാത ഒന്നാണ് കഫം . എന്നാൽ അബദ്ധത്തിൽ അല്ലെങ്കിൽ നിയന്ത്രിക്കാൻ വയ്യാതെയും അകത്തേക്ക് പോയാൽ അത് നോമ്പ് മുറിക്കുന്ന ഒന്നല്ല .കാരണം ഇവ പുറത്ത് നിന്ന് അകത്തേക്ക് കടക്കുന്ന വസ്തുക്കളല്ല ശരീരം തന്നെ ഉൽപ്പാദിപ്പിക്കുന്ന വസ്തുക്കളാണ്.

ഇബ്നു അബ്ബാസ് (റ )പറയുന്നു : ദ്രാവക രൂപത്തിലുള്ള ആഹാര വസ്തുക്കൾ നാവിൽ വെച്ച് രുചിച്ചു നോക്കിയാൽ നോമ്പ് മുറിയുകയില്ല.
(ഫിഖ്ഹ് സുന്ന )
പ്രമുഖ സ്വഹാബി പറയുന്നത് ദ്രാവക വസ്തുക്കൾ രുചിച്ചാൽ പോലും നോമ്പ് മുറിയില്ല എന്നാണ്. കാരണം അത് ഭക്ഷണത്തിന്റെ ഗുണം ചെയ്യുന്നില്ല.

ഇമാം ഇബ്ൻ ഖുദാമ [റ ഹ് ]പറയുന്നു :ഉമിനീർ ഇറക്കൽ ഒഴിവാക്കാൻ സാധിക്കാത്തതാണ്
അതിനാൽ അത് നോമ്പിനെ ദുർബലപ്പെടുത്തില്ല [ മുഗ്നീ 3/ 16 ]

ഇമാം ഇബ്ൻ നുജിം അൽ ഹനഫി(റഹ്‌ )പറയുന്നു ; ഒരാളുടെ തലയിൽ നിന്നും മൂക്കിലേക്ക് കഫം എത്തുകയും ശേഷം അത് തൊണ്ടയിലേക്ക് പോവുകയും അങ്ങനെ അകത്തേക്ക് പോകുകയും ചെയ്‌താൽ അതിൽ അവന് കുറ്റമില്ല അത് ഉമിനീരിനു സമമാണ് നോമ്പ് മുറിയില്ല
[അൽ ബഹ്ർ അർറാഇക്ക് ശറഹ് കൻസദ്ദാഇക്ക് 2/ 294 ]

ഇമാം ബുഖാരിയുടെ അഭിപ്രായത്തിൽ ഉമിനീർ ഇറക്കൽ അനുവദനീയമാണ് അദ്ദേഹം ഖത്താദയിൽ നിന്നും അത്വഇൽ നിന്നും ഈ അഭിപ്രായം നോമ്പ് കാരന്റെ പല്ല് തേക്കൽ എന്ന ബാബിൽ ത'അലിക്കായി ഉദ്ധരിക്കുന്നു .
[സ്വഹീഹ് ബുഖാരി 1934 ]
ഇബ്നു ആബിദീൻ ഉദ്ധരിക്കുന്നു :
"തൊണ്ടയിൽ നിന്ന് കഫം ഇറക്കിയത് കൊണ്ട് നോമ്പ് മുറിയുകയില്ല "
(റദ്ദ് അൽ മുഖ്താർ 2/ 400 )

മാലിക്കി മദ്ഹബിൽ നിന്ന് ഇതേ അഭിപ്രായം ഉദ്ധരിക്കപ്പെടുന്ന
[അൽ ഫവാഖിഹ് അൽദ്ദാനി 1/ 209 ]

ശാഫിഈകളിൽ നിന്നും ഇതേ അഭിപ്രായം ഉദ്ധരിക്കപ്പെടുന്നു [ ഹാശിയ അൽ ഖൽയൂബി 2/ 72 ]

ശൈഖ് സ്വാലിഹ് അൽ ഉസൈമിൻ പറയുന്നു : വ്യക്തമല്ലാത്ത വിഷയങ്ങളിൽ ഒരു കാര്യം അസാധുവാകും എന്ന് പറയാൻ പറ്റില്ല എന്നതാണ് അടിസ്ഥാന തത്വം. അത് അനുസരിച്ച് കഫം വിഴുങ്ങിയാൽ അയാളുടെ നോമ്പ് മുറിയുകയില്ല '
(അൽ മജ്മു ഫത്താവ 19/356)

➿➿➿➿➿➿➿➿➿➿➿

🖋️ *അബൂഅത്തീഫ്*

റമദാൻ 5
17/4/2021

15/04/2021

*ഇന്നത്തെ ചിന്തകൾ*

🔹🔹🔹🔶🔶🔹🔹🔹🔹🔹

*വൃതശുദ്ധി*
പട്ടിണി കിടന്ന്,നാട്ടുകാരെ പറ്റിച്ചു അസഭ്യം പറഞ്ഞു, മ്ലേച്ചമായതെല്ലാം പ്രവർത്തിച്ചു, കളവ് പറഞ്ഞു നോക്കേണ്ട ഒന്നല്ല വൃതം,ആത്മ സംസ്കാരണം ഫലമായി ഉണ്ടാവേണ്ട ഒരു ത്യാഗമാണ് വൃതം.
مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابَهُ
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും കളവ് പറയലും മോശമായ പ്രവർത്തികൾ ഉപേക്ഷിക്കാത്ത പക്ഷവും അവൻ തന്റെ ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നതിൽ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല. (ബുഖാരി)
عن ابن عمر رضي الله عنهما قال قال رسول الله صلى الله عليه وسلم :
رب صائم حظه من صيامه الجوع والعطش ورب قائم حظه من قيامه السهر
ഇബ്നു ഉമർ (റ )വിൽ നിന്ന് : നബി (സ )പറഞ്ഞു : നോമ്പുകരിൽ ചിലരുണ്ട് അവർക്ക് കേവലം വിശപ്പും, ദാഹവും മാത്രമേ അതിൽ നിന്നു ലഭിക്കു ചില രാത്രി നമസ്ക്കാരുണ്ട് അവർക്ക് കേവലം ഉറക്ക് നഷ്ടമേ അതിൽ നിന്ന് ലഭിക്കു.
(സ്വഹീഹ് ഇബ്നു ഹിബ്ബാൻ 8/257,ത്വബ്രാനി, അഹമ്മദ് 8693, സ്വഹീഹ് അൽ തർഗീബ് 1/262)
ഇമാം ഇബ്നു ഹസം(റഹ് )ഉദ്ധരിക്കുന്നു :
قال عمر ليس الصيام من الطعام والشراب وحده ولكنه من الكذب والباطل واللغو والحلف
ഉമർ (റ )പറഞ്ഞു. കേവലം ഭക്ഷണ പാനിയങ്ങൾ മാത്രം ഉപേക്ഷിക്കുന്നതല്ല നോമ്പ്, മറിച്ച് കളവും, കാപട്യവും, വ്യർത്ഥമായ പ്രവർത്തികളും ഉപേക്ഷിക്കൽ കൂടിയാണ് നോമ്പ്.

ജാബിർ (റ) പറയുന്നു : നീ നോമ്പെടുക്കുമ്പോൾ നിന്റെ നാവിനെയും കാതിനെയും, കണ്ണിനേയും കളവിൽ നിന്നും, പാപത്തിൽ നിന്നും മുക്തമാക്കുക അവയെയും നോമ്പിലാക്കുക. നിന്റെ തൊഴിലാലികളെ ദ്രോഹിക്കാതിരിക്കുക, നീ ശാന്തനും മാന്യനുമാകുക. നീ നോമ്പെടുക്കാത്ത ദിവസവും നോമ്പെടുത്ത ദിവസവും ഒരേപോലെ ആകാതിരുക്കുക.
(മുഹല്ല 4/308, ഇബ്നു അബി ഷൈബ 2/422)
കേവലം ഭക്ഷണ പാനിയങ്ങൾ ഉപേക്ഷിക്കൽ മാത്രം കൊണ്ട് നോമ്പ് പൂർത്തിയാകില്ല എന്നാണ് പൂർവ്വസൂരികൾ നമ്മെ ഉണർത്തുന്നത്. ഹറാമും, പാപങ്ങളും ചെയ്തു കൊണ്ട് നോമ്പെടുത്താൽ അത് പ്രയോജന രഹിതമായ പട്ടിണി മാത്രമാകും.

ഇമാം ഇബ്നു ഹജർ(റഹ് )ഉദ്ധരിക്കുന്നു :
പരദൂഷണം പറയൽകൊണ്ട് നോമ്പ് മുറിയുന്നതാണ്. ആയിഷയിൽ നിന്നും ഔസാഈയിൽ നിന്നും വന്നിട്ടുള്ള നിവേദനങ്ങളിൽ പരദൂഷണം കൊണ്ട് നോമ്പ് മുറിയും എന്നുണ്ട്. അവൻ അതിനു പരിഹാരം കാണുകയും വേണം. ഇമാം ഇബ്നു ഹസം (റഹ് )പറഞ്ഞു - നോമ്പുണ്ടെന്നിരിക്കെ ഒരാൾ മനപ്പൂർവം ഏത് പാപങ്ങൾ ചെയ്താലും അവന്റെ നോമ്പ് മുറിയും. അത് ഒരു വാക്കോ, പ്രവർത്തിയോ ആയാലും ശരി കാരണം നബിയുടെ (സ ) വാക്കിന്റെ അഥവാ *വല്ലവനും കളവ് പറയലും മോശമായ പ്രവർത്തികൾ ഉപേക്ഷിക്കാത്ത പക്ഷവും അവൻ തന്റെ ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നതിൽ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല.*
എന്നതിന്റെ പൊതു അർത്ഥം അതാണ്.
(ഫത്ഹുൽ ബാരി 4/104)
അതിനാൽ ഹറാമും, മറ്റു പാപങ്ങളും പ്രവർത്തിച്ചുകൊണ്ട് പട്ടിണി കിടന്നിട്ട് യാതൊരു പ്രയോജനവുമില്ല. ഈ റമദാനിലെ ഒരു നോമ്പും നമുക്ക് ഇത്തരം പ്രവർത്തി കാരണം നഷ്ട്ടമാകരുത്. നോമ്പ് നിർബന്ധമാക്കിയത് *തഖ്‌വ* ഉണ്ടാക്കാൻ ആണ്. അഥവാ മുത്തഖി ആകാൻ. അല്ലാഹു നമ്മെ മുത്തഖികളുടെ കൂട്ടത്തിലാക്കട്ടെ.

➿➿➿➿➿➿➿➿➿➿

🖌️ *അബൂഅത്തീഫ്*

റമദാൻ 3
15/4/2021

13/04/2021

*ഇന്നത്തെ ചിന്തകൾ*
♦️♦️♦️♦️♦️♦️♦️♦️♦️♦️

*നിയ്യത്ത്*
ഓരോ കർമ്മം തുടങ്ങും മുൻപ് അതിനു ഉദ്ദേശശുദ്ധി (നിയ്യത്ത് )ഉണ്ടാകേണ്ടതുണ്ട്. കാരണം അത് അനുസരിച്ചാണ് അല്ലാഹുവിന്റെ അടുക്കൽ ആ കർമ്മത്തിന് സ്വീകാര്യത ലഭിക്കു. പടച്ചവന്റെ വജ്ഹ് ഉദ്ദേശിച്ച് നോമ്പെടുത്താൽ മാത്രമേ അവൻ സ്വീകരിക്കു.
നബിയുടെ വചനമായി ഉമർ (റ )വിൽ നിന്ന് ഇമാം ബുഖാരി ഉദ്ധരിക്കുന്നു
*കർമ്മങ്ങൾ അവയുടെ നിയ്യത്ത് അനുസരിച്ചാണ് സ്വീകരിക്കപ്പെടുക*
(ബുഖാരി- 1)
ഇമാം ഇബ്നു തൈമിയ്യ പറഞ്ഞു : ഒരാളുടെ മനസ്സിൽ നാളെ നോമ്പെടുക്കണമെന്ന് ചിന്ത ഉണ്ടായാൽ അതാണ് അയാളുടെ നിയ്യത്ത് "
(അൽ ഇഖ്തിയാറത് 191)
നിയ്യത്തിന്റെ രൂപം നാവുകൊണ്ട് ഉച്ഛരിക്കലല്ല പകരം മനസ്സിൽ കരുതലാണ്. അത് കൊണ്ട് തന്നെ റമദാൻ പിറ കണ്ടാൽ വിശ്വാസികൾ റമദാൻ മുഴുവനും നോമ്പ് എടുക്കാൻ മനസ്സിൽ കരുതുന്നു അതാണ് നിയ്യത്ത്. ഇന്ന് കാണുന്ന ചില നിയ്യത്തുകൾ അത് പള്ളികളിൽ ചൊല്ലികൊടുക്കുന്നത് തികച്ചും പുത്തെൻ ആചാരമാണ്.
ഇമാം ഇബ്നുൽ ഖയ്യിം (റഹ് ) പറയുന്നു : നബിയുടെ നമസ്കാരത്തിൽ തിരുമേനി തക്ബീർ ചൊല്ലി നമസ്കാരത്തിലേക്ക് പ്രവേശിക്കും. അല്ലാതെ അതിന് മുന്നേ നിയ്യത്ത് ഉരുവിടാറില്ല. അല്ലാഹുവിന് വേണ്ടി ഈ നമസ്കാരം നഇത്ര റാകാത്... തുടങ്ങിയുള്ള നിയ്യത്ത് ദുർബല ഹദീസുകളിൽ പോലും വന്നിട്ടില്ല. നബിയോ, സഹബികളോ, താബിഉകളോ ചെയ്തിട്ടില്ല എല്ലാം ബിദ്അതാണ്"
(സാദുൽ മആദ് 1/201)

നിയ്യത്തിന്റെ സമയവുമായി പല ഭിന്നതകളും പണ്ഡിതൻമാരിൽ കാണാം. റമദാൻ ആണെങ്കിൽ എല്ലാ രാത്രിയിലും നിയ്യത്ത് നാവ് കൊണ്ട് പറയണം എന്ന് ഒരു കൂട്ടർ, എല്ലാ രാത്രിയിലും മനസ്സിൽ കരുതണം എന്ന് മറ്റൊരു കൂട്ടർ, റമദാൻ തുടങ്ങുന്ന ഒന്നാമത്തെ രാത്രിയിൽ നിയ്യത്ത് മനസ്സിൽ വെച്ചാൽ മതി എല്ലാ രാത്രിയിലും വെക്കേണ്ടതില്ല എന്ന് വേറെ ഒരു കൂട്ടർ. ഏറ്റവും അവസാനം പറഞ്ഞതാണ് ശരിയായത്.താഴെ പറയുന്ന നിവേദനങ്ങൾ പിൻബലമാക്കിയാണ് ഓരോ രാത്രിയിലും നിയ്യത്ത് വെക്കണം എന്ന് പണ്ഡിതൻമാർ പറയുന്നത്.
ഇബ്നു ഉമര്‍(റ) പറയുന്നു: പ്രഭാതത്തിന് മുമ്പായി നോമ്പെടുക്കാന്‍ ഉദ്ദേശിക്കാത്തവന് നോമ്പില്ല (തിര്‍മിദി, അബൂദാവൂദ്). ഹഫ്സ(റ) നിവേദനം: രാത്രിയില്‍ നോമ്പിനെ ഉദ്ദേശിക്കാത്തവന് നോമ്പില്ല (അബൂദാവൂദ്, തിര്‍മിദി)
മറ്റു പല കിത്താബുകളിലും മേൽ ഹദീസുകൾ രേഖപെടുത്തിയിട്ടുണ്ട്.
ഇമാം ബുഖാരി പറഞ്ഞതായി ശിഷ്യൻ ഇമാം തിർമുദി പറയുന്നു : ഈ ഹദീസുകളിൽ ഇൾഥ്വിറാബ് സംഭവിച്ചിട്ടുണ്ട്. ഇതു മാർഫൂഅല്ല മൗകൂഫ് ആണ്.
(അൽ ഇലലുൽ കുബ്ര 118)
ഇമാം ഇബ്നു ജൗസ്സി പറയുന്നു : ഇത് ഭൂരിഭാഗം ആളുകളും മൗകൂഫ് ആയിട്ടാണ് ഉദ്ധരിച്ചിട്ടുള്ളത്.
(തഹ് ഖീഖ് 2/66)
ഹഫ്സ (റ )വിൽ നിന്നുള്ള ഹദീസ് മൗകൂഫ് ആണ് അഥവാ ഹഫ്സയുടെ വാക്കായിട്ടാണ് വന്നിട്ടുള്ളത് അത് നബിയുടെ വാക്കായിട്ടല്ല വന്നത്. കൂടാതെ അതിന്റെ സനദിൽ യഹിയ്യ ഇബ്നു അയ്യൂബ്, ഇബ്നു ലഹിയ്യ പോലുള്ള ദുർബളന്മാരുണ്ട്. മൊത്തത്തിൽ പ്രബലമല്ല ആ ഹദീസ്.
ആയിഷ (റ )വിൽ നിന്ന് ഒരു ഷാഹിദ് ഈ വിഷയത്തിൽ വന്നിട്ടുണ്ട് പക്ഷെ അതിൽ മജ്ഹൂലയ അബ്ദുല്ല ഇബ്നു അബാദ് എന്ന റാവിയുണ്ട്
(തുഹ്ഫത്തുൽ അഹ് വദി 3/355) അതിനാൽ മേൽ പറഞ്ഞ ഹദീസ് തെളിവ് പിടിക്കാൻ പറ്റില്ല അതിനുള്ള പ്രാബല്യമില്ല.
നോമ്പിനു മുന്നേയുള്ള രാത്രി നിയ്യത്ത് വെക്കണം എന്നത് നിർബന്ധമില്ല എന്ന് പറഞ്ഞ പണ്ഡിതർ തെളിവ് പിടിച്ചത് താഴെ പറയുന്ന ഹദീസാണ്.

മഅവദിന്റെ പുത്രി റുബയ്യിഅ്(റ) പറയുന്നു: മുഹറം പത്തിന്റെ പ്രഭാതത്തിൽ അൻസാരികളുടെ ഗ്രാമങ്ങളിലേക്ക് ഒരാളെ ഇപ്രകാരം അറിയിക്കുവാൻ വേണ്ടി നബി(സ) നിയോഗിച്ചു. വല്ലവനും നോമ്പില്ലാതെയാണ് ഇന്ന് പ്രഭാതത്തിൽ പ്രവേശിച്ചതെങ്കിൽ അവൻ ബാക്കി ദിവസം പൂർത്തിയാകട്ടെ. നോമ്പ്കാരനായിക്കൊണ്ട് പ്രഭാതത്തിൽ എഴുന്നേറ്റവൻ അവൻ ആ അവസ്ഥ തുടർന്നു പോവുകയും ചെയ്യട്ടെ. അവർ പറയുന്നു. ഞങ്ങൾ മുഹറം പത്തിന്റെ നോമ്പനുഷ്ഠിക്കുകയും കുട്ടികളെക്കൊണ്ട് അത് നോൽപ്പിക്കുകയും ചെയ്യാറുണ്ട്. അവർക്ക് രോമം കൊണ്ട് കുപ്പായങ്ങളുാക്കികൊടുക്കും. വല്ല കുട്ടിയും ഭക്ഷണത്തിന് കരഞ്ഞാൽ നോമ്പ് മുറിക്കാൻ സമയമാകുന്നതു വരെ കളിപ്പാട്ടങ്ങൾ കൊടുത്ത് ഞങ്ങളവരെ കളിപ്പിക്കും.
(ബുഖാരി )
പകൽ സമയം നോമ്പ് നോക്കണം എന്ന് തോന്നിയാലും നോമ്പ് എടുക്കാം എന്ന് ബുഖാരിയുടെ ഹദീസിൽ തെളിവുണ്ട്. അത് സുന്നത് നോമ്പുകൾക്ക് മാത്രമാണ് എന്ന് പറയുന്നത് യുക്തിസഹമല്ല.ബുഖാരിയുടെ ഉസ്താദ്,
ഇമാം ഇസ്ഹാഖ് ഇബ്നു റാഹവൈഹി (റഹ് )പറഞ്ഞു : മസാരംഭത്തിലെ രാത്രിയിൽ ഒരാൾ നിയ്യത്ത് വെച്ചാൽ അയാൾക്ക് അത് പര്യാപ്തമാണ് ഓരോ രാത്രി വെക്കേണ്ടതില്ല "
(ഔനുൽ മഅബുദ് 7/99)

➿➿➿➿➿➿➿➿➿➿
🖌️ *അബു അത്തീഫ്*
*റമദാൻ 1*
13/4/2021

Address

Puthuppadi P. O, Perumattom
Muvatupuzha
686673

Alerts

Be the first to know and let us send you an email when Salafi Masjid & Tanveerul Islam Madrassa - Perumattom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Salafi Masjid & Tanveerul Islam Madrassa - Perumattom:

Share