Gethseemon Syriac Orthodox Monastry , Piramadam - പിറമാടം ദയറ

  • Home
  • India
  • Muvattupuzha
  • Gethseemon Syriac Orthodox Monastry , Piramadam - പിറമാടം ദയറ

Gethseemon Syriac Orthodox Monastry , Piramadam  - പിറമാടം ദയറ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Gethseemon Syriac Orthodox Monastry , Piramadam - പിറമാടം ദയറ, Religious organisation, Muvattupuzha.

മലങ്കരയുടെ പ്രകാശഗോപുരം ആയ കാലം ചെയ്ത പുണ്യശ്ലോകന്‍ ആയ ശ്രേഷ്ഠ ബസേലിയോസ് പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ആസ്ഥാനം ആയിരുന്ന , അദ്ദേഹം ഏറെ കരുതുകയും സ്നേഹിക്കുകയും ചെയ്ത പിറമാടം ദയറ...1930 കളില്‍ പരിശുദ്ധ സഭയിലെ വിശ്വാസതീക്ഷ്ണതയുള്ള ഏതാനും വ്യക്തികള്‍ RMAS(Religious Movement of Ancient Syriacs) എന്ന പ്രസ്ഥാനം ആരംഭിക്കുകയും അവര്‍ക്ക് പ്രാര്‍ഥനയിലും ജാഗരണത്തിലും ആയിരിപ്പാന്‍ വേണ്ടി ഈ ദയറ ആരംഭിച്ച

ു...മഹാ പരിശുദ്ധന്‍ ആയ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ ഇവിടെ എഴുനെള്ളി വന്ന് അനുഗ്രഹിക്കുകയും ,പരിശുദ്ധ സഭയില്‍ ആത്മീയ ശുശ്രൂഷ ചെയ്യുവാന്‍ ആഗ്രഹിക്കുന്ന പുരുഷന്മാരെ രൂപപ്പെടുത്തി എടുക്കുന്നതിനായി ഒരു പ്രീ സെമിനാരി എന്ന നിലയില്‍ ദയറാക്കാരുടെ പിതാവായ മോര്‍ അന്തോണിയോസിന്‍റെ നാമത്തില്‍ BAS ( Brotherhood of Saint Anthonios) ആരംഭിക്കുകയും ചെയ്തു.. ഇതേ കാലഘട്ടത്തില്‍ പരിശുദ്ധ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ആഗ്രഹത്താലും കല്പ്പനയാലും പരിശുദ്ധ സഭയില്‍ ആത്മീയ ശുശ്രൂഷ ചെയ്യുവാന്‍ ആഗ്രഹിക്കുന്ന സന്യാസിനിമാരെ രൂപപ്പെടുത്തി എടുക്കുന്നതിനായി കിഴക്കമ്പലം ദയറായും അതിനോട് അനുബന്ധിച്ച് പരിശുദ്ധ അമ്മയുടെ നാമത്തില്‍ SMS (Saint Mary's Sisterhood) ആരംഭിച്ചു..കക്ഷി വഴക്ക് എന്ന പൈശാചീക പീഡനത്തില്‍ പെട്ട് കിഴക്കമ്പലം ദയറ പരിശുദ്ധ സഭക്ക് നഷ്ടം ആയി എങ്കിലും , പിറമാടം ദയറ ഇന്നും പരിശുദ്ധ അന്ത്യോക്യാ പാത്രിയര്‍ക്കീസിന്‍റെ ഉടമസ്ഥതയില്‍ പരിശുദ്ധ സിംഹാസനത്തിന്‍ കീഴില്‍ നിലനില്‍ക്കുന്നതിനായി ദൈവത്തെ സ്തുതിക്കുന്നു... പരിശുദ്ധ സഭയിലെ അനേകം പിതാക്കന്മാരുടെയും മല്പ്പാന്മാരുടെയും കശീശന്മാരുടെയും ശെമ്മാശന്മാരുടെയും രൂപീകരണത്തില്‍ നിസ്തുലവും നിര്‍ണായകവും ആയ പങ്ക് പിറമാടം ദയറ വഹിച്ചിട്ടുണ്ട്..മലങ്കരയുടെ യാക്കോബ് ബുര്‍ദാന ശ്രേഷ്ഠ ബസേലിയോസ് തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവാ തിരുമേനി അദ്ധേഹത്തിന്റെ ആത്മീയ ശുശ്രൂഷ ജീവിതം ആരംഭിച്ചത് പിറമാടം ദയറായില്‍ നിന്നും ആണെന്നുള്ളത് ഈ ദയറായുടെ മാറ്റ് കൂട്ടുന്നു... ദയറാക്കാരുടെ പിതാവായ , മോര്‍ അന്തോണിയോസിന്‍റെ നാമത്തില്‍ ഉള്ള ദായറാ പള്ളി ഇവിടുത്തെ പ്രത്യേകത ആണ് .കര്‍ക്കശമായ ദയറാ നിയമങ്ങള്‍ പാലിക്കപ്പെടുന്ന ഇവിടെ എല്ലാ ദിവസവും വെളുപ്പിന് 5 മണിക്കു പ്രഭാത നമസ്കാരവും ഉച്ചക്ക് 12 മണിക്ക് മധ്യാഹ്ന നമസ്കാരവും വൈകിട്ട് 5 മണിക്ക് സന്ധ്യാ നമസ്കാരവും രാത്രി 9 മണിക്ക് ശയന പ്രാര്‍ഥനയും നടത്തപ്പെടുന്നു..ഞായറാഴ്ചകളിലും മാറാനായ ദിവസങ്ങളിലും വെളുപ്പിന് 5.30 ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു.. പരിശുദ്ധ സഭയുടെ കാനോനീക നമസ്കാരങ്ങള്‍ ആയ ' ശീമ്ഹോ ' നമസ്കാരം സാധാരണ ദിവസങ്ങളിലും ' പെങ്കീസോ ' നമസ്കാരം ഞായറാഴ്ചകളിലും മാറാനായ ദിവസങ്ങളിലും നടത്തുന്നു എന്നുള്ളത് ഈ ദായറായുടെ സവിശേഷത ആണ്..പരിശുദ്ധ സഭയുടെ അഭിമാനം ആയ , ആത്മീയതയുടെ നിറകുടം ആയ പിറമാടം ദയറായില്‍ ഇപ്പോള്‍ ' മ്ശബ്ലോനോ തോബോ ' അഭി.ദീവന്നാസിയോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്ത ദയറാ ആബൂട്ട് ആയി ശുശ്രൂഷ ചെയ്യുന്നു...ബഹു.ബെന്യാമിന്‍ മുളയിരിക്കല്‍ റമ്പാനും ദയറായിയില്‍ ശുശ്രൂഷ ചെയ്യുന്നു...

03/10/2021
17/09/2019
17/11/2017

മലങ്കരയിലെ ശ്ലൈഹീക സന്ദർശന വേളയിൽ പരി .ഏലിയാസ് തൃതീയൻ ബാവായാൽ 1931 ൽ ആശീർവദിക്കപ്പെട്ടതും 1937ൽ പണി പൂർത്തികരിച്ചതും കാലം ചെയ്ത പുണ്യശ്ലോകനായ കിഴക്കിന്റെ ശ്രേഷ്ട കാതോലിക്ക ആബൂൻ മോർ ബസേലിയോസ് പൗലോസ് ദ്വീതീയൻ ബാവ അന്ത്യശ്വാസം വരെയും പാർത്തിരുന്നതുമായ പിറമാടം ഗത്സീമോൻ ദയറായും പരി.അന്തോണിയോസ് പിതാവിന്റെ നാമത്തിലുള്ള ചാപ്പലും കാല പഴക്കത്താൽ ഇപ്പോൾ ജീർണ്ണാവസ്ഥയിലാണ്. അതിന്റെ പുനരുദ്ധാരണപ്രവർത്തനങ്ങൾ ഇപ്പോൾ നടന്നുവരുന്നു. നിങ്ങളുടെ പ്രാർത്ഥനയും സഹായസഹകരണങ്ങളും പ്രതീക്ഷിക്കുന്നു.

ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ 21ആം ശ്രാദ്ധ പെരുനാൾ 2017 ആഗസ്റ്റ് 30 , 31( ബുധൻ...
21/08/2017

ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ 21ആം ശ്രാദ്ധ പെരുനാൾ 2017 ആഗസ്റ്റ് 30 , 31( ബുധൻ, വ്യാഴം) തീയതികളിൽ , പിറമാടം ഗത്സീമോൻ ദയറായിൽ ദയറാധിപൻ മ്ശബലോനോ തോബോ അഭി.ദീവന്നാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമീകത്വത്തിൽ നടത്തപ്പെടുന്നു... പ്രാർത്ഥനാപൂർവം സംബന്ധിക്കുക , അനുഗ്രഹീതരാവുക

അഭി. ദീവന്നാസിയോസ് തിരുമേനി കോഴിക്കോട് ഭദ്രാസത്തിൽ പെട്ട നായടംപോയിൽ മൊർത്ത്ശ്മൂനി പള്ളി ഭദ്രാസനാധിപൻ അഭി.പിതാവായ ഐറെനീയോ...
13/08/2017

അഭി. ദീവന്നാസിയോസ് തിരുമേനി കോഴിക്കോട് ഭദ്രാസത്തിൽ പെട്ട നായടംപോയിൽ മൊർത്ത്ശ്മൂനി പള്ളി ഭദ്രാസനാധിപൻ അഭി.പിതാവായ ഐറെനീയോസ് തിരുമേനിയോടൊപ്പം സന്ദർഷിക്കുന്നു

ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ 20ആം ശ്രാദ്ധ പെരുനാൾ 2016 ആഗസ്റ്റ് 30 , 31 തീയതി...
26/08/2016

ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ 20ആം ശ്രാദ്ധ പെരുനാൾ 2016 ആഗസ്റ്റ് 30 , 31 തീയതികളിൽ , പിറമാടം ഗത്സീമോൻ ദയറായിൽ ദയറാധിപൻ മ്ശബലോനോ തോബോ അഭി.ദീവന്നാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമീകത്വത്തിൽ നടത്തപ്പെടുന്നു... പ്രാർത്ഥനാപൂർവം സംബന്ധിക്കുക , അനുഗ്രഹീതരാവുക

പിറമാടം ദയറായിൽ പെസഹാ ശുശ്രൂഷകൾക്ക് ദയറാധിപൻ മ്ശബ്ലോനോ തോബോ  അഭി.ദീവന്നാസ്യോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്ത  നേതൃത്വം നല്‍...
23/03/2016

പിറമാടം ദയറായിൽ പെസഹാ ശുശ്രൂഷകൾക്ക് ദയറാധിപൻ മ്ശബ്ലോനോ തോബോ അഭി.ദീവന്നാസ്യോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കി

Address

Muvattupuzha

Website

Alerts

Be the first to know and let us send you an email when Gethseemon Syriac Orthodox Monastry , Piramadam - പിറമാടം ദയറ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share