20/11/2015
സത്യമായ പതിനെട്ടാം പടി :-
**********************************************
ഇരുമുടിക്കെട്ടുമേന്തിി ഒരു പടി ചവിട്ടുമ്പോള്‍
പരബ്ര്ഹ്മമെന്നു ഭക്തര്‍ ഭജിച്ചിടുന്നു
സ്വാമി - ശരണം സരനമേ ശരണം പൊന്നയ്യപ്പ
പരമപവിത്രമായ പടി രണ്ടില്‍ കയറുമ്പോള്‍
ഗുരുവെന്നും വയൂവെന്നും നമിചീടുന്നു
ബ്രഹ്മ വ്രതത്ത്തോട് ഭക്തര്‍ മൂന്നാം പടി ചവിട്ടുന്നോന്‍
ബ്രഹ്മാദികള്‍ വസിക്കുന്നപടിതൊഴുവാന്‍
മാലകറ്റുമയ്യപ്പന്റെ നാലാം പടി ചവു ട്ടുമ്പോള്‍
നാലുവേദസാരമെന്നു നമസ്കരിക്കും
ചഞ്ചലം കൂടാതെ ഭക്തരഞ്ചാം പടി ചവിട്ടു ന്നോന്‍
പഞ്ചഭൂതമെന്നു നെഞ്ചിലുറച്ചുകൊണ്ട്
കണ്കുൂളിര്ക്കെറ അയ്യപ്പനെ കാണാന്‍
പടിയാരില്‍ ചെന്നാല്‍
ഷണ്മുകമെന്നുറയ്ക്കുന്നു മനസ്സിലപ്പോള്‍
ക്ളിപതമായി പടിയേഴില്‍ ചവുട്ടുന്നസമയത്ത്
സപ്തര്ഷിയകള്‍ വസിക്കുന്ന പടിയും കാണാം
ഇഷ്ടദേവനയ്യപ്പന്റെക എട്ടാംപടി ചവുട്ടുമ്പോള്‍
അഷ്ടദിക്പാലകന്മാരെ അവിടെ കാണാം
ഇവയെട്ടും കടക്കുമ്പോള്‍ ഭവല്‍ കടാക്ഷമേകിടാന്‍
നവഗ്രഹദി കളെയും ഭജിച്ചുകൊണ്ട്
ദരിശനം കാണ്ു വാനായ് പടിപത്തില്‍ കയറുമ്പോള്‍
ദശാവാതാരമെന്നുള്ളിലരറിഞ്ഞീടുന്നു
ഭക്തിയോടുപതിനൊന്നാം പടിതന്നില്‍ ചവുട്ടുമ്പോള്‍
പരദേവതമാരെയും ഭാജിച്ചുകൊണ്ട്
മോദമോടെ പടി പന്ത്രണ്ടാദരവായ് ചവുട്ട്മ്പോള്‍
ദ്വാദശാത്മാക്കളെന്നുള്ളിലരിഞ്ഞിടുന്നു
പരമാനന്ദ്മായ് ഭക്തര്‍ പതിമൂന്നാം പടി തന്നില്‍
പരശുരാമാദികളെന്നറിഞ്ഞിടുന്നു
ഹരിഹരസുതനുടെ പടിപതിനാലില്‍ ചെന്നു
ശ്രിരാമാദി കളെ തൊട്ട് വണങ്ങിടുന്നോന്‍
കലികാലവരദന്റെെ പടിപതിനഞ്ചില്‍ ചെന്നാല്‍
കൈലാസമെന്നകതാരിലറിന്ഞ്ഞി ടുന്നു
ക്രമമായി പതിനാറാംപടിതന്നില്‍ ചവിട്ടുബോള്‍
യമാധര്മ്മപദികളെന്നു പറഞ്ഞീടുന്നു
വിട്ടിടാതെ തൊട്ടു-തൊട്ടു പടിപതിനെഴില്‍ ചെന്നാല്‍
വിഷ്ണ് ലോകമെളുപ്പത്തിലവിടെക്കാണം
സത്യമായ പതിനെട്ടാംപടി ഭക്തര്‍ ചവിട്ടുമ്പോള്‍
സത്യസ്വരൂപ്ണി പരാശശക്തിയെക്കാണം
ഇപ്രകാരം പതിനെട്ടുതൃപ്പടികള്‍ കടക്കുമ്പോള്‍
സുപ്രധാനമണ്ഡപത്തിലയ്യനെക്കാണം
അഭിഷേകം കഴിക്കുന്നു അനുഗ്രഹം ലഭിക്കുന്നു
അഗതികള്‍ അടിയങ്ങല്ക്ക ഭയംതന്നു
സ്വര്ഗ്ഗ മാണീ സന്നിധാനം തര്ക്ക മില്ല മര്ത്ത്യ ജന്മ
മുക്തി മാര്ഗ്ഗംമ ഭക്തരായ ജനങ്ങള്ക്കെ ല്ലാം ശബരി മല ക്ഷേത്ര സന്നിധിയിലെക്കെത്തുവാന്‍ പതിനെട്ടു പടികള്‍ ചവിട്ടി കയറി വേണമെന്നത് ഒരു സത്യമായി ഇന്നും നിലനില്ക്കുകന്നു. ഈ പതിനെട്ടു പടികള്‍ കയറി ചെന്നാല്‍ താരക ബ്രഹ്മത്തില്‍ വിലയം കൊള്ളാം. ബ്രഹ്മത്തിലേക്ക് നയിക്കുന്ന വിമോചക ശക്തി -- ഇതാണ് താരക ബ്രഹ്മം. സംസാര സാഗരം കടത്തിവിടുന്ന നാവികന്‍. നമ്മുടെ ജീവത്മാക്കള്‍ അയ്യപ്പനെന്ന പരമാത്മാവില്‍ ചേരുന്നതാണ് സായൂജ്യം. പതിനെട്ടു പടികള്‍ കയറുകയെന്നാല്‍ ശബരിമലയിലെ ഭൌതിക മായ കല്പടികള്‍ അല്ല. അത് പ്രതീകാത്മകമാണ്. മനുഷ്യ ജീവികളുടെ സ്ഥൂല ശരീരത്തിനുള്ളില്‍ സൂക്ഷ്മ ശരീരം നിലനില്ക്കു ന്നിടത്തോളം ഒരു പതിനെട്ടു പടികള്‍ ചവിട്ടിയാണ് ജീവിത യാത്ര ഈ സാഗരത്തില്‍ നടത്തുന്നത്.
ഈ പതിനെട്ടു പടിടികള്‍ -- 1) കാഴ്ച്ച ,2) കേള്വിര 3) മണം 4) രുചി 5) സ്പര്ശളനം 6) കാമം 7) ക്രോധം 8) ലോഭം 9) മോഹം 10) മദം 11) മാത്സ്സര്യം 12) ഡംഭു 13)അസൂയ 14) സത്വഗുണം 15) രജോഗുണം 16) തമോഗുണം 17) വിദ്യ 18) അവിദ്യ എന്നിവയാകുന്നു.
പതിനെട്ടു തത്വ പടികൾ :
1. മൂലാധാരം
2. സ്വാധിഷ്ടാനം
3. മണിപൂരകം
4. അനാഹതം
5. ലംബിക
6. വിശുദ്ധി
7. ആജ്ഞ
8. ബിന്ദു
9. അർദ്ധച്ചക്രം
10. രോധിനി
11. നാദം
12. നാദാന്തം
13. ശകതി
14. വ്യാപിക
15. സമന
16. ഉന്മന
17. മഹബിന്ദു
18. സഹസ്രാരം
പടികൾ : പഞ്ചേന്ദ്രിയങ്ങൾ (5), അഷ്ടരാഗങ്ങൾ (8), ത്രിഗുണങ്ങൾ (3), വിദ്യ, അവിദ്യ (2) ഇങ്ങനെയാണ്.
പഞ്ചേന്ദ്രിയങ്ങൾ:- ചെവി, കണ്ണ് , മൂക്ക് , നാക്ക് , ത്വക്ക്
അഷ്ടരാഗങ്ങൾ :- കാമം , ക്രോധം , ലോഭം , മോഹം , മദം , മാത്സര്യം , ഡംബ് , അസൂയ .
ത്രിഗുണങ്ങൾ :- സത്വം . രജസ്സ് , തമസ്സ്
വിദ്യ :- എല്ലാ പാണ്ഡ്യത്യങ്ങളും
അവിദ്യ :- എല്ലാത്തരം ബോഗാസക്തികളും