03/05/2026
ഒന്നാം കാതോലിക്ക ബാവയുടെ 113-ാം ഓർമ്മപ്പെരുന്നാൾ..
പാമ്പാക്കുടയിൽ തീർത്ഥാടകർക്ക് സ്വീകരണം
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രഥമ കാതോലിക്ക
പരി. ബസേലിയോസ് പൗലോസ് പ്രഥമൻ (മുറിമറ്റത്തിൽ) ബാവയുടെ 113-ാം മത് ഓർമ്മപ്പെരുന്നാളിനെത്തിയ തീർത്ഥാടകർക്ക്
പാമ്പാക്കുട സെൻ്റ് തോമസ് ഓർത്തഡോക്സ് ചെറിയപള്ളിയിൽ സ്വീകരണം നൽകി.
പിറവം മുളക്കുളം, ഓണക്കൂർ മേഖലയിൽ നിന്നുള്ള തീർത്ഥാടകർക്ക് കാക്കൂർ സെൻ്റ് തോമസ് കുരിശിങ്കലും,
കോലഞ്ചേരി ,കടമറ്റം, പുത്തൻകുരിശ്, നീറാം മുഗൾ കണ്യാട്ടുനിരപ്പ് മേഖലകളിൽ നിന്നുള്ള തീർത്ഥാടകർക്ക് പരുമല മാർ ഗ്രിഗോറിയോസ് ചാപ്പലിലുമാണ് സ്വീകരണം നൽകിയത്.
മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരി.ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ പ്രധാന കാർമ്മികത്വം വഹിക്കും.യൂഹാനോൻ മാർ ദിയസ് കോറോസ്, സഖറിയാസ് മാർ സേവേറിയോസ്,
ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ഡോ.ഗീവർഗീസ് മാർ ബർണബാസ്
എന്നീ മെത്രാപ്പോലീത്താമാർ സഹകാർമ്മികരായി.
ഫാ.ഡോ.വർഗീസ് വർഗീസ് മീനടം അനുസ്മരണ പ്രഭാഷണം നടത്തി.
ഫാ.ജോണസ് എബ്രാഹം റീശ് കോർ എപ്പിസ്കോപ്പ,
ഭദ്രാസന സെക്രട്ടറി ഫാ.ജോസ് തോമസ്, വികാരി ഫാ.എബ്രാഹം പാലപ്പിള്ളിൽ, ഫാ.സി എം കുര്യാക്കോസ്,
ഫാ.സഖറിയാസ് ജോർജ്, ഫാ.ജിതിൻ മാത്യു, ഫാ.ജോൺ വി ജോൺ, ഫാ.ജേക്കബ് കുര്യൻ, ഫാ മഹേഷ് തങ്കച്ചൻ, ഫാ.ജെസ്റ്റിൻ തോമസ്, ഫാ.തോമസ് സാബു, ഫാ.ജോസഫ് മലയിൽ എന്നിവർ സംസാരിച്ചു.
മൂന്നിന് രാവിലെ 8.30 ന് പരി. കാതോലിക്ക ബാവയുടെ പ്രധാന കാർമ്മികത്വത്തിൽ വി. മൂന്നിന്മേൽ കുർബാന. വിദ്യാഭ്യാസ അവാർഡ് ദാനം, പ്രസംഗം, ധൂപപ്രാർത്ഥന, പ്രദക്ഷിണം, ആശിർവാദം, നേർച്ചസദ്യ