Myloor Juma Masjid

Myloor Juma Masjid മൈലൂർ ജുമാ മസ്ജിദ്

11/03/2024

പൊന്നാനിയിൽ മാസപ്പിറവി ദൃശ്യമായതിനാൽ നാളെ റമദാൻ 1 ആയിരിക്കുന്നതാണ്.

15/01/2024
മൈലൂർ കൊടികുത്ത് നേർച്ച (ഉറൂസ് ) ന് ശനിയാഴ്ച തുടക്കമാകുംകോതമംഗലം: മൈലൂർ ഫരീദ്ദിയ്യ തെയ്ക്കാവിൽ വച്ച് ആണ്ടുതോറും നടത്തിവര...
13/01/2024

മൈലൂർ കൊടികുത്ത് നേർച്ച (ഉറൂസ് ) ന് ശനിയാഴ്ച തുടക്കമാകും

കോതമംഗലം: മൈലൂർ ഫരീദ്ദിയ്യ തെയ്ക്കാവിൽ വച്ച് ആണ്ടുതോറും നടത്തിവരാറുള്ള ചരിത്ര പ്രസിദ്ധമായ കൊടികുത്ത് നേർച്ച (ഉറൂസ് ) ജനുവരി 13,14 (ശനി, ഞായർ) ദിവസങ്ങളിൽ നടക്കും.14 ഞായറാഴ്ച ളുഹർ നമസ്കാരാനന്തരം മൈലൂർ ജുമാ മസ്ജിദിൽ നിന്നും, ചെണ്ട വാദ്യമേളങ്ങളുടെയും കോൽക്കളിയുടെയും, ദഫ് ന്റെയും അകമ്പടിയോടെ പുറപ്പെടുന്ന കൊടികുത്തു നേർച്ച ഘോഷയാത്ര, ഉച്ചയ്ക്ക് 1.30 ഫരീദിയ്യ തൈയ്ക്കാവിൽ എത്തിച്ചേരുമ്പോൾ കൊടുത്ത് നടക്കും.
വിവിധ പരിപാടികളോടു കൂടിയാണ് കൊടികുത്തു നേർച്ച സംഘടിപ്പിക്കപ്പെട്ടിട്ടുള്ള തെന്നും ഉറൂസിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായും സംഘാടക സമിതി അറിയിച്ചു

മൈലൂർ തഅ്ലിമുദ്ധീൻ മദ്രസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. റംസാൻ അവധിക്ക് ശേഷമുള്ള പുതിയ അധ്യായന വർഷത്തിലെ ക്ലാസുകൾ ഇന്നുമ...
30/04/2023

മൈലൂർ തഅ്ലിമുദ്ധീൻ മദ്രസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. റംസാൻ അവധിക്ക് ശേഷമുള്ള പുതിയ അധ്യായന വർഷത്തിലെ ക്ലാസുകൾ ഇന്നുമുതൽ ആരംഭിച്ചു. രാവിലെ 8:30ന് മദ്രസ ഹാളിൽ നടന്ന പ്രവേശനോൽസവം ചടങ്ങിന്റെ ഉദ്ഘാടനം ചീഫ് ഇമാം മുഹമ്മദലി ബാഖവി നിർവഹിച്ചു. ഷാഫി ഉസ്താദ്, ഡോ എ.എം മുസ്തഫ, അബ്ദുൽ കരീം ഹാജി, കോയാൻ കുഞ്ചാട്ട്, മഹറൂഫ് പൊന്നിരിക്കൽ, ഖലീൽ, അഷറഫ് കുഞ്ചാട്ട് തുടങ്ങി രക്ഷകർത്താക്കളും വിദ്യാർത്ഥികളും പങ്കെടുത്തു. കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ഉന്നത വിജയം കൈവരിച്ച ഫാത്തിമത്തുൽ ഫാത്തിഹ, മുഹമ്മദ് ഹംദാൻ, മുഹമ്മദ് യാസീൻ എന്നീ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.

21/04/2023

ഈദ് മുബാറക്...

14/01/2023

മൈലൂർ ജുമാ മസ്ജിദിന്റെ കീഴിലുള്ള ഫരീദിയ്യാ തൈക്കാവിൽ കൊടികുത്ത് നേർച്ചയും അന്നദാനവും നടന്നു. കാഞ്ഞിരമറ്റം ഉറൂസിനോട് അനുബന്ധിച്ച് ആണ് മൈലൂർ ഫരീദിയ്യാ തൈക്കാവിൽ മൗലൂദും, കൊടികുത്ത് നേർച്ചയും നടന്നത്, ഇതിനോട്
അനുബന്ധിച്ച് ഘോഷയാത്രയും ഉണ്ടായിരുന്നു.

മൈലൂർ ജുമാമസ്ജിദ് ഇമാം മുഹമ്മദാലി ബാഖവി, അസിസ്റ്റന്റ് ഇമാം മുഹമ്മദ് ഷാഫി പറമ്പിൽ, ടി കെ ഉസ്താദ് എന്നിവരുടെ നേതൃത്വത്തിൽ ജുമാ മസ്ജിദ് മുത്തവല്ലി എ എം അബ്ദുൽ ഖാദർ കൊടി ഉയർത്തി. ഈ ചടങ്ങിനോട് അനുബന്ധിച്ച് മൗലീദ് പാരായണവും, അന്നദാനവും ഉണ്ടായിരുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ 75-ാം വാർഷികാഘോഷം ആസാദി കാ അമൃത് മഹോത്സവത്തോട് അനുബന്ധിച്ച് മൈലൂർ ജുമാ മസ്ജിദിന്റെ നേതൃത...
15/08/2022

ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ 75-ാം വാർഷികാഘോഷം ആസാദി കാ അമൃത് മഹോത്സവത്തോട് അനുബന്ധിച്ച് മൈലൂർ ജുമാ മസ്ജിദിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ വർണാഭമായ ചടങ്ങുകളോടെ നടന്നു.

മൈലൂർ ജുമാ മസ്ജിദ് ചീഫ് ഇമാം മുഹമ്മദലി ബാഖവി ദേശീയ പതാക ഉയർത്തി. ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ.കെ.കെ ഹുസൈൻ, ഡോ: എ. എം മുസ്തഫ, അബ്ദുൾ കെരിം ഹാജി, K.S അലിക്കുഞ്ഞ്. P.M മഹറൂബ്, ഷാഫി ഉസ്താദ്, മുഹമ്മദ് ഷാഫി, K.U അലിയാർ, P.M റഷീദ്, അസീസ്, K.U കോയാൻ ഖലീൽ, തുടങ്ങി അനേകം മഹല്ല് അംഗങ്ങളും, മദ്രസ്സ വിദ്യാർത്ഥികളും സന്നിഹിതരായി.

*മൈലൂർ ജുമാ മസ്ജിദിൽ ആഗോള പരിസ്ഥിതി ദിനം ആചരിച്ചു* ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് പതിവു പോലെ ഇക്കൊല്ലവും മൈലൂർ ജുമാ മസ്ജി...
05/06/2022

*മൈലൂർ ജുമാ മസ്ജിദിൽ ആഗോള പരിസ്ഥിതി ദിനം ആചരിച്ചു*

ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് പതിവു പോലെ ഇക്കൊല്ലവും മൈലൂർ ജുമാ മസ്ജിദിൽ പരിസ്ഥിതി ദിനം ആചരിച്ചു.. 1001 വ്യക്ഷതൈകൾ നട്ട് പരിപാലിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഫല വ്യക്ഷതൈ നട്ടു കൊണ്ട് ചീഫ് ഇമാം മുഹമ്മദലി ബാഖവി നിർവ്വഹിച്ചു.. മുത്തവല്ലി എ.എം അബ്ദുൾ ഖാദർ ഹാജി, ഗ്രാമ പഞ്ചായത്ത് മെമ്പർ K K ഹുസൈൻ കോട്ടയിൽ, ഡോ. മുസ്തഫ അമലിപ്പുറം, ഡോ: എ. എം ബക്കർ, കെ.എസ്. അലിക്കുഞ്ഞ്., അബ്ദുൾ കെരിം ഹാജി,പി.എം മഹറൂബ്, നാസർ പൊന്നിരിക്കൽ , അഷറഫ് മായ്ക്കനാട്ട് തുടങ്ങി അനേകം മഹല്ല് അംഗങ്ങളും, മദ്രസ്സ വിദ്യാർത്ഥികളും പങ്കെടുത്തു...

22/03/2022

Address

Muvattupuzha
686671

Opening Hours

Monday 4am - 10pm
Tuesday 4am - 10pm
Wednesday 4am - 10pm
Thursday 4am - 10pm
Friday 4am - 10pm
Saturday 4am - 10pm
Sunday 4am - 10pm

Telephone

+919497686251

Website

Alerts

Be the first to know and let us send you an email when Myloor Juma Masjid posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share