NUHRO VISION

Call Directions Contact the place of worship

NUHRO VISION Official Facebook channel/Page of Jacobite Syrian Church, Muvattupzha region of Angamali Diocese under the guidance of HG Gabriel Mor Grigorios Metropolitan.

This page is used for promoting Liturgical, Theological contents to the faithful people. Angamaly Diocese, Muvattupuzha Region

നവാഭിഷിക്തനായ അഭി. ഗബ്രിയേൽ മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനും അന്ത്യോഖ്യാ സിംഹാസനത്തി...
04/10/2026

നവാഭിഷിക്തനായ അഭി. ഗബ്രിയേൽ മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനും അന്ത്യോഖ്യാ സിംഹാസനത്തിന്റെ പാത്രിയർക്കീസുമായ പരിശുദ്ധ അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയെ സന്ദർശിച്ചു.

നവാഭിഷിക്തനായ മെത്രാപ്പോലീത്തയ്ക്ക് പരിശുദ്ധ പാത്രിയർക്കീസ് ബാവ ആശംസകളും പ്രാർത്ഥനകളും നേർന്നു. സഭയുടെ ആത്മീയ വളർച്ചയ്ക്കും വിശ്വാസസാക്ഷ്യത്തിനും തിരുമേനിയുടെ ശുശ്രൂഷകൾ ഫലപ്രദമാകട്ടെയെന്ന് പരിശുദ്ധ പാത്രിയർക്കീസ് ബാവ ആശംസിച്ചു.

ബഹിരാകാശ ശാസ്ത്ര അവബോധ പരിപാടിക്ക് തുടക്കംമൂവാറ്റുപുഴ: യുവതലമുറയിൽ ശാസ്ത്രീയ അഭിരുചിയും ബഹിരാകാശ ഗവേഷണത്തോടുള്ള താൽപര്യവ...
29/09/2026

ബഹിരാകാശ ശാസ്ത്ര അവബോധ പരിപാടിക്ക് തുടക്കം

മൂവാറ്റുപുഴ: യുവതലമുറയിൽ ശാസ്ത്രീയ അഭിരുചിയും ബഹിരാകാശ ഗവേഷണത്തോടുള്ള താൽപര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ സെന്റ് മേരീസ് പബ്ലിക് സ്കൂളിൽ ബഹിരാകാശ ശാസ്ത്ര അവബോധ പരിപാടിക്ക് തുടക്കമായി. റാക്കാട് സെന്റ് മേരീസ് കത്തീഡ്രൽ നേർച്ചപ്പള്ളിയുടെയും സെന്റ് മേരീസ് പബ്ലിക് സ്കൂളിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ (ISRO) വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായാണ് പരിപാടി നടന്നത്. പള്ളി വികാരിയും സെന്റ് മേരീസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റും സ്കൂൾ മാനേജരുമായ റവ. ഫാ. എൽദോസ് മോളേക്കുടിയിൽ പരിപാടി ഉദ്ഘാടനം ചെയ്തു.

ബഹിരാകാശ ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് അറിവും പ്രായോഗിക പരിചയവും നൽകുന്നതിനൊപ്പം, ശാസ്ത്രീയ ചിന്തയും അന്വേഷണാത്മക മനോഭാവവും വളർത്തുന്നതിനും പരിപാടി ലക്ഷ്യമിടുന്നു. സമീപ പ്രദേശങ്ങളിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.

സഹവികാരി ഫാ. ബേസിൽ പതിയാരത്തുപറമ്പിൽ , ട്രസ്റ്റിമാരായ സുജിത്ത് പൗലോസ് ,
ഐസൺ വർഗീസ്, സ്കൂൾ പ്രിൻസിപ്പൽ ശ്രീവിദ്യ കെ. ആർ., പി.ടി.എ. പ്രസിഡന്റ് അനൂപ് വി. എസ്. മറ്റു മാനേജ്മെന്റ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

26/09/2026

കന്നി 20 പെരുന്നാൾ 🕊️❣️

LITURGIA 2026പുണ്യശ്ലോകനായ ആബൂൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ അനുസ്മരണാർത്ഥംപരിശുദ്ധ യാക്കോബായ സുറിയാനി സഭ, അങ്കമാലി ഭ...
25/09/2026

LITURGIA 2026

പുണ്യശ്ലോകനായ ആബൂൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ അനുസ്മരണാർത്ഥം

പരിശുദ്ധ യാക്കോബായ സുറിയാനി സഭ, അങ്കമാലി ഭദ്രാസനത്തിലെ മൂവാറ്റുപുഴ മേഖലയുടെ ഓൺലൈൻ മാധ്യമ വിഭാഗമായ NUHRO VISION സംഘടിപ്പിക്കുന്ന

അഖില മലങ്കര ഓൺലൈൻ ആരാധന സംഗീത മത്സരം

ലിറ്റർജിയ – 2026

NOW OPEN FOR ENTRIES

എൻട്രികൾ സ്വീകരിച്ചു തുടങ്ങി

എൻട്രികൾ അയക്കേണ്ട WhatsApp നമ്പറുകൾ

📱 +91 9387822211
📱 +91 9567902756
📱 +91 9746897758

20 സെപ്റ്റംബർ 2026 മുതൽ 20 ഒക്ടോബർ 2026 വരെ

₹30,000/- രൂപയുടെ ക്യാഷ് പ്രൈസുകൾ

മത്സരത്തിൽ പങ്കെടുത്ത് വിജയികളാകുന്നവരെ കാത്തിരിക്കുന്നു.

മത്സര മാനദണ്ഡങ്ങൾ

1. കൊഹനയ്ത്താ, കന്തീല എന്നീ ആരാധനാക്രമത്തിലെ മലയാളം ഗീതങ്ങൾ മത്സരത്തിനായി ഉപയോഗിക്കാവുന്നതാണ്.
(ശുശ്രൂഷയ്ക്ക് നിശ്ചയിച്ചിട്ടുള്ളതായ നിറത്തിൽ തന്നെ പാടേണ്ടതാണ്.) ഗാനത്തിന്റെ ദൈർഘ്യം 5 മിനിറ്റിൽ കവിയാൻ പാടുള്ളതല്ല.

2. പാടുന്ന ഗീതത്തെക്കുറിച്ചുള്ള 30 സെക്കൻഡിൽ കവിയാത്ത ഒരു ലഘു വിവരണം ഗാനം ആലപിക്കുന്നതിന് മുമ്പ് നൽകേണ്ടതാണ്.

3. മത്സരം വീഡിയോ രൂപത്തിലാണ്. മത്സരാർത്ഥികൾ വീഡിയോ അയക്കേണ്ടതാണ്. സിംഗിൾ ആയിട്ടാണ് പാടേണ്ടത്.

4. ഗാനാലാപനത്തിനിടെ സംഗീതോപകരണങ്ങൾ ഉപയോഗിക്കാൻ പാടുള്ളതല്ല.

5. വീഡിയോയിൽ Sound Editing, Visual Editing, Mixing, Modification എന്നിവ അനുവദിക്കുന്നതല്ല. മത്സരാർത്ഥി ആലപിച്ച യഥാർത്ഥ ശബ്ദവും ദൃശ്യവും തന്നെയായിരിക്കണം അയക്കേണ്ടത്.

6. വീഡിയോയോടൊപ്പം താഴെ പറയുന്ന വിവരങ്ങൾ ടെക്സ്റ്റ് മെസ്സേജായി അയക്കേണ്ടതാണ്. വീഡിയോയിൽ ഇവ എഴുതേണ്ടതില്ല.

മത്സരാർത്ഥിയുടെ പേര്

വയസ്

ഫോൺ നമ്പർ

പ്രതിനിധീകരിക്കുന്ന ഇടവകയുടെ പേര്

ഭദ്രാസനത്തിന്റെ പേര്

7. ഒരു വ്യക്തിയുടെ ഒന്നിലധികം എൻട്രികൾ സ്വീകരിക്കുന്നതല്ല.

8. ലഭിക്കുന്ന വീഡിയോകൾ NUHRO VISION YouTube ചാനലിൽ അപ്‌ലോഡ് ചെയ്യുന്നതും, പ്രസ്തുത വീഡിയോയുടെ ലിങ്ക് മത്സരാർത്ഥിക്ക് അയച്ചുനൽകുന്നതുമാണ്.

9. വിജയികളെ നിർണ്ണയിക്കുന്നത് വീഡിയോകൾക്ക് ലഭിക്കുന്ന ലൈക്കുകളും വിധികർത്താക്കളുടെ തീരുമാനവും അടിസ്ഥാനമാക്കിയുമായിരിക്കും.

പ്രായ വിഭാഗങ്ങൾ

2026 ജനുവരി 1-ന് താഴെ പറയുന്ന പ്രായപരിധി പൂർത്തിയായിരിക്കണം.

a. സബ് ജൂനിയർ വിഭാഗം: 12 വയസ്സ് വരെ
b. ജൂനിയർ വിഭാഗം: 13 മുതൽ 18 വയസ്സ് വരെ
c. സീനിയർ വിഭാഗം: 19 മുതൽ 40 വയസ്സ് വരെ
d. സൂപ്പർ സീനിയർ വിഭാഗം: 41 വയസ്സ് മുതൽ മുകളിലേക്ക്

20-09-2026 മുതൽ 20-10-2026 വരെ

പുരസ്കാരങ്ങൾ

ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തുന്ന വിജയികൾക്ക് ക്യാഷ് പ്രൈസും മൊമെന്റോയും സമ്മാനമായി നൽകുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്

NUHRO VISION page സന്ദർശിക്കുക.

Little hands, endless blessings. 🤍
24/09/2026

Little hands, endless blessings. 🤍

MJSSA മൂവാറ്റുപുഴ മേഖലാ കലോത്സവം 21/09/2026 തിങ്കളാഴ്ച കാരക്കുന്നം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് നടന്ന...
22/09/2026

MJSSA മൂവാറ്റുപുഴ മേഖലാ കലോത്സവം 21/09/2026 തിങ്കളാഴ്ച കാരക്കുന്നം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് നടന്നു.

MJSSA മേഖലാ ഡയറക്ടർ, സെക്രട്ടറി, ജില്ലാ ഇൻസ്പെക്ടർമാരായ ജെയ്സൺ വർഗീസ്, ജെയ്സൺ ജോൺ, പോൾ സി. വർഗീസ്, എം.സി. മാത്യൂസ് എന്നിവരുടെ സാന്നിധ്യത്തിൽ MJSSA വൈസ് പ്രസിഡന്റ് ബഹു. ആകാശ് കുര്യൻ അച്ചൻ പതാക ഉയർത്തി. രാവിലെ 9.30ന് ആരംഭിച്ച കലോത്സവം വളരെ വിജയകരമായി നടത്തുവാൻ കഴിഞ്ഞതിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നു.

വിവിധങ്ങളായ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾ, സൺഡേ സ്കൂൾ ഡയറക്ടർമാർ, അവരെ പ്രാപ്തരാക്കിയ അധ്യാപകർ, അധ്യാപകർ, മാതാപിതാക്കൾ, മേഖലയുടെ ബഹുമാനപ്പെട്ട വൈദിക ശ്രേഷ്ഠർ എന്നിവരെ വളരെ സന്തോഷത്തോടെ അഭിനന്ദിക്കുന്നു.

മത്സരാവസാനം 2.30ന് കൂടിയ സമാപന സമ്മേളനത്തിൽ MJSSA മേഖലാ വൈസ് പ്രസിഡന്റ് ബഹു. ആകാശ് കുര്യൻ അച്ചൻ അധ്യക്ഷത വഹിച്ചു. മേഖലാ ഡയറക്ടർ ശ്രീ സജി പൗലോസ് സ്വാഗതം ആശംസിച്ചു. മേഖലാ മെത്രാപ്പോലീത്ത അഭി. ഗബ്രിയേൽ മോർ ഗ്രിഗോറിയോസ് തിരുമേനി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. MJSSA ജനറൽ സെക്രട്ടറി ശ്രീ എൽദോസ് ഐസക് മുഖ്യപ്രഭാഷണം നടത്തി.

ആശംസകൾ അറിയിച്ചുകൊണ്ട് കാരക്കുന്നം പള്ളി വികാരിമാരായ Rev. Fr. ഷിതിൻ രാജു പണ്ടാരക്കുന്നേൽ, Rev. Fr. എൽദോസ് പാറയ്ക്കപ്പുത്തൻപ്പുര, MJSSA എക്സിക്യൂട്ടീവ് അംഗം ശ്രീ പി.വി. ഏലിയാസ്, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ Adv. ഷെവ. കെ.ഒ. ഏലിയാസ്, ശ്രീ ജെയ്സൺ ജോൺ, ശ്രീ കുര്യൻ വർഗീസ്, അങ്കമാലി ഭദ്രാസന സെക്രട്ടറി ശ്രീ എൻ.സി. പൗലോസ്, മേഖലാ ഹെഡ്മാസ്റ്റർ പ്രതിനിധി ശ്രീ സാബു വർഗീസ്, മേഖലാ അധ്യാപക പ്രതിനിധിയും കലോത്സവ ജനറൽ കൺവീനറുമായ ശ്രീ ജോർജ് ജോസഫ്, ട്രസ്റ്റിമാരായ ശ്രീ എം.സി. ജോൺ മാർക്കരയിൽ, ശ്രീ കെ.ഇ. മാത്യൻ കൊട്ടപ്പിള്ളിൽ, കാരക്കുന്നം ഡിസ്ട്രിക്ട് ഇൻസ്പെക്ടർ ശ്രീ ജെയ്സൺ വർഗീസ്, കാരക്കുന്നം സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഷെറിൻ ജേക്കബ് എന്നിവർ സംസാരിച്ചു.

കലോത്സവത്തിൽ മുടവൂർ ഡിസ്ട്രിക്ട് 169 പോയിന്റ് നേടി ഒന്നാം സ്ഥാനവും, 106 പോയിന്റ് നേടി മൂവാറ്റുപുഴ ഡിസ്ട്രിക്ട് രണ്ടാം സ്ഥാനവും, 96 പോയിന്റ് നേടി കാരക്കുന്നം ഡിസ്ട്രിക്ട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ബെസ്റ്റ് സൺഡേസ്കൂളായി 104 പോയിന്റോടെ സെന്റ് മേരീസ് വാഴപ്പിള്ളിയും, 50 പോയിന്റോടെ സെന്റ് മേരീസ് പോത്താനിക്കാടും, 28 പോയിന്റോടെ സെന്റ് മേരീസ് കാരക്കുന്നവും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

സബ് ജൂനിയർ വിഭാഗത്തിൽ കാലമ്പൂർ സൺഡേസ്കൂളിലെ ഇവാ മറിയം ഗ്രയിസ്, വാഴപ്പിള്ളി സൺഡേസ്കൂളിലെ ആഗ്നെ മറിയം ലിൻസ് എന്നിവർ കലാതിലകം പട്ടം കരസ്ഥമാക്കി.

ജൂനിയർ വിഭാഗത്തിൽ പോത്താനിക്കാട് സൺഡേസ്കൂളിലെ ജോവാന സാറാ എൽദോ, സീനിയർ വിഭാഗത്തിൽ വാഴപ്പിള്ളി സൺഡേസ്കൂളിലെ അന്ന വർഗീസ്, സൂപ്പർ സീനിയർ വിഭാഗത്തിൽ ഷെബ് ആന്റി അബി എന്നിവർ കലാതിലകം പട്ടം സ്വന്തമാക്കി.

നാലു ഡിസ്ട്രിക്ടുകളിലെ ഡിസ്ട്രിക്ട് ഇൻസ്പെക്ടർമാർ, അധ്യാപകർ, മാതാപിതാക്കൾ, കുട്ടികൾ എല്ലാവരുടെയും സാന്നിധ്യത്തിൽ മേഖലാ സെക്രട്ടറി നന്ദി അറിയിക്കുകയും യോഗം അവസാനിപ്പിക്കുകയും ചെയ്തു.

ഒരിക്കൽ കൂടി എല്ലാവരെയും അഭിനന്ദിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

മൂവാറ്റുപുഴ മേഖലക്കു വേണ്ടി
വൈസ് പ്രസിഡന്റ് / ഡയറക്ടർ / സെക്രട്ടറി

21/09/2026

✨ സ്നേഹാദരവോടെ ഹൃദ്യമായ സ്വീകരണം ✨

അങ്കമാലി ഭദ്രാസനം മൂവാറ്റുപുഴ മേഖലയുടെ മർത്തമറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ
നവാഭിഷിക്തനായ അഭിവന്ദ്യ ഗബ്രിയേൽ മോർ ഗ്രീഗോറിയോസ് തിരുമേനിക്ക് ഹൃദ്യമായ സ്വീകരണം നൽകി.

മുടവൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ സംഘടിപ്പിച്ച മൂവാറ്റുപുഴ മേഖലയുടെ വനിതാ സമാജത്തിന്റെ
ഏകദിന സമ്മേളനത്തോടനുബന്ധിച്ചായിരുന്നു സ്വീകരണം.












Address

Mor Philexinos Mabbug Syriac Orthdox Monastery, East Vazhappilly. P. O ( Pulinchod/Nirappu Road Beside St. Mary's Jacobite Church )
Muvattupuzha
686673

Telephone

+919447181319

Website

Alerts

Be the first to know and let us send you an email when NUHRO VISION posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to NUHRO VISION:

Shortcuts

Share

Category