20/02/2021
വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ ചെറുപുഷ്പ മിഷൻലീഗ് മൂവാറ്റുപുഴ മേഖലയുടെ അസിസ്റ്റന്റ് ഡയറക്ടർ എന്നതിലുപരി ഞങ്ങൾക്ക് നല്ലൊരു സുഹൃത്തായി മാറിയ അതിനപ്പുറം ഞങ്ങളിൽ ഒരാളായി തീർന്ന ബഹുമാനപ്പെട്ട വർഗീസ് പാറമേൽ അച്ചന് ഒത്തിരി സ്നേഹത്തോടെ യാത്രമംഗളങ്ങൾ നേരുന്നു......❤️
ചെറുപുഷ്പ മിഷൻലീഗ് മൂവാറ്റുപുഴ മേഖലയുടെ അസിസ്റ്റന്റ് ഡയറക്ടർ സ്ഥാനത്തുനിന്നും ചെറുപുഷ്പ മിഷൻ ലീഗ് കോതമംഗലം രൂപതയുടെ അസിസ്റ്റന്റ് ഡയറക്ടറും, മുടവൂർ ഇടവകയുടെ വികാരിയും ആയി അച്ചൻ സ്ഥാനമേൽക്കുമ്പോൾ മേഖലകുടുംബത്തിന് ഇതു ഏറെ സന്തോഷം നൽകുന്നതാണ്....💝
കൂടെ നിന്ന് നയിച്ചതിന്, കൂട്ടായി നിന്നതിനു, ഞങ്ങൾക്ക് നൽകിയ കറതീർന്ന സ്നേഹത്തിന് ഒരുപാട് നന്ദി...❤️
അച്ചന്റെ തുടർന്നുള്ള സേവന മേഖലകളിൽ സർവശക്തൻറെ തുണയും സംരക്ഷണവും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു......💫💫
*cml muvattupuzha mekhala*
*💛❤️💛*