Ramamangalam Perumthrikovil

പഞ്ചമഹാേക്ഷത്രങ്ങളിലൊന്നാണ്‌ രാമമംഗലം പെരുംതൃക്കോവില്‍. ഒരേ നാലമ്പലത്തിനകത്ത്‌ തന്നെ രണ്ട്‌ പ്രതിഷ്‌ഠകള്‍, രണ്ട്‌ നടയിലും നിത്യധ്വജം, അതിലൊന്ന്‌ ഏറ്റവും വലുത്‌ മറ്റൊന്ന്‌ ഏറ്റവും ചെറുത്‌. അങ്ങനെ പോകുന്നു പ്രത്യേകതകളുടെ പട്ടിക.

ഗജാകാരമായ കൂറ്റന്‍ ചുറ്റുമതില്‍, ഗോപുരമാളിക, ഗാംഭീര്യമിയന്ന ആനപ്പന്തലുകള്‍, കൂറ്റന്‍ വിളക്കുമാടം, വലിയ ബലിക്കല്‍പുര, കൂത്തമ്പലത്തോട്‌ കൂടിയ വിശാലമായ വലിയമ്പലം, ദാരുശില്‌പങ്

ങള്‍ കൊണ്ടലംകൃതമായ മുഖമണ്‌ഡപം, ചെമ്പ്‌ മേഞ്ഞ ഇരുനില വട്ട ശ്രീകോവില്‍, അടിത്തട്ട്‌ വരെ നടന്നു ഇറങ്ങി ചെല്ലാവുന്ന ഒരിക്കലും വറ്റാത്ത കൊക്കരണി, വിശാലമായ ഊട്ടുപുര, 36 ആയിരം പറ നെല്ല്‌ കൊള്ളുന്ന കൂറ്റന്‍ പത്തായമിരിക്കുന്ന അറപ്പുരമാളിക തുടങ്ങി വിസ്‌മയ കാഴ്‌ചകള്‍ കൊണ്ട്‌ സമ്പന്നമാണ്‌ ഈ മഹാക്ഷേത്രം. ഹിരണ്യകശിപുവിനെ നിഗ്രഹിച്ച ശേഷം പ്രഹ്‌ളാദ സ്‌തുതി കേട്ട്‌ സംപ്രീതനായ നരസിംഹമൂര്‍ത്തിയാണ്‌ പ്രധാന പ്രതിഷ്‌ഠ. ശാന്തചിത്തനായ നരസിംഹം ബാലനരസിംഹമെന്നറിയപ്പെടുന്നു. ഉണ്ണിഭൂതമെന്ന ഉപദേവസാന്നിധ്യം പെരുംതൃക്കോവിലിന്റെ മാത്രം പ്രത്യേകതയാണ്‌. പ്രധാന ശ്രീകോവിലില്‍ നിന്നുള്ള ഓവിന്റെ സ്ഥാനത്താണ്‌ ഉണ്ണിഭൂതത്തിന്റെ പ്രതിഷ്‌ഠ. പ്രധാന ശ്രീകോവിലില്‍ നിന്നുള്ള ഓവ്‌ താങ്ങി നില്‍ക്കുന്ന നിലയിലാണ്‌ പ്രതിഷ്‌ഠയെങ്കിലും ക്ഷേത്രത്തിന്റെ പ്രശസ്‌തിക്ക്‌ നിദാനം ശിവഭൂതമായി കരുതുന്ന ഉണ്ണിഭൂതമാണ്‌. മുത്തശ്ശി കഥകളിലെ ഉണ്ണികളെ കാക്കുന്ന കണ്‍കണ്ട ദൈവമാണ്‌ ഉണ്ണിഭൂതം. മതില്‍ക്കകത്ത്‌ തെക്ക്‌ പടിഞ്ഞാറെ മൂലയില്‍ കൂവളത്തിന്‍ മൂട്ടില്‍ ഭഗവതി കുടികൊള്ളുന്നു. ശാസ്‌താവ്‌, ദുര്‍ഗ്ഗ സാന്നിദ്ധ്യങ്ങളും ഭഗവതിക്കൊപ്പമുണ്ട്‌. പ്രാചീന ഗോത്ര വര്‍ഗ്ഗ സംസ്‌കൃതിയുടെ ആരാധനപദ്ധതിയുടെ ഭാഗമായ കാവ്‌ സങ്കല്‌പത്തിന്റെ ശേഷിപ്പുകളാകാം ഇതിനടിസ്ഥാനം. പഞ്ചമൂര്‍ത്തി വിതാനത്തില്‍പ്പെട്ട ആരാധന രീതികള്‍ നിലനിന്നിരുന്ന ഗ്രാമത്തില്‍ പില്‍ക്കാലത്തെന്നോ വൈഷ്‌ണവരുടെ അധിനിവേശം ഉണ്ടായപ്പോള്‍ തദ്ദേശിയരുടെ ആരാധനാകേന്ദ്രമായ കാവ്‌ നിലനിര്‍ത്തിക്കൊണ്ട്‌ തന്നെ അവര്‍ വിഷ്‌ണുക്ഷേത്രം സ്ഥാപിച്ചതാകാനുമുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല.

01/09/2026
അഭിമന്യു ബാലഗോകുലം രാമമംഗലം പൂക്കള മത്സരം1st തട്ടാനിയത്ത് കുടുംബം2nd താഴ്ത്തേടത്ത് കുടുംബം
26/08/2026

അഭിമന്യു ബാലഗോകുലം രാമമംഗലം പൂക്കള മത്സരം
1st തട്ടാനിയത്ത് കുടുംബം
2nd താഴ്ത്തേടത്ത് കുടുംബം

തിരുവോണ പൂക്കളം..
26/08/2026

തിരുവോണ പൂക്കളം..

Register Here : https://forms.gle/6GumWi4bqangxaxDA*🌸 പൂക്കളം മത്സരം 🌸**നിയമങ്ങളും നിബന്ധനകളും*1. ഓരോ ടീമിലും പരമാവധി 6 ...
21/08/2026

Register Here : https://forms.gle/6GumWi4bqangxaxDA

*🌸 പൂക്കളം മത്സരം 🌸*

*നിയമങ്ങളും നിബന്ധനകളും*

1. ഓരോ ടീമിലും പരമാവധി 6 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ.
2. ഓരോ ടീമും നൽകിയിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ ചെയ്യുമ്പോൾ ഗ്രൂപ്പിന്റെ പേര് അല്ലെങ്കിൽ ഗ്രൂപ്പിലെ ഏതെങ്കിലും അംഗത്തിന്റെ പേര് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.
3. പൂക്കളം തയ്യാറാക്കുന്നതിനുള്ള പരമാവധി വ്യാസം 4 അടി ആയിരിക്കണം.
4. പൂക്കളം തയ്യാറാക്കുന്നതിനുള്ള സമയം രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 12:00 വരെ ആയിരിക്കും. നിശ്ചിത സമയത്തിനുള്ളിൽ പൂക്കളം പൂർത്തിയാക്കേണ്ടതാണ്.
5. പൂക്കളം തയ്യാറാക്കുന്നതിനാവശ്യമായ പൂക്കൾ വീട്ടിൽ നിന്ന് മുൻകൂട്ടി തയ്യാറാക്കി കൊണ്ടുവരാവുന്നതാണ്.
6. പൂക്കളം തയ്യാറാക്കാൻ പൂക്കൾ മാത്രം ഉപയോഗിക്കണം. മറ്റ് അലങ്കാര വസ്തുക്കളോ കൃത്രിമ വസ്തുക്കളോ ഉപയോഗിക്കാൻ പാടില്ല.
7. പൂക്കളത്തിന്റെ ഡിസൈൻ/രൂപരേഖ വീട്ടിൽ നിന്ന് തയ്യാറാക്കി കൊണ്ടുവരുന്നതിന് അനുവദനീയമാണ്.
8. പൂക്കളം മത്സര സ്ഥലത്ത് അനുവദിച്ചിരിക്കുന്ന സ്ഥലത്ത് തന്നെയാണ് ഒരുക്കേണ്ടത്.
9. ഓരോ ടീമും തങ്ങളുടെ അനുവദിച്ച സ്ഥലവും സമീപ പ്രദേശങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.
10. മറ്റു ടീമുകളുടെ പൂക്കളത്തിനോ അവരുടെ സാധനങ്ങൾക്കോ തടസ്സമുണ്ടാക്കുകയോ കേടുപാടുകൾ വരുത്തുകയോ ചെയ്യാൻ പാടില്ല.
11. പൂക്കളത്തിന്റെ ഭംഗി, കലാപരമായ മികവ്, ക്രമീകരണം, വൃത്തിയുള്ള പൂക്കള നിർമ്മാണം എന്നിവ മത്സരത്തിന്റെ വിലയിരുത്തലിൽ പരിഗണിക്കുന്നതാണ്.
12. മത്സരത്തിന്റെ നിയമങ്ങൾ ലംഘിക്കുന്ന ടീമുകളെ അയോഗ്യരാക്കാനുള്ള അധികാരം സംഘാടകർക്കും വിധികർത്താക്കൾക്കും ഉണ്ടായിരിക്കും.
13. മത്സരവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സംശയങ്ങളിലും തർക്കങ്ങളിലും വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

🌼 എല്ലാവർക്കും വിജയാശംസകൾ! 🌼

16/08/2026

രാമമംഗലം പെരുംതൃക്കോവിൽ ക്ഷേത്രവും എഴിപ്രം ദേശവും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെകുറിച്ചു ശ്രീ പരമേശ്വരൻ നായരുടെ ഓർമകളും, അനുഭവങ്ങളും .

13/08/2026

സോപാന സംഗീത പരിക്രമം - സോപാനം വാദ്യ കലാ സംഘം ബഹറിൻ കലാകാരന്മാർ പെരുംതൃക്കോവിൽ ക്ഷേത്രത്തിൽ സോപാന സംഗീതം അവതരിപ്പിക്കുന്നു

സോപാന സംഗീത പരിക്രമം - സോപാനം വാദ്യ കലാ സംഘം ബഹറിൻ
13/08/2026

സോപാന സംഗീത പരിക്രമം - സോപാനം വാദ്യ കലാ സംഘം ബഹറിൻ

ഇല്ലം നിറ
03/08/2026

ഇല്ലം നിറ

Address

Ramamangalam Perumthrikkovil
Muvattupula
686663

Opening Hours

Monday 5am - 10am
5pm - 7:30pm
Tuesday 5am - 10am
5pm - 7:30pm
Wednesday 5am - 10am
5pm - 7:30pm
Thursday 5am - 10am
5pm - 7:30pm
Friday 5am - 10am
5pm - 7:30pm
Saturday 5am - 10am
5pm - 7:30pm
Sunday 5am - 10am

Telephone

+919539068344

Alerts

Be the first to know and let us send you an email when Ramamangalam Perumthrikovil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Ramamangalam Perumthrikovil:

Shortcuts

Share