SMYM Muttuchira Unit

SMYM Muttuchira Unit Syro Malabar Youth Movement, Muttuchira Unit

01/04/2026

*ഈശോയിലേക്ക് അമ്മയിലൂടെ💙*

വീടുകളിൽ ഉപയോഗമില്ലാത്ത കൊന്തകളിൽ നിന്നും മുത്തുകൾ ശേഖരിച്ച് പത്തുമണി കൊന്ത നിർമ്മിക്കുക എന്ന SMYM മുട്ടുചിറ യൂണിറ്റിന്റെ ഉദ്യമത്തോട് സഹകരിച്ച എല്ലാ ഇടവക അംഗങ്ങളോടും നന്ദി പറയുന്നു. എല്ലാവരുടെയും സഹകരണത്തിന്റെ ഫലമായി ആയിരക്കണക്കിന് കൊന്തകൾ ഞങ്ങൾക്ക് ലഭിച്ചു. അതിൽ നിന്നും മുത്തുകൾ വേർതിരിച്ച് പത്തുമണി കൊന്ത നിർമ്മാണം പുരോഗമിക്കുകയാണ്. താഴെ കൊടുത്തിരിക്കുന്ന നിയോഗങ്ങളാണ് ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിലൂടെ മാതാവ് വഴി ഈശോയ്ക്ക് ഞങ്ങൾ സമർപ്പിക്കുന്നത്.👇🏼

*1.) യുദ്ധങ്ങൾ ഒഴിവാക്കുന്നതിനും ലോകസമാധാനത്തിനും.*

*2.) പരീക്ഷകളിൽ ഉന്നത വിജയം നേടുന്നതിനും. പഠനം കഴിഞ്ഞും ഒരു നല്ല ജോലിയില്ലാതെ ബുദ്ധിമുട്ടുന്നവർക്ക് വേണ്ടി.*

*3.) വിവാഹ പ്രായമായിട്ടും തങ്ങൾക്ക് ചേർന്ന ജീവിതപങ്കാളിയെ കണ്ടെത്താൻ സാധിക്കാത്തവർക്ക് വേണ്ടി. വിവാഹശേഷം ദമ്പതികൾ സ്നേഹത്തിലും ഐക്യത്തിലും ജീവിക്കുന്നതിനായി.*

🤍💛

ഈശോയിലേക്ക് അമ്മയിലൂടെ.....നോമ്പുകാലത്ത് ജപമാലകൾ കോർത്തെടുക്കാൻ SMYM മുട്ടുചിറ യൂണിറ്റ് ഒരുങ്ങുന്നു. വീടുകളിൽ നിലവിൽ ഉപയ...
09/03/2026

ഈശോയിലേക്ക് അമ്മയിലൂടെ.....

നോമ്പുകാലത്ത് ജപമാലകൾ കോർത്തെടുക്കാൻ SMYM മുട്ടുചിറ യൂണിറ്റ് ഒരുങ്ങുന്നു. വീടുകളിൽ നിലവിൽ ഉപയോഗിക്കാത്തതോ, കുരിശ് നഷ്ടപ്പെട്ടതോ, പൊട്ടിപ്പോയതോ ആയ ജപമാലകളിൽ നിന്നും മുത്തുകൾ ശേഖരിച്ച് 'പത്തു മുത്തു കൊന്തകൾ' (One Decade Rosary) നിർമ്മിക്കുന്നു. നിങ്ങളുടെ പക്കലുള്ള ഇത്തരം കൊന്തകൾ നൽകി ഈ സംരംഭത്തിൽ ഞങ്ങളെ സഹായിക്കുമല്ലോ.

ജപമാലകൾ പള്ളിയുടെ മോണ്ടളത്തിൽ വച്ചിരിക്കുന്ന പാത്രത്തിൽ നിക്ഷേപിക്കാവുന്നതാണ്.

SMYM MUTTUCHIRA UNIT 💛 🤍

മാർച്ച്‌ 8 വനിതാ ദിനത്തോടനുബന്ധിച്ച് മുട്ടുചിറ റൂഹാദ്ക്കുദ്ശാ ഫൊറോന പള്ളിയിൽ  സേവനം ചെയ്യുന്ന വനിതകളെ ആദരിച്ചപ്പോൾSMYM...
08/03/2026

മാർച്ച്‌ 8 വനിതാ ദിനത്തോടനുബന്ധിച്ച് മുട്ടുചിറ റൂഹാദ്ക്കുദ്ശാ ഫൊറോന പള്ളിയിൽ സേവനം ചെയ്യുന്ന വനിതകളെ ആദരിച്ചപ്പോൾ

SMYM MUTTUCHIRA UNIT 💛🤍

16/02/2026
*വിശുദ്ധ കാല തീർത്ഥാടന യാത്ര* ✝️50 നോമ്പിൽ കുരിശിൻ്റെ വഴിയിലൂടെ കിഴക്കൻ കേരളത്തിലെ പ്രസിദ്ധമായ ഏഴ് ദേവാലയങ്ങളുടെ ഒരു തീർ...
16/02/2026

*വിശുദ്ധ കാല തീർത്ഥാടന യാത്ര* ✝️

50 നോമ്പിൽ കുരിശിൻ്റെ വഴിയിലൂടെ കിഴക്കൻ കേരളത്തിലെ പ്രസിദ്ധമായ ഏഴ് ദേവാലയങ്ങളുടെ ഒരു തീർത്ഥാടനം...

_2026 *മാർച്ച് 20 (വെള്ളി)* രാവിലെ 8:00 ന് മുട്ടുചിറ പള്ളിയിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം തിരികെയെത്തുന്നു._

മുട്ടുചിറ

സെന്റ് ജോർജ് ഫൊറോന ചർച്ച്, അരുവിത്തറ

സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ സീറോ മലബാർ ചർച്ച്, അക്കരപ്പള്ളി

സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ, കാഞ്ഞിരപ്പള്ളി

ഹോളി മാഗി ഫൊറോന ചർച്ച്, മണിമല

ലൂർദ് മാതാ സീറോ മലബാർ ചർച്ച്, മാമ്മൂട്

സെന്റ് മേരീസ് സീറോ മലബാർ ചർച്ച്, പാറേൽ

സെന്റ് മേരീസ് മെട്രോപൊളിറ്റൻ കത്തീഡ്രൽ, ചങ്ങനാശേരി

മുട്ടുചിറ

_*Rs 900 / seat*_

_For booking :-_

📞 9562915661
📞 8304923079

SMYM MUTTUCHIRA UNIT 💛🤍

_*STORY TELLING COMPETITION*_ ▪️ 10 വയസ്സിൽ താഴെയുളള മുട്ടുചിറ ഇടവകയിലെ കുട്ടികൾക്കായിട്ട് ആയിരിക്കും മത്സരം നടത്തപ്പെടു...
24/01/2026

_*STORY TELLING COMPETITION*_

▪️ 10 വയസ്സിൽ താഴെയുളള മുട്ടുചിറ ഇടവകയിലെ കുട്ടികൾക്കായിട്ട് ആയിരിക്കും മത്സരം നടത്തപ്പെടുക.

▪️ മലയാള ഭാഷയിൽ ആയിരിക്കണം കഥ പറയേണ്ടത് .

▪️മൂന്നു മിനിറ്റിൽ കവിയാത്ത, *സ്വാതന്ത്ര്യസമരസേനാനികളുടെ കഥ* പറയുന്ന വീഡിയോ താഴെ തന്നിരിക്കുന്ന നമ്പറിൽ അയച്ചുതരേണ്ടതാണ്.

▪️ 27/01/2026 വൈകുന്നേരം 7 മണിക്കുള്ളിൽ വീഡിയോ അയക്കേണ്ടതാണ്.

▪️ആശയത്തിൻ്റെ വ്യക്തത, അവതരണ രീതി, സമയപാലനം , ശബ്ദമാറ്റം എന്നിവ മൂല്യനിർണയത്തിൽ ബാധകമാണ്.

▪️ജഡ്ജസിൻ്റെ തീരുമാനം അന്തിമമായിരിക്കും.

For details and registration: +91 95629 15661

SMYM MUTTUCHIRA UNIT 💛🤍

2026 പ്രവർത്തന വർഷ ഉദ്ഘാടനവും കർമ്മരേഖ പ്രകാശനവും...SMYM MUTTUCHIRA UNIT 💛🤍
19/01/2026

2026 പ്രവർത്തന വർഷ ഉദ്ഘാടനവും കർമ്മരേഖ പ്രകാശനവും...

SMYM MUTTUCHIRA UNIT 💛🤍

26/12/2025

What's with this adrenaline rush?!

Our savior's here, can't calm down! 💥💪

💛🤍

Address

Holy Ghost Forane Church Muttuchira, Kottayam Dt, Kerala
Muttuchira
686613

Website

Alerts

Be the first to know and let us send you an email when SMYM Muttuchira Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SMYM Muttuchira Unit:

Shortcuts

Share