Major Pandavarkavu Devi Temple

Major Pandavarkavu Devi Temple മുതുകുളം ,മേജര്‍ പാണ്ഡവര്‍കാവ്‌ ദേവി ക്ഷേത്രം.
(1)

മുതുകുളം ,മേജര്‍ പാണ്ഡവര്‍കാവ്‌ ദേവി ക്ഷേത്രം
--------------------------------------------------------

നമ്മുടെ ദേശനാഥ കുടികൊള്ളുന്ന പാണ്ഡവര്‍കാവ്‌ ദേവി ക്ഷേത്രം , മധ്യ തിരുവിതാംകൂറിലെ പ്രശസ്ത ദേവി ക്ഷേത്രങ്ങളില്‍ ഒന്നാണ്. മഹാഭാരതകാലത്തോളം പഴമ അവകാശപ്പെടുന്ന ഐതീഹ്യമാണ് ഈ ക്ഷേത്രത്തിനുള്ളത് ..മുതുകുളം ഗ്രാമത്തിന്റെ ഐശ്വര്യവും അതിലുപരി ഏതൊരു മുതുകുളത്തുകാരന്റെയും വൈകാരിക അംശമാണ് പാണ്ഡവര്‍കാവ്‌ ദേവി

ക്ഷേത്രം...

പാണ്ഡവരുടെ വനവാസ കാലത്ത് അവര്‍ ഈ പ്രദേശത്ത് താമസിക്കുകയും അന്ന് മണ്‍പാത്ര നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്ന ചെളി ഉപയോഗിച്ച് കുന്തിദേവി തന്‍റെ തേവാരമൂര്‍ത്തിയായ ദുര്‍ഗാദേവിയുടെ വിഗ്രഹം നിര്‍മിച്ചു ആരാധിച്ചിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. ദുർഗ്ഗാദേവിയുടെ വിഗ്രഹത്തിനൊപ്പം സാളഗ്രാമവും വച്ച് പൂജകൾ കഴിച്ചിരുന്നു എന്ന് പറയപ്പെടുന്നു . കുന്തി ദേവി ചെളി കൊണ്ട് നിര്‍മിച്ച വിഗ്രഹമാണ്‌ ഇപ്പോഴും ഇവിടുത്തെ മൂല വിഗ്രഹം . പന്ജലോഹ നിര്‍മിതമായ ഗോളക കൊണ്ട് ആവരണം ചെയ്തു സംരക്ഷിച്ചു പൂജാദി കര്‍മങ്ങള്‍ നിര്‍വഹിച്ചു പോരുന്നു. കുന്തിദേവി തന്‍റെ തേവാരമൂര്‍ത്തിക്ക് പ്രതിഷ്ഠാനന്തരം അന്ന് ഖാണ്ഡവ വനത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശത്ത് സുലഭമായി ലഭിച്ചിരുന്ന കദളിപ്പഴം ആണ് ആദ്യമായി നിവേദിച്ചതു. ഇന്നും പാണ്ഡവര്‍കാവ് ദേവിയുടെ ഇഷ്ട വഴിപാടു കദളിപ്പഴം ആണ് .കൊടിയേറ്റ് ദിവസവും , പൂരം ആറാട്ട്‌ ദിവസവും കുന്തിക്ക് മാതൃ സങ്കല്‍പ്പത്തില്‍ പുറത്തേക്ക് തൂവുന്ന ചടങ്ങ് ഇപ്പോഴും തുടര്‍ന്നുവരുന്നു..

ഇഷ്ടവരദായിനിയായ പാണ്ഡവര്‍കാവിലമ്മ സമസ്ത ജനങ്ങള്‍കും അനുഗ്രഹാശിസ്സുകള്‍ ചൊരിഞ്ഞു കൊണ്ട് ഓണാട്ടുകരയുടെ ഐശ്വര്യ ദേവതയായി പരിലസിക്കുന്നു.!!

അതേ കാലഘട്ടത്തില്‍ തന്നെ , പഞ്ചപാണ്ഡവന്മാര്‍ പ്രതിഷ്ഠിച്ച മറ്റു 5 ക്ഷേത്രങ്ങള്‍ കൂടി മദ്ധ്യ തിരുവിതാംകൂറില്‍ ഉണ്ട് . അവ പാണ്ഡവരില്‍ മൂത്ത പുത്രനായ ധര്‍മപുത്രര്‍ പ്രതിഷ്ഠിച്ച ത്രിചിറ്റാറ്റ് ശ്രീകൃഷ്ണ ക്ഷേത്രം , ഭീമന്‍ പ്രതിഷ്ഠിച്ച തൃപ്പുലിയൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം , അര്‍ജുനന്‍ പ്രതിഷ്ഠിച്ച തിരുവാറന്മുള ക്ഷേത്രം , നകുലന്‍ പ്രതിഷ്ഠിച്ച തൃക്കൊടിത്താനം , സഹദേവന്‍ പ്രതിഷ്ഠിച്ച തിരുവന്‍വണ്ടൂര്‍ ശ്രീ കൃഷ്ണ ക്ഷേത്രം എന്നിവയാണ്.. ത്രിചിറ്റാറ്റ് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നിര്‍മാല്യ ദര്‍ശനം തുടങ്ങി യഥാക്രമം പുലിയൂര്‍, ആറന്മുള ,തൃക്കൊടിത്താനം, തിരുവന്‍വണ്ടൂര്‍ എന്നീ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷം പാണ്ഡവര്‍കാവില്‍ എത്തി തൊഴുതു കദളിപ്പഴം നിവേദിച്ചു പ്രാര്‍ഥിച്ചാല്‍ മാത്രമെ ദര്‍ശനക്രമം പൂര്‍ത്തിയാവുകയുള്ളൂ എന്നും അങ്ങിനെ ചെയ്‌താല്‍ അഭീഷ്ടസിദ്ധി ഉണ്ടാകുമെന്നും അനുഭവസ്ഥര്‍ പറയുന്നു...

പാണ്ഡവര്‍കാവ് ദേവി ക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ ന്‍റെ മേജര്‍ ക്ഷേത്രങ്ങളില്‍ ഒന്നാണ്... കുംഭ മാസത്തിലെപൂയം നക്ഷത്രത്തില്‍ കൊടിയേറി പൂരം നക്ഷത്ത്രത്തില്‍ ആദ്യ ആറാട്ട്‌ വരത്തക്ക വിധമാണ് ഇവിടുത്തെ തിരുവുത്സവം . ക്ഷേത്രവുമായി ബന്ധപ്പെട്ട 5 കരകള്‍ ആണ് ഉത്സവം നടത്തുന്നത്... പൂരം ആറാട്ടിന് ശേഷം മാത്രമേ ആഘോഷങ്ങള്‍ പതിവുള്ളു..തിരുവുത്സവ ദിവസങ്ങളില്‍ നിത്യേനയുള്ള പകല്‍ ആറാട്ട്‌ ഈ ക്ഷേത്രത്തിലെ പ്രത്യേകതയാണ് . ആറാട്ട്‌ കഴിഞ്ഞു വരുന്ന ഭഗവതിയെ മലര്‍പ്പറ ഇട്ടു സ്വീകരിക്കുന്നു..ഉത്സവ ദിവസങ്ങളില്‍ പാണ്ഡവര്‍കാവിലെ സേവ വളരെ പ്രസിദ്ധമാണ് . 4 മുതല്‍ 9 വരെയുള്ള ദിവസങ്ങളില്‍ ദേവിയുടെ ചൈതന്യ വര്‍ധനവിനായി തന്ത്ര വിധി പ്രകാരം അതി പ്രധാനമായ ഉത്സവബലി നടത്തി വരുന്നു.ഉത്സവകാലത്ത് സ്ത്രീകളുടെ ചമയ വിളക്കെടുപ്പ് ഈ ക്ഷേത്രത്തിലെ പ്രത്യേകതയാണ്. ഏതാണ്ട് അഞ്ഞൂറിൽപ്പരം ചമയവിളക്കുകളുടെ അകമ്പടിയോടെയുള്ള പാണ്ഡവർകാവിലമ്മയുടെ എഴുന്നള്ളിപ്പുകൾ കാണേണ്ട കാഴ്ചയാണ് .നിത്യേനയുള്ള ഉരുളിച്ച വരവും , 9 ആം ഉത്സവ നാളിലെ വലിയകാണിക്കയും ,പള്ളിവേട്ട കഴിഞ്ഞ് ആഘോഷപൂര്‍വമുള്ള തിരിച്ചെഴുന്നള്ളത്തും വളരെ പ്രാധാന്യമുള്ള ചടങ്ങുകള്‍ ആണ്.ആറാട്ട്‌ ദിവസം വൈകുന്നേരം 5 ഭഗവതിമാരുടെ എഴുന്നള്ളത്തും, എതിരെല്പ്പും യാത്ര ചോദിക്കലും ദര്‍ശന പ്രധാനമായ ചടങ്ങുകള്‍ ആണ്.തുടര്‍ന്നുള്ള തിരുവാറാട്ടും , എഴുന്നള്ളത്തും അതിഗംഭീരമാണ്....

വൃശ്ചിക മാസത്തില്‍ തുടങ്ങുന്ന അമ്മയുടെ ഉത്സവകാലം തിരുവാറാട്ടോട് കൂടി പൂര്‍ണമാവുകയാണ്..മണ്ഡലകാലത്തെ നിറമാല - വിളക്ക് , നവരാത്രി ഉത്സവം, തൃക്കാര്‍ത്തിക ഉത്സവം, ധനു മാസ കാര്‍ത്തിക ഉത്സവം , മകര മാസത്തിലെ പറയ്ക്ക്‌ എഴുന്നള്ളത്തു,കര്‍ക്കിടകത്തിലെ നിറപുത്തരി, രാമായണ മാസാചരണം , തുലാമാസ ആയില്യം എന്നിവ ആണ് ക്ഷേത്രത്തിലെ പ്രധാന ആട്ടവിശേഷങ്ങള്‍.. കൂടാതെ എല്ലാ മാസത്തിലെയും കാർത്തികയും , പൗർണ്ണമിയും വിശേഷമായിട്ട് ആചരിച്ചു വരുന്നു ...

മൈനർ പോരൂര്‍ മഠം ക്ഷേത്രം , കരുണാമുറ്റം മഹാദേവര്‍ ക്ഷേത്രം , , കൊല്ലകല്‍ ക്ഷേത്രം , ഇലങ്കം ദേവി ക്ഷേത്രം എന്നിവ പാണ്ഡവര്‍കാവ് ദേവി ക്ഷേത്രത്തിന്റെ കീഴൂട്ട്‌ ക്ഷേത്രങ്ങള്‍ ആണ്...

ശ്രീധര്‍മ്മ ശാസ്താവ് , ഒക്കത്ത് ഗണപതി, തേവാര ശിവൻ ,ഘണ്ടാകർണ്ണന്‍ , ബ്രഹ്മരക്ഷസ്സ് , നാഗരാജാവ് , നാഗയക്ഷി ,മണിനാഗം , യക്ഷിയമ്മ തുടങ്ങിയ ഉപദേവതകൾ ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞു കൊണ്ട് ഇവിടെ പരിലസിക്കുന്നു.. കൂടാതെ ക്ഷേത്രസങ്കേതത്തിൽ മുല്ലപ്പന്തൽ (വനദുർഗ്ഗാ സങ്കല്പം) എന്ന മേൽക്കൂര ഇല്ലാത്ത ക്ഷേത്രവും ഇവിടെ സ്ഥിതി ചെയ്യുന്നു . വൃശ്ചികം & ധനുമാസങ്ങളിലെ കാർത്തിക നാളിൽ ദേവിയെ മുല്ലപ്പന്തലിൽ എഴുന്നള്ളിച്ചിരുത്തുന്ന പതിവുണ്ട് .മതിൽകെട്ടിന് പുറത്തായി അല്പം കിഴക്കു മാറി കമനീയമായ കൊത്തുപണികളാൽ അലംകൃതമായ കൂട്ടംകൊട്ടമ്പലം (വഴിയമ്പലം) നിലകൊള്ളുന്നു . ഉത്സവദിവസങ്ങളിൽ ദേവിയെ ഇവിടെ എഴുന്നള്ളിച്ചിരുത്തി മാത്ര കൊട്ട് എന്ന ചടങ്ങും തുടർന്ന് കൂട്ടംകൊട്ടും നടന്നു വരുന്നു ..

ക്ഷേത്ര കാര്യങ്ങളും ഉത്സവത്തിന്‍റെ സുഗമമായ നടത്തിപ്പിനും വേണ്ടി മുതുകുളം എൻഎസ്സ് എസ്സ് സംയുക്ത കരയോഗം കമ്മിറ്റി, ക്ഷേത്രോപദേശക സമിതി എന്നിവ പ്രവര്‍ത്തിച്ചു വരുന്നു.. കൂടാതെ ക്ഷേത്രവുമായി ബന്ധപ്പെട്ടു കദളിപ്രിയ ഭക്തജന സംഘം , ശ്രീദേവി പൗര്‍ണ്ണമി സംഘം , ഗജപ്രിയ ആനപ്രേമി സംഘം ,സാമഗാനപ്രിയ സംഗീത സഭ , എന്നിവ പ്രവര്‍ത്തിച്ചു വരുന്നു....

പ്രധാന വഴിപാടുകൾ: കദളിപ്പഴ നിവേദ്യം , കദളിപ്പഴം കൊണ്ടുള്ള തുലാഭാരം , ചതുഃശ്ശതം , പുഷ്പാഭിഷേകം , പുഷ്പാഞ്ജലി , ഉത്സവകാലത്തും വൃശ്ചിക & ധനുമാസങ്ങളിലെ കാർത്തിക നാളിൽ സ്ത്രീകൾ വ്രതശുദ്ധിയോടു കൂടി ചമയവിളക്ക് എടുക്കുന്നത് , അൻപൊലി സമർപ്പണം ,ലക്ഷാർച്ചന തുടങ്ങിയവ .. ക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തുന്നത് വളരെ ശ്രേയസ്ക്കരമാണന്ന് 2008 ലെ ദേവപ്രശ്നത്തിൽ പറയുകയുണ്ടായി .

ക്ഷേത്രത്തിലെ തന്ത്ര അവകാശം ഹരിപ്പാട് കിഴക്കേ പുല്ലാംവഴി ഇല്ലത്തിനാണ് .. .കഴകം , വിളക്കെടുപ്പ് മാലകെട്ടു എന്നിവയ്ക്കുള്ള അവകാശം മുതുകുളം മണിവേലില്‍ വാര്യത്തിനും , മേളത്തിനുള്ള ചുമതല
കോയിക്കല്‍ & തട്ടാമുറി കുടുംബങ്ങള്‍ക്കും
ആണ്... കൂടാതെ ക്ഷേത്രത്തിലെ പുടവ അലക്ക് ,പന്തം പിടിക്കൽ , പീഠം & മെഴുവട്ടക്കുട എടുക്കൽ , ക്ഷേത്രം സ്ഥപതി തുടങ്ങിയവ ചില കുടുംബങ്ങളുടെ
അവകാശമാണ് .

ശ്രീ ഭഗവതിയുടെ നിസര്‍ഗ്ഗ സാന്നിധ്യകല
കാലാതിവര്‍ത്തിയായി അന്യൂനമായി
നിലനില്‍ക്കുന്ന ഇവിടെ എത്തി എല്ലാവരും
അമ്മയുടെ അനുഗ്രഹത്തിന് പാത്രീഭൂതരകണം.
വിവരണം: ശരത് ശങ്കർ

https://youtu.be/DJRzvWBM9Mw

.ഒരു ക്ഷേത്രം ആരാധനയ്ക്കുള്ള സ്ഥലം മാത്രമല്ല; അത് ഒരു നാടിന്റെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ആത്മീയ ഐക്യത്തിന്...
15/08/2026

.
ഒരു ക്ഷേത്രം ആരാധനയ്ക്കുള്ള സ്ഥലം മാത്രമല്ല; അത് ഒരു നാടിന്റെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ആത്മീയ ഐക്യത്തിന്റെയും പ്രതീകമാണ്. ആ മഹത്തായ പൈതൃകം വരുംതലമുറകൾക്കും കൈമാറേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.

ഇപ്പോൾ ക്ഷേത്രത്തിന്റെ ചുറ്റമ്പല പുനർനിർമ്മാണം നടന്നു വരികയാണ്. ക്ഷേത്രത്തിന്റെ ശില്പഭംഗിയും പൈതൃകമൂല്യവും സംരക്ഷിക്കുന്ന ഈ മഹത്തായ സംരംഭം ഭക്തജനങ്ങളുടെ കൂട്ടായ പിന്തുണയില്ലാതെ പൂർത്തിയാകുകയില്ല. അതിനാൽ, ഈ ദൈവിക ദൗത്യത്തിൽ സാമ്പത്തികമായും ശാരീരികമായും മാനസികമായും ഓരോ ഭക്തനും പങ്കാളികളാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

ജാതി, മതം, രാഷ്ട്രീയം, വിഭാഗീയത എന്നീ ചിന്തകൾക്കതീതമായി, ഒരേ മനസ്സോടെയും ഒരൊറ്റ ലക്ഷ്യത്തോടെയും എല്ലാവരും ഈ മഹത് കർമത്തിൽ പങ്കുചേരണം. ഭഗവതിയുടെ അനുഗ്രഹം പ്രാപിക്കാനുള്ള സുവർണാവസരമായാണ് ഈ പുനർനിർമ്മാണ യജ്ഞത്തെ കാണേണ്ടത്.

നാം ഇന്ന് സമർപ്പിക്കുന്ന ഓരോ സംഭാവനയും ഒരു നിർമ്മാണപ്രവർത്തനത്തിന് മാത്രമല്ല, നമ്മുടെ സംസ്കാരത്തിനും വിശ്വാസത്തിനും പാരമ്പര്യത്തിനും നൽകുന്ന അമൂല്യമായ സംഭാവന കൂടിയാണ്. നമ്മുടെ മക്കൾക്കും വരുംതലമുറകൾക്കും അഭിമാനത്തോടെ കാണിക്കാവുന്ന ഒരു ദേവസങ്കേതം സൃഷ്ടിക്കുന്നതിൽ നമുക്കെല്ലാവർക്കും പങ്കാളികളാകാം. 🙏🏻

"കൈകോർക്കാം... കരുത്തേകാം... ചുറ്റമ്പല പുനർനിർമ്മാണം വിജയിപ്പിക്കാം."

ഉദാരമായി സംഭാവന ചെയ്യുക.
ഭഗവതിയുടെ അനുഗ്രഹം ഏവർക്കും ഉണ്ടാകട്ടെ. 🙏🏻

മദ്ധ്യമ പാണ്ഡവനായ അർജ്ജുനനു സാരഥിയായി മിത്രജന രക്ഷ ചെയ്ത ഭഗവാൻ പാർത്ഥസാരഥി വാണരുളുന്ന തിരുവാറന്മുള ക്ഷേത്ര സന്നിധി 🚩ഹരിയ...
13/08/2026

മദ്ധ്യമ പാണ്ഡവനായ അർജ്ജുനനു സാരഥിയായി മിത്രജന രക്ഷ ചെയ്ത ഭഗവാൻ പാർത്ഥസാരഥി വാണരുളുന്ന തിരുവാറന്മുള ക്ഷേത്ര സന്നിധി 🚩

ഹരിയോ ഹര🙏

പാണ്ഡവർകാവിലമ്മയുടെ ദർശനമാഹാത്മ്യംഐതീഹ്യപ്പെരുമയിലും വിശ്വാസത്തിന്റെ പുണ്യപ്രഭയിലും അനുഗ്രഹത്തിന്റെ നിറവിലും നാൾക്കുനാൾ ...
13/08/2026

പാണ്ഡവർകാവിലമ്മയുടെ ദർശനമാഹാത്മ്യം
ഐതീഹ്യപ്പെരുമയിലും വിശ്വാസത്തിന്റെ പുണ്യപ്രഭയിലും അനുഗ്രഹത്തിന്റെ നിറവിലും നാൾക്കുനാൾ പ്രസിദ്ധിയാർജിച്ചുകൊണ്ടിരിക്കുന്ന പുണ്യസങ്കേതമാണ് പാണ്ഡവർകാവ്. ദേശദേവതയായി ഭക്തഹൃദയങ്ങളിൽ കുടികൊള്ളുന്ന പാണ്ഡവർകാവിലമ്മയുടെ തിരുസന്നിധിയിൽ എത്തുന്ന ഓരോ ഭക്തനും ആത്മീയമായ അനുഭൂതിയും മനസ്സിന് ആശ്വാസവും അനുഗ്രഹത്തിന്റെ സാന്നിധ്യവും അനുഭവിച്ചറിയുന്നു. 🙏🏻

13/08: 09 BUS
14/08: 09 BUS
15/08: 14 BUS
16/08: 14 BUS

ഇന്ന് ലോക ഗജ ദിനം .....🐘🐘🐘(ഗജവാഹനപ്രിയയായ പാണ്ഡവർകാവിലമ്മയുടെ തിരുവുത്സവ ചിത്രങ്ങൾ)
12/08/2026

ഇന്ന് ലോക ഗജ ദിനം .....🐘🐘🐘
(ഗജവാഹനപ്രിയയായ പാണ്ഡവർകാവിലമ്മയുടെ തിരുവുത്സവ ചിത്രങ്ങൾ)

കർക്കടകമാസാചരണത്തോടനുബന്ധിച്ച് മുതുകുളം സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ, പാണ്ഡവർകാവിലമ്മയുടെ തിരുനടയിൽ ദിവസേന നൂറുകണക്കിന് ഭ...
11/08/2026

കർക്കടകമാസാചരണത്തോടനുബന്ധിച്ച് മുതുകുളം സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ, പാണ്ഡവർകാവിലമ്മയുടെ തിരുനടയിൽ ദിവസേന നൂറുകണക്കിന് ഭക്തജനങ്ങൾക്ക് ഔഷധക്കഞ്ഞി വിതരണം നടത്തിവരുന്നു.

കർക്കടകമാസത്തിന്റെ ആരോഗ്യപരവും ആചാരപരവുമായ പവിത്രതയോടൊപ്പം, ഭക്തജനങ്ങൾക്ക് സ്നേഹത്തിന്റെയും സേവനത്തിന്റെയും കരുതലിന്റെയും കൈത്താങ്ങായി മാറുകയാണ് ഈ ഔഷധക്കഞ്ഞി വിതരണം. പാണ്ഡവർകാവിലമ്മയുടെ അനുഗ്രഹസാന്നിധ്യത്തിൽ, ജാതി-മത ഭേദമന്യേ നിരവധി ഭക്തജനങ്ങൾ ഈ പുണ്യസേവനത്തിൽ പങ്കാളികളാകുന്നു.

ഭക്തിയും സേവനവും കൈകോർക്കുന്ന ഈ സത്കർമ്മം, കർക്കടകമാസത്തിന്റെ പുണ്യനാളുകളിൽ പാണ്ഡവർകാവ് സന്നിധിയെ കൂടുതൽ ധന്യമാക്കുന്നു.
🙏🏻🧡

ഐതിഹ്യപ്പെരുമ നിറഞ്ഞ പുണ്യഭൂമിയിൽ,അമ്മയുടെ അനുഗ്രഹകടാക്ഷങ്ങൾ ഏറ്റുവാങ്ങിഒരു പുണ്യ തീർത്ഥാടനത്തിന് മംഗളപൂർണ്ണത. 🙏10/08: 1...
10/08/2026

ഐതിഹ്യപ്പെരുമ നിറഞ്ഞ പുണ്യഭൂമിയിൽ,
അമ്മയുടെ അനുഗ്രഹകടാക്ഷങ്ങൾ ഏറ്റുവാങ്ങി
ഒരു പുണ്യ തീർത്ഥാടനത്തിന് മംഗളപൂർണ്ണത. 🙏
10/08: 10 BUS
11/08: 05 BUS
12/08: 03 BUS

Photo Courtesy : Gopala Krishnan Nair

ഐതീഹ്യപ്പെരുമയിൽ നിന്ന് വിശ്വാസത്തിന്റെ മഹാപ്രവാഹത്തിലേക്ക്…ഭക്തിയുടെ പാതയിൽ നിന്ന് അനുഗ്രഹത്തിന്റെ സാന്നിധ്യത്തിലേക്ക്…...
08/08/2026

ഐതീഹ്യപ്പെരുമയിൽ നിന്ന് വിശ്വാസത്തിന്റെ മഹാപ്രവാഹത്തിലേക്ക്…ഭക്തിയുടെ പാതയിൽ നിന്ന് അനുഗ്രഹത്തിന്റെ സാന്നിധ്യത്തിലേക്ക്…പാണ്ഡവർകാവിലമ്മയുടെ തിരുസന്നിധിയിലേക്ക് ഭക്തജനപ്രവാഹം നാൾക്കുനാൾ വർധിച്ചുകൊണ്ടിരിക്കുന്നു.

അമ്മയുടെ തിരുമുന്നിൽ ഒരു ദർശനം —ഹൃദയത്തിൽ നിറയുന്ന വിശ്വാസം,ജീവിതത്തിൽ പകരുന്ന അനുഗ്രഹം.

പാണ്ഡവർകാവിലമ്മയുടെ അനുഗ്രഹകടാക്ഷം ഏവരിലും ചൊരിയട്ടെ. 🙏🏻

Address

Major Pandavarkav Bhagavathi Temple
Muthukulam
690506

Opening Hours

Monday 5am - 11am
5pm - 8pm
Tuesday 5am - 11am
5pm - 8pm
Wednesday 5am - 11am
5pm - 8pm
Thursday 5am - 11am
5pm - 8pm
Friday 5am - 11am
5pm - 8pm
Saturday 5am - 11am
5pm - 8pm
Sunday 5am - 11am
5pm - 8pm

Telephone

+918089345733

Alerts

Be the first to know and let us send you an email when Major Pandavarkavu Devi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category