Evoor Sree Dharmasastha Temple

Evoor Sree Dharmasastha Temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Evoor Sree Dharmasastha Temple, Religious organisation, evoor srikrishna swami temple, Muthukulam.

വാർഷിക പൂജയോട് അനുബന്ധിച്ച് ഉച്ചപൂജയ്ക്ക് ശേഷം ‘അന്നദാനം’ ഉണ്ടായിരിക്കുന്നതാണ്.
24/05/2026

വാർഷിക പൂജയോട് അനുബന്ധിച്ച് ഉച്ചപൂജയ്ക്ക് ശേഷം ‘അന്നദാനം’ ഉണ്ടായിരിക്കുന്നതാണ്.

ക്ഷേത്രത്തിൽ ശിലകൾ പാകുന്ന ജോലികൾ പുരോഗമിക്കുന്നു. ....
22/05/2026

ക്ഷേത്രത്തിൽ ശിലകൾ പാകുന്ന ജോലികൾ പുരോഗമിക്കുന്നു. ....

ക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളിൽ ശില പാകുന്ന പ്രവർത്തികൾ നടക്കുന്നതിനാൽ 22-05-26 വരെ ക്ഷേത്ര നട പൂജകൾക്ക് ശേഷം രാവിലെ ...
06/05/2026

ക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളിൽ ശില പാകുന്ന പ്രവർത്തികൾ നടക്കുന്നതിനാൽ 22-05-26 വരെ ക്ഷേത്ര നട പൂജകൾക്ക് ശേഷം രാവിലെ 9 മണിക്ക് അടക്കുന്നതായിരിക്കും.

🙏പൊന്നു തമ്പുരാന്റെ പ്രതിഷ്ഠാ വാർഷികം 🙏"സ്‌നിഗ്ദ്ധാരാള വിസാരികുന്തളഭരം സിംഹാസനാദ്ധ്യാസിനംസ്ഫൂര്‍ജ്ജല്‍പത്രസുക്‌നുപ്തകുണ്...
25/05/2024

🙏പൊന്നു തമ്പുരാന്റെ പ്രതിഷ്ഠാ വാർഷികം 🙏

"സ്‌നിഗ്ദ്ധാരാള വിസാരികുന്തളഭരം സിംഹാസനാദ്ധ്യാസിനം
സ്ഫൂര്‍ജ്ജല്‍പത്രസുക്‌നുപ്തകുണ്ഡലമഥേഷ്വിഷ്വാസഭൃദ്ദോര്‍ദ്വയം
നീലക്ഷൗമവസം നവീനജലദശ്യാമം പ്രഭാസത്യക-
സ്ഫായല്‍ പാര്‍ശ്വയുഗം സുരക്തസകലാകല്പം സ്മരേദാര്യകം"

24/05/2024
 #പത്താമുദയംമലയാളവർഷത്തിലെ മേടം പത്തിനാണു പത്താമുദയം. അന്നേദിവസം സൂര്യൻ അത്യുച്ചരാശിയിൽ വരുന്നു. സൂര്യൻ ഏറ്റവും ബലവാനായി...
22/04/2024

#പത്താമുദയം

മലയാളവർഷത്തിലെ മേടം പത്തിനാണു പത്താമുദയം. അന്നേദിവസം സൂര്യൻ അത്യുച്ചരാശിയിൽ വരുന്നു. സൂര്യൻ ഏറ്റവും ബലവാനായി വരുന്നത് ഈ ദിവസമാണത്രേ. കർഷകർക്കു വളരെ പ്രധാനപ്പെട്ടതാണ് ഈ ദിവസം. പണ്ടൊക്കെ വിഷുദിവസം പാടത്ത് കൃഷിപ്പണി തുടങ്ങും. കൃഷിപ്പണികളുടെ തുടക്കമായി പാടത്തു ചാലു കീറലാണു വിഷുദിവസം ചെയ്യുക. എന്നാൽ ഏതു വിളവിനാണെങ്കിലും വിത്തു വിതയ്ക്കാനും തൈ നടാനുമൊക്കെ തിരഞ്ഞെടുക്കുന്നത് പത്താമുദയ ദിവസമാണ്. പത്താമുദയത്തിനു വിതയ്ക്കാനും തൈ നടാനും നല്ല ദിവസം നോക്കേണ്ടതില്ല എന്നാണു പഴമക്കാരുടെ വിശ്വാസം. കൂടാതെ ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന ഉത്തമ ദിനമാണിത് .ഈ ദിവസങ്ങളിൽ സൂര്യോദയത്തിനു മുമ്പേ ദീപം കാണുകയും കന്നുകാലികൾക്കു ദീപം കാണിച്ചു ഭക്ഷണം കൊടുക്കുകയും ചെയ്യുന്നു. നിത്യപൂജയില്ലാത്ത കാവുകളിലും മറ്റും ഈ സമയത്തു പൂജകൾ നടക്കുന്നു. വീടു പാലുകാച്ചിനു ഈ ദിനം ഉത്തമമായി കരുതുന്നു. പത്താമുദയനാളിൽ വെള്ളിമുറം കാണിക്കൽ എന്നൊരു ചടങ്ങ് പണ്ടു ചിലയിടങ്ങളിൽ ഉണ്ടായിരുന്നു. ഉണക്കലരി പൊടിച്ച് മുറത്തിലാക്കി മേടം പത്തിലെ സൂര്യനെ ഉദയസമത്തു കാണിക്കുന്ന ചടങ്ങാണിത്. ഉദയത്തിനു ശേഷം ഈ അരിപ്പൊടി കൊണ്ടു പലഹാരമുണ്ടാക്കി പ്രസാദമായി കഴിക്കുകയും ചെയ്യും. നമ്മൾ പൂജാപ്പം ഉണ്ടാക്കി ആദിത്യ പ്രീതിക്കായി സമർപ്പിക്കുന്നു.
പണ്ട് നാളുകളിൽ പൂജാപ്പം ഉണ്ടാകാൻ ഉള്ള വെളിച്ചെണ്ണ തേങ്ങ വരട്ടി, കുത്തി പറ്റിച്ചാണ് എണ്ണ വേർതിരിച്ചു എടുക്കുന്നത്. അരിപൊടി ആണെങ്കിലോ നെല്ല് കുത്തി. പിന്നെ പൂജാപ്പം ഉണ്ടാക്കുന്നതിനുള്ള കൂട്ടും ശ്രദ്ധികേണ്ടത് തന്നെ ആണ് അങ്ങനെ ആഘോഷങ്ങൾ നീളുന്നു. പക്ഷെ ഇന്ന് അതൊക്കെ മാറി എല്ലാം എളുപ്പവഴി.

പത്താമുദയത്തിനു പത്തു തൈ എങ്കിലും നടണമെന്നു പണ്ടുള്ളവർ പറഞ്ഞിരുന്നു. വെറുതേയല്ല. ആചാരവും വിശ്വാസവും എന്നതിനൊക്കെ അപ്പുറം, മണ്ണും മഴയും, വിളവുമെല്ലാം അറിയുന്ന പഴമുറക്കാരുടെ അനുഭവപാഠമായിരുന്നു. മേടം പത്തിനു മലയാളികൾ പത്താമുദയം കൊണ്ടാടുന്നതിനു പിന്നിൽ നൂറ്റാണ്ടുകളായി പിന്തുടരുന്ന കൃഷി അറിവുകളുടെ കുളിർമ്മയുണ്ട്. പൂർണ്ണമായും പ്രകൃതിയെ ആശ്രയിച്ചുള്ള കൃഷി രീതി ആയിരുന്നുവല്ലോ പണ്ട്. പെയ്‌തു കിട്ടുന്ന മഴമാത്രമാണ് ആശ്രയം. കാലവർഷത്തിന്റെയും തുലാവർഷത്തിന്റെയും കാര്യത്തിൽ സമ്പന്നമായിരുന്നു പഴമക്കാലം. ചാലിടലും വിത്തിറക്കലും തൈനടലുമെല്ലാം സൂര്യന്റെ യാത്രകളും ഞാറ്റുവേലകളുമെല്ലാം നോക്കി ചിട്ടപ്പെടുത്തിയത് സ്വാഭാവികം. തികച്ചും പ്രായോഗികവും. പത്താമത്തെ ദിവസമായ തൈകൾ നടാനുള്ള ഏറ്റവും നല്ല ദിവസമായി പഴമക്കാർ തീർച്ചപ്പെടുത്തിയതും ഈ പ്രായോഗികതയുടെ വളക്കൂറുള്ള മണ്ണിൽ നിന്നുകൊണ്ടു തന്നെ.

ദക്ഷിണായന രേഖയിൽ നിന്ന് സൂര്യന്റെ വടക്കോട്ടുള്ള യാത്രയായ ഉത്തരായനത്തിനിടെ ഭൂമദ്ധ്യരേഖക്ക് നേരെ മുകളിൽ വരുന്ന ദിവസമാണിത്. വസന്തവിഷുവും രാവും പകലും തുല്യമായി വരുന്ന ദിവസമാണിത്. തുടർന്ന് വരുന്ന മേട വിഷു സംക്രമമാണ് മേട വിഷു സംക്രമമായി നാം ആചരിക്കുന്നത്. ആചാരപരമായ കാര്യങ്ങളിൽ നാം പിന്തുടരുന്ന നിരയന രീതി അനുസരിച്ചു ഏപ്രിൽ 14 നടുത്താണ് മേട വിഷു സംക്രമം വരുന്നത്. അത് കഴിഞ്ഞു പത്താംദിവസമാണ് പത്താമുദയം. ഉത്തരാർദ്ധഗോളത്തിൽ കഴിയുന്ന നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ദിവസങ്ങളിൽ ഒന്നാണിത്. ഭാരതീയ ജ്യോതിഷ പ്രകാരം മേടം സൂര്യന്റെ ഉച്ചരാശിയാണ്. മേടം 10 എന്നാത് അത്യുച്ചവും. മേടം 10 കഴിഞ്ഞാൽ അത്യുച്ചതിൽ നിന്നുള്ള ഇറക്കമാണ്.

ഉഷ്‌ണകാലത്തിന്റെ പാരമ്യമായ മേടം പത്തിന് തൈകൾ നട്ടാൽ തുടർന്നുള്ള ദിവസങ്ങളിൽ ചൂട് കുറഞ്ഞ്, ക്രമേണ മഴക്കാലത്തിലേക്കു പ്രവേശിക്കും. ഇടവപ്പാതിക്കു കാലവർഷം തുടങ്ങും എന്ന കണക്ക് പണ്ടൊന്നും തെറ്റാറില്ല. അതുകൊണ്ടു തന്നെ പത്താമുദയത്തിനു തൈനട്ട് ആദ്യ ദിവസങ്ങളിൽ ചെറുതായി നനച്ചുകൊടുത്താൽ അത് മണ്ണിൽ പിടിക്കുമെന്ന് പഴമക്കാർ അനുഭത്തിലൂടെ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് പത്താമുദയത്തിനു പത്തു തൈ എങ്കിലും നടണമെന്നു പണ്ടുള്ളവർ പറഞ്ഞിരുന്നത്. അന്ധവിശ്വാസമല്ല ഇത് അനുഭവപാഠമാണ്.

22/05/2023

ഭക്തജനങ്ങളെ,
ഏവൂർ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ച് 26/05/23 വെള്ളിയാഴ്ച ഉച്ചപ്പൂജയ്ക്കു ശേഷം 12 മണി മുതൽ അന്നദാനം ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഭക്തജനങ്ങളും അന്നദാന ചടങ്ങിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

20/06/2022

ഗണപതിക്കു നാരങ്ങമാല
ശുഭകാര്യങ്ങൾ ആരംഭിക്കുന്നതിനു മുമ്പായി ഗണപതിയെ വന്ദിച്ചാൽ തടസ്സങ്ങൾ ഒന്നും കൂടാതെ ആ പ്രവൃത്തി ഫലപ്രാപ്തിയിലെത്തും. ഭഗവാൻ പരമശിവന്റേയും പാർ‌വതീദേവിയുടെയും പ്രഥമ പുത്രനാണു ഗണപതി. സിദ്ധിയുടെയും ബുദ്ധിയുടെയും ഇരിപ്പിടമായ ഗണപതിയെ ഏതു കാര്യത്തിനു മുൻപും വന്ദിക്കുന്നതു ഉത്തമമാണ്.
ഹൈന്ദവ ദേവന്മാരില്‍ ഗണപതി ഭഗവാന്‍ ഒന്നാമെന്നു വേണം, പറയുവാന്‍. കാരണം വിഘ്‌നേശ്വരനായതു കൊണ്ടു തന്നെ വിഘ്‌നങ്ങള്‍ തീര്‍ക്കാന്‍ ഗണേശ പ്രീതി അത്യവശ്യവുമാണ്. ഇതു കൊണ്ടാണ് ഏതു ശുഭകാര്യങ്ങള്‍ക്കും മുന്നായി ഗണപതി ഹോമം പോലെയുള്ള കാര്യങ്ങള്‍ നടത്തുന്നതും ഗണേശ പ്രീതിയ്ക്കായി വഴിപാടുകള്‍ കഴിയ്ക്കുന്നതും.
ഗണപതിയ്ക്കു പ്രിയങ്കരമായ വഴിപാടുകള്‍ ഏറെയുണ്ട്. പൂജാവസ്തുക്കളും. ലഡു, മോദകം, കറുക, തേങ്ങയുടയ്ക്കുക എന്നിവയെല്ലാം ഇതില്‍ പെടും.
നാരങ്ങ ഗണപതി ഭഗവാനു പ്രിയപ്പെട്ട വഴിപാടാണ്. പ്രത്യേകിച്ചും നാരങ്ങാമാല വഴിപാട്. ആഗ്രഹ പൂര്‍ത്തിയ്ക്കായി പ്രത്യേക രീതിയില്‍ നാരങ്ങാമാല കോര്‍ത്തു ഭഗവാന് സമര്‍പ്പിച്ചാല്‍ ഫലം ഉറപ്പാണ്.
18 നാരങ്ങയാണ് ഈ പ്രത്യേക മാല വഴിപാടിനായി വേണ്ടത്. 18 നാരങ്ങ മാലയായി കോര്‍ത്ത് ഗണപതി ഭഗവാനു സമര്‍പ്പിയ്ക്കുക. ഇതു തുടര്‍ച്ചയായി മൂന്നു ദിവസം ചെയ്യുക. മാല ഭഗവാന് സമര്‍പ്പിച്ച് മനസിലെ ആഗ്രഹം പ്രാര്‍ത്ഥിയ്ക്കുക.
മാല വാഴനാരിലോ നൂല്‍ച്ചരടിലോ മാത്രം കോര്‍ക്കുക. ഇതും പ്രധാനപ്പെട്ടതാണ്. അവനവന്റെ ആഗ്രഹ പൂര്‍ത്തിയ്ക്കായി സ്വയമേ മാല കെട്ടി സമര്‍പ്പിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. അതായത് ഓരളുടെ ആഗ്രഹ സാഫല്യത്തിനായി മറ്റൊരാള്‍ കെട്ടിയ മാലയല്ല, മറിച്ച് തനിയെ കെട്ടുന്ന മാലയാണ് ഉത്തമം. ഇതിനുപയോഗിയ്ക്കുന്ന നാരങ്ങയും നാരുമെല്ലാം ശുദ്ധത്തോടെ കാത്തു സൂക്ഷിയ്ക്കുകയും വേണം.
മൂന്നു ദിവസം അടുപ്പിച്ചു മാല സമര്‍പ്പിച്ച ശേഷം മൂന്നാം നാള്‍ ഭഗവാന് പുഷ്പാഞ്ജലി നടത്തുന്നതും ഉത്തമമാണ്. വിഘ്‌നഹര സ്‌തോത്ര പുഷ്പാഞ്ജലിയാണ് കൂടുതല്‍ നല്ലത്. ഇതല്ലെങ്കില്‍ വിഘ്‌നഹര സ്‌തോത്രം ചൊല്ലി മുക്കുറ്റി സമര്‍പ്പിയ്ക്കാം.
ഏതു ദിവസം വേണമെങ്കിലും ഈ നാരങ്ങാമാല വഴിപാടു നടത്താം. എന്നാല്‍ പക്കപ്പിറന്നാളിനോടനുബന്ധിച്ചു നടത്തുന്നത് കൂടുതല്‍ നല്ലതാണ്. പക്കപ്പിറന്നാളിന് രണ്ടു ദിവസം മുന്‍പു മുതല്‍ ഈ വഴിപാടു കഴിച്ചു തുടങ്ങാം. മൂന്നാം നാള്‍ പക്കപ്പിറന്നാളായി വരുന്ന വിധത്തില്‍. പക്കപ്പിറന്നാളിനന്നു മൂന്നാമത്തെ മാലയും സമര്‍പ്പിച്ച് പുഷ്പാഞ്ജലി നടത്താം.
ആഗ്രഹ സാഫല്യത്തിനും വിഘ്‌നങ്ങള്‍ തടയുന്നതിനും വിവാഹം പോലുളള കാര്യങ്ങള്‍ നടക്കുവാനുമെല്ലാം ഗണപതി ഭഗവാന് നാരങ്ങാമാല വിശേഷമാണന്നാണ് വിശ്വാസം.....
©

30/04/2022

ഗണപതിക്ക് പ്രിയം ഏത്തമിടൽ.

ഏത്തമിടീലിന്റെ പിന്നിലുള്ള ചരിത്രം അറിയുമ്പോഴേ അതിന്റെ പ്രാധാന്യവും മനസ്സിലാകൂ.കഥ പലര്‍ക്കും അറിവുള്ളതായിരിക്കും.ഭഗവാന്‍ വിഷ്ണു ശിവകുടുംബത്തെ ഒരിയ്ക്കല്‍ വൈകുണ്ഠത്തേയ്ക്ക് ക്ഷണിച്ചു. മക്കളേയും കൂട്ടി പോവുകയാണ് ശിവപാര്‍വ്വതിമാരുടെ പതിവ്. മഹാവിഷ്ണുവിനെ കാണാന്‍ പോയപ്പോഴും കുഞ്ഞുഗണപതിയേയും മുരുകനേയും കൂടെക്കൊണ്ടുപോയി.

മഹാലക്ഷ്മിയും ശ്രീപാര്‍വ്വതിയും പലതും പറഞ്ഞ് രസിച്ചിരുന്നു. മഹാവിഷ്ണുവും ശിവഭഗവാനും ഗഹനമായ പല ചര്‍ച്ചകളിലും ഏര്‍പ്പെട്ട് ചുറ്റുപാടുതന്നെ മറന്നു. ഇതിനിടയില്‍ ഗണപതി അവിടൊക്കെ ചുറ്റിപ്പറ്റി നടന്ന് ഓരോന്നൊക്കെ എടുത്തുകാണുന്നുണ്ടായിരുന്നു.
ഭഗവാന്റെ ചക്രായുധം ഗണപതിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഗണപതിക്ക് എന്തുകണ്ടാലും വായിലിടുന്ന പതിവുണ്ട്. ഉണ്ണിഗണപതി അതെടുത്ത് വായ്ക്കകത്താക്കി. ഇറക്കാന്‍ അല്‍പം ബുദ്ധിമുട്ട് തോന്നിയതുകൊണ്ട് വായില്‍ത്തന്നെ വച്ചിരുന്നു.

ഭഗവാന്‍ വിഷ്ണു സംസാരമൊക്കെ കഴിഞ്ഞ് വന്നുനോക്കുമ്പോള്‍ ചക്രായുധം കാണാനില്ല. വായൊക്കെ അടച്ചുപിടിച്ച് ഒരു കള്ളലക്ഷണത്തില്‍ നില്‍ക്കുന്ന ഗണപതിയെ കണ്ടപ്പോള്‍ ഭഗവാന് കാര്യം മനസ്സിലായി. ഭയപ്പെടുത്തിയാല്‍ കുഞ്ഞ് പേടിച്ച് അത് വിഴുങ്ങിയാലോ?. ഒന്നു ചിരിപ്പിക്കാന്‍ എന്താണ് മാര്‍ഗ്ഗം എന്നോര്‍ത്ത് ഭഗവാന്‍ ഗണപതിയുടെ മുന്നില്‍ നിന്ന് ഏത്തമിട്ടുകാണിച്ചു.

മുതിര്‍ന്ന ഒരാളില്‍ നിന്ന് ഏത്തമിടുന്നത് കണ്ടപ്പോള്‍ ഗണപതി ചിരിച്ചുപോയി. അപ്പോള്‍ ഗണപതിയുടെ വായില്‍ നിന്ന് ചക്രായുധം താഴെ വീണു. ദുര്‍ഘടം ഒഴിവായി. വിഘ്‌നങ്ങള്‍ തീര്‍ക്കുന്നവനാണ് ഗണപതി ഭഗവാന്‍. അദ്ദേഹം സന്തോഷിച്ച് ചിരിക്കുകകൂടി ചെയ്താലോ. നമ്മുടെ വിഘ്‌നങ്ങള്‍ അകലും. അനുഗ്രഹം ചൊരിയപ്പെടും.

മഹാഗണപതിയെ വന്ദിക്കുമ്പോള്‍ മാത്രം ചെയ്യുന്ന ഒന്നാണ് ഏത്തമിടല്‍.
ഓം ഗം ഗണപതായേ നമ:
ഏത്തമിടല്‍

മഹാഗണപതിയെ വന്ദിക്കുമ്പോള്‍ മാത്രം ചെയ്യുന്ന ഒന്നാണ് ഏത്തമിടല്‍, മറ്റൊരു ദേവതയ്ക്കും ഏത്തമിടല്‍ പറഞ്ഞിട്ടില്ല. ആചാര്യന്മാര്‍ നിര്‍ദേശിച്ചവിധം ഏത്തമിട്ടാലെ ഫലം കിട്ടുകയുള്ളൂ.

ഭക്തന്‍ ഇടതുകാലിന്മേല്‍ ഊന്നിനിന്നിട്ട് വലതുകാല്‍ ഇടതുകാലിന്ടെ മുന്പില്‍കൂടി കൊണ്ടുവന്ന്‍ ഇടതുവശത്ത് പെരുവിരല്‍ മാത്രം നിലത്തൂന്നി നില്‍ക്കണം. ശേഷം ഇടതു കൈയുടെ ചൂണ്ടാണി വിരലും നടുവിരലുംകൊണ്ട് വലത്തെ ചെവിയിലും, വലതുകൈ ഇടതുകൈയുടെ മുന്പില്‍ കൂടി കൊണ്ടുവന്നു മുന്‍പറഞ്ഞപോലെ ചൂണ്ടാണി വിരലും നടുവിരലും കൊണ്ട് ഇടത്തെ ചെവിയിലും പിടിക്കണം. എന്നിട്ട് ശരീരത്തിന്ടെ നടുഭാഗം വളച്ചു കുനിഞ്ഞ്‌ ഇരുകൈമുട്ടുകളും താഴേക്ക് കൊണ്ടുവരികയും നിവര്‍ന്നു മുകളിലേക്ക് വന്നു പൂര്‍വസ്ഥിതിയില്‍ നില്‍ക്കുകയും ചെയ്യുക. ഏത്തമിടല്‍ ചെയ്യേണ്ടത് ഇങ്ങനെയാണ്. ഏത്തമിടലിന്ടെ ഏറ്റവും കുറഞ്ഞ എണ്ണം മൂന്നാണ്. ശരീരശാസ്ത്രമനുസരിച്ച് ഏത്തമിടല്‍കൊണ്ട് വളരെയേറെ ഗുണങ്ങള്‍ ഉണ്ട് . അഞ്ച്, ഏഴ്, പന്ത്രണ്ട് എന്നിങ്ങനെ ഏത്തമിടലിന്ടെ സംഖ്യ വര്‍ധിപ്പിക്കാവുന്നതാണ്.

26/11/2021

ഭക്തജനങ്ങളെ,
ഏവൂർ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ 12 വിളക്കിനോട് അനുബന്ധമായി നാളെ 27/11/2021കഞ്ഞി അന്നദാനം വഴിപാട് സമർപ്പണം ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഭക്തജനങ്ങളും 11:30 മണി മുതൽ നടക്കുന്ന അന്നദാന ചടങ്ങിൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു

നിയുക്ത ശബരിമല മേൽശാന്തി പരമേശ്വരൻ നമ്പൂതിരിക്ക് ക്ഷേത്രത്തിൽ നൽകിയ സ്വീകരണം
31/10/2021

നിയുക്ത ശബരിമല മേൽശാന്തി പരമേശ്വരൻ നമ്പൂതിരിക്ക് ക്ഷേത്രത്തിൽ നൽകിയ സ്വീകരണം

Address

Evoor Srikrishna Swami Temple
Muthukulam
690507

Website

Alerts

Be the first to know and let us send you an email when Evoor Sree Dharmasastha Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share