17/07/2018
👏👏 *ക്രിസ്തുവിൽ വന്ദനം,*👏👏💐💐 ദൈവഹിതമായൽ പി സി ഐ യുടെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ പെന്തക്കോസ്ത് സഭകളും ചേർന്ന് ഡിസംബർ 25 നു വൈകുന്നേരം *ഒന്നായി പാടാം യേശുവിനായ്* എന്ന മെഗാ സംഗീത പ്രോഗ്രാം നടത്തുന്നു.🎵🎵🎶🎶🎶🎼🎼 മലയാളി ക്രൈസ്തവ സംഗീത ലോകത്തെ *ആയിരം ഗായകർ* ഒരുമിച്ച് ഒരേ വേദിയിൽ തിരുവല്ല പബ്ലിക്ക് സ്‌റ്റേഡിയത്തിൽ അണി ചേരുന്നു. 🏃🏻♀🚶♂🎸🎸🥁🥁🎷🎷🎤🎤
പിതാക്കൻമാർ രചിച്ചതും പഴയതും പുതിയതുമായ ഗാനങ്ങൾ കോർത്തിണക്കിയുള്ള ആലപനത്തോടൊപ്പം ദൃശ്യാവിഷ്കാരവും ഒരുക്കുന്നു.
*ലക്ഷം ശ്രോതാക്കൾ*
ഒരു ലക്ഷം പേർ പങ്കെടുക്കുന്ന ഈ ആത്മീയ സംഗമത്തിൽ സഭാ, സംഘടനാ വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാ ക്രൈസ്തവരും സംഗീത സ്നേഹികളും അണിനിരക്കുന്നു. കൂടാതെ *മുഖ്യമന്ത്രി* ഉൾപ്പെടെ സഭാ, സമൂഹിക, രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്നു. ആയതിനാൽ എല്ലാ *പി വൈ സി* സഹോദരങ്ങളും ഒരുമിച്ച് ഈ പ്രോഗ്രാമിൽ പങ്കാളികളാകാൻ പോകുകയാണ്. നമ്മുടെ ഒരുമിച്ചുള്ള പ്രയത്നവും, പങ്കാളിത്തവും ഈ പ്രോഗ്രാമിനും, പിവൈസിക്കും ഒരുപോലെ ഉണർവ്വ് നൽകും.
🎤🎤🎤 *പാടാനുള്ള സുവർണ്ണ അവസരം* 🎼🎼🎼👍👍
സംഗീതം ആലപിക്കുവാനും ക്വയറിൽ പങ്കാളികൾ ആകുന്നതിനും അവസരം ഉണ്ട്. താൽപര്യം ഉള്ളവർക്ക് അപേക്ഷാഫോം ലഭിക്കുന്നതാണ്.
*1500 വോളിന്റിയർമാർ*
വോളന്റിയേഴ്സിന്റെ ചുമതല *PYC* ക്ക് ആണ് ഉള്ളത്. ഏകദേശം 1500 വോളന്റിയേഴ്സ് ആവശ്യമാണ്. അതിന്റെ നിർദ്ദേശം അപേക്ഷാഫോം, യൂണിഫോം, ബാഡ്ജ് തുടങ്ങിയവ ക്രമീകരിക്കുന്നു.
അതിൽ സോണൽ പ്രിസിഡന്റുമാർ, സെക്രട്ടറിമാർ,ജില്ലാ പ്രസിഡന്റുമാർ, സെക്രട്ടറിമാർ തുടങ്ങിയവർ സ്റ്റേറ്റ് കമ്മറ്റിയോട് ചേർന്ന് കേരളത്തിലുള്ള എല്ലാ പി വൈ സി പ്രവർത്തകരെയും അണിനിരത്തി കൊണ്ട് ഈ പ്രോഗ്രാമിനെ വൻ വിജയമാക്കി തീർക്കേണ്ടതാണ്.🌿🌿🌿 പ്രത്യേകിച്ച് സൗത്ത് സോണിലും സെന്റർസോണിലും ഉള്ള ജില്ലകളിൽ നിന്നുള്ള പ്രസിഡന്റുമാരും സെക്രട്ടറിമാരും കഴിയുന്നത്ര യുവജനങ്ങളുടെ പങ്കാളിത്വം ഉറപ്പാക്കേണ്ടതാണ്. വോളന്റിയേഴ്സായി പ്രവർത്തിക്കാൻ താൽപര്യം ഉള്ള എല്ലാ യുവാക്കളെയും ഉൾപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു.🚶♂🚶♂🏃🏻♀🏃🏻♀👬👬 കൈരളി ചാനൽ മീഡിയ പാർട്ടണർ ആയതോടെ ഫുൾ പ്രോഗ്രാമിന്റെ സംപ്രക്ഷണവും ഉണ്ടാകും. 🎺🎺🎺 *നമുക്ക് ഒന്നായ് പാടാം യേശുവിനായ്* ....🎤🎤 _ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ_
*പാസ്റ്റർ ലിജോ ജോസഫ് തടിയൂർ* ( *_P Y C, സ്റ്റേറ്റ് പ്രസിഡൻറ്_* ), *ബ്ലസിൻ ജോൺ മലയിൽ (ജനറൽ സെക്രട്ടറി), പാസ്റ്റർ സോവി മാത്യ (ആക്ടിങ്ങ് ജനറൽ സെക്രട്ടറി), ജിനു വർഗീസ് (ട്രഷറർ).* ജോജി ഐപ്പ് ( കോഡിനേറ്റർ)