24/04/2026
മാർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് അനുഗ്രഹീത സമാപനം
തേവനാൽ മാർ ബഹനാൻ ഓർത്തഡോക്സ് സുറിയാനി പള്ളി വക ഇലക്ട്രോഗിരി കുരിശുപള്ളിയിൽ മഹാ പരിശുദ്ധനായ മാർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ അനുഗ്രഹകരമായി സമാപിച്ചു. പെരുമ്പടവം സെൻ്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളി വികാരി ഫാ. കുര്യാക്കോസ് ആൻഡ്രൂസ് വചന ശുശ്രൂഷ നടത്തി. സന്ധ്യാനമസ്കാരം, മദ്ധ്യസ്ഥ പ്രാർത്ഥന, ആശീർവാദം, നേർച്ച വിളമ്പ് എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിച്ചു. പെരുന്നാൾ ശുശ്രൂഷകൾക്ക് OCYM കേന്ദ്ര ജനറൽ സെക്രട്ടറിയും ഇടവകാംഗവുമായ ഫാ. വിജു ഏലിയാസ്, വെട്ടിക്കൽ ദയറാ മാനേജർ അഡ്വ ഫാ. കുര്യാക്കോസ് ജോർജ്,
ഇടവക വികാരി ഫാ.ജോൺ തോപ്പിൽ, എന്നിവർ പ്രധാന കാർമ്മികത്വം വഹിച്ചു.