Sree Dharmasastha Temple Kanayannur

Sree Dharmasastha Temple Kanayannur കണയന്നൂര്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം

03/06/2026

അറിയിപ്പ്..
നമ്മുടെ ക്ഷേത്രത്തിലേക്ക് വഴിപാട് കൗണ്ടറിലേക്കും കഴകത്തിനും ആയി ഒരാളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ക്ഷേത്ര ക്ഷേമ സമിതിമായി ബന്ധപെടുക.

സുരേന്ദ്രൻ --9946884250
ശാലിനി --9895627887
അജി --8848449319

24/05/2026

കണയന്നൂർ ശ്രീ ധർമ്മശാസ്ത്താവേ ശരണം. . ക്ഷേത്രപുനരുദ്ധാരണത്തിനായി ഭഗവാന്റെ വിഗ്രഹം ബാലലയത്തിലേക്കു മാറ്റുകയും, പഴയ ശ്രീകോവിൽ പൊളിച്ചു മാറ്റുകയും ചെയ്തപ്പോൾ അവിടെനിന്നും ലഭിച്ച തെളിവുകൾ പ്രകാരം ഈ ക്ഷേത്രത്തിൽ ഷഡാധാര പ്രതിഷ്ടയാണ് എന്നു മനസ്സിലാക്കുവാൻ കഴിഞ്ഞു. (ആറു ആധാരങ്ങൾക്ക് മുകളിലായി വരുന്ന വിഗ്രഹ പ്രതിഷ്ഠ) ഇനിയുള്ള പുനപ്രതിഷ്ഠയിലും ഈ രീതിയിൽ തന്നെ ആയിരിക്കും നടത്തപെടുന്നത്. അപൂർവമായും പുരാതനമായ മഹാക്ഷേത്രങ്ങളിലും മറ്റും മാത്രം കാണുന്ന ഇത്തരം പ്രതിഷ്ഠ,കണയന്നൂർ ശ്രീ ധർമ്മശസ്താ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു എന്നത് ഈ ക്ഷേത്രത്തിന്റെ മഹത്വവും, പൗരാണികതയും വെളിവാക്കുന്നു. മാത്രവും അല്ല വലങ്കയ്യിൽ അമൃത കുംഭവും ആയി ഭക്തർക്ക് സൗഖ്യത്തിന്റെയും, ഐശ്വര്യത്തിന്റെയും അമൃതകണങ്ങൾ വർഷിക്കുന്ന ഒരു വിശേഷാൽ ശാസ്താപ്രതിഷ്ഠ കൂടിയാണ് ഈക്ഷേത്രത്തിലേതു, ഇനി യഥാവിധി ക്ഷേത്രപുനരുദ്ധാരണം നടക്കുന്നത്തോടുകൂടി ക്ഷേത്രത്തിന്റെ കീർത്തിയും ചെയ്‌തന്യവും പതിന്മടങ്ങു വർധിക്കുകയും അതു ദേശത്തിനും, ഭക്തർക്കും ഐശ്വര്യവും ഗുണഫലങ്ങളും ഉളവാക്കുകയും ചെയ്യും.. എത്രയും വേഗം ഭംഗിയായി ഈ പുണ്യ മംഗളകർമ്മം ചെയ്തു തീർക്കുവാൻ ഭഗവൽ കടാക്ഷത്തോടൊപ്പം, നാം ഓരോരുത്തരുടെയും നിസ്വാർത്ഥ സേവനവും, സമ്പത്തീക സഹകരണവും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യം ആണ്. ഏവരും ഒത്തുഒരുമയോടെ ഈ മഹത്തായ പുണ്യപ്രവർത്തിക്കായി സഹകരിച്ചു കൊണ്ട്, ഭഗവാന്റെ അനുഗ്രഹാശിസുകൾ നേടട്ടെ എന്ന പ്രാർത്ഥനയോടെ.. 🙏🏻 സ്വാമി ശരണം 🙏🏻

17/05/2026

Address

Near Chottanikkara
Mulanthuruthy
682312

Website

Alerts

Be the first to know and let us send you an email when Sree Dharmasastha Temple Kanayannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category