St:Thomas Dayara Vettickal

St:Thomas Dayara Vettickal പരിശുദ്ധ പരുമല തിരുമേനിയുടെ പാദസ്പർ? The ancient Vettickal Dayara is a pride possession of our Malankara Church with a history of about 800 years of existence.

In the year 1125,on a first Sunday after Easter,a Cross ceremoniously brought from Saint Thomas Church ,Mulanthuruthy was reveringly erected at Vettickal, which was the then ‘border point’ between the Royal Provinces of Kochi and Travancore,in the name India’s Apostle and our Guardian Saint Blessed Saint Thomas. This ancient Holy Cross is still honourably retained on the east side wall of the Daya

ra building. In the year 1200 it was declared a Chapel. In 1815,the ninth Marthoma,Metropolit an Iype (the last link in Pakalomattom family) consecrated a Church there as evident from the Church History written by Ittoop Writer. Kattumangattu Junior Bawa Geevarghese Mar Coorilose (second Bishop of Thozhiyoor Church) who went to heavenly abode in 1809, is entombed in this Dayara.He is considered a Saint by the local faithful and seek Bawa’s mediation.Bawa’ s memorial feast is conducted on 28th and 29th of May. Thousands of people irrespective of religious affiliations attend the holy feast every year and receive blessings. In the year 1877, Parumala Thirumeni along with Malankara Metropolitan and the other Bishops who had then been ordained with Parumala Thirumeni meditated and fasted for 40 days in this Dayara.On the day after 40 days of fasting prayers the Malankara Metropolitan with Parumala Thirumeni consecrated the renovated Dayara and the Holy Madbaha.This fact of history is written in Parumala Thirumeni’s own handwriting and is recorded and preserved in the Dayara. Soon after the consecration ceremony the ‘first Holy Synod of Malankara Church’ was conducted in this Dayara.The Malankara Church was ‘demarcated into seven dioceses’ in this Synod with Bishops being assigned charges of each Diocese. During the period of Parumala Thirumeni’s leadership of this Dayara there used to be at least nine Rambachens who used to live,pray,meditate and fast there following the strict canons of Church. In the course of time Dayara remained insignificant until 1976, when HG late Joseph Mor Pachamiose further renovated the Dayara and made it HG’s Aramana Dayara. In the year 1976,on December 10th, which also happened to be the centenary year of Parumala Thirumeni’s ordination as Metropolitan, the holy relics of Parumala Thirumeni has been transferred and venerably preserved here. In the year 1977 ,on December 10th, a Chapel in the upper floor of the Dayara was consecrated by His Holiness Baselious Marthoma Mathews I ,the then Catholicose

വെട്ടിക്കൽ ദയറയിൽ കബറടങ്ങിയിരിക്കുന്ന കാട്ടുമങ്ങാട്ട് ഇളയ ബാവയുടെ 217- മത് ശ്രാദ്ധപ്പെരുന്നാൾ  കൊടിയേറി  ചരിത്രപ്രസിദ്ധമ...
24/05/2026

വെട്ടിക്കൽ ദയറയിൽ കബറടങ്ങിയിരിക്കുന്ന കാട്ടുമങ്ങാട്ട് ഇളയ ബാവയുടെ 217- മത് ശ്രാദ്ധപ്പെരുന്നാൾ കൊടിയേറി

ചരിത്രപ്രസിദ്ധമായ വെട്ടിക്കൽ സെൻറ് തോമസ് ദയറായിൽ കബറടങ്ങിയിരിക്കുന്ന ഭാഗ്യസ്മരണാർഹനായ കാട്ടുമങ്ങാട്ട് ഇളയ ബാവ (ഗീവർഗീസ് മാർ കൂറിലോസ്) തിരുമേനിയുടെ 217-മത് ഓർമ്മപ്പെരുന്നാളിന് ദയറ മാനേജർ അഡ്വ. ഫാ. കുര്യാക്കോസ് ജോർജ് കൊടിയേറ്റി. 2026 മെയ് 28, 29 (വ്യാഴം, വെള്ളി) ദിവസങ്ങളിൽ നടക്കുന്ന പെരുന്നാൾ ശുശ്രൂഷകൾക്ക് അഹമ്മദാബാദ് ഭദ്രാസനാധിപനും മുംബൈ ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഡോ. ഗീവർഗീസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് മുഖ്യകാർമികത്വം വഹിക്കും.

വെട്ടിക്കൽ സെൻ്റ് തോമസ് ദയറയിൽ പെന്തിക്കോസ്തി പെരുന്നാൾ ശുശ്രൂഷകൾക്ക് ദയറാ മാനേജർ അഡ്വ. ഫാ. കുര്യാക്കോസ് ജോർജ് പ്രധാന കാ...
24/05/2026

വെട്ടിക്കൽ സെൻ്റ് തോമസ് ദയറയിൽ പെന്തിക്കോസ്തി പെരുന്നാൾ ശുശ്രൂഷകൾക്ക് ദയറാ മാനേജർ അഡ്വ. ഫാ. കുര്യാക്കോസ് ജോർജ് പ്രധാന കാർമ്മികത്വം വഹിച്ചു.
ഫാ. കെ. ടി ഏലിയാസ്, സഹകർമ്മികനായി

ഭാഗ്യസ്മരണാർഹനായ കാട്ടുമങ്ങാട്ട് ഇളയ ബാവയുടെ (ഗീവർഗീസ് മാർ കൂറിലോസ്) 217- മത് ശ്രാദ്ധപ്പെരുന്നാൾ 2026 മെയ് 28, 29 (വ്യാഴ...
21/05/2026

ഭാഗ്യസ്മരണാർഹനായ കാട്ടുമങ്ങാട്ട് ഇളയ ബാവയുടെ (ഗീവർഗീസ് മാർ കൂറിലോസ്) 217- മത് ശ്രാദ്ധപ്പെരുന്നാൾ

2026 മെയ് 28, 29 (വ്യാഴം, വെള്ളി) ഇടവം 15,16 ദിവസങ്ങളിൽ

കർത്താവിൽ പ്രിയരേ, ചരിത്രപ്രസിദ്ധമായ വെട്ടിക്കൽ സെൻറ് തോമസ് ദയറായിൽ കബറടങ്ങിയിരിക്കുന്ന ഭാഗ്യസ്മരണാർഹനായ കാട്ടുമങ്ങാട്ട് ഇളയ ബാവ (ഗീവർഗീസ് മാർ കൂറിലോസ്) തിരുമേനിയുടെ 217-മത് ഓർമ്മപ്പെരുന്നാളും പെന്തിക്കോസ്തിക്ക് ശേഷമുള്ള ആദ്യ വെള്ളിയാഴ്ച എന്ന നിലയിൽ സ്വർണ്ണ വെള്ളിയാഴ്ചയും 2026 മെയ് 28, 29 (വ്യാഴം, വെള്ളി) ദിവസങ്ങളിൽ പൂർവ്വാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പെരുന്നാൾ ശുശ്രൂഷകൾക്ക് അഹമ്മദാബാദ് ഭദ്രാസനാധിപനും മുംബൈ ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഡോ. ഗീവർഗീസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് മുഖ്യധാർമികത്വം വഹിക്കും.
നേർച്ച കാഴ്ചകളോടെ വന്ന് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ദൈവനാമത്തിൽ ക്ഷണിക്കുന്നു.
പ്രാർത്ഥനയോടെ
ഫാ. അഡ്വ. കുര്യാക്കോസ് ജോർജ്
മാനേജർ

ഒരു വിശുദ്ധൻ്റെ ഓർമ്മ🕊️ജീവിച്ചിരുന്ന കാലം കണ്ണുനീരു കൊണ്ട് സ്വജീവിതത്തെ കഴുകിയെടുത്ത ഒരു പുണ്യാത്മാവ്..സദാ സമയവും കണ്ണുന...
18/05/2026

ഒരു വിശുദ്ധൻ്റെ ഓർമ്മ🕊️

ജീവിച്ചിരുന്ന കാലം കണ്ണുനീരു കൊണ്ട് സ്വജീവിതത്തെ കഴുകിയെടുത്ത ഒരു പുണ്യാത്മാവ്..

സദാ സമയവും കണ്ണുനീർ ഒഴുക്കി പ്രാർത്ഥിച്ചതിനാൽ ' കരയുന്ന തിരുമേനി ' എന്ന് വിളിക്കപ്പെട്ടു...

മഹർഷിമാരെപ്പോലെ കൊടുംവനാന്തരത്തിൽ പർണ്ണശാല കെട്ടി പ്രാർത്ഥനയിൽ ക്രിസ്തു സാക്ഷ്യം പകർന്ന മഹാപുരോഹിതൻ..

സ്വജീവിത കാലത്ത് തന്നെ അനേകർക്ക് രോഗ സൗഖ്യവും സമാധാനവും നൽകി..

ക്രിസ്തുവർഷം 1809 ലെ ഇടവം 16 ന് ഈ ലോകത്തിനു വിട നൽകി തന്നെ വിളിച്ചവൻ്റെ സന്നിധിയിലേക്ക് തിരികെ യാത്രയായ ഇളയബാവ തിരുമേനി...

വെട്ടിക്കലും തേവനാലും മുളന്തുരുത്തിയിലും അങ്ങ് തൊഴിയൂരിലും
ഈ പിതാവിൻ്റെ അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങിയവരുടെ അനന്തരഗാമികൾ ഇന്നും സാക്ഷിക്കുന്നു...

ഈ പുണ്യവാൻ്റെ അസ്ഥികളിൽ നിന്ന് മാറാ രോഗങ്ങൾക്ക് സൗഖ്യവും വിടുതലും പ്രവഹിക്കുന്നു...

വീണ്ടും ഒരു ഇടവ മാസക്കാലം സമാഗതമായി...

പുണ്യവാനായ കാട്ടുമങ്ങാട്ട് ഇളയ ബാവാ തിരുമേനിയുടെ ഓർമ്മ പെരുന്നാളിലേക്ക്
ദേശം...

മഴയിലും കാറ്റിലും പുരാതനമായ വെട്ടിക്കൽ സെൻ്റ് തോമസ് ദയറായ്ക്ക് കനത്ത നാശനഷ്ടം
14/05/2026

മഴയിലും കാറ്റിലും പുരാതനമായ വെട്ടിക്കൽ സെൻ്റ് തോമസ് ദയറായ്ക്ക് കനത്ത നാശനഷ്ടം

വെട്ടിക്കൽ സെൻറ് തോമസ് ദയറായിലെ സ്വർഗ്ഗാരോഹണ പെരുന്നാളിന് കൊല്ലം ഭദ്രാസനത്തിലെ കൊല്ലം കാദിശാ പള്ളിയുടെ വികാരി ആദരണീയനായ ...
14/05/2026

വെട്ടിക്കൽ സെൻറ് തോമസ് ദയറായിലെ സ്വർഗ്ഗാരോഹണ പെരുന്നാളിന് കൊല്ലം ഭദ്രാസനത്തിലെ കൊല്ലം കാദിശാ പള്ളിയുടെ വികാരി ആദരണീയനായ ഫാ. കോശി വൈദ്യൻ മുഖ്യകാർമികത്വം വഹിച്ചു. നാഗ്പൂർ സെമിനാരിയുടെ പ്രിൻസിപ്പൽ ഫാ. ഡോ. ജോസി ജേക്കബ് ദയറാ മാനേജർ ഫാ. അഡ്വ. കുറിയാക്കോസ് ജോർജ് എന്നിവർ സഹകാർമികരായി.

ചരിത്രശേഷിപ്പുകളുടെ സുഗന്ധസ്മരണകളിലൂടെ......ഓരോ പെരുന്നാൾക്കാലവും ഓരോ ഓർമ്മപ്പെടുത്തലാണ് ...മണ്മറഞ്ഞുപോയ ഗതകാലസ്മരണകളുടെ...
13/05/2026

ചരിത്രശേഷിപ്പുകളുടെ സുഗന്ധസ്മരണകളിലൂടെ......

ഓരോ പെരുന്നാൾക്കാലവും ഓരോ ഓർമ്മപ്പെടുത്തലാണ് ...മണ്മറഞ്ഞുപോയ ഗതകാലസ്മരണകളുടെ, ഇന്നും അവശേഷിക്കുന്ന തുടിപ്പുകളിലൂടെ ഉള്ള സ്മൃതിയാത്ര..
ഒരു ദേശത്തിന്റെ സാംസ്കാരിക പൈതൃകത്തെ രൂപപ്പെടുത്തുന്നതിൽ വലിയ സ്ഥാനം ഉള്ള രണ്ട്‌ പുണ്യദേവാലയങ്ങൾ...വെട്ടിക്കൽ ദയറായും തേവനാൽ പള്ളിയും...

ചരിത്രപരമായി ഏറെ പ്രാധാന്യം അർഹിക്കുന്ന സ്ഥലം ആണ് വെട്ടിക്കൽ. കൊച്ചി- തിരുവിതാംകൂർ രാജ്യങ്ങളുടെ അതിർത്തി , മൂന്നു താലൂക്കുകളുടെ സംഗമസ്ഥാനം എന്നിങ്ങനെ പോകുന്നു വിശേഷണങ്ങൾ...ക്രൈസ്തവ വിശ്വാസം ദേശത്ത് പ്രബലം ആകുന്നത് പതിനൊന്നാം നൂറ്റാണ്ടിൽ ആണ്... ഏ. ഡി.1125 ൽ വെട്ടിക്കൽ അങ്ങാടിയിൽ സ്ഥാപിതമായ ചെങ്കൽ കുരിശ് ഇന്നും ചരിത്ര സ്മാരകമായി നിലകൊള്ളുന്നു..വെട്ടിക്കൽ ദേശത്തെ ആദ്യ ദേവാലയം അങ്ങനെ സ്ഥാപിതമായി...സഭാചരിത്രത്തിൽ പിൽക്കാലത്തു ദേശം ശ്രദ്ധിക്കപ്പെടുന്നത് പുണ്യപ്പെട്ട കാട്ടുമങ്ങാട്ട് ബാവാമാരുടെ വരവോടെയാണ്..ഏ. ഡി.1767 തേവനാൽ താഴ്‌വരയിൽ കാട്ടുകല്ലുകൾ കൊണ്ട് ദയറാ ചാപ്പൽ സ്ഥാപിച്ചു... കൊടും വനത്തിൽ പിതാക്കന്മാർക്ക് ദൈവം തുറന്നു നൽകിയ നീരുറവ ഇന്നും അനുഗ്രഹത്തിന്റെ ഉറവിടമായി നിലകൊള്ളുന്നു..ഏ. ഡി 1809 ഇടവം 16 ന് വെട്ടിക്കൽ ദയറായുടെ പരിശുദ്ധ മദ്ബഹായിൽ ഒരു സ്വർഗീയ നിക്ഷേപം സ്ഥാപിക്കപ്പെട്ടു...പുണ്യപ്പെട്ട ഇളയ ബാവാ ദയറായിൽ കബറടങ്ങി...ഇന്നും ദേശത്തിന്റെ പരിശുദ്ധിക്ക് നിദാനമായി വിശുദ്ധന്റെ കബറിടം സ്ഥിതി ചെയ്യുന്നു..പിൽക്കാലത്ത് ദേശം ലോകത്തിന്റെ ശ്രദ്ധ നേടുന്നത് ഒരു മഹാ പരിശുദ്ധന്റെ വരവോടെയാണ്..മലങ്കര സഭ ലോകത്തിന് സമ്മാനിച്ച വില തീരാത്ത രത്നം...പരിശുദ്ധ പരുമല തിരുമേനിയെ തപ:ശക്തിയാൽ മെനഞ്ഞെടുത്ത മൂശയായി വെട്ടിക്കൽ ദയറാ.....പുണ്യപ്പെട്ട കാട്ടുമങ്ങാട്ട് ബാവാമരുടെയും പരിശുദ്ധ പരുമല തിരുമേനിയുടെയും പ്രാർഥനകളും, യാചനകളും , കണ്ണുനീരും വിലയം പ്രാപിച്ച പുണ്യ ഭൂമി...വെട്ടിക്കലും തേവനാലും... ഭൗതീകമായി രണ്ടെങ്കിലും ദൈവീകമായി ഒന്നുതന്നെ.

പുണ്യപ്പെട്ട കാട്ടുമങ്ങാട്ട് ഇളയ ബാവാ തിരുമേനിയുടെ ഓർമ്മ ഇടവം 15,16 പെരുന്നാൾ എന്നാണ് പാരമ്പര്യമായി അറിയപ്പെടുന്നത്...ഇടവം 14,15 ( മേയ് 27,28) തീയതികളിൽ തേവനാൽ പള്ളിയിലും , ഇടവം 15,16 (മേയ് 28,29) തീയതികളിൽ വെട്ടിക്കൽ ദയറായിലും സമുചിതമായി ദേശം ഒന്നാകെ പങ്കുകൊണ്ട് ആചരിക്കുന്നു. ശ്രാദ്ധപ്പെരുന്നാളിന്റെ ഏറ്റവും വലിയ പ്രത്യേകത ആണ് ഇടവം 15 ന് നടക്കുന്ന നേർച്ചസദ്യ... .മലങ്കര സഭയുടെ ദേവാലയങ്ങളിൽ ആദ്യമായി വിശ്വാസികൾക്ക് നേർച്ചയായി ചോറ് നൽകുന്ന പാരമ്പര്യം തുടങ്ങുന്നത് ഇവിടെയാണ്..200 വർഷങ്ങൾക്ക് മുൻപ് പൂർവികർ തുടങ്ങി വച്ച പാരമ്പര്യം മുറതെറ്റാതെ ഇന്നും കാത്തുസൂക്ഷിക്കുന്നു..ഇടവമാസത്തിൽ സുലഭമായ ചക്ക കൊണ്ടു തയ്യാറാക്കുന്ന ചക്ക എരിശ്ശേരിയാണ് ആദ്യ കാലം മുതൽക്കേ നേർച്ചസദ്യയുടെ പ്രധാന വിഭവം...ഇടവം 15ന് ഉച്ചയൂട്ട് തേവനാൽ പള്ളിയിലും അത്താഴം ഊട്ട് വെട്ടിക്കൽ ദയറായിലുമാണ്..പഴയ കാലങ്ങളിൽ അന്നേദിവസം വീടുകളിൽ ഭക്ഷണം പാകം ചെയ്തിരുന്നില്ല എന്നത് ഇന്നും പൂർവികർ സാക്ഷിക്കുന്നു..കാർഷിക ഗ്രാമത്തിന്റെ സമൃദ്ധിയുടെ ചിത്രങ്ങൾ ആണ് പെരുന്നാൾ ദിനങ്ങളിൽ അങ്ങാടിയിൽ നടന്നു വന്നിരുന്ന വെട്ടിക്കൽ മാറ്റചന്ത..ദൂരദേശങ്ങളിൽ നിന്നും ഇതിൽ പങ്കെടുക്കുന്നതിനായി ആളുകൾ എത്തിയിരുന്നു..

രണ്ടിടങ്ങിലെയും പെരുന്നാളിൽ സംബന്ധിച്ചാൽ ആണ് ബാവായുടെ പെരുന്നാൾ പൂർണം ആകയുള്ളൂ എന്നാണ് ദേശക്കാരുടെ വിശ്വാസം. കാരണം തേവനാൽ താഴ്‌വാരവും കുന്നും എല്ലാം പരിശുദ്ധന്റെ പ്രാർത്ഥനകൾ ഉറങ്ങുന്ന ഇടം ആണെങ്കിൽ , അവിടുത്തെ അസ്ഥികൾ കുടികൊള്ളുന്നത് വെട്ടിക്കൽ ദയറായുടെ പരിശുദ്ധ മദ്ബഹായിൽ ആകുന്നു....

ജീവിച്ചിരിക്കുമ്പോൾ ' കരയുന്ന തിരുമേനി' എന്നാണ് പുണ്യപ്പെട്ട ബാവ അറിയപ്പെട്ടിരുന്നത്. സദാസമയവും കരഞ്ഞു പ്രാർത്ഥിചിരുന്ന ബാവാ, കണ്ണുനീർ വീണ് കുപ്പായം നനയുവാൻ ഇടയാകാതെ ഇരിക്കാനായി തോണിയുടെ ആകൃതിയിൽ ഒരു പാത്രം കഴുത്തിൽ തൂക്കിയിരുന്നു എന്നു പറയപ്പെടുന്നു..പേവിഷബാധ ഏറ്റ മുസ്ലീം ബാലന് പൂർണ സൗഖ്യം നൽകിയത് അനേകം അത്ഭുതങ്ങളിൽ ഒന്നു മാത്രം..തേവനാൽ ദേശത്തെ പേടിസ്വപ്നം ആയിരുന്ന പാലമരത്തിന്റെ പോതിൽ വസിച്ചിരുന്ന സർപ്പത്തെ പ്രാർത്ഥനയാലും ഉപവസത്താലും ഉന്മൂലനം ചെയ്തതും ചരിത്ര സത്യമായി പഴമക്കാർ സാക്ഷിക്കുന്നു...

പരിശുദ്ധന്റെ മധ്യസ്ഥത ഇന്ന് അനേകർക്ക് കോട്ടയാണ്. അവിടുത്തെ അസ്ഥിതകളിൽ നിന്നു മാറാ രോഗങ്ങൾക്ക് വിടുതലും സൗഖ്യവും പ്രവഹിക്കുന്നു....

അടൂർ കടമ്പനാട് ഭദ്രാസനത്തിലെ കരുവാറ്റ സെൻറ് മേരിസ് ഇടവകാംഗങ്ങളായ തീർത്ഥാടകർ വികാരി ബഹു. ഷിജു ബേബി ഏനാത്ത് അച്ചൻറെ നേതൃത്...
08/05/2026

അടൂർ കടമ്പനാട് ഭദ്രാസനത്തിലെ കരുവാറ്റ സെൻറ് മേരിസ് ഇടവകാംഗങ്ങളായ തീർത്ഥാടകർ വികാരി ബഹു. ഷിജു ബേബി ഏനാത്ത് അച്ചൻറെ നേതൃത്വത്തിൽ വെട്ടിക്കൽ ദയറാ സന്ദർശിച്ചു.

നിരണം ഭദ്രാസനത്തിലെ കല്ലുപ്പാറ സെൻറ് സ്റ്റീഫൻസ് ഇടവകയിലെ തീർത്ഥാടകസംഘം വികാരി ബഹു. ജിജി വർഗീസ് അച്ചൻറെ നേതൃത്വത്തിൽ വെട്...
05/05/2026

നിരണം ഭദ്രാസനത്തിലെ കല്ലുപ്പാറ സെൻറ് സ്റ്റീഫൻസ് ഇടവകയിലെ തീർത്ഥാടകസംഘം വികാരി ബഹു. ജിജി വർഗീസ് അച്ചൻറെ നേതൃത്വത്തിൽ വെട്ടിക്കൽ ദയറാ സന്ദർശിച്ചു. നാഗ്പൂർ സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. ജോസി ജേക്കബ് സമീപം.

01/05/2026

മലങ്കര സുറിയാനി ക്രിസ്‌ത്യാനി അസോസിയേഷൻ, മുളന്തുരുത്തി പള്ളിയോഗം വെട്ടിക്കൽ ദയറയുടെ മണ്ണിൽ..

നിരണം ഭദ്രാസനത്തിലെ പാവുക്കര സെൻറ് തോമസ് പള്ളിയിൽ നിന്ന് വികാരി ബഹു. ഫാ. വർക്കി ജോർജിൻറെ നേതൃത്വത്തിൽ എത്തിയ തീർത്ഥാടകസം...
30/04/2026

നിരണം ഭദ്രാസനത്തിലെ പാവുക്കര സെൻറ് തോമസ് പള്ളിയിൽ നിന്ന് വികാരി ബഹു. ഫാ. വർക്കി ജോർജിൻറെ നേതൃത്വത്തിൽ എത്തിയ തീർത്ഥാടകസംഘം വെട്ടിക്കൽ ദയറാ സന്ദർശിച്ചു.

Address

Vettickal P O Mulanthuruthy
Mulanthuruthy
682314

Alerts

Be the first to know and let us send you an email when St:Thomas Dayara Vettickal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St:Thomas Dayara Vettickal:

Share

Category