MJSC - Malankara Jacobite Syrian Christians

MJSC - Malankara Jacobite Syrian Christians malankara Jacobite Syrian Christians News.

Malankara Simhasana Church News & Events
Late lamented Dr. Mor Geevarghese Gregorious Metropolitan Perumpally

മലങ്കരയുടെ ശക്തരായ യാക്കോബായ സുറിയാനി സഭാ മക്കൾ...
അന്ത്യോഖ്യ - മലങ്കര ബന്ധം നീണാൾ വാഴട്ടെ...

22/08/2026
സഹോദരതുല്യമായ സ്നേഹബന്ധം; മെത്രാഭിഷേക രജത ജൂബിലി ആശംസകൾമലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മോ...
22/08/2026

സഹോദരതുല്യമായ സ്നേഹബന്ധം; മെത്രാഭിഷേക രജത ജൂബിലി ആശംസകൾ

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മെത്രാഭിഷേക രജത ജൂബിലിയുടെ ഈ അനുഗ്രഹീത വേളയിൽ ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനകളും നേരുന്നു.

കഴിഞ്ഞ കാൽനൂറ്റാണ്ടുകാലമായി സഭയ്ക്കും സമൂഹത്തിനും അദ്ദേഹം പകർന്നുനൽകുന്ന പ്രകാശപൂർണ്ണമായ ആത്മീയ മാർഗദർശനവും സഹജീവികളോടുള്ള കരുണയും സേവനസന്നദ്ധതയും ഏവർക്കും വലിയ പ്രചോദനമാണ്. വിശ്വാസത്തിലും ആത്മീയതയിലും ഉറച്ചുനിന്നുകൊണ്ട്, സമൂഹത്തിന്റെ വിവിധ മേഖലകളിൽ സജീവമായി ഇടപെട്ടും എല്ലാവരെയും ചേർത്തുനിർത്തിയും അദ്ദേഹം നടത്തുന്ന ശുശ്രൂഷ ഏറെ ശ്രദ്ധേയമാണ്.

അഭിവന്ദ്യ ക്ലീമിസ് ബാവായുമായി എനിക്ക് ഏറെ ആഴത്തിലുള്ള ആത്മബന്ധമുണ്ട്. സഹോദരതുല്യമായ സ്നേഹവും സൗഹൃദവുമാണ് ഞങ്ങൾ തമ്മിലുള്ളത്. യാക്കോബായ സുറിയാനി സഭ വിവിധ പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയപ്പോഴെല്ലാം ഒപ്പംനിന്ന് അദ്ദേഹം നൽകിയ സ്നേഹവും കരുതലും പിന്തുണയും നന്ദിയോടെ സ്മരിക്കുന്നു.

2025 മാർച്ച് 25-ന് ബെയ്റൂട്ടിലെ പാത്രിയർക്കാ ആസ്ഥാനത്ത് നടന്ന എൻ്റെ സ്ഥാനാരോഹണ ശുശ്രൂഷയിൽ ക്ലീമിസ് ബാവാ നേരിട്ടെത്തി സന്നിഹിതനായത്, സുറിയാനി സഭയോടും അതിൻ്റെ പാരമ്പര്യത്തോടുമുള്ള അദ്ദേഹത്തിന്റെ ആഴമായ ആത്മബന്ധത്തിന്റെയും സ്നേഹത്തിന്റെയും തെളിവാണ്. ആ സാന്നിധ്യം വ്യക്തിപരമായി എനിക്ക് ഏറെ വിലപ്പെട്ടതും ഹൃദയസ്പർശിയുമായ അനുഭവമായിരുന്നു.

ആത്മീയ ശുശ്രൂഷയുടെ അതിരുകൾക്കപ്പുറം പൊതുസമൂഹത്തിന്റെ വിവിധ മേഖലകളിൽ മോർ ക്ലീമിസ് ബാവാ നടത്തുന്ന സജീവമായ ഇടപെടലുകൾ ഏറെ പ്രശംസനീയമാണ്. കേരളത്തിൽ മാത്രമല്ല, രാജ്യത്തുടനീളം ക്രൈസ്തവ സഭകളുടെ കരുത്തുറ്റ ശബ്ദമായി മാറാനും ക്രൈസ്തവ മൂല്യങ്ങൾക്കും മാനവികതയ്ക്കും വേണ്ടി ശക്തമായി നിലകൊള്ളാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വിശ്വാസത്തിന്റെ അതിർവരമ്പുകൾക്കപ്പുറത്തേക്ക് മനുഷ്യത്വത്തിന്റെയും സാഹോദര്യത്തിന്റെയും വിശാലമായ കാഴ്ചപ്പാടോടെയാണ് അദ്ദേഹം എന്നും മുന്നോട്ടുപോകുന്നത്.

സമൂഹത്തിൽ ഐക്യത്തിന്റെയും സ്നേഹത്തിന്റെയും പരസ്പര സഹകരണത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്നതിൽ ക്ലീമിസ് ബാവ എന്നും ശ്രദ്ധേയമായ പങ്കുവഹിക്കുന്നു. സൗഹൃദത്തിലൂടെയും സംവാദത്തിലൂടെയും വ്യത്യസ്ത വിഭാഗങ്ങളെ ചേർത്തുനിർത്താനുള്ള അദ്ദേഹത്തിന്റെ സമീപനം ഇന്നത്തെ സമൂഹത്തിന് വലിയ മാതൃകയാണ്. മതപരവും രാഷ്ട്രീയവുമായ ഭിന്നതകൾക്കതീതമായി എല്ലാവരോടും ഒരുപോലെ സംവദിക്കുകയും പരസ്പര സഹവർത്തിത്വത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ നിലപാടുകൾ ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണ്.

കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, ആത്മീയ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. സഭയെയും സമൂഹത്തെയും ഒരുപോലെ ചേർത്തുപിടിക്കുന്ന അദ്ദേഹത്തിന്റെ നേതൃത്വവും ദർശനവും ഇനിയും അനേകം വർഷങ്ങൾ ജനങ്ങൾക്ക് വഴികാട്ടിയാകട്ടെ.

മോർ ക്ലീമിസ് ബാവായെ ദൈവം സമൃദ്ധമായ ആയുരാരോഗ്യസൗഖ്യങ്ങളാൽ അനുഗ്രഹിക്കട്ടെ. ഇനിയും ദീർഘകാലം സഭയെയും സമൂഹത്തെയും സ്നേഹത്തോടും ജ്ഞാനത്തോടും കൂടി നയിക്കുവാൻ സർവ്വശക്തനായ ദൈവം ശക്തിയും കൃപയും നൽകട്ടെയെന്ന് ഹൃദയപൂർവ്വം പ്രാർത്ഥിക്കുന്നു.

ഹൃദയം നിറഞ്ഞ മെത്രാഭിഷേക രജത ജൂബിലി ആശംസകൾ!

പ്രാർത്ഥനാശംസകളോടെ,
ബസേലിയോസ് ജോസഫ് കാതോലിക്ക

തിരുവനന്തപുരത്ത് വെച്ച് നടന്ന കേരള സർക്കാരിന്റെ ഓണാഘോഷ പരിപാടിയിൽ മലങ്കര യാക്കോബായ സുറിയാനി സഭയെ പ്രതിനിധീകരിച്ച് തിരുവന...
18/08/2026

തിരുവനന്തപുരത്ത് വെച്ച് നടന്ന കേരള സർക്കാരിന്റെ ഓണാഘോഷ പരിപാടിയിൽ മലങ്കര യാക്കോബായ സുറിയാനി സഭയെ പ്രതിനിധീകരിച്ച് തിരുവനന്തപുരം മേഖലാധിപൻ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പങ്കെടുത്തു.

നീതി നിഷേധത്തിന്റെ 6 വർഷങ്ങൾ......മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രൽ ഇടവക ജനങ്ങൾ പ്രതിഷേധിച്ചപ്പോൾ🙏
17/08/2026

നീതി നിഷേധത്തിന്റെ 6 വർഷങ്ങൾ......
മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രൽ ഇടവക ജനങ്ങൾ പ്രതിഷേധിച്ചപ്പോൾ🙏

മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ വി. ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാളും വി. മദ്ബഹായുടെ തെക്കുവശത...
14/08/2026

മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ വി. ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാളും വി. മദ്ബഹായുടെ തെക്കുവശത്ത് കബറടക്കപ്പെട്ടിരിക്കുന്ന പുണൃവാനായ മോർ ഈവാനിയോസ് ഹിദായത്തുള്ള ബാവായുടെ 333 -ാം ശ്രാദ്ധപ്പെരുന്നാളും സംയുക്തമായിനടത്തപ്പെടുന്നു. പെരുനാളിന് തുടക്കം കുറിച്ചു കൊണ്ട് വികാരി ഫാ. ഷമ്മി ജോൺ എരമംഗലത്ത് കൊടികയറ്റി.ഫാ മത്തായി കുളച്ചിറ, ഫാ .യൽദോസ് ആയപ്പിള്ളിൽ, ഫാ .ബേസിൽ പെറ്റയിൽ ട്രസ്റ്റിമാരായ റെജി കുര്യാക്കോസ്, അനിൽ പെനോടത്ത്, മത്തായി കുമുള്ളിൽ എന്നിവർ സമിപം. ആഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 6.45ന് പ്രഭാത നമസ്കാരം, 07.30 ന് വി.മൂന്നിന്മേൽ തുടർന്ന് പ്രദക്ഷിണം പള്ളിക്കു ചുറ്റും ആശീർവ്വാദം പാച്ചോർ നേർച്ച . തുടർന്ന് ഉൽപ്പന വിപണനമേള - (ഹാർവെസ്റ്റ് ഫെസ്റ്റിവൽ 2026 ) ഉദ്ഘാടനം . വൈകിട്ട് 6.00 ന് സന്ധ്യാ പ്രാർത്ഥന ആഗസ്റ്റ് 16 ഞായറായാഴ്ച ( ഈവാനിയോസ് ഹിദായി ത്തുള്ള ബാവായുടെ ഓർമ്മ)രാവിലെ 6.45 ന് പ്രഭാത പ്രാർത്ഥന 7.30 ന് വി.മൂന്നിന്മേൽ തുടർന്ന് ധൂപപ്രാർത്ഥന, പ്രദക്ഷിണം, വിശുദ്ധൻ്റെ തിരുശേഷിപ്പു വണക്കം - ആശീർവ്വാദം തമുക്കു നേർച്ച കൊടിയിറക്ക് . തുടർന്ന് ഉൽപ്പന വിപണനമേള ഹാർവെസ്റ്റ് ഫെസ്റ്റിവൽ 2026 ലേലം- തുടർച്ച.വൈകിട്ട് 6 മണി വരെ. 6.00 ന് സന്ധ്യാ പ്രാർത്ഥന സമാപനം .

14/08/2026

വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ പെരുമ്പള്ളി പള്ളിയിൽ ഓഗസ്റ്റ് 14, 15 തീയതികളിൽ ആഘോഷിക്കുന്നു.
ഇന്ന് വിശുദ്ധ കുർബാനയ്ക്ക് ഇടവകയുടെ പുത്രൻ ബഹുമാനപ്പെട്ട തോമസ് പീച്ചനാട്ട് അച്ചൻ വിശുദ്ധ ബലി അർപ്പിക്കുകയും കുർബാനാനന്തരം ബഹുമാനപ്പെട്ട വികാരി ബാബു ഏലിയാസ് തെക്കുംപുറത്ത് അച്ചൻ പെരുന്നാൾ കൊടി ഉയർത്തി, 2 ദിവസം നീണ്ടുനിൽക്കുന്ന പെരുന്നാളിന് ആരംഭം കുറിക്കുകയും ചെയ്തു.
പെരുമ്പള്ളി പള്ളിയിൽ ഈ വർഷത്തെ ദൈവ മാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാൾ പ്രിയപ്പെട്ട പീച്ചനാട്ട് കുടുംബത്തിൽ നിന്നും ബെന്നിയും കുടുംബാംഗങ്ങളും ചേർന്നതാണ് ഏറ്റു നടത്തുന്നത്.

13/08/2026

"സഭ തർക്കത്തിൽ സർക്കാരിന് ഇടപെടാം, ആവശ്യമെങ്കിൽ നിയമം നിർമ്മിക്കാം" ♥️

മലങ്കര സഭ തർക്കത്തിൽ പൊതുജനാഭിപ്രായത്താൽ, മദ്ധ്യസ്ഥ ശ്രമങ്ങൾക്ക് മുൻകൈയെടുത്ത വി. ഡി. സതീശൻ സർക്കാരിനും മലങ്കര സഭാ മക്കളുടെ ഹൃദയം നിറഞ്ഞ പ്രാർത്ഥാനാശംസകൾ 🙏🏼♥️

യുക്തമായ തീരുമാനം എടുത്ത് സഭാതർക്കം നീതി യുക്തമായി തീർക്കുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ♥️

Address

Perumpilly
Mulanthuruthy
682314

Telephone

04842740289

Website

Alerts

Be the first to know and let us send you an email when MJSC - Malankara Jacobite Syrian Christians posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to MJSC - Malankara Jacobite Syrian Christians:

Shortcuts

Share

Category