Jacobites Mulanthuruthy

Jacobites Mulanthuruthy It's a community of Jacobites in Mulanthuruthy and nearby places.All Jacobites and welcome to this community.

27/08/2026
സുറിയാനി കത്തോലിക്ക സഭയുടെ പാത്രിയർക്കീസ് മോർ ഇഗ്‌നേഷ്യസ് യൂസഫ് III യൗനാൻ ബാവ  കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ സന്ദർശിച്...
26/08/2026

സുറിയാനി കത്തോലിക്ക സഭയുടെ പാത്രിയർക്കീസ് മോർ ഇഗ്‌നേഷ്യസ് യൂസഫ് III യൗനാൻ ബാവ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ സന്ദർശിച്ച് പ്രാർത്ഥന നടത്തി.

കോതമംഗലം മേഖല മെത്രാപ്പോലീത്ത അഭി. ഏലിയാസ് മോർ യൂലിയോസ് തിരുമേനി, അങ്കമാലി മേഖല മെത്രാപ്പോലീത്ത അഭി. ഡോ. മാത്യൂസ് മോർ അന്തിമോസ് തിരുമേനി, പള്ളിയിലെ വൈദീകർ, തന്നാണ്ട് ട്രസ്റ്റിമാർ, പള്ളി കമ്മറ്റിയംഗങ്ങൾ, എന്നിവർ ചേർന്ന് പാത്രിയർക്കീസ് ബാവായെ സ്വീകരിച്ചു.

മോർ ഇഗ്നേഷ്യസ് യൂസഫ് III യൗനാൻ പാത്രിയർക്കീസ് ബാവായുടെ സെക്രട്ടറി റവ. മോൺസിഞ്ഞർ ഹാബീബ്, റവ. ഫാ. മൗറിസ് അൽ കൂരി എന്നിവരും സന്നിഹിതരായിരുന്നു.

മലങ്കരയെന്ന ഏക ഭദ്രാസനം അല്ലെങ്കിൽ മഹായിടവക എന്ന സങ്കൽപത്തിൽ നിന്നും ഏഴോളം വിവിധ ഭദ്രാസനങ്ങളടങ്ങിയ വലിയ സഭാ ചട്ടക്കൂടിലെ...
25/08/2026

മലങ്കരയെന്ന ഏക ഭദ്രാസനം അല്ലെങ്കിൽ മഹായിടവക എന്ന സങ്കൽപത്തിൽ നിന്നും ഏഴോളം വിവിധ ഭദ്രാസനങ്ങളടങ്ങിയ വലിയ സഭാ ചട്ടക്കൂടിലെക്കുള്ള മലങ്കരയുടെ കായ പ്രവേശനത്തിന്റെ തുടക്കമായിരുന്നു 1876 ൽ അന്ത്യോക്യായുടെയും കിഴക്കൊക്കെയുടെയും പത്രോസിന്റെ ശ്ലൈഹീക സിംഹാസനത്തിന്റെ അന്നത്തെ അധിപതിയായിരുന്ന പരി.പത്രോസ് തൃതീയൻ ബാവാ മുളന്തുരുത്തിയിൽ വിളിച്ച് ചേർത്ത ഒന്നാം മുളന്തുരുത്തി സുന്നഹദോസ്. മലയാള വർഷം 1051 മിഥുനത്തിൽ നടത്തപ്പെട്ട സുന്നഹദോസിൽ ഊശ്ലേമിന്റെ പാത്രീയർക്കീസായിരുന്ന മോർ ഗ്രീഗോറിയോസ് അബ്ദുള്ള തിരുമേനിയും ( പിന്നീട് അബ്ദുള്ള പാത്രീയർക്കീസ് ) മലങ്കരയുടെ ജോസഫ് മോർ ദിവന്ന്യാസിയോസ് തിരുമേനിയും മലങ്കരയിലെ 103 യാക്കോബായ ദൈവാലയങ്ങളിൽ നിന്നായി 130 വൈദീകരും 144 അൽമാരും പങ്കെടുത്തതായി ചരിത്ര ലിഖിതങ്ങൾ സാക്ഷ്യപ്പെടുത്തുന്നു .....
സുന്നഹദോസിന്റെ ആദ്യ ദിനമായ മിഥുനം 15 (ജൂൺ 27 ) ചൊവ്വാഴ്ച തൃപ്പൂണിത്തുറ മൂക്കഞ്ചേരി ഗീവർഗ്ഗീസ് കത്തനാർക്കും, വടക്കൻ പറവൂർ കൂരൻ പൗലോസ് കത്തനാർക്കും, അങ്കമാലി അമ്പാട്ട് ഗീവർഗ്ഗീസ് കത്തനാർക്കും പരി. പാത്രീയർക്കീസ് ബാവാ റമ്പാൻ സ്ഥാനം നൽകി .... ദീർഘമായ ശുശ്രൂഷയെ പ്രതി ബാവാക്കുണ്ടായ ക്ഷീണം നിമിത്തവും മുഴുവൻ യാക്കോബായ ദൈവാലയങ്ങളിൽ നിന്നും പ്രതിനിധികൾ എത്തിച്ചേരുവാനുണ്ടായ തടസങ്ങളെ പ്രതിയും അന്ന് സുന്നഹദോസ് കൂടാതെ എല്ലാവരുടെയും പേരെഴുതിയെടുത്ത് പിരിയുകയാണുണ്ടായത് .... തുടർന്ന് പിറ്റേന്ന് ജൂൺ 28 ന് പള്ളി മുറ്റത്ത് പ്രത്യോകം തയ്യാക്കിയ പന്തലിൽ കൂടിയ സുന്നഹദോസിൽ പരി. പാത്രീയർക്കീസ് ബാവായുടെ സുദീർഘമായ കൽപന പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്ന്യാസിയോസ് തിരുമേനി വായിക്കുകയും തുടർന്ന് പള്ളി പ്രതിനിധികൾ സത്യം ചെയ്തു ...സുന്നഹദോസിന്റെ 3-ാം ദിനമായ ജൂൺ 29ന് പള്ളിയകത്ത് കൂടിയ യോഗത്തിൽ പടിയോലയെഴുതി പേരെഴുതിയൊപ്പിട്ട് പരി. പാത്രീയർക്കീസ് ബാവായ്ക്ക് സമർപ്പിച്ചു... തുടർന്ന് ബാവായുടെ ഒരു കൽപന വായിച്ചു ... ഇതിനു ശേഷം "സുറിയാനി സമൂഹക്കാരായി " 8 പട്ടക്കാരെയും 16 അയ്മേനികളെയും തെരെഞ്ഞെടുത്തു .... ഇവരിൽ പകുതി പേർ തെക്കു നിന്നും പകുതി പേർ വടക്കു നിന്നുമായിരുന്നു ഇവരുടെ തലവനായി മോർ ദിവന്ന്യാസിയോസ് മെത്രാപ്പൊലീത്തയെ നിശ്ചയിക്കുകയും... മോർ ദിവന്ന്യാസിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ സമൂഹത്തിന് മുതലുണ്ടാക്കുന്നതിനെപ്പറ്റി ആലോചന നടത്തി.... സുന്നഹദോസിന്റെ അവസാന ദിനമായ ജൂൺ 30 ന് പരി. പാത്രീയർക്കീസ് ബാവായുടെ കൽപന പ്രകാരം പട്ടക്കാരെയും ജനത്തേയും പരിശോധിക്കുന്നതിന് തെക്കും വടക്കും നിന്നുമായി 12 വീതം പട്ടക്കാരെയും . വരവ് ചിലവ് കണക്കുകൾ കേൾക്കുന്നതിനും മറ്റുമായി 80 പ്രമാണിമാരെയും ഇതോടൊപ്പം തെരെഞ്ഞെടുത്തു...തുടർന്ന് പള്ളിക്കാർ സുറിയാനി സമൂഹക്കാരുടെ പേരിൽ മുക്തിയാർ എഴുതിക്കൊടുത്ത ശേഷം സുന്നഹദോസ് പിരിയുകയാണുണ്ടായത്...

വിശ്വാസ സംബന്ധമായ ഉടമ്പടികൾ റജിസ്റ്റർ ചെയ്ത് ഒരു പ്രതി പള്ളി മേമ്പൂട്ടിലും ഒരു പ്രതി പരി. അന്ത്യോഖ്യാ സിംഹാസനത്തിങ്കലും സൂക്ഷിക്കുക .... ഇടവക റജിസ്റ്റർ , മാമോദീസ , വിവാഹം ശവമടക്കൽ തുടങ്ങിയവയുടെ റജിസ്റ്ററുകൾ അതാത് ഇടവകകളിൽ സൂക്ഷിക്കുക എന്നീ ഭരണപരമായ കാര്യങ്ങളിൽ കൂടുതൽ സുതാര്യതയും അച്ചടക്കവും നിർദ്ദേശിക്കുന്ന ഒന്നാം മുളന്തുരുത്തി

സുന്നഹദോസ് തീരുമാനങ്ങളെ മലങ്കരയുടെ മഗ്നാ കാർട്ടാ എന്ന പേരിലാണ് അറിയപ്പെടുന്നത് .... മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികം കൊണ്ടാടുമ്പോൾ നാം ഒരിക്കലും മറക്കാൻ പാടില്ലാത്ത വ്യക്തിത്വമാണ് മുളന്തുരുത്തി സുന്നഹദോസിന്റെ നടത്തിപ്പിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കിയ അന്ന് ചാത്തുരുത്തിയിൽ ഗീവർഗ്ഗീസ് റമ്പാനായിരുന്ന

മലങ്കരയുടെ മഹാ വിശുദ്ധനായ വി.ഗീവർഗ്ഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയെ ( പരുമല തിരുമേനി )

അവലംബം...

മോർ കൂറിലോസ് സോവനീർ രണ്ടാം പതിപ്പിൽ

1.ശ്രീ ജോൺ തോട്ടപ്പുഴയെഴുതിയ

പരി. പത്രോസ് തൃതീയൻ പാത്രീയർക്കീസ് ബാവാ മുളന്തുരുത്തി പള്ളിയിൽ 99 ദിവസം എന്ന ലേഖനം

2,ശ്രീ P.C.സൈമൺ പുത്തനങ്ങാടി എഴുതിയ മുളന്തുരുത്തി സുന്നഹദോസ് എന്ന ലേഖനം

NB : ,മലങ്കര സഭയെ വെട്ടിമുറിക്കാൻ , പാത്രിയർക്കീസ് ഉപയോഗിച്ച് തന്ത്രമാണ് മുളന്തുരുത്തി സുന്നഹദോസ് എന്ന്, കുറ്റം പറഞ്ഞു തെക്കുവടക്ക് നടന്ന ചിലർ ഈ സുന്നഹദോസിന്റെ വാർഷികം ആഘോഷിക്കുവാൻ വേണ്ടി ചരിത്രം വ്യാജമായി നിർമ്മിച്ചിച്ച് പ്രചരിപ്പിക്കുന്നുണ്ട് ഈ ചരിത്രം അത്തരത്തിലുള്ളതല്ല.....

കറുകപ്പിള്ളി പള്ളിയില്‍ 43-ാമത് കല്ലിട്ടപെരുന്നാളിനും 51-ാമത് എട്ട് നോമ്പ് പെരുന്നാളിനും ബഹു.വികാരി റവ.ഫാ എല്‍ദോസ് ചെറ...
25/08/2026

കറുകപ്പിള്ളി പള്ളിയില്‍ 43-ാമത് കല്ലിട്ടപെരുന്നാളിനും 51-ാമത് എട്ട് നോമ്പ് പെരുന്നാളിനും ബഹു.വികാരി റവ.ഫാ എല്‍ദോസ് ചെറുവിള്ളില്‍ കൊടിയേറ്റി.

ആഗസ്റ്റ് 28,29 തിയതികളിലായി നടക്കുന്ന കല്ലിട്ട പെരുന്നാളിനും സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ നടക്കുന്ന എട്ട് നോമ്പ് പെരുന്നാളിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തി ആയി.പരി.സഭയില്‍ എട്ട്നോമ്പിന്‍റെ പ്രാധാന്യം ആരംഭിച്ച കാലയളവില്‍ തന്നെ കറുകപ്പിള്ളിയിലും എട്ട് നോമ്പ് പെരുന്നാള്‍ വിപുലമായി ആചരിച്ച് പോന്നിരുന്നു.

കട്ടിലപൂവ്വം സെന്റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയുടെ മർത്ത മറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ ചാരിറ്റി പ്രവർത്തനങ...
23/08/2026

കട്ടിലപൂവ്വം സെന്റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയുടെ മർത്ത മറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ ചാരിറ്റി പ്രവർത്തനങ്ങളുടെ ആവശ്യങ്ങൾക്കായി പായസമേള നടത്തപ്പെട്ടു

23/08/2026

സെന്റ് .ജോർജ് ഹോറേബ് യാക്കോബായ സുറിയാനി പള്ളിയിലെ മീഖായേൽ മോർ ദിവന്നാസിയോസ് യൂത്ത് അസോസിയേഷൻ കേരളം സർക്കാരിന്റെ ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ലോഗോ പ്രകാശനം ചെയ്തു.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നയിക്കുന്ന ‘ഓപ്പറേഷൻതൂഫാൻ’ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചും ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും സെന്റ് ജോർജ് ഹോറെബ് യാക്കോബായ സുറിയാനി പള്ളിയുടെ മീഖായേൽ മൂർ ദിവന്നാസിയോസ് യുവജനപ്രസ്ഥാനം പ്രവർത്തകർ ഒത്തുചേർന്നു.

പരിപാടിയിൽ പ്രസിഡന്റ് ജെയിംസ് ജോർജ് അച്ചൻ, ജിൻസി ജോയ്, അൽവിൻ പി. അജി ., ബിബിൻ കുര്യൻ, ലീനോ, പി. അലക്സ് എന്നിവർക്കൊപ്പം മറ്റ് യുവജനപ്രസ്ഥാന പ്രവർത്തകരും പങ്കെടുത്തു.ചടങ്ങിൽ അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് തിരുമേനിയുടെ സാന്നിധ്യവും ഉണ്ടായിരുന്നു.

സാമൂഹിക നന്മയും യുവജന പങ്കാളിത്തവും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് യൂത്ത് അസോസിയേഷൻ തുടർന്നും പിന്തുണ നൽകുമെന്ന് പ്രവർത്തകർ അറിയിച്ചു.

Address

Mulanthuruthy
682314

Website

Alerts

Be the first to know and let us send you an email when Jacobites Mulanthuruthy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share