19/08/2026
നമ്മുടെ ഇടവകാംഗമായ നെടുമ്പാല യൂണിറ്റിലെ തച്ചൻ മണിയാട്ട് ജോർജ് ചേട്ടൻ ഇന്ന് പ്രഭാതത്തിൽ കർത്താവിൽ നിദ്ര പ്രാപിച്ച വിവരം വ്യസനത്തോടെ അറിയിക്കട്ടെ. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ഇടവകയുടെ അനുശോചനവും പ്രാർത്ഥനയും നേരുകയും ചെയ്യുന്നു. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് 19/08/2026 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിക്കും.