11/08/2026
*മേലൂർ - പൂലാനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം*
*_കർക്കിടക വാവ് ബലിതർപ്പണം_*
*_2026 ആഗസ്റ്റ് 12 ബുധൻ_*
*_രാവിലെ 5.00 മുതൽ 9.30 വരെ_*
_നമ്മെ ഇന്നത്തെ അവസ്ഥയിലേക്ക് കൈപിടിച്ചുയർത്തിയ പൂർവ്വികരെ ഓർക്കുന്നതിനും, അവരുടെ ആത്മാ ശാന്തിക്കായി പ്രാർത്ഥിക്കുന്നതിനുമുള്ള പവിത്രമായ ദിനമാണ് കർക്കിടക വാവ്._
_'മാതാപിതാക്കൾ ദൈവത്തിന് തുല്യം' എന്ന് വിശ്വസിക്കുന്ന ഭാരതീയ സംസ്കാരത്തിൽ, പിതൃക്കളുടെ സ്മരണ നിലനിർത്തുന്നതും അവർക്കായി തർപ്പണം ചെയ്യുന്നതും പരമോന്നതമായ കടമയായിട്ടാണ് കണക്കാക്കുന്നത്._
_പഞ്ചമഹായജ്ഞങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് പിതൃയജ്ഞം. ജനിച്ചു വളർന്നു വലിയവരായ നമ്മൾ പൂർവ്വികരോട് കാട്ടേണ്ട ഏറ്റവും വലിയ നന്ദിയും ആദരവുമാണ് ബലിതർപ്പണത്തിലൂടെ നിറവേറ്റപ്പെടുന്നത്. നമ്മെ വേർപിരിഞ്ഞുപോയ പിതൃക്കളുടെ ആത്മാവിന് ശാന്തി ലഭിക്കുന്നതിനും, അവരുടെ അനുഗ്രഹത്താൽ നമ്മുടെ കുടുംബത്തിൽ ഐശ്വര്യവും സമാധാനവും ഉണ്ടാകുന്നതിനും വാവുബലി സഹായിക്കുന്നു._
_ഭൗതികമായ തിരക്കുകളിൽ മുഴുകുമ്പോൾ നമ്മുടെ വേരുകളെ ഓർമ്മിപ്പിക്കാനും, വരുംതലമുറയ്ക്ക് കൃതജ്ഞതയുടെയും ബഹുമാനത്തിന്റെയും പാഠങ്ങൾ പകർന്നുകൊടുക്കാനും ഈ പവിത്രദിനം നമ്മെ പ്രാപ്തരാക്കുന്നു._
*_ഈ പവിത്രമായ അവസരത്തിൽ, മേലൂർ - പൂലാനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രസന്നിധിയിൽ വെച്ച് നടക്കുന്ന ബലിതർപ്പണ ചടങ്ങുകളിൽ പങ്കാളികളായി പൂർവ്വികരുടെ ആത്മാ ശാന്തിക്കായി പ്രാർത്ഥിക്കുവാനും അവരുടെ അനുഗ്രഹം പ്രാപിക്കുവാനും ഏവരെയും സാദരം ക്ഷണിക്കുന്നു._*
🙏🕉️