St George Orthodox Church Kariyambadi Media Wing

St George Orthodox Church Kariyambadi  Media Wing ST GEORGE ORTHODOX CHURCH KARIYAMBADI MEDIA WING MALAKARA ORTHODOX CHURCH SULTHAN BATHERY DIOCESE ST GEORGE ORTHODOX CHURCH KARIYAMBADI

13/07/2021
മെത്രാൻ സ്ഥാനത്ത്  12വർഷം പൂർത്തീകരിക്കുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സുൽത്താൻബത്തേരി ഭദ്രാസനാധിപൻ അഭിവന്യ എബ്ര...
19/02/2021

മെത്രാൻ സ്ഥാനത്ത് 12വർഷം പൂർത്തീകരിക്കുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സുൽത്താൻബത്തേരി ഭദ്രാസനാധിപൻ അഭിവന്യ എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്തയ്ക്ക് കാര്യമ്പാടി ഇടവക മക്കളുടെ പ്രാർത്ഥനാ ആശംസകൾ

09/11/2020

കാര്യമ്പാടി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ 118- മത് ഓർമ്മപ്പെരുന്നാൾ
2020 നവംബർ 13, 14( വെള്ളി, ശനി)തീയതികളിൽ

കർത്താവിൽ പ്രിയരേ,
നമ്മുടെ പള്ളിയിലെ പ്രധാന പെരുന്നാളുകൾ ഒന്നായ പരിശുദ്ധ പരുമല തിരുമേനിയുടെ 118 -മത് ഓർമ്മ പെരുന്നാൾ 2020 നവംബർ 13, 14( വെള്ളി, ശനി)തീയതികളിൽ ആഘോഷിക്കുകയാണ്. കാര്യമ്പാടി പ്രദേശത്തുള്ള നാനാജാതി മതസ്ഥരായ എല്ലാവരുടെയും സഹകരണത്തിലും സാന്നിധ്യത്തിലും വലിയ ഉൽസവമായി നടത്തിവരാറുള്ള ഈ പെരുന്നാൾ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ആഘോഷങ്ങൾ ഒന്നും ഇല്ലാതെയും വലിയ ജനപങ്കാളിത്തം ഇല്ലാതെയും നടത്തുവാൻ നിർബന്ധിതരായിരിക്കുകയാണ്. എങ്കിലും പെരുന്നാൾ പ്രതീക്ഷണം ഒഴിച്ച് മറ്റെല്ലാം ആചാരാനുഷ്ഠാനങ്ങളും ശുശ്രൂഷകളും നടത്തപ്പെടുന്നതാണ്.
ഇപ്പോൾ പള്ളിയും പള്ളി പരിസരങ്ങള കണ്ടേൻ
മെന്റ് സോണിലാണ് ഉള്ളത്. 13,14 തീയതികളിൽ കണ്ടേൻ മെന്റ് സോൺ മാറുകയാണെങ്കിൽ 40 പേർക്ക് പള്ളിയിൽ വന്ന സംബന്ധിക്കുന്നതാണ്. ഇല്ലെങ്കിൽ അഞ്ച് പേർക്ക് മാത്രമേ അതിനുള്ളിൽ അവസരം ഉണ്ടായിരിക്കുകയുള്ളൂ. ആയതുകൊണ്ട് അന്നത്തെ സാഹചര്യം അനുസരിച്ച് സർക്കാറിന്റെ നിയന്ത്രണങ്ങളും അനുസരിച്ചു സഹകരിക്കണമെന്ന് ഓർമിപ്പിക്കുന്നു.എല്ലാവർക്കും പ്രാർത്ഥനാ അനുഗ്രഹങ്ങളും പെരുന്നാൾ ആശംസകളും നേരുകയും ചെയ്യുന്നു
എന്ന്,
ഫാ. ടിഎം കുര്യാക്കോസ്
( വികാരി)
സജി മൈലോത്ത്
( ട്രസ്റ്റി)

പ്രോഗ്രാം
----------------
13-11-2020 വെള്ളി
------------------------------
5.30pm- കൊടി ഉയർത്തൽ (ദേവാലയത്തിലും,കുരിശിങ്കൽ)
6.00pm -സന്ധ്യാനമസ്കാരം (കുരിശിങ്കൽ)
7.30 pm - ആശിർവാദം

14 -11-2020 ശനി
--------------------------
7.00am -പ്രഭാത നമസ്കാരം
8.00am -വിശുദ്ധ കുർബാന
9.30am- മധ്യസ്ഥ പ്രാർത്ഥന
10.00am -ആശിർവാദം
10. 15am - സെമിത്തേരിയിൽ ധൂപപ്രാർത്ഥന
11.00am- കൊടിയിറക്കൽ

NB :- പതിമൂന്നാം തീയതി വെള്ളിയാഴ്ച രാവിലെ മുതൽ നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും പേരുകൾ കൊടുക്കുന്നതിനും പെരുന്നാൾ വിഹിതം അടയ്ക്കുന്നതിനു ഓഫീസിൽ ഉണ്ടായിരിക്കുന്നതാണ്.
: ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾ പ്രത്യേകം ഏറ്റവും നടത്തുവാനായി അനേകം പേർ പ്രാർത്ഥനാപൂർവ്വം ഒരുങ്ങിയിട്ടുണ്ട് എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ അതിന് അവസരം ഇല്ലാത്തതുകൊണ്ട് അടുത്ത വർഷത്തെ പെരുന്നാൾ ഏറ്റു കഴിക്കുവാനുള്ള അവസരമായി വിനിയോഗിക്കണമെന്ന്
അഭ്യർത്ഥിക്കുന്നു
: നമ്മുടെ പെരുന്നാൾ ശുശ്രൂഷകൾ പള്ളിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. അതുകൊണ്ട് നമ്മുടെ എല്ലാ വിശ്വാസികളും പെരുന്നാൾ ശുശ്രൂഷ സമയത്ത് ഭവനത്തിൽ തന്നെ ചിലവഴിച്ച പ്രാർത്ഥനാപൂർവ്വം സഹകരിക്കണം എന്ന് ഓർമിപ്പിക്കുന്നു.
: കോ വിഡ് പ്രോട്ടോകോൾ അനുസരിച്ച് നിയന്ത്രണങ്ങൾ അനുസരിച്ച് കാര്യങ്ങൾ അനുഗ്രഹമായി നിർവ്വഹിക്കുവാൻ അഭ്യർത്ഥിക്കുന്നു
---------------------------

02/10/2020

*മലങ്കര ഓർത്തഡോക്സ് സഭ സംസ്ഥാനത്തെ പള്ളികളിൽ ഒരു മാസത്തേക്ക് ആരാധനയ്ക്കായി പങ്കെടുക്കേണ്ടവരുടെ എണ്ണം 5 ആയി പരിമിതപ്പെടുത്തി*

കേരള സംസ്ഥാനത്തെ കൊവിഡ് -19 വ്യാപനത്തിന്റെ തീവത കണക്കിലെടുത്തുകൊണ്ടും, കേരള സർക്കാരിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പരിഗണിച്ചും , സംസ്ഥാനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന മലങ്കര ഓർത്തഡോക്സ് സഭയുടെ ദേവാലയങ്ങളിൽ വിവാഹം , ശവസംസ്കാരം എന്നിവ ഒഴികെ ആരാധനകളിലും , കൂദാശകളിലും പങ്കെടുക്കുന്നവരുടെ എണ്ണം വൈദികനുൾപ്പെടെ 5 ആയി പരിമിതപ്പെടുത്തിയതായി സഭ വക്താവ് ഫാ.ജോൺസ് ഏബ്രഹാം കോനാട്ട് അറിയിച്ചു.

2020 ഒക്ടോബർ മാസം 31 -ാം തീയതിവരെ ഈ ക്രമീകരണം നിലനിൽക്കുന്നതാണ് . വിവാഹം , ശവസംസ്കാരം എന്നിവ കൊവിഡ് -19 മാനദണ്ഡങ്ങളും , സാമൂഹിക അകലവും പാലി ച്ചുകൊണ്ട് നടത്തുവാൻ ഇടവകകളുടെ ചുമതലക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് എന്ന് ഫാ.ജോൺസ് ഏബ്രഹാം അറിയിച്ചു.

Address

Kariyambadi
Meenangadi
673591

Website

Alerts

Be the first to know and let us send you an email when St George Orthodox Church Kariyambadi Media Wing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share