Gurunadhankavu Sri Ardhanareeswara Shethram Edappon

Gurunadhankavu Sri Ardhanareeswara Shethram Edappon കേരളത്തിലെ അപൂർവ്വം അർദ്ധനാരീശ്വര ക്ഷേത്രങ്ങളിൽ ഒന്ന് //ॐ// കേരളത്തിലെ അപൂർവ്വം അർദ്ധനാരീശ്വര ക്ഷേത്രങ്ങളിൽ ഒന്ന് //ॐ //

കരങ്ങളഞ്ചുള്ള ഗണേസ്വരന്നു ഞാന്‍കരിമ്പുതേന്‍ ശര്‍ക്കര നല്ല കാദളംകൊടുത്തിരപ്പന്‍ പലപോതുമാദരാല്‍മനക്കുരുന്നിനു തുണയ്ക്കു സന...
26/08/2024

കരങ്ങളഞ്ചുള്ള ഗണേസ്വരന്നു ഞാന്‍
കരിമ്പുതേന്‍ ശര്‍ക്കര നല്ല കാദളം
കൊടുത്തിരപ്പന്‍ പലപോതുമാദരാല്‍
മനക്കുരുന്നിനു തുണയ്ക്കു സന്തതം 🙏🕉️🙏

ഭക്തജനങ്ങളെ,
#വിനായക_ചതുർത്ഥി നാളിൽ ആണ്ട്തോറും ഭഗവാൻ്റെ തിരുനടയിൽ നടത്തപ്പെടുന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമം ഇത്തവണയും ക്ഷേത്രതന്ത്രി ബ്രഹമശ്രീ സി പി എസ് പരമേശ്വരൻ ഭട്ടതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുകയാണ്.
ഭഗവാൻ്റെ തിരുനടയിൽ നടത്തപ്പെടുന്ന ഈ പുണ്യകർമ്മത്തിൽ പാത്രിഭൂതരാകുവാൻ എല്ലാ ഭക്തജനങ്ങളെയും സ്വാഗതം ചെയ്തു കൊള്ളുന്നു.

25/05/2024
നാട് ഒന്നാകെ ഒരുങ്ങിയിരിക്കുന്നു....ശ്രീകൃഷ്ണ ഭഗവാൻ ഭാഗവത സ്വരൂപനായി തിരു അവതാരം ചെയ്യപ്പെടുന്ന ആ പുണ്യ ദിനത്തിനായി. ഒരു...
11/02/2024

നാട് ഒന്നാകെ ഒരുങ്ങിയിരിക്കുന്നു....
ശ്രീകൃഷ്ണ ഭഗവാൻ ഭാഗവത സ്വരൂപനായി തിരു അവതാരം ചെയ്യപ്പെടുന്ന ആ പുണ്യ ദിനത്തിനായി. ഒരു ദേശത്തിന്റെയാകെ തമസ്സകറ്റി സൂര്യപ്രഭപോൽ ജ്വലിച്ചു നിൽക്കുന്ന വിളിച്ചാൽ വിളിപ്പുറത്തത്തുന്ന അഭൗമ തേജസ്സായി ഭക്തസഹസ്രങ്ങളുടെ ഹൃദയത്തിൽ കുടികൊള്ളുന്ന അർദ്ധനാരീശ്വര ഭഗവാൻ്റെ തിരുനടയിലേക്ക് എല്ലാ സജ്ജനങ്ങൾക്കും സ്വാഗതം...🙏🙏🙏🙏

13/01/2024

#സ്വാമിയേ_ശരണമയ്യപ്പാ..
പന്തള രാജകുമാരൻ പൊന്നുതമ്പുരാന്റെ തിരുവാഭരണ ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുത്തൻ മേടയിൽ ഒരുക്കിയിരിക്കുന്ന
ഒരുക്കിയിരിക്കുന്ന പൂ പന്തൽലിൽ നിന്നും പുറപ്പെടുന്നതാണ് ഇവിടെ തിരുവാഭരണ പേടകങ്ങൾ തുറന്നു ദർശനം ഉണ്ടായിരിക്കുന്നതല്ല. കുളനട ഭഗവതി ക്ഷേത്രത്തിൽ പേടക്കങ്ങൾ തുറന്ന ദർശനം ഉണ്ടായിരിക്കുന്നതാണ്..

#സ്വാമി_ശരണം...🙏🙏🙏

 #ഗുരുനാഥൻകാവിലെ_തിരുനടതന്നിൽ #കരുണാമയനായിവാഴുന്ന_മൂർത്തേ...🙏🔱🙏ഭഗവാൻറെ തിരുനടയിൽ ഭാഗവത സ്വരൂപിയായി ഭഗവാൻ തിരു അവതാരം ചെയ...
11/01/2024

#ഗുരുനാഥൻകാവിലെ_തിരുനടതന്നിൽ
#കരുണാമയനായിവാഴുന്ന_മൂർത്തേ...🙏🔱🙏

ഭഗവാൻറെ തിരുനടയിൽ ഭാഗവത സ്വരൂപിയായി ഭഗവാൻ തിരു അവതാരം ചെയ്യപ്പെടുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം 2024 ഫെബ്രുവരി 12 മുതൽ 18വരെ തിരുനടയിൽ നടത്തപ്പെടുന്ന പുണ്യകർമ്മത്തിൽ പങ്കെടുത്തു ഭഗവാൻ്റെ അനുഗ്രഹങ്ങൾക്ക് പാത്രിഭൂതരാകുവാൻ ഏവരെയും സ്വാഗതം ചെയ്തു കൊള്ളുന്നു...

 #ഓം_നമഃശിവായ 🙏ഭഗവാന്റെ തിരുനടയിൽ ശ്രീകൃഷ്ണ ഭഗവാൻ ഭാഗവത സ്വരൂപിയായി തിരു അവതാരം ചെയ്യപ്പെടുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞ...
07/01/2024

#ഓം_നമഃശിവായ 🙏

ഭഗവാന്റെ തിരുനടയിൽ ശ്രീകൃഷ്ണ ഭഗവാൻ ഭാഗവത സ്വരൂപിയായി തിരു അവതാരം ചെയ്യപ്പെടുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും ഭഗവാന്റെ തിരു ഉത്സവമായ പുണർതം തിരുന്നാൾ മഹോത്സവവും ഭക്ത്യാദരപൂർവ്വം നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാം ഭക്തജനങ്ങളെയും അർദ്ധനാരീശ്വര നാമത്തിൽ അറിയിച്ചു കൊള്ളുന്നു..

ധനുമാസ തിരുവാതിര; വ്രതം, ജപം, ആചാരം, അറിയേണ്ടതെല്ലാം......മഞ്ഞിൻ പുതപ്പിട്ട ധനു വണഞ്ഞല്ലോ ഭഗവാന്റെ തിരുനാളാം തിരുവാതിരയാ...
27/12/2023

ധനുമാസ തിരുവാതിര; വ്രതം, ജപം, ആചാരം, അറിയേണ്ടതെല്ലാം......

മഞ്ഞിൻ പുതപ്പിട്ട ധനു വണഞ്ഞല്ലോ ഭഗവാന്റെ തിരുനാളാം തിരുവാതിരയായി ആതിര പൂനുളളി ചൂടിടേണം ഈണത്തിൽ താളത്തിൽ മങ്കമാർ ആടേണം അലിവോടെയരുളേണം മുക്തിയും, സൗഖ്യവും ധന്യമായ് തീർക്കേണമീ ജന്മവും ഭഗവാനേ….......

ധനുമാസമായി. ഭഗവാൻ പരമശിവന്റെ തിരുനാളായ തിരുവാതിര ആഗതമായി, ഉത്തമ മംഗല്യ സിദ്ധിക്കായി മങ്കമാർ ധനുമാസത്തിലെ തിരുവാതിര വ്രതം നോറ്റ്, പാർവ്വതീപരമേശ്വരൻമാരുടെ അനുഗ്രഹം നേടുന്നു എന്ന് സങ്കൽപ്പം. ഭഗവാൻ ശിവന്റെ ജന്മനക്ഷത്രമായ തിരുവാതിര നാളിലാണ് ശിവപാർവ്വതീ വിവാഹ ദിവസമായും, ഈ ദിവസം കാമദേവന് ഭഗവാൻ പുനർജന്മം നൽകി എന്നും പുരാണങ്ങളിൽ പരാമർശിക്കുന്നു.

ശ്രീപാർവ്വതീദേവി തുടക്കം കുറിച്ച തിരുവാതിരവ്രതം, കന്യകമാർ അനുരൂപനായ വരനെ ലഭിക്കുന്നതിനും, മംഗല്യവതികളായ മങ്കമാർ കുടുംബ ഐശ്വര്യത്തിനും, ദീർഘമാംഗല്യത്തിനുമായി അനുഷ്ഠിച്ചു വരുന്നു....

തിരുവാതിര ഐതിഹ്യം.

ദക്ഷയാഗത്തിൽ ക്ഷണിക്കാതെ പോയ സതീദേവിയെ ദക്ഷൻ അപമാനിച്ചു. ഇതിൽ മനംനൊന്ത സതീദേവി ദേഹത്യാഗം ചെയ്തു. ഈ വിവരമറിഞ്ഞ ഭഗവാൻ പരമേശ്വരൻ ദക്ഷനെ വധിക്കുകയും ചെയ്തു. പിന്നീട് പരമശിവൻ ഹിമാലയത്തിൽ പോയി നീണ്ട തപസ്സനുഷ്ഠിച്ചു..

സതീദേവി പാർവ്വതിയായി
പുനർജനിച്ച് ശ്രീപരമേശ്വരനെ തന്നെ ഭർത്താവായി ലഭിക്കാൻ പിതാവിന്റെ അനുഗ്രഹത്തോടു കൂടി മഹാദേവനെ പൂജിക്കാനും തപസ്സ് ചെയ്യാനും തുടങ്ങി. ഈ സമയത്താണ് താരകാസുരന്റെ ഉപദ്രവത്തിൽ നിന്നും ദേവന്മാരെ രക്ഷിക്കാൻ ശിവപുത്രന് മാത്രമേ സാധിക്കൂ എന്നതിനാൽ ദേവന്മാർ കാമദേവനോട്
ശിവനേയും പാർവ്വതീദേവിയേയും ഒന്നിപ്പിക്കാൻ അഭ്യർത്ഥിച്ചത്.

ദേവന്മാരുടെ അഭ്യർത്ഥന മാനിച്ച് തപസ്സനുഷ്ഠിക്കുകയായിരുന്ന പരമശിവന് നേരെ കാമദേവൻ പുഷ്പബാണം അയച്ചു. ഇതോടെ ശിവന്റെ യോഗനിദ്രക്ക് തടസ്സം വന്നു. അതിനു കാരണക്കാരനായ കാമദേവനെ പരമശിവൻ മൂന്നാം തൃക്കണ്ണ് തുറന്ന് കോപാഗ്നിയിൽ ദഹിപ്പിച്ചു. ഭർത്താവിന്റെ വിയോഗത്താൽ ദുഃഖിതയായ കാമദേവന്റെ പത്നി രതീദേവി ഊണും ഉറക്കവുമില്ലാതെ വിലപിക്കുകയും ശ്രീപാർവ്വതീ ദേവിയോട് സങ്കടമുണർത്തിക്കുകയും ചെയ്തു.

രതീദേവിയുടെ വിലാപത്തിൽ ദു:ഖിതയായ പാർവ്വതീ ദേവിയും ജലപാനങ്ങളുപേക്ഷിച്ച് പരമശിവനെ പ്രാർത്ഥിക്കാൻ തുടങ്ങി. എല്ലാവരുടേയും പ്രാർത്ഥനയിലും വ്രതാനുഷ്ഠാനങ്ങളിലും സംപ്രീതനായ പരമശിവൻ കാമദേവനെ പുനർജീവിപ്പിച്ചു. തുടർന്ന് അദ്ദേഹം പാർവ്വതീ ദേവിയിൽ അനുരക്തനാവുകയും ദേവിയെ പത്നിയായി സ്വീകരിക്കുകയും ചെയ്തു.......

വിവാഹത്തിൽ പാർവ്വതീ ദേവി ആനന്ദിച്ചതിന്റെ ഓർമക്കായാണ് മകീര്യവും തിരുവാതിരയും ചേർന്ന നാളിൽ തിരുവാതിര വ്രതം ആഘോഷിക്കുന്നത് എന്നാണ് ഐതിഹ്യം. തിരുവാതിരനാളിലെ വ്രതം ഇഷ്ട വിവാഹത്തിനും, ഉത്തമ ദാമ്പത്യത്തിനുമായാണ് ആചരിക്കുന്നത്.......

തിരുവാതിര എട്ടങ്ങാടി.

തിരുവാതിര നോയമ്പിൽ അരിയാഹാരം ഉപയോഗിക്കാൻ പാടില്ല. ചേന, ചേമ്പ്, കൂർക്ക, നനകിഴങ്ങ്, ചെറുചേമ്പ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, നേന്ത്രക്കായ എന്നിവ കനലിൽ ചുട്ട് പ്രത്യേകമായി തയ്യാറാക്കുന്ന നിവേദ്യ പ്രസാദം അന്നേ ദിവസം കഴിക്കണം. . ഈ നിവേദ്യമാണ് എട്ടങ്ങാടി എന്നാണ് പറയുന്നത്. മകയിരം നക്ഷത്ര ദിവസം സന്ധ്യാ സമയം വരുന്ന സമയത്താണ് എട്ടങ്ങാടി നിവേദിക്കേണ്ടത്. ഗണപതി, പാർവ്വതി, പരമശിവൻ എന്നീ ദേവതകൾക്ക് എട്ടങ്ങാടി നിവേദിക്കണം. , ഗോതമ്പ്, കുവ കുറുക്കിയത് മുതലായവയൊക്കെ കഴിക്കാവുന്നതാണ്. നേന്ത്രക്കായയും കിഴങ്ങുകളും, വൻപയറുമെല്ലാം ചേർത്ത് തയ്യാറാക്കുന്ന തിരുവാതിര പുഴുക്കും വിശേഷമാണ്.......

തിരുവാതിര വ്രതം അനുഷ്ഠിക്കുന്ന വിവാഹിതരായ സ്ത്രീകൾ “ഓം ശിവശക്തൈക്യ രൂപിണ്യൈ നമഃ” എന്ന മന്ത്രം നൂറ്റിയെട്ട് തവണ ജപിക്കുന്നത് ദാമ്പത്യ ക്ലേശങ്ങൾ അകലാനും ഒരുമയ്‌ക്കും കുടുംബ ഭദ്രതക്കും നല്ലതാണ്.......

വിവാഹിതരല്ലാത്ത സ്ത്രീകളും പെൺകുട്ടികളും ” ഓം സോമായ നമഃ” എന്ന മന്ത്രം നൂറ്റിയെട്ടു തവണ തിരുവാതിര വ്രതത്തിൽ ജപിക്കുന്നത് ഇഷ്ട ഭർതൃപ്രാപ്തിക്ക് ഉത്തമമാണ്.......

അവിവാഹിതരായ പുരുഷന്മാർ “ഓം ഉമാമഹേശ്വരായ നമഃ” എന്ന മന്ത്രം നൂറ്റിയെട്ട് തവണ ജപിക്കുന്നത് വളരെ ഉത്തമമാണ്. പഞ്ചാക്ഷരീ മന്ത്രം, ശിവ സഹസ്രനാമം, ശിവപുരാണം, ഉമാമഹേശ്വര സ്തോത്രം മുതലായവ തിരുവാതിര വ്രതം അനുഷ്ഠിക്കുന്നവർ പാരായണം ചെയ്യുന്നത് ഏറെ ഗുണകരമാണ്.......

പാതിരാപ്പൂചൂടൽചടങ്ങ്

തിരുവാതിര നക്ഷത്രം രാത്രിയിൽ വരുന്ന ദിവസമാണ് ഉറക്കമിളക്കേണ്ടത്. തിരുവാതിര വ്രതത്തിൽ ഏറെ വിശേഷപ്പെട്ട ഒന്നാണ് പാതിരാപ്പൂ ചൂടൽ ചടങ്ങ്. ദശപുഷ്പങ്ങൾ തലയിൽ ചൂടുന്ന ചടങ്ങാണിത്. പാതിരാപ്പൂ ചൂടുന്ന ചടങ്ങിൽ ഓരോ പുഷ്പങ്ങളായെടുത്ത് അവയുടെ
ദേവതകളെ പ്രാർത്ഥിച്ചുകൊണ്ടും സ്മരിച്ചു കൊണ്ടും പൂ ചൂടാം ഓരോ പുഷ്പം ചൂടുന്നതിനും ഓരോ ഫലങ്ങൾ ആണ്‌.......

ഈ വർഷത്തെ എട്ടങ്ങാടി - തിരുവാതിര ആചരിക്കുന്നത് ഡിസംബർ 26 ( ധനു 10 ) ചൊവ്വാഴ്‌ച്ചയാണ്. അന്നേ ദിവസം സന്ധ്യക്ക് എട്ടങ്ങാടി നിവേദ്യവും തുടർന്ന് തിരുവാതിരയും, പാതിരാപ്പൂചൂടലും നടത്തുന്നു. 26-ാംതീയതി (ധനു 10) ചൊവ്വാഴ്‌ച്ച എട്ടങ്ങാടി നേദ്യം കഴിക്കുന്നതു മുതൽ
27 ബുധനാഴ്‌ച്ച വരെ തിരുവാതിര വ്രതം അനുഷ്ഠിക്കാവുന്നതാണ്.ഡിസംബർ 27 ന് തിരുവാതിര 41 നാഴിക 41 വിനാഴികയാണുള്ളത്. അതുകൊണ്ട് പിറന്നാളായി തിരുവാതിര നക്ഷത്രം വരുന്നത് ഡിസംബർ 27 (ധനു 11 ) ബുധനാഴ്ച ആണ്.......
ഓം ശിവശക്തി ഐക്യരൂപിണ്യൈ നമ:

ഓം ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്ത മം ശിവമാർഗ്ഗ പ്രണേതാരം പ്രണതോസ്മി സദാശിവം...

🕉️ലോകാ സമസ്താ സുഖിനോ ഭവന്തു🕉️

♥️♥️♥️വസു ധൈവ കുടുംബകം♥️♥️♥️

ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏
20/12/2023

ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏

19/12/2023

ഭക്തി സാന്ദ്രമായ ഈ സന്ധ്യ നേരത്ത് മുരുകൻ്റെ
മനോഹരമായ കീർത്തനം പാടുന്നത് കേൾക്കാം...🙏

19/12/2023

ചെറിയനാട് നാടിനെന്നും വേൽമുരുകൻ

േ_ഹര_ഹര....

Address

Gurunadhan Kavu Sri Ardhanareeswara Temple, Para-Edappon Road
Mavelikara
690558

Opening Hours

Monday 5:30am - 7:15pm
Tuesday 5:30pm - 7:15pm
Wednesday 5:30pm - 7:15pm
Thursday 5:30pm - 7:15pm
Friday 5:30pm - 7:15pm
Saturday 5:30pm - 7:15pm
Sunday 5:30pm - 7:15pm

Alerts

Be the first to know and let us send you an email when Gurunadhankavu Sri Ardhanareeswara Shethram Edappon posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Gurunadhankavu Sri Ardhanareeswara Shethram Edappon:

Share

Category