29/11/2025
*തട്ടാരമ്പലം സരസ്വതീ സ്തുതി*
തട്ടാരമ്പലം വാഴും, വാണീദേവി,
അറിവിൻ നിറദീപമേ സരസ്വതീ.
കൈകൂപ്പി വണങ്ങുന്നു, മനമുരുകി ഞങ്ങൾ,
നാവിലിൻ വെളിച്ചമായി, വാഴേണമേ.
കലയുടെ തളിരിട്ട തട്ടാരമ്പലത്തിലമ്മേ.
കുങ്കുമ പ്രസാദമായി, പുഞ്ചിരി തൂകി,
ഭക്തർക്ക് അഭയമായ്, കാത്തീടുന്നു.
വെൺ താമരപ്പൂവിൽ, വാഴുന്ന ദേവീ,
വീണ മീട്ടിടും കൈകൾ, സൗന്ദര്യമയം.
പുസ്തകമേന്തിയ കൈ, ജ്ഞാനത്തിൻ രൂപം,
വിദ്യതൻ വരം നൽകി, അനുഗ്രഹിക്കൂ.
അക്ഷര പൂക്കളാൽ, അർച്ചന ചെയ്യാം,
മനസ്സിൻ മലിനതകൾ, മായ്ച്ചിടേണം.
പുതുലക്ഷ്യം നേടുവാൻ, ശക്തിയേകൂ,
കഷ്ടപ്പാടുകളിൽ, കൂടെ നിൽക്കൂ.
പാട്ടിലും, നൃത്തത്തിലും, വരമരുളീടും,
പരീക്ഷാകാലത്തും, കൂട്ടിനായ് വരും.
തട്ടാരമ്പലമെന്നാൽ, വിദ്യതൻ മന്ത്രം,
ശരണം സരസ്വതീ, ജയ ജയ ദേവീ, ഓം സരസ്വത്യൈ നമ:
ജ്ഞാനരൂപിണി ദേവീ ശരണം.