07/05/2020
#സ്വാമിയേ_ശരണമയ്യപ്പാ...
കുന്നം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച്, #ഹരിശങ്കർ_ഹരിപ്പാട് (വയലിൻ), #റിജോ_ജോഷ്വാ (കീബോർഡ്) എന്നിവർ ചേർന്ന് #ലൈവ്_ഇൻസ്ട്രുമെന്റൽ_മ്യൂസിക്_ഷോ ഞായറാഴ്ച്ച രാത്രി 7 മണിമുതൽ കുന്നം ശ്രീധർമ്മശാസ്താ ക്ഷേത്രം ഫേസ്ബുക്ക് പേജിൽ ലൈവ് ആയി അവതരിപ്പിക്കുന്നു....
ലോകം മുഴുവൻ വ്യാപിച്ച കോവിഡ്19 എന്ന മഹാമാരിയിൽ നിന്ന് നാം സുരക്ഷിതരായി ഇരിക്കേണ്ട സാഹചര്യത്തിൽ നമ്മുടെ ദേശദേവന്റെ തിരുവുത്സവം മുടക്കം വരാതെ, സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടു നടന്നു വരുന്നു..
ഈ തിരുവുത്സവ വേളയിൽ നമ്മുടെ ഈ ഫേസ്ബുക്ക് പേജിൽ, ക്ലാസിക്, സെമിക്ലാസിക്, ഭക്തിഗാനങ്ങൾ എന്നിവ ഉൾപ്പെടുത്തി ശ്രീ. ഹരിശങ്കർ (വയലിൻ), ശ്രീ. റിജോ ജോഷ്വാ (കീബോർഡ് )എന്നിവർ ചേർന്ന് തത്സമയം നമ്മുടെ മുന്നിൽ വരുന്നു...
എല്ലാവരും സുരക്ഷിതരായി ഇരുന്നുകൊണ്ട് ഈ പരിപാടി ആസ്വദിക്കുക..
#സ്വാമിയേ_ശരണമയ്യപ്പാ.....🙏🙏🙏