Mar Baselious OCYM Vazhuvady

Mar Baselious OCYM Vazhuvady The church has got the Holy relic of His Holiness Baselios Geevarghese II, Third Catholicos of the E

വഴുവാടി പള്ളി പെരുന്നാൾ ✝️സന്ധ്യാ നമസ്കാരം | പെരുന്നാൾ റാസ 🕯️📍 മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളി, വഴുവാടി🗓️ 2026 ജനുവരി 1 ...
01/01/2026

വഴുവാടി പള്ളി പെരുന്നാൾ ✝️
സന്ധ്യാ നമസ്കാരം | പെരുന്നാൾ റാസ 🕯️

📍 മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളി, വഴുവാടി

🗓️ 2026 ജനുവരി 1 (വ്യാഴം)
⏰ വൈകിട്ട് 06:00 മുതൽ

🎥 Live Streaming
🔗 Watch Live on YouTube : https://youtube.com/live/FxjbqXn75dE
🔗 Watch Live on Facebook : https://www.facebook.com/DivanasiosMedia

Divanasios Media 🎬
The Leading Media Network of the Indian Orthodox Community ✨✝️

വഴുവാടി പള്ളി പെരുന്നാൾ | Evening Prayer, Perunnal Rasa | Mar baselios Orthodox Church , Vazhuvadi - LIVELive Broadcast : Divanasios Media #ദീവന്നാസിയോസ് F...

18/12/2025
12/09/2025

🙏🏻പൗരോഹിത്യ ശുശ്രൂഷയിൽ ശ്രേഷ്ടമായ 11 വർഷം പൂർത്തീകരിക്കുന്ന ഇടവക വികാരിയും യുവജനപ്രസ്ഥാനം യൂണിറ്റ് പ്രസിഡന്റുമായ പ്രിയപ്പെട്ട തോമസ് രാജു അച്ചന്
പ്രാർത്ഥനാശംസകൾ
മാർ ബസേലിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം, വഴുവാടി💐

*ആഗ്രഹങ്ങൾ ബാക്കി ആക്കി... സ്വപ്നങ്ങൾ ബാക്കി നിർത്തി...**പ്രിയപ്പെട്ടവർ യാത്രയായി..*💐*ആദരാഞ്ജലികൾ*🌹©MBOCYM MEDIAWING
30/07/2024

*ആഗ്രഹങ്ങൾ ബാക്കി ആക്കി... സ്വപ്നങ്ങൾ ബാക്കി നിർത്തി...*
*പ്രിയപ്പെട്ടവർ യാത്രയായി..*💐
*ആദരാഞ്ജലികൾ*🌹

©MBOCYM MEDIAWING

Aboon d’ Bashmayo (Facebook)എലിയാ ദീർഘദർശിഇസ്രായേലിന്റെ ചരിത്രത്തിലെ ഒരു നിർണ്ണായ കാലഘട്ടത്തിൽ ദൈവജനത്തെ പാഷണ്ഡതയിൽ നിന്...
20/07/2024

Aboon d’ Bashmayo (Facebook)

എലിയാ ദീർഘദർശി

ഇസ്രായേലിന്റെ ചരിത്രത്തിലെ ഒരു നിർണ്ണായ കാലഘട്ടത്തിൽ ദൈവജനത്തെ പാഷണ്ഡതയിൽ നിന്ന് വീണ്ടെടുത്ത് യഹോവയോടുള്ള വിശ്വസ്തതയിൽ ഉറപ്പിച്ചു നിർത്തുവാൻ ദൈവികായുധമായി പരിണമിച്ച ശ്രേഷ്ഠൻ ആയിരുന്നു മാർ ഏലിയാ. ഏലിയ എന്ന എബ്രായപദത്തിന്റെ അർത്ഥം യഹോവ ദൈവമാകുന്നു എന്നാണ്. ഏലിയ ദീർഘദർശി രോമം കൊണ്ടുള്ള വസ്ത്രം ധരിച്ചവനും, കാഴ്ചയിൽ അപരിഷ്കൃതനുമായിരുന്നു എന്ന് ബൈബിൽ ചരിത്രങ്ങൾ വ്യക്തമാക്കുന്നു. വിശുദ്ധ വേദപുസ്തകത്തിൽ ഏലിയാവിന്റെ ചരിത്രം 1 രാജാക്കന്മാർ ,17:1:19 , 21:1:29 മുടങ്ങിൽ അദ്ധ്യായങ്ങളിൽ രാജാക്കന്മാർ വിവരിച്ചിരിക്കുന്നു.ബാലിന് എതിരെ പ്രവചിച്ചതുകൊണ്ട് ഏലിയാമിനെ നശിപ്പിക്കുവാൻ ഇസബൽ തീരുമാനിച്ചു എന്നും വിശുദ്ധ വേദപുസ്തക്കും വ്യക്തമാക്കുന്നു..

ഗിലയാദുപ്രദേശത്തു തിശ്ബി എന്ന ഗ്രാമത്തിൽ ഏലിയ പ്രവാചകൻ ഭൂജാതനായി. ഏലിയായുടെ മാതാപിതാക്കളെപറ്റി യാതൊരു വിവരവും വി. വേദഗ്രന്ഥത്തിൽ നിന്നോ മറ്റു ചരിത്ര രേഖകളിൽ നിന്നൊ ലഭിക്കുന്നില്ല. യിസ്രായേൽ രാജാവായ ആഹാബിനെയും അഗസ്വാവിന്റെയും കാലത്ത് പ്രവചനം പ്രവചിച്ച പ്രവാചകനാണ് മാർ ഏലിയാ. ബി.സി 875 മുതൽ 851 വരെ എന്ന് ഇത് കണക്കാക്കുന്നു. പ്രവചനം ആരംഭിക്കുന്നതിനു മുൻപുള്ള മാർ ഏലീയായുടെ ചരിത്രത്തെ പറ്റിയോ ജീവികത്തെ പറ്റിയോ വിശുദ്ധ വേദപുസ്തകത്തിൽ പറഞ്ഞു കാണുന്നില്ല. ആഹാബ് രാജാവ് തന്റെ ഭാര്യയായ ഫൊയ്നിക്യക്കാരത്തി ഈസബേലിന്റെ ഹിതാനുവർത്തിയായി.യിസ്രായേലിൽ ബാൽ ആരാധന ആരംഭിച്ചപ്പോൾ അതിനെതിരായി ഏലിയാവ് പ്രവചനം നടത്തി എന്നും വിശുദ്ധ വേദപുസ്തകം വ്യക്തമാക്കുന്നു.

ആഹാബിന്റെ ഭാര്യയായ ഇസബേൽ സീദോനിലെ ചക്രവർത്തിയായ ഏത്ത് ബാലിന്റെ മകളായിരുന്നു. അവളുടെ ദുർ സ്വാധീനത്താൽ പുറജാതിക്കാരുടെ ദേവനായ ബാലിന്റെ ആരാധനാ ദേശത്ത് വ്യാപിച്ചു കൊണ്ടിരുന്നു. ബാലിന് അവൾ ക്ഷേത്രങ്ങളും പൂജാഗിരികളും ദേശത്തെല്ലാം സ്ഥാപിക്കുകയും ചെയ്തു. തീഷ്ണതയുള്ളവനും യഹോവ ഭക്തനായ ഏലിയാവ് ഈ ദൃശപ്രവർത്തനത്തെ വളരെ ശക്തിയായി എതിർക്കുകയുംചോദ്യം ചെയ്യുകയും,യിസ്രായേൽ ജനത്തെ യാഹോവയിങ്കലേക്ക് തിരിക്കുവാൻ അക്ഷീണ യത്നം തുടരുകയും ചെയ്തു. കർമ്മേലിലെ പരീക്ഷണത്തിൽ, ആകാശത്തിൽ നിന്ന് തീയിറക്കി യാഗം ദഹിപ്പിച്ചതിനാൽ ഏലിയാവിനു അഗ്നിയുടെ പ്രവാചകൻ എന്നു പേര് ലഭിച്ചു.

തന്‍റെ ജീവിതം കൊണ്ട് ദൈവത്തില്‍ ആശ്രയിച്ചു അത്ഭുതങ്ങളെ ചെയ്യുവാന്‍ ഏലിയാവിന് സാധിച്ചിരുന്നു. ഏലിയാവിന്റെ ജീവിതത്തിൽ അതിന് വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. ഏലിയാവിനു ഒരു ദൈവീക വ്യക്തിത്വം ഉണ്ടായിരുന്നു. ഏലിയാവിന് ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധം ഉണ്ടായിരുന്നു. ദൈവത്തെ അല്പംപോലും സംശയിക്കാത്ത ഒരു നിർമ്മല ഹൃദയം ഏലിയാ ദീർഘദർശിക്ക് ഉണ്ടായിരുന്നു. ദൈവം എന്ത് പറഞ്ഞാലും അനുസരിക്കുന്ന ഒരു മനോഭാവ ബോധം ഏലിയാ പുലർത്തിയിരുന്നു. കെരീത്തിനരികെ മലങ്കാക്കളിൽ നിന്ന് ഭക്ഷണം സ്വീകരിച്ചു പ്രർത്ഥനാ ജീവിതത്തിലുടെ മാർ ഏലിയാവ് ദൈവത്തെ മുറുകെ പിടിച്ചിരുന്നു.

പഴയ നിയമത്തിലെ രാജാക്കൻമാരുടെ പുസ്തകത്തിൽ ഏലിയാവ് ചെയ്ത എട്ട് ഗ്രധാന അത്ഭുതങ്ങളെ കുറിച്ച് പറഞ്ഞിരിക്കുന്നു.

1. സ്വര്‍ഗ്ഗത്തെ അടക്കുകയും മൂന്നര വര്‍ഷത്തേക്ക് മഴ പെയ്യിച്ചില്ലാ.
1 രാജാക്കൻമാർ 17:1
2.വിധവയായ സ്ത്രീയുടെ എണ്ണയും ധാന്യവും വര്‍ദ്ധിപ്പിച്ചു. 1 രാജാക്കൻമാർ 17:2
3 വിധവയുടെ മകനെ മരണത്തില്‍ നിന്ന് ജീവനിലേക്കു തിരികെകൊണ്ടുവന്നു.1രാജാക്കൻമാർ 17:22,
4. സ്വര്‍ഗ്ഗത്തില്‍ നിന്നും തീ ഇറക്കി യാഗപീഠത്തെ ദഹിപ്പിച്ചു തോട്ടിലെ വെള്ളം വറ്റിച്ചു കളഞ്ഞു.1 രാജാക്കൻമാർ 18:38
5. ദൈവത്തോട് പ്രാർത്ഥിച്ച് മഴ പെയ്യിച്ചു. 1രാജാക്കൻമാർ 18:45
6.അമ്പതു പടയാളികളുടെമേല്‍ അഗ്നി ഇറങ്ങി.2 രാജാക്കൻമാർ 1:10
7.പെട്ടെന്ന് ദൈവത്തിന്‍റെ തീ ആകാശത്ത് നിന്ന് ഇറക്കി അൽപത് പടയാളികളെ ദഹിപ്പിച്ചു കളഞ്ഞു. 2 രാജാക്കൻമാർ 1:12
8.ജോര്‍ദാന്‍ നദിയെ പിളര്‍ന്നു
2 രാജാക്കൻമാർ 2:8

ഏലിയാവിന് സ്വർഗ്ഗാരോഹണം ചെയ്തു എന്നു വിശ്വസിക്കപ്പെടുന്നു. ഏലിയാ ദീർഘദർശി തന്റെ പിൻഗാമിയായ ഏലീശയെ അഭിഷേകം ചെയ്തശേഷം ഇരുവരുംകൂടി മറ്റു ശിഷ്യഗണങ്ങളെ സന്ദർശിച്ചു. അനന്തരം യോർദ്ദാൻ നദിയുടെ തീരത്തുവന്ന് പുതപ്പ് മടക്കി ഏലിയാവ് വെള്ളത്തെ അടിച്ചു. വെള്ളം രണ്ടായി വേർപിരിഞ്ഞു. പ്രവാചകശിഷ്യന്മാർ അൻപത് പേർ ഇക്കരയ്ക്കു നോക്കി നിൽക്കുമ്പോൾ ഏലിയാവും ഏലീശയും നദിയുടെ കിഴക്കേക്കരയ്ക്കുപോയി. ഏലിശയ്ക്കു എന്ത്‌ അനുഗ്രഹമാണ് വേണ്ടതെന്നു ഏലിയാവ് ചോദിച്ചപ്പോൾ;അങ്ങയുടെ ആത്മാവിൽ ഇരട്ടിപങ്കു വേണമെന്നു എലീശാ മറുപടിയായി ഉത്തരം നൽകി. ഏലിയാവ് സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നത് നേരിൽ കാണുവാൻ കഴിഞ്ഞാൽ അങ്ങനെ ഉണ്ടാകുമെന്നു പറഞ്ഞു. ഉടനെ അഗ്നിരഥവും അഗ്നി അശ്വങ്ങളും വന്ന് അവരെ തമ്മിൽ വേർപിരിച്ചു. ഏലിയാവ് ഒരു ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്കു കയറി. ഏലിശ അതുകണ്ട് "എൻറെ പിതാവെ, എൻറെ പിതാവെ, യിസ്രായേലിന്റെ തേരും തേരാളികളുമെന്ന് " ഉറക്കെ നിലവിളിച്ചു. ഏലിയാവിന്മേൽ നിന്നു വീണ പുതപ്പെടുത്ത് ഏലീശ

His Holiness Moran Mar Baselios Marthoma Paulose II(8th Catholicos of the East in Malankara & 21st Malankara Metropolita...
11/07/2024

His Holiness Moran Mar Baselios Marthoma Paulose II
(8th Catholicos of the East in Malankara & 21st Malankara Metropolitan)

പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ

തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്ത് പഴഞ്ഞിക്കടുത്തുള്ള മങ്ങാട് കൊള്ളന്നൂർ കെ.എ. ഐപ്പിന്റെയും കുഞ്ഞീറ്റയുടെയും രണ്ടാമത്തെ മകനായി 1946 ആഗസ്ത് 30 ന് ജനിച്ചു. ആദ്യനാമം കെ.ഐ. പോൾ എന്നായിരുന്നു.

പഴഞ്ഞി ഗവ.ഹൈസ്‌കൂളിൽ സെക്കൻഡറി സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് ഫിസിക്സിൽ ബി.എസ്.സി. ബിരുദവും കോട്ടയം സി.എം.എസ് കോളേജിൽ നിന്ന് സാമൂഹിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി.

കോട്ടയം ഓർത്തഡോക്സ് വൈദിക സെമിനാരിയിലും സെറാംപൂർ സർവ്വകലാശാലയിലുമായി വൈദിക പഠനം പൂർത്തിയാക്കിയ അദ്ദേഹം 1972-ൽ ശെമ്മാശ പട്ടവും 1973-ൽ വൈദിക സ്ഥാനവും സ്വീകരിച്ചു. 1982-ൽ പൗലോസ് മാർ മിലിത്തിയോസ് എന്ന പേരിൽ എപ്പിസ്ക്കോപ്പയായി വാഴിക്കപ്പെട്ട ഇദ്ദേഹത്തെ 1985-ൽ പുതുതായി രൂപീകരിച്ച കുന്നംകുളം ഭദ്രാസനത്തിന്റെ ആദ്യ മെത്രാപ്പൊലിത്തയായി നിയമിച്ചു. 2006 ഒക്‌ടോബർ 12-ന് നിയുക്ത കാതോലിക്കായായി തിരഞ്ഞെടുക്കപ്പെട്ടു. നാലു വർഷത്തിനുശേഷം ബസേലിയോസ്‌ മാർത്തോമാ ദിദിമോസ് പ്രഥമൻ സ്ഥ്യാനത്യാഗം ചെയ്തതിനെ തുടർന്ന് 2010 നവംബർ 1-ന് പരുമല സെമിനാരിയിൽ വെച്ച് ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ എന്ന പേരിൽ കാതോലിക്കാ ബാവയായി വാഴിക്കപ്പെട്ടു. മലങ്കര ഓർത്തഡോക്സ് സഭയുടെ ചരിത്രത്തിൽ കുന്നംകുളം പ്രദേശത്തു നിന്നുള്ള മൂന്നാമത്തെ മലങ്കര മെത്രാപ്പൊലിത്തയും പരുമല തിരുമേനിക്കു ശേഷം മെത്രാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായിരുന്നു തിരുമേനി.

2020 ജനുവരിയിൽ അർബുദം സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന തിരുമേനി 2021 ജൂലൈ 12-ന് കാലംചെയ്തു. അടുത്ത ദിവസം ജൂലൈ 13-ന് ഭൗതീക ശരീരം കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടക്കപ്പെട്ടു. പരിശുദ്ധ പിതാവിന്റെ ഓർമ്മ നമ്മുക്ക് കാവലും കോട്ടയും ആയി തീരട്ടെ.





മാവേലിക്കര ഭദ്രാസന യൂവജനപ്രസ്ഥാനം മധ്യമേഖല സമ്മേളനം "വഴുവാടി മാർ ബസേലിയോസ് ഓർത്തഡോക്സ്‌ പള്ളയിൽ വച്ച് 2024 ജൂലൈ 07ന് ഉച്...
06/07/2024

മാവേലിക്കര ഭദ്രാസന യൂവജനപ്രസ്ഥാനം മധ്യമേഖല സമ്മേളനം "വഴുവാടി മാർ ബസേലിയോസ് ഓർത്തഡോക്സ്‌ പള്ളയിൽ വച്ച് 2024 ജൂലൈ 07ന് ഉച്ചക്ക് 2 മണി മുതൽ "

Address

Vazhuvady
Mavelikara

Website

Alerts

Be the first to know and let us send you an email when Mar Baselious OCYM Vazhuvady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share