Salem Marthoma Church Karipuzha

Salem Marthoma Church Karipuzha Welcome to Salem Marthoma Church, Karipuzha! Founded in 1918, we're part of the Malankara Mar Thoma Syrian Church, established by Saint Thomas in AD 52.

Diocese: Chengannur-Mavelikara

മാർത്തോമ്മാ സൺഡേ സ്കൂൾ സമാജം മാവേലിക്കര സെന്റർ  താലന്ത് പരിശോധന 2026-ൽ (Talent Test 2026) നമ്മുടെ സൺഡേ സ്കൂൾ മികച്ച പ്രക...
07/09/2026

മാർത്തോമ്മാ സൺഡേ സ്കൂൾ സമാജം മാവേലിക്കര സെന്റർ താലന്ത് പരിശോധന 2026-ൽ (Talent Test 2026) നമ്മുടെ സൺഡേ സ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ച് ഓവറോൾ കിരീടം സ്വന്തമാക്കി. ഇടവകയുടെ അഭിനന്ദനങ്ങൾ!!!!

"എന്റെ ആയുഷ്കാലത്തൊക്കെയും ഞാൻ യഹോവയ്ക്ക് പാടും;ഞാൻ ഉള്ളേടത്തോളം എന്റെ ദൈവത്തിനു കീർത്തനം പാടും." (സങ്കീർത്തനങ്ങൾ 104:33...
06/09/2026

"എന്റെ ആയുഷ്കാലത്തൊക്കെയും ഞാൻ യഹോവയ്ക്ക് പാടും;
ഞാൻ ഉള്ളേടത്തോളം എന്റെ ദൈവത്തിനു കീർത്തനം പാടും." (സങ്കീർത്തനങ്ങൾ 104:33)

സംഗീതസാന്ദ്രമായ 90 വർഷങ്ങൾ!

ശാലേമിന്റെ ഈണങ്ങൾക്ക് ജീവൻ പകർന്ന്, തന്റെ വിരൽത്തുമ്പിലെ സംഗീതത്താൽ ദൈവനാമ മഹത്വത്തിനായി ശുശ്രൂഷ ചെയ്ത്, ആയുസ്സിന്റെ നല്ല നാളുകളത്രയും യഹോവയ്ക്ക് സ്തുതിഗീതങ്ങൾ അർപ്പിച്ച പ്രിയ പൊടിയമാമ്മയ്ക്ക്...

90-ാം ജന്മദിന നിറവിലും ഇടവകയ്ക്കായി തുടരുന്ന ആത്മാർത്ഥമായ സംഗീത ശുശ്രൂഷയ്ക്ക് മുൻപിൽ ശതകോടി പ്രണാമങ്ങൾ!

നവതിയുടെ നിറവിൽ നിൽക്കുന്ന പ്രിയ പൊടിയമാമ്മയ്ക്ക് എല്ലാവിധ ജന്മദിനാശംസകളും ഹൃദയം നിറഞ്ഞ ആദരവും നേരുന്നു.

ഇന്ന് (06/09/2026, ഞായറാഴ്ച) ആരാധനാനന്തരം പ്രിയ പൊടിയമാമ്മയ്ക്ക് ഇടവക ഗായകസംഘം ഒരുക്കിയ ജന്മദിനാഘോഷം.

_"മാവേലി നാടു വാണീടും കാലം__മാനുഷരെല്ലാരും ഒന്നുപോലെ..."_🌾പൂക്കളവും ഓണസദ്യയും മാവേലിപ്പാട്ടുകളും നിറഞ്ഞ ഒരു ഓണക്കാലം കൂട...
26/08/2026

_"മാവേലി നാടു വാണീടും കാലം_
_മാനുഷരെല്ലാരും ഒന്നുപോലെ..."_🌾

പൂക്കളവും ഓണസദ്യയും മാവേലിപ്പാട്ടുകളും നിറഞ്ഞ ഒരു ഓണക്കാലം കൂടി വരവായി. ഒരുമയുടെയും ഐശ്വര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശം പകർന്നു നൽകുന്ന ഈ പൊന്നോണ നാളിൽ, താഴ്മയുടെ ഉത്തമ മാതൃകയായ മാവേലി തമ്പുരാന്റെ ഓർമ്മകൾ സ്വന്തം ജീവൻ നൽകി നമ്മെ സ്നേഹിച്ച ക്രിസ്തുവിന്റെ കാരുണ്യത്തെയും എളിമയെയുമാണ് നമ്മെ ഓർമ്മപ്പെടുത്തുന്നത്.

ദൈവം തന്ന സമൃദ്ധി മറ്റുള്ളവരുമായി പങ്കുവെക്കുവാനും എളിയവരെ ചേർത്തണയ്ക്കാനുമുള്ള ദൈവത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓരോ ഓണനാളുകളും.

ഈ ഓണക്കാലത്ത് ക്രിസ്തുവിന്റെ സ്നേഹവും സമാധാനവും നമ്മുടെ ഹൃദയങ്ങളിലും ഭവനങ്ങളിലും നിറഞ്ഞുനിൽക്കട്ടെ. എല്ലാ പ്രിയപ്പെട്ടവർക്കും ദൈവത്തിന്റെ അനുഗ്രഹങ്ങളും സന്തോഷവും നിറഞ്ഞ തിരുവോണാശംസകൾ! 🌸✨🌼

👑 ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!കേരളത്തിന് ചരിത്രനേട്ടം സമ്മാനിച്ചുകൊണ്ട് മിസ് യൂണിവേഴ്സ് ഇന്ത്യ 2026 (Miss Universe India 2...
24/08/2026

👑 ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!

കേരളത്തിന് ചരിത്രനേട്ടം സമ്മാനിച്ചുകൊണ്ട് മിസ് യൂണിവേഴ്സ് ഇന്ത്യ 2026 (Miss Universe India 2026) കിരീടം ചൂടിയ കെസിയ ലിസ് മേജോയ്ക്ക് (Kaziah Liz Mejo)

[കിണറ്റുകര വട്ടപ്പറമ്പിൽ മേജോ ജോജി ഏബ്രഹാം - സുജ മേജോ ദമ്പതികളുടെ മകൾ]
Mejo Abraham Abraham

കരിപ്പുഴ ശാലേം മാർത്തോമ്മാ ഇടവകയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!

കേരളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യ വ്യക്തിയായ കെസിയ, 75-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ ഭാരതത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയാണ്. കെസിയയുടെ തുടർന്നുളള എല്ലാ പരിശ്രമങ്ങളിലും ദൈവത്തിന്റെ അളവറ്റ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.

പ്രാർത്ഥനയോടെ,

കരിപ്പുഴ ശാലേം മാർത്തോമ്മാ ഇടവക

ഇടവകയിൽ പള്ളിഭാഗം പ്രാർത്ഥനായോഗത്തിൽ കുഴിയിൽ അനിൽ വില്ലായിൽ ശ്രീ. ഫിലിപ്പ് ജോസഫ് (രാജൻ) (86) നിര്യാതനായി.  പ്രിയ പിതാവിന...
19/08/2026

ഇടവകയിൽ പള്ളിഭാഗം പ്രാർത്ഥനായോഗത്തിൽ കുഴിയിൽ അനിൽ വില്ലായിൽ ശ്രീ. ഫിലിപ്പ് ജോസഫ് (രാജൻ) (86) നിര്യാതനായി. പ്രിയ പിതാവിന്റെ വേർപ്പാടിൽ ഇടവകയുടെ ആദരാഞ്ജലികൾ🌹🌹🌹. ദുഃഖാർത്തരായിരിക്കുന്ന ഭവനത്തെ പ്രാർത്ഥനയിൽ ഓർക്കാം.

ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നമ്മുടെ ഇടവക യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ പതാക ഉയർത്തു...
15/08/2026

ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നമ്മുടെ ഇടവക യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ പതാക ഉയർത്തുകയും
രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിച്ച പൂർവ്വ സൈനികരെയും നിലവിൽ സേവനമനുഷ്ഠിക്കുന്ന സൈനികരെയും ചടങ്ങിൽ ആദരിക്കുകയും ചെയ്‌തു.

ഏവർക്കും സ്വാഗതം!!!കരിപ്പുഴ ശാലേം മാർത്തോമ്മാ യുവജനസഖ്യത്തിന്റെയും കായംകുളം അഹല്യ കണ്ണാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്...
06/08/2026

ഏവർക്കും സ്വാഗതം!!!
കരിപ്പുഴ ശാലേം മാർത്തോമ്മാ യുവജനസഖ്യത്തിന്റെയും കായംകുളം അഹല്യ കണ്ണാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ
സൗജന്യ നേത്ര പരിശോധന ക്യാമ്പ് 2026 ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 9 മുതൽ 1 വരെ കരിപ്പുഴ ശാലേം മാർത്തോമ്മാ ചർച്ച് ഗ്രൗണ്ട് ഫ്ലോറിൽ വെച്ച് നടത്തപ്പെടുന്നു.

ഇടവകയിൽ പടിഞ്ഞാറുഭാഗം പ്രാർത്ഥനായോഗത്തിൽ കിണറ്റുകര പുത്തൻപീടികയിൽ ശ്രീമതി. അന്നമ്മ വർഗ്ഗീസ് (കുഞ്ഞുമോൾ) (82) നിര്യാതയായി...
23/07/2026

ഇടവകയിൽ പടിഞ്ഞാറുഭാഗം പ്രാർത്ഥനായോഗത്തിൽ കിണറ്റുകര പുത്തൻപീടികയിൽ ശ്രീമതി. അന്നമ്മ വർഗ്ഗീസ് (കുഞ്ഞുമോൾ) (82) നിര്യാതയായി.
പ്രിയ മാതാവിന്റെ വേർപ്പാടിൽ ഇടവകയുടെ ആദരാഞ്ജലികൾ🌹🌹🌹. ദുഃഖാർത്തരായിരിക്കുന്ന ഭവനത്തെ പ്രാർത്ഥനയിൽ ഓർക്കാം.

കരിപ്പുഴ ശാലേം മാർത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന "Marthoman County Cricket Tournament" 2026 ജൂലൈ 25 ...
20/07/2026

കരിപ്പുഴ ശാലേം മാർത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന "Marthoman County Cricket Tournament" 2026 ജൂലൈ 25 ശനിയാഴ്ച ചെന്നിത്തല USA ടർഫിൽ വെച്ച് നടത്തപ്പെടുന്നു.

ഈ ആവേശകരമായ ക്രിക്കറ്റ് മാമാങ്കത്തിലേക്ക് എല്ലാ ടീമുകളെയും സ്വാഗതം ചെയ്യുന്നു!

🏏 മത്സര വിവരങ്ങൾ:

📅 തീയതി: 2026 ജൂലൈ 25 (ശനി)
⏰ സമയം: രാവിലെ 8:30 മുതൽ
📍 സ്ഥലം: USA Turf, ചെന്നിത്തല
🏏 ഫോർമാറ്റ്: 4 ഓവർ (Jelly Ball, Point to Point Boundary)
👥 ആകെ ടീമുകൾ: 16 ടീമുകൾ മാത്രം (First come, First served)

🏆 സമ്മാനങ്ങൾ:

🥇 ഒന്നാം സമ്മാനം: ₹10,000 + എവറോളിംഗ് ട്രോഫി
🥈 രണ്ടാം സമ്മാനം: ₹5,000 + എവറോളിംഗ് ട്രോഫി
🌟 മറ്റ് അവാർഡുകൾ: Best Batter, Best Fielder, Man of the Final

📝 രജിസ്ട്രേഷൻ വിവരങ്ങൾ:

💵 രജിസ്ട്രേഷൻ ഫീസ്: ₹1,500
🗓️ രജിസ്ട്രേഷൻ അവസാനിക്കുന്ന തീയതി: 22/07/2026

ടീമുകൾ രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക:
📞 9946147471
📞 8848974870

✨ അമ്പതിന്റെ നിറവിൽ💐✨ Happy 50th Birthday to our dear Vicar Achen! 🎂ജൂലൈ 8-ാം തീയതി 50-ാം ജന്മദിനം ആഘോഷിച്ച നമ്മുടെ ബഹുമ...
12/07/2026

✨ അമ്പതിന്റെ നിറവിൽ💐
✨ Happy 50th Birthday to our dear Vicar Achen! 🎂

ജൂലൈ 8-ാം തീയതി 50-ാം ജന്മദിനം ആഘോഷിച്ച നമ്മുടെ ബഹുമാനപ്പെട്ട വികാരി റവ. മാത്യൂസ് ഫിലിപ്പ് അച്ചന്, ഇന്ന് (12/07/2026) ഞായറാഴ്ചത്തെ വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഇടവക സംയുക്തമായി ജന്മദിനാശംസകൾ നേരുകയും കേക്ക് മുറിച്ച് സന്തോഷം പങ്കിടുകയും ചെയ്തു. അച്ചന് ദൈവാനുഗ്രഹവും ആയുരാരോഗ്യവും നേരുന്നു! അച്ചന്റെ തുടർന്നുളള ശുശ്രൂഷകളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ🌹🎂 🍰

Address

Mavelikara
690103

Alerts

Be the first to know and let us send you an email when Salem Marthoma Church Karipuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Salem Marthoma Church Karipuzha:

Shortcuts

Share