St.Thomas OCYM Kallimel

St.Thomas OCYM Kallimel Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St.Thomas OCYM Kallimel, Religious organisation, St Thomas ORTHODOX CHRUCH, Mavelikara.

17/05/2019

Follow as on Instagram

706 Followers, 162 Following, 167 Posts - See Instagram photos and videos from St.THOMAS_ORTHODOX_CHURCH. ()

മാർത്തോമാ സ്ലീഹായുടെ സിംഹാസനത്തിൽ ആരൂഡനായ കിഴക്കിന്റെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബാവ തിരുമേനി തന്...
15/03/2019

മാർത്തോമാ സ്ലീഹായുടെ സിംഹാസനത്തിൽ ആരൂഡനായ കിഴക്കിന്റെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബാവ തിരുമേനി തന്റെ കട്ടച്ചിറയിലുള്ള ദേവാലയത്തിലേക്ക് എഴുന്നെള്ളുന്നു

*വി. വലിയനോമ്പ്* പരിശുദ്ധ വലിയ നോമ്പ് മലങ്കര സഭയിൽ*മാർച്ച് 3 മുതൽ ഏപ്രിൽ 21 വരെ* *മാർച്ച് 3 കൊത്തിനെ ഞായർ*വലിയ നോമ്പിലെ ...
03/03/2019

*വി. വലിയനോമ്പ്*
പരിശുദ്ധ വലിയ നോമ്പ് മലങ്കര സഭയിൽ

*മാർച്ച് 3 മുതൽ ഏപ്രിൽ 21 വരെ*

*മാർച്ച് 3 കൊത്തിനെ ഞായർ*
വലിയ നോമ്പിലെ ഒന്നാം ഞായറാഴ്ച്ച.
(കാനായിൽ വെള്ളം വിഞ്ഞക്കിയത് അനുസ്മരിക്കുന്നു).

"വലിയ നോമ്പ് രംഭിക്കുന്നത് നോമ്പിലെ ഒന്നാം ഞായറാഴ്ച്ചയായ 'കൊത്തിനെ ' ഞാറാഴ്ച്ചയാകുന്നു. ഞായറാഴ്ച അസ്തമിക്കുന്ന സന്ധ്യ മുതൽ വലിയ നോമ്പിലെ പ്രാർത്ഥനകൾ ആരംഭിക്കുന്നു എങ്കിലും , അന്ന് പാതിരാത്രി മുതൽ മാത്രമേ നോമ്പിന്റെ വർജ്ജനയും ഉപവാസവും ആരംഭിക്കുന്നുള്ളൂ. നമ്മുടെ പാരമ്പര്യം അനുസരിച്ച് ഒരു ദിവസം ആരംഭിക്കുന്നത് തലേദിവസം സന്ധ്യ മുതൽക്കാണ് "

*മാർച്ച് 4 തിങ്കളാഴ്ച ശുബുക്കോനൊ*
(ഉച്ചാ നമസ്കാരത്തിന്റെ അവസാനത്ത കൗമാക്കുശേഷം ഈ ശുശ്രുഷാ നടത്തുന്നു. ശുശ്രുഷയുടെ അവസാനത്തിൽ 40 കുമ്പിടിൽ നടത്തുന്നു)

*മാർച്ച് 10 ഗർബോ ഞായർ*
വലിയ നോമ്പിലെ രണ്ടാം ഞായറാഴ്ച്ച.
(കുഷ്ട രോഗിയെ സൗഖ്യമാക്കിയത്)

*മാർച്ച് 17 മശ്റിയോ ഞായർ*
വലിയ നോമ്പിലെ മൂന്നാം ഞായറാഴ്ച്ച.
(തളർവാത രോഗിയെ സൗഖ്യമാക്കിയത്)

*മാർച്ച് 24 ക്നാനയ്ത്തെ ഞായർ*
വലിയ നോമ്പിലെ നാലാം ഞായറാഴ്ച.
(കനാൻകാരിയുടെ മകളെ സൗഖ്യമാക്കിയത്)

*മാർച്ച് 25 പരിശുദ്ധ ദൈവമാതാവിന്റെ വച്ചനിപ്പ് പെരുന്നാൾ.*

*മാർച്ച് 27 ബുധൻ പകുതി നോമ്പ്*
(ഹൈക്കാലയുടെ മദ്ധ്യത്തിൽ ഗോഗുൽതതാ സ്ഥാപിക്കുന്നു- പള്ളിയിൽ പ്രവേശിക്കുമ്പോഴും പള്ളിയിൽ നിന്ന് പുറത്തു പോകുന്നതിനുമുമ്പും
*'മ്നൊർത്തോയിലെ'* കുരിശ് മുത്തേണ്ടതാണ്.)

*മാർച്ച് 31 ക്പിഫ്തൊ ഞായർ*
വലിയ നോമ്പിലെ അഞ്ചാം ഞായറാഴ്ച.
(കൂനിയെ സൗഖ്യമാക്കിയത്).

*ഏപ്രിൽ 7 സമിയൊ ഞായർ*
വലിയ നോമ്പിലെ ആറാം ഞായറാഴ്ച.
(കുരുടനെ സൗഖ്യമാക്കിയത്).

*ഏപ്രിൽ 12 നാല്പതാം വെള്ളി*
(ഉപവാസം ഇല്ല.
40 കുമ്പിടിൽ അവസാനിക്കുന്നു)

*ഏപ്രിൽ 13 ശനി*
*ലാസറിനെ ഉയർപ്പിച്ച ശനിയാഴ്ച.*

*ഏപ്രിൽ 14 ഓശാന ഞായറാഴ്ച*

(സന്ധ്യ മുതൽ *കഷ്ടാനുഭവ ആഴ്ച ആരംഭിക്കുന്നു.* ഗോഗുൽതതായിലെ ചുവന്ന തുണി മാറ്റി കറുപ്പ് തുണി ഇടുന്നു. ഹാശയിലെ പ്രത്യകാ നമസ്കാരം നടത്തുന്നു.)

*വാദ്ദെൽമീനൊ ശുശ്രുഷാ*
(ഓശാന ഞായറാഴ്ച സന്ധ്യയ്ക്ക് ഈ ശുശ്രുഷാ നടത്തുന്നു).

*ഏപ്രിൽ 15 ഹാശാ തിങ്കൾ*

*ഏപ്രിൽ 16 ഹാശാ ചൊവ്വ*

*ഏപ്രിൽ 17 ഹാശാ ബുധൻ*

*ഏപ്രിൽ 18 പെസഹാ വ്യാഴം*

*ഏപ്രിൽ 19 ദുഃഖവെള്ളി*

*ഏപ്രിൽ 20 ദുഃഖശനി*

*ഏപ്രിൽ 21 ക്യംതാ*
(ഉയർപ്പു പെരുന്നാൾ , നോമ്പ് വീടൽ)

24/02/2019
കല്ലിമേൽ കല്ലുവളയം സെന്റ് തോമസ് ഓർത്തഡോക്സ്‌ ഇടവകയുടെ സ്ഥാപക പിതാവായ സഭാ ഭാസുരൻ പരി. വട്ടശ്ശേരിൽ മാർ ദിവന്നാസിയോസ് തിരുമ...
17/02/2019

കല്ലിമേൽ കല്ലുവളയം സെന്റ് തോമസ് ഓർത്തഡോക്സ്‌ ഇടവകയുടെ സ്ഥാപക പിതാവായ സഭാ ഭാസുരൻ പരി. വട്ടശ്ശേരിൽ മാർ ദിവന്നാസിയോസ് തിരുമേനിയുടെ ഓർമ പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് ഇടവക വികാരി ഫാ. ജോൻസ് ഈപ്പൻ കൊടിയേറ്റുന്നു.........

പ്രധാന വില്ലൻ ഓഖിയും, പ്രളയവും, സുനാമിയും ഒന്നും അല്ല മനുഷ്യർ തന്നെ.കടലിനും കായലിനും നടുവിൽ റിബൺ പോലെ ഒരു ഗ്രാമം കൺമുന്ന...
10/01/2019

പ്രധാന വില്ലൻ ഓഖിയും, പ്രളയവും, സുനാമിയും ഒന്നും അല്ല മനുഷ്യർ തന്നെ.

കടലിനും കായലിനും നടുവിൽ റിബൺ പോലെ ഒരു ഗ്രാമം കൺമുന്നിൽ ഇല്ലാതാകുന്നു. സൂനാമിയും ഓഖിയും തച്ചുതകർത്ത, വർഷാവർഷം പ്രക്ഷുബ്ധമാകുന്ന കടൽ കവർന്നെടുക്കുന്ന ആലപ്പാട് എന്ന തീരഗ്രാമം എനിയെത്ര നാൾ എന്ന ചോദ്യം നാട്ടിലാകെ ഉയരാൻ തുടങ്ങിയപ്പോൾ എങ്ങും അലയടിക്കുന്നത് ആശങ്ക മാത്രം........

ആലപ്പാടിന്റെ ജനതക്ക് ഓർത്തഡോക്സ്‌ യുവജനങ്ങളുടെ ഐക്യദാർഢ്യം. 2019 ജനുവരി 20ന് വൈകിട്ട് 4 മണിക്ക് ആയിരംതെങ്ങിൽ നിന്ന് ആരംഭിക്കുന്ന അതിജീവന പദയാത്ര ആലപ്പാട്ട്‌ എത്തിച്ചേരും തുടർന്ന് നടക്കുന്ന ഐക്യദാർഢ്യ യുവജനസമ്മേളനം മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പൊലീത്താ അഭി.അലക്സിയോസ് മാർ യൗസേബിയോസ് തിരുമേനി ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഭദ്രാസന ഭാരവാഹികളും വിവിധ യൂണിറ്റുകളിൽ നിന്നായി പ്രസ്ഥാന അംഗങ്ങളും പങ്കെടുക്കും.........

കൺമുന്നിൽ ഇല്ലാതാകുന്ന ആലപ്പാട്........
..........
..............

പുത്തൻ പ്രതീക്ഷകളും നിറമുള്ള സ്വപ്നങ്ങളും പൂവണിയുന്നവയായി തീരട്ടെ പുതുവർഷം........നന്മകൾ നിറഞ്ഞ് ഒരു പുതുവര്‍ഷം ഏവർക്കും...
31/12/2018

പുത്തൻ പ്രതീക്ഷകളും നിറമുള്ള സ്വപ്നങ്ങളും പൂവണിയുന്നവയായി തീരട്ടെ പുതുവർഷം........
നന്മകൾ നിറഞ്ഞ് ഒരു പുതുവര്‍ഷം ഏവർക്കും ആശംസിക്കുന്നു....
*нαρρу иєω уєαя*😍😍😍

PC: K Lalu

മലങ്കര സഭയിലെ പള്ളി തർക്കങ്ങളുമായി ബന്ധപ്പെട്ട് ബഹു.സുപ്രീം കോടതി പുറപ്പെടുവിച്ച വിധികളെ നഗ്നമായി ലംഘിക്കുകയും, രാജ്യത്ത...
30/12/2018

മലങ്കര സഭയിലെ പള്ളി തർക്കങ്ങളുമായി ബന്ധപ്പെട്ട് ബഹു.സുപ്രീം കോടതി പുറപ്പെടുവിച്ച വിധികളെ നഗ്നമായി ലംഘിക്കുകയും, രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥകളെയും, നീതിപീംങ്ങളെയും വെല്ലുവിളിക്കുന്ന അക്രമകാരികളെ സംരക്ഷിക്കുകയും ചെയ്യുന്ന സർക്കാർ നടപടികൾക്കെതിരെ കറ്റാനം വലിയപള്ളി അങ്കണത്തിൽ വെച്ച് മാവേലിക്കര മെത്രാസനത്തിന്റെ പ്രതിഷേധ മഹാസമ്മേളനം........

ഞങ്ങൾ പഠിച്ച ചരിത്രം അടിമകളുടെതല്ല, മഹാന്മാരുടേതാണ് അവരുടെ ചോര വീണ ഈ മണ്ണിൽ നിന്നുകൊണ്ട് ഒരു പറങ്കിയെ സേവിക്കാൻ ഞങ്ങൾക്ക...
29/12/2018

ഞങ്ങൾ പഠിച്ച ചരിത്രം അടിമകളുടെതല്ല, മഹാന്മാരുടേതാണ് അവരുടെ ചോര വീണ ഈ മണ്ണിൽ നിന്നുകൊണ്ട് ഒരു പറങ്കിയെ സേവിക്കാൻ ഞങ്ങൾക്കാവില്ല.......

ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി മറ്റൊരു ക്രിസ്മസ് കൂടി. നിലാവ് പൊഴിച്ച് ക്രിസ്മസ് നക്ഷത്രങ്ങളും, ഉണ്ണി യേശു...
24/12/2018

ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി മറ്റൊരു ക്രിസ്മസ് കൂടി. നിലാവ് പൊഴിച്ച് ക്രിസ്മസ് നക്ഷത്രങ്ങളും, ഉണ്ണി യേശുവിന്റെതിരുപ്പിറവിയെ ഓർമ്മപ്പെടുത്തി പുൽക്കുടുകളും, പരസ്പരസ്നേഹത്തിന്റെ ഓർമ്മപ്പെടുത്തലായി ആശംസാ സന്ദേശങ്ങളും, സമ്മാനവുമായി സാന്റാക്ലോസ്‌ അപ്പൂപ്പനും എത്തിക്കഴിഞ്ഞു.
ഹൃദയമാകുന്ന പുൽക്കൂട്ടിൽ ഉണ്ണിയേശുവിനു പിറക്കുവാനുള്ള ഒരിടം നൽകി നന്മയുടെ സ്നേഹത്തിന്റെ സഹകരണത്തിന്റെ മതിലുകളില്ലാത്ത പ്രവർത്തനത്തിന്റെ പാതപിന്തുടർന്ന് നക്ഷത്രത്തെ പോലെ വഴികാട്ടിയാവാം, പ്രവർത്തന പന്ഥാവിൽ ലാളിത്യവും വിനയവും കൈമുതലാക്കാം
എല്ലാവർക്കും ക്രിസ്മസ് ആശംസകൾ...........

Address

St Thomas ORTHODOX CHRUCH
Mavelikara
690105

Telephone

+919562460455

Website

Alerts

Be the first to know and let us send you an email when St.Thomas OCYM Kallimel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share