St Mary's Catholic Church Cherukole Mavelikara - 690104

St Mary's Catholic Church Cherukole Mavelikara - 690104 PARISH PRIEST

Very Rev. Fr. SHANI CF
Mobile No.+918281283134
Office No.+914792307529 Catholics of Cherukole were members of St. St.

Mary's Catholic Church Cherukole Parish. Considering the difficulties faced by the people in crossing the river to reach Ulunthy church, a separate chapel was erected in 1946. The present church was completed in 1965. Cherukole was given the status of a parish in 1976. Mary’s society founded in 1946 plays an important role in the socio-economic development of the parishioners. A new church is comp

lected 2007 Dec 04. Vision and Mission of the Parish is to bringing up the prisoners is spiritually and materially. The parish is located in the bank of Achen Kovil River, it is in Mavelikara Taluk. Pastoral Priorities of the community is Education and spiritual growth.The feast of Immaculate Conception of the Holy Virgin Mary is celebrated on December 8 every year www.mariyam.tk

കര്‍ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ് പുതിയ മാര്‍പാപ്പ, ഇനി ലിയോ XIV ; യുഎസില്‍ നിന്നുള്ള ആദ്യ പോപ്പ്
08/05/2025

കര്‍ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ് പുതിയ മാര്‍പാപ്പ, ഇനി ലിയോ XIV ; യുഎസില്‍ നിന്നുള്ള ആദ്യ പോപ്പ്

വിശുദ്ധജീവിതത്തിന്റെ വെളിച്ചം ബാക്കി; ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു——————————————————————————ആഗോള കത്തോലിക്കാ സഭയുടെ പര...
21/04/2025

വിശുദ്ധജീവിതത്തിന്റെ വെളിച്ചം ബാക്കി; ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു
——————————————————————————

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88) കാലംചെയ്തു. പ്രാദേശിക സമയം ഇന്നു രാവിലെ 7.35 ന് ആയിരുന്നു മാർ‌പാപ്പയുടെ വിയോഗമെന്ന് വത്തിക്കാൻ അറിയിച്ചു. ന്യൂമോണിയ ബാധിതനായി ഗുരുതരാവസ്ഥയിൽ 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞ ശേഷം മാർച്ച് 23 നാണ് അദ്ദേഹം തിരിച്ചെത്തിയത്. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അപ്രതീക്ഷിത രാജിപ്രഖ്യാപനത്തെത്തുടർന്നാണ്, അർജന്റീനയിലെ ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ ജോർജ് മാരിയോ ബർഗോളിയോ 2013 മാർച്ച് 13ന് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ആഡംബരങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് വിശപ്പിലും ദാരിദ്ര്യത്തിലും ജീവിതപ്രകാശം കണ്ടെത്തിയ അസീസ്സിയിലെ ഫ്രാൻസിസിന്റെ പേരാണ് അദ്ദേഹം സ്വീകരിച്ചത്. കത്തോലിക്കാ സഭയുടെ 266–ാമത്തെ മാർപാപ്പയും ഫ്രാൻസിസ് എന്ന പേരു സ്വീകരിച്ച ആദ്യ മാർപാപ്പയുമാണ് അദ്ദേഹം. ഈശോസഭയിൽ (ജെസ്യൂട്ട്) നിന്നും ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുമുള്ള ആദ്യത്തെ മാർപാപ്പയുമായിരുന്നു. 731–741 കാലഘട്ടത്തിലെ, സിറിയയിൽ നിന്നുള്ള ഗ്രിഗറി മൂന്നാമനു ശേഷം യൂറോപ്പിനു പുറത്തുനിന്നുളള മാർപാപ്പയും അദ്ദേഹമാണ്.

സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്നു ഫ്രാൻസിസ് മാർപാപ്പ. ഭീകരതയും അഭയാർഥി പ്രശ്നവും മുതൽ ആഗോളതാപനം വരെയുള്ള കാര്യങ്ങളിൽ അദ്ദേഹത്തിന്റെ നിലപാടുകൾക്ക് ലോകം കാതോർത്തിരുന്നു. ലോകരാഷ്ട്രീയത്തിൽ അദ്ദേഹം നിർണായകമായ ഇടപെടലുകൾ നടത്തി. ക്യൂബയും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധത്തിന് അയവുവരുത്തുന്നതിൽ പങ്കുവഹിച്ചു. അഭയാർഥികളോടു മുഖം തിരിക്കാനുള്ള യൂറോപ്പിന്റെ പ്രവണതയെ രൂക്ഷമായി വിമർശിച്ചു. ബാലപീഡനത്തിനെതിരെ അതിശക്തമായ നിലപാടെടുത്തു. ബാലപീഡനം, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവയിൽ ഉൾപ്പെട്ട വൈദികർക്കും മെത്രാന്മാർക്കുമെതിരെ അച്ചടക്ക നടപടിയെടുത്തു. സഭാഭരണത്തിൽ വനിതകൾക്കു പ്രാതിനിധ്യം നൽകുന്നതിലും ഭിന്നലൈംഗികവിഭാഗങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കുന്നതിനും മുൻകൈയെടുത്തു. വധശിക്ഷ ഒഴിവാക്കണമെന്ന് ആഹ്വാനം ചെയ്തു.

1936 ഡിസംബർ 17ൽ അർജന്റീനയിൽ ബ്യൂണസ് ഐറിസിൽ ജനിച്ച ജോർജ് മാരിയോ ബർഗോളിയോയുടെ പിതാവ് ഇറ്റലിക്കാരനായിരുന്നു. മുസോളിനിയുടെ ഭരണകൂടത്തെ ഭയന്ന് അർജന്റീനയിലേക്കു കുടിയേറിയതായിരുന്നു അദ്ദേഹം. അവിടെ റയിൽവേ ജീവനക്കാരനായി. അദ്ദേഹത്തിന്റെ അഞ്ചു മക്കളിൽ ഒരാളാണ് ജോർജ് മാരിയോ. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ജോർജ് മാരിയോ ബർഗോളിയോ 1969 ഡിസംബർ 13ന് ജെസ്യൂട്ട് വൈദികനായി. 1973 മുതൽ 1979 വരെ അർജന്റീനൻ സഭയുടെ പ്രൊവീൻഷ്യാളായിരുന്നു. 1980ൽ സാൻ മിഗ്വൽ സെമിനാരി റെക്‌ടറായി. 1992ൽ ബ്യൂണസ് ഐറിസിന്റെ സഹായമെത്രാനായി. 1998ൽ ബ്യൂണസ് ഐറിസ് ആർച്ച് ബിഷപ്പായി. ബിഷപ്പായിരിക്കെ ആഡംബരപൂർണമായ വസതി ഉപേക്ഷിച്ച് ചെറിയ വീട്ടിലായിരുന്നു താമസം, സ്വന്തമായി ഭക്ഷണം പാകം ചെയ്‌തു. ഔദ്യോഗിക വാഹനം ഉപയോഗിക്കാതെ പൊതുഗതാഗത സംവിധാനത്തിലായിരുന്നു യാത്ര.

2001ൽ കർദിനാളായി. വത്തിക്കാൻ ഭരണകൂടമായ റോമൻ കൂരിയായയുടെ വിവിധ ഭരണ പദവികളിൽ സേവനമനുഷ്‌ഠിച്ചു. 2005ൽ അർജന്റീനയിലെ എപ്പിസ്‌കോപ്പൽ കോൺഫറൻസിന്റെ അധ്യക്ഷനായി. മൂന്നു വർഷത്തിനു ശേഷം ഇതേ പദവിയിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ നേതൃപാടവത്തിനുള്ള അംഗീകാരമായിരുന്നു അത്. 2013ൽ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. അപ്പോഴും ലളിതജീവിതം പിന്തുടർന്ന അദ്ദേഹം വത്തിക്കാൻ പാലസ് ഉപേക്ഷിച്ച് അതിഥിമന്ദിരത്തിലായിരുന്നു താമസം.

ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു
21/04/2025

ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു

ജൂലൈ    13   1️⃣3️⃣🌹🌹🌹 റോസാ മിസ്റ്റിക്കാ മാതാവിന്റെ തിരുനാൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 1947 മുതൽ 1976 വരെ പരിശുദ്ധ അമ്മ ഇറ്റലിയിലെ മോന...
13/07/2022

ജൂലൈ 13 1️⃣3️⃣🌹🌹🌹

റോസാ മിസ്റ്റിക്കാ മാതാവിന്റെ തിരുനാൾ
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

1947 മുതൽ 1976 വരെ പരിശുദ്ധ അമ്മ ഇറ്റലിയിലെ മോന്തേക്യാരി എന്ന സ്ഥലത്ത് പിയറിന ഗില്ലി എന്ന നഴ്സിന് റോസാ മിസ്റ്റിക്ക എന്ന പേരിൽ ദർശനം നൽകുകയുണ്ടായി. തന്റെ വത്സല മാതാവ് പുത്രനായ യേശുവിന് തന്റെ മക്കളെ നേടുവാനുള്ള തീവ്രമായ ആഗ്രഹം കൊണ്ടാണ് അമ്മ റോസ മിസ്റ്റിക്ക എന്ന പേര് സ്വീകരിച്ചത്. മിസ്റ്റിക്ക എന്ന വാക്കിന്റെ അർത്ഥം അനുഭവത്തിലൂടെ ദൈവത്തെ അറിയുക എന്നതാണ്. റോസ മിസ്റ്റിക്ക മാതാവ് തന്റെ എല്ലാ ദർശനങ്ങളിലും ജപമാല ചൊല്ലി പ്രാർത്ഥിക്കുവാനും അങ്ങനെ തിന്മയുടെയും അന്ധകാരത്തിന്റെയും ശക്തിക്ക് എതിരായി പോരാടുവാനും നമ്മെ ആഹ്വാനം ചെയ്യുന്നു.

റോസാമിസ്റ്റിക്ക മാതാവിന്റെ സാന്നിധ്യം വഴിയായി അത്ഭുതാവഹമായ മാറ്റങ്ങൾ പല വ്യക്തികളിലും സംഭവിച്ചിട്ടുണ്ട്. ലോകം നേരിടുന്ന വലിയ പ്രശ്നങ്ങളെ സമചിത്തതയോടെ നേരിടുവാൻ പ്രാർത്ഥനയും, പരിഹാരവും, പരസ്നേഹ പ്രവർത്തന ങ്ങളും വഴി യേശുവിന്റെ ജീവിത പാതയിലേക്ക് നമ്മൾ മടങ്ങിവരണ മെന്ന് അമ്മ ആഗ്രഹിക്കുന്നു.

10/12/2021

Address

St Marys Catholic Church Cherukole
Mavelikara
690104

Opening Hours

Monday 7am - 8pm
Tuesday 7am - 8pm
Wednesday 7am - 8pm
Thursday 7am - 8pm
Friday 7am - 8pm
Saturday 7am - 8pm
Sunday 7am - 8pm

Alerts

Be the first to know and let us send you an email when St Mary's Catholic Church Cherukole Mavelikara - 690104 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St Mary's Catholic Church Cherukole Mavelikara - 690104:

Share