25/07/2026
🌿 ആടിക്കർക്കിടകത്തിലെ ഭക്തിനിർഭരമായ ഇരട്ടവിളക്ക് അൻപൊലിയിലേക്ക് ഏവർക്കും സ്വാഗതം 🌿
ആടിക്കർക്കിടകത്തിൽ മെഴുവട്ടക്കുടയും ചൂടി, താളമേളങ്ങളുടെയും ആർപ്പുവിളികളുടെയും വായ്കുരവയുടെയും അകമ്പടിയിൽ, ഉളനാട്ടിലെ പൊൻതമ്പുരാട്ടിമാർ ഭക്തസഹസ്രങ്ങൾക്ക് നടുവിൽ ജീവതയിൽ നൃത്തമാടുന്ന ദിവ്യകാഴ്ചയ്ക്ക് സാക്ഷിയാകാം.
ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ
ശ്രീദുർഗ്ഗയ്ക്കും ശ്രീഭദ്രകാളിക്കും ഇരട്ടവിളക്ക് അൻപൊലി
📅 2026 ജൂലൈ 25 | ശനിയാഴ്ച
🕕 വൈകുന്നേരം 6.00 മണി മുതൽ
മധ്യ തിരുവിതാംകൂറിലെ അൻപൊലി എഴുന്നെള്ളിപ്പുകളിലെ നിറസാന്നിധ്യമായ ഈ ചടങ്ങിൽ, ക്ഷേത്രം മേൽശാന്തിമാരായ ബ്രഹ്മശ്രീ പ്രകാശ് നമ്പൂതിരിയും ബ്രഹ്മശ്രീ പ്രമോദ് നമ്പൂതിരിയും ശ്രീഭദ്രകാളിയെയും ശ്രീദുർഗ്ഗയെയും രണ്ട് ജീവതകളിൽ എഴുന്നെള്ളിച്ച് ഇരട്ടവിളക്ക് അൻപൊലി കളത്തിൽ എത്തി അൻപൊലി സ്വീകരിക്കുന്നു.
📍 ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
ഉളനാട് പി.ഒ., കുളനട, പത്തനംതിട്ട ജില്ല
📞 ക്ഷേത്ര ഫോൺ: +91 79022 69122 | 04734 269122
🙏🏻 ഓം നമോ നാരായണായ 🙏🏻
📿 പുണ്യശ്രീലകം
#ഉളനാട്_ശ്രീകൃഷ്ണസ്വാമി_ക്ഷേത്രം #ഇരട്ടവിളക്ക്_അൻപൊലി #അൻപൊലി #ശ്രീദുർഗ്ഗ #ശ്രീഭദ്രകാളി #ആടിക്കർക്കിടകം #പുണ്യശ്രീലകം