Kailasanadhan ॐ കൈലാസനാഥൻ

Kailasanadhan ॐ കൈലാസനാഥൻ ॐ ഓം നമഃശിവായ ॐ

18/12/2023

*നാദം കേൾക്കുവാൻ നടമണി തൊട്ടു*
*നാഗമെന്നല്ലയോ ഞാനറിഞ്ഞു*
*പിന്നെയും കാലമാം നാഗം* *വിളിയ്ക്കുന്നു*
*ശ്രീവടക്കുംനാഥാ നീ ശരണം*

✿❁════❁★☬ॐ☬★❁════❁✿
🧵🧵🧵🧵🧵🧵🧵🧵🧵🧵🧵🧵

16/12/2023

സന്ധ്യാദീപം
ഈ ഭക്തിസാന്ദ്രമായ സന്ധ്യാനേരത്ത് അയ്യപ്പ ഭഗവാനെ പ്രാർത്ഥിക്കാം

#സ്വാമിയേ_ശരണമയ്യപ്പ....

16/12/2023

ശബരിമലയിലെ ഉച്ചപ്പൂജ ഇത്ര അടുത്ത് നിന്ന് കണ്ടാലോ???

#സ്വാമിയേ_ശരണം_അയപ്പാ...🙏🙏🙏

15/12/2023

ഈ മുത്തശ്ശിയുടെ അയ്യപ്പഭക്തിഗാനം ഒന്ന് കേട്ടാലോ...🥰

#സ്വാമിശരണം 🙏

12/12/2023

പൊന്നമ്പലത്തിൽ വാഴും ദക്ഷിണഹിമവനെ
ഒരു നോക്ക് കാണാൻ വരികയായി ഭക്തലക്ഷങ്ങൾ...🔥🙏
എന്നാലും ചില കാഴ്ച്ചകൾ കാണുമ്പോൾ മനസ്സൊന്നു
വിങ്ങും....🙏
ശരണം_ഭഗവാനെ.🙏
സ്വാമി ശരണം.🙏🙏🙏❤️🧡🕉️

09/05/2023

ഭസ്മമിട്ടൊരു മനമുണർത്തും വേദസംഗീതം
ജ്ഞാനമുദ്രയേന്തും മൂർത്തി നൽകും
തത്ത്വമാഹാത്മ്യം മോഹജടിലം തമസ്സാകെ
മാഞ്ഞുപോകുമ്പോൾ ഉള്ളിൽ നമഃശിവായ
സുകൃതമന്ത്രം ഉദയമാകേണം 🙏🏻🪔💫

ദിവസവും 108 തവണ  #പഞ്ചാക്ഷരി_മന്ത്രം ജപിച്ചാല്‍...🙏🕉️💞🕉️💞🕉️💞🕉️💞🕉️💞🕉️💞🕉️💞🕉️💞ഉഗ്രകോപിയും ക്ഷിപ്രസാദിയുമായഭഗവാന്‍ പരമശിവന്റ...
09/05/2023

ദിവസവും 108 തവണ #പഞ്ചാക്ഷരി_മന്ത്രം ജപിച്ചാല്‍...🙏
🕉️💞🕉️💞🕉️💞🕉️💞🕉️💞🕉️💞🕉️💞🕉️💞

ഉഗ്രകോപിയും ക്ഷിപ്രസാദിയുമായ
ഭഗവാന്‍ പരമശിവന്റെ മൂലമന്ത്രമാണ്
‘ഓം നമഃശിവായ’. ഞാന്‍ ശിവനെ നമിക്കുന്നുവെന്നാണ് ഈ മന്ത്രത്തിന്റെ അര്‍ഥം. അഞ്ച് അക്ഷരങ്ങളുള്ളതുകൊണ്ട് ഇതിനെ പഞ്ചാക്ഷരി മന്ത്രം എന്നുവിളിക്കുന്നു. പ്രപഞ്ചശക്തികള്‍ ഒളിഞ്ഞിരിക്കുന്ന ഈ അത്ഭുത മന്ത്രം ദിവസവും ജപിക്കുന്നത് ഉത്തമമാണ്.

ഈ മന്ത്രം ദിനവും ജപിക്കുകവഴി നാം നമ്മതന്നെ ഭഗവാന് സമര്‍പ്പിക്കുകയാണ്. ഭക്തിയോടെ ഈ മന്ത്രം ജപിച്ചാല്‍ മനസിലെ മാലിന്യങ്ങളെല്ലാം ഒഴുകിപ്പോകുകയും നിര്‍മലമായ മനസിന് ഉടമയാകുകയും ചെയ്യും. ഗ്രഹദോഷങ്ങളില്‍നിന്ന് പഞ്ചാക്ഷരി മന്ത്രം നമ്മേ രക്ഷിക്കും. കുളിച്ച് ശുദ്ധിയോടുകൂടി എപ്പോള്‍വേണമെങ്കിലും പഞ്ചാക്ഷരി മന്ത്രം ജപിക്കാവുന്നതാണ്. വീട്ടില്‍ രാവിലെയോ വൈകിട്ടോ വിളക്ക് തെളിയിച്ച ശേഷം 108 തവണ ഈ മന്ത്രം ജപിച്ചാല്‍ കുടുംബത്തിന് ഐശ്വര്യം കൈവരുമെന്നാണ് വിശ്വാസം. നിത്യവും പഞ്ചാക്ഷരിമന്ത്രം ജപിച്ചാല്‍ ഏത് പ്രതിസന്ധിഘട്ടത്തെയും തരണം ചെയ്യാന്‍ കഴിയുന്ന ആത്മബലം ലഭിക്കും.

‘ഓം നമഃശിവായ’ എന്ന പഞ്ചാക്ഷരി മന്ത്രത്തിലെ ‘ന’ ഭൂമിയേയും ‘മ’ ജലത്തെയും ‘ശി’ അഗ്‌നിയെയും ‘വാ’ വായുവിനെയും ‘യ’ ആകാശത്തെയും സൂചിപ്പിക്കുന്നു. അതായത് പഞ്ചഭൂതങ്ങളെയും ഈ മന്ത്രം പ്രതിനിധീകരിക്കുന്നു. മന്ത്രങ്ങളിൽ ഏറ്റവും മു ഖ്യം എല്ലാവർക്കും പഞ്ചാക്ഷര മന്ത്രം ജപിക്കാം പഞ്ചാക്ഷര മന്ത്രങ്ങൾ കൊണ്ട് യജ്ഞങ്ങൾ നടത്തുന്ന ശ്രേഷ്ഠമായ ക്ഷേത്രങ്ങളാണ് ഹരിദ്യാർ "കാശി പ്രയാഗ് രാമേശ്വരം ഗോകർണ്ണം മഹാകാളം കാളഹസ്തി കുഭകോണം "ചിദംബരം ദക്ഷിണ കൈലാസം എന്നു വിശേഷിപ്പിക്കുന്ന "വൈക്കം "ഇവിടങ്ങൾ എല്ലാം തന്നെ പഞ്ചാക്ഷര മന്ത്രജപത്തിന് ഉത്തമമായ പുണ്യസ്ഥലങ്ങൾ ആണ് ( ഭഗവാൻ പെട്ടന്ന് പ്രസാദിക്കുന്ന സ്ഥലങ്ങൾ) സ്വന്തം വീടും യോജിച്ചത് തന്നെ കൂടാതെ ബ്രഹ്മജ്ഞാനികളുടെ കാൽപ്പെരു മാറ്റം കൊണ്ട് പാവനമായ ഏതു നാടും പ്രധാനം തന്നെ 🙏

ഓം നമഃശിവായ 🙏🏻🕉️🙏🏻

08/05/2023

മനോഹരമായ ഒരു സോപാന സംഗീതം കേട്ടുകൊണ്ട് ആകട്ടെ ഇന്നത്തെ ദിവസത്തിന്റെ തുടക്കം. 🙏🏻

അവതരണം : ആശാ സുരേഷ്

 #തിങ്കളാഴ്ച ഉമാ ശങ്കര പ്രീതിക്ക് ഉത്തമം💙💕💙💕💙💕💙💕💙💕   #തിങ്കളാഴ്ച വൃതം♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️  ഭർത്താവിന്‍റെ ആയുസ്സിനു...
08/05/2023

#തിങ്കളാഴ്ച ഉമാ ശങ്കര പ്രീതിക്ക് ഉത്തമം
💙💕💙💕💙💕💙💕💙💕

#തിങ്കളാഴ്ച വൃതം
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഭർത്താവിന്‍റെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടി സ്ത്രീകൾ മാത്രം അനുഷ്ടിക്കുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം. പെൺകുട്ടി ഋതുമതിയാകുന്ന സമയം മുതൽ ആചരിക്കുന്ന ഈ വ്രതം വൈധവ്യ കാലത്തെ നിർത്തൂ. ഭർത്താവിന്റെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടിയാണ് ഈ വ്രതം ആചരിക്കുന്നതെന്നാണ് വിശ്വാസം. സർവ്വശക്തനായ പരമേശ്വരന്റെ പ്രീതി ലഭിക്കാനായി എല്ലാ മംഗല്യസ്ത്രീകളും ആചരിക്കാറുണ്ട്‌...

സീമന്തിനി എന്ന രാജകുമാരിയാണ് തിങ്കളാഴ്ച വ്രതാചരണം ആരംഭിച്ചത്. ജാതകപ്രകാരം വൈധവ്യം സംഭവിക്കുമെന്ന് അറിഞ്ഞ സീമന്തിനി വളരെ ദുഃഖിതയായി. ഋഷിവര്യനായ യാജ്ഞവൽക്യൻ മുനിയുടെ പത്നി മൈത്രേയിയെ കണ്ട് സങ്കടം ഉണർത്തിച്ചു. അവരുടെ നിർദേശപ്രകാരം സീമന്തിനി തിങ്കളാഴ്ച വ്രതം ആരംഭിച്ചു. രാജകുമാരിയുടെ വിവാഹശേഷം തോണിയാത്രയ്ക്ക് പോയ രാജകുമാരൻ മുങ്ങിപ്പോയി...

അകാലവൈധവ്യം പേറിയ സീമന്തിനി ശിവഭജനം തുടങ്ങി. ജലത്തിൽ താഴ്ന്ന കുമാരനെ നാഗകിങ്കരന്മാർ കെട്ടി വലിച്ച് നാഗസഭയിൽ എത്തിച്ചു. തേജസ്സ് നിറഞ്ഞ രാജകുമാരനെ കണ്ട നാഗരാജാവ് കുമാരനോട് തന്റെ പരദേവത ആരാണ് എന്നു ചോദിച്ചു. തെല്ലും സംശയം കൂടാതെ സർവ്വശക്തനായ തിങ്കൾചൂടന്‌ നമസ്ക്കാരം എന്നു പറഞ്ഞു...

കുമാരന്റെ ശിവഭക്തിയിൽ സന്തോഷനായ നാഗരാജാവ് രാജകുമാരനെ ഭൂമിയിൽ എത്തിച്ചു. അങ്ങനെ സീമന്തിനിക്ക് ഭർത്താവിനെ തിരിച്ച് കിട്ടി.തിങ്കളാഴ്ചകൾ മുടങ്ങാതെ ശിവക്ഷേത്ര ദർശനവും പരമശിവന് കൂവളത്തിലയും, ശ്രീപാർവ്വതി ദേവിയ്ക്ക് വെളുത്ത പുഷ്പങ്ങളും നൽകുക എന്നിവ ഭർത്താവിന്റെ ഐശ്വര്യത്തിനും സന്താനഭാഗ്യത്തിനും മംഗലഭാഗ്യത്തിനും ഉത്തമമായി കരുതുന്നു. സാധാരണ തിങ്കളാഴ്ച ഒരിക്കലായിട്ടാണ് വ്രതം ആചരിക്കാറുള്ളതു. ഒരിക്കൽ എന്നു വച്ചാൽ ദിവസം ഒരു പ്രാവശ്യം മാത്രമേ അരി ആഹാരം കഴിക്കൂ. മറ്റ് നേരങ്ങളിൽ അരിയാഹാരം പാടില്ല . ചിലർ ശിവക്ഷേത്രത്തിലെ നേദ്യചോറാണ് കഴിക്കാറ്...

തിങ്കളാഴ്ചദിവസം ശിവഭജനം സുഖദാമ്പത്യത്തിന് അത്യുത്തമമാണു. ശിവന്റെ മന്ത്രങ്ങൾ ഉരുവിട്ട് ശിവക്ഷേത്രം വലം വയ്ക്കുന്നതും വിളക്ക് കൊളുത്തി ശിവഭജനം നടത്തുന്നതും പൂജ നടത്തുന്നതിനു തുല്യഫലം നൽകുന്നതാണു. ശിവപാർവ്വതി മന്ത്രങ്ങൾ ചേർത്ത് വേണം ശിവനെ ഭജിക്കാൻ. എന്തെന്നാൽ പരമശിവന്റെ പകുതി ശരീരം ശ്രീപാർവ്വതി ദേവിക്കായി കരുതപ്പെടുന്നു...

നമ:ശിവായ ശിവായ നമ:എന്ന മൂലമന്ത്രത്തെജപിക്കുക 🙏
❤ഓം നമഃ ശിവായ ❤

⚜🔥⚜🔥⚜🔥⚜🔥⚜ എല്ലാ സജ്നങ്ങൾക്കും  സന്ധ്യാവന്ദനം നേരുന്നു 🙏🏻ദീപം.....ദീപം...സന്ധ്യാദീപം....നമോസ്തുതേ..നാരായണാ.. നാരായണനാരായണ...
07/05/2023

⚜🔥⚜🔥⚜🔥⚜🔥⚜

എല്ലാ സജ്നങ്ങൾക്കും
സന്ധ്യാവന്ദനം നേരുന്നു 🙏🏻

ദീപം.....ദീപം...സന്ധ്യാദീപം....നമോസ്തുതേ..

നാരായണാ.. നാരായണ
നാരായണാ.. നാരായണ
നാരായണാ.. നാരായണ
നാരായണാ.. നാരായണ

⚜🔥⚜🔥⚜🔥⚜🔥⚜

എല്ലാവരും നാമജപത്തിൽ പങ്കെടുക്കുക

⚜🔥⚜🔥⚜🔥⚜🔥⚜

എല്ലാ വിധത്തിലുള്ള ദുഃഖങ്ങളും
ഈശ്വരനിൽ സമർപ്പിക്കാം

⚜🔥⚜🔥⚜🔥⚜🔥⚜
ഓം നമഃ ശിവായ

ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ

Hare Rama Hare Rama
Rama Rama Hare Hare
Hare Krishna Hare Krishna
Krishna Krishna Hare Hare

അമ്മേ നാരായണാ
ദേവീ നാരായണാ
ലക്ഷ്മീ നാരായണാ
ഭദ്രേ നാരായണാ

ഓം നമഃ ശിവായ..

ഓം മഹാഗണപതയേ നമഃ..

സ്വാമി ശരണം..

ജയ് ശ്രീ രാം..

വേൽമുരുകാ ഹരോഹരാ..

വിഷ്ണുമായ സ്വാമി ശരണം..

ഓം നാഗരാജാവേ...നാഗയക്ഷിയമ്മേ ശരണം..

ലോകാ സമസ്താ സുഖിനോ ഭവന്തു..

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
ചെട്ടികുളങ്ങര ദേവി ക്ഷേത്രം

⚜🔥⚜🔥⚜🔥⚜🔥⚜

07/05/2023

എത്ര മനോഹരമായിട്ടാണ് മോൾ പാടിയിരിക്കുന്നത്..

ഒന്ന് കേട്ടു നോക്കു...
ഇഷ്ട്ടമായാൽ ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് എത്തിക്കു... 🙏🏻

07/05/2023

ശുഭാരംഭങ്ങൾക്ക് ആദ്യം ഗണപതിയെ ആരാധിക്കുന്നതെന്തുകൊണ്ട് ?
🕉️🙏🏻🕉️

ഹിന്ദുമതപ്രകാരം ഗണങ്ങളുടെ അധിപൻ അഥവാ ഗണേശനാണ് ഗണപതി. പരമശിവൻറെയും പാർവതിദേവിയുടേയും ആദ്യപുത്രനാണ് ഗണപതി. സിദ്ധിയുടേയും ബുദ്ധിയുടെയും ഇരിപ്പിടമായാണ് ഹിന്ദുക്കള്‍ മഹാഗണപതിയെ കണക്കാക്കുന്നത്. ലോക വ്യവഹാരങ്ങളിലും അധ്യാത്മിക മാർഗ്ഗത്തിലും ഉണ്ടാകുന്ന വിഘ്നങ്ങൾ ഗണപതിയുടെ അനുഗ്രഹം ലഭിക്കുന്നതോടെ ഇല്ലാതെയാകുമെന്നാണ് വിശ്വാസം..

സാധാരണയായി വിഘ്നങ്ങള്‍ അകറ്റുന്നവനായാണ് മഹാഗണപതിയെ കണക്കാക്കുന്നത്. ഏതൊരു കാര്യം ആരംഭിക്കുന്നതിനു മുമ്പും ഗണേശ സ്മൃതി നല്ലതാണെന്നാണ് വിശ്വാസം. കർണ്ണാടകസംഗീതകച്ചേരികളും മറ്റും ഗണപതിസ്തുതിയോടെയാണ് ആരംഭിയ്ക്കുക. ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ എന്ന സ്തുതിയാണ് വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തുന്ന വേളയില്‍ ഹൈന്ദവർ ആദ്യമായി എഴുതിക്കാറുള്ളത്.

ഏതൊരു ശുഭ കാര്യത്തിനു മുമ്പും ഗണപതിഹോമം നടത്തുക എന്നത് ഹൈന്ദവർക്കിടയിൽ സാധാരണമാണ്. ഗൃഹപ്രവേശം, കച്ചവട ആരംഭം, വിഘ്ന നിവാരണം, ദോഷ പരിഹാരം എന്നിങ്ങനെയുള്ള കാര്യങ്ങള്ക്കെവല്ലാം മുഖ്യ ഇനമായാണ് ഗണപതിഹോമം നടത്തുക. കൂടാതെ ഉദ്ദിഷ്ടകാര്യ സിദ്ധിക്കായും ചില പ്രത്യേക തരത്തില്‍ ഗണപതി ഹോമം നടത്താറുണ്ട്. പ്രത്യേക ദ്രവ്യങ്ങൾ ചേർത്ത്‌ ഇത്തരത്തിൽ നടത്തുന്ന ഹോമം വളരെ ഉത്തമമാണെന്നാണ് തന്ത്രഗ്രന്ഥങ്ങളില്‍ പോലും സൂചിപ്പിക്കുന്നത്.

വിശേഷാൽ പതിനാറു കൊട്ട തേങ്ങ, മുപ്പത്തിരണ്ട്‌ കദളിപ്പഴം, പതിനാറുപലം ശർക്കര, നാഴിതേൻ, ഉരിയ നെയ്യ് എന്നിവയാണ് ഹോമിക്കാനായി ഉപയോഗിക്കാറുള്ളത്. വിഘ്നങ്ങൾ ഇല്ലാതിരിക്കാനും ശുഭാരംഭത്തിനും ഗണപതിയെ ആദ്യം പൂജിക്കുന്നതുകൊണ്ട് പ്രഥമ പൂജ്യൻ എന്ന നാമത്തിലും ഗണപതി അറിയപ്പെടുന്നു. ഓം ശ്രീ ഗണേശായ നമഃ എന്നമന്ത്രവും ഓം ഗം ഗണപതയേ നമഃ എന്ന മന്ത്രവുമാണ് ഗണപതിയെ സംബന്ധിച്ച് ഉച്ചരിക്കാറുള്ളത്.

ഒരു കര്‍മ്മം ആരംഭിക്കുമ്പോൾ ജപിക്കുക.

വക്രതുണ്ഡ മഹാകായ
സൂര്യകോടി സമപ്രഭ
നിർവിഘ്നം കുരു മേ ദേവ
സര്‍വകാര്യേഷു സര്‍വദാ.

ശുക്ലാംബരതരം വിഷ്ണും
ശശിവര്‍ണം ചതുര്‍ഭുജം
പ്രസന്ന വദനം ധ്യായേത്
സർവ വിഘ്നോപ ശാന്തയേ.

ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബുഫലസാരഭക്ഷിണം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘേനശ്വരപാദപങ്കജം

*വിഘ്നേശ്വരക്ഷേത്രത്തില് എന്തിനാണ് ഏത്തമിടുന്നത്?*

വിഘ്നങ്ങളൊഴിയാൻ ഗണപതിക്ഷേത്രത്തിൽ തൊഴുതു തേങ്ങയും അടിച്ച് മടങ്ങുക , എല്ലാവരും അനുഷ്ഠിക്കുന്ന കാര്യമാണ്,
പക്ഷെ ഏത്തമിടുന്ന കാര്യത്തിൽ പലരും പിന്നിലാണ്. അഥവാ ഏത്തമിട്ടാല്പോലും കൈപിണച്ച് രണ്ടു ചെവിയിലും തൊട്ട് ദേഹമിട്ടൊന്നു കുലുക്കുന്നതാണ്പതിവ്.

വലം കയ്യാല് വാമശ്രവണവുമിട
കൈവിരലിനാല്വലം കാതും തോട്ടക്കഴലിണ പിണച്ചുള്ള നിലയിൽ നിലം കൈമുട്ടാലെ പലകുറി തൊടുന്നേനടിയനി-ന്നലം കാരുണ്യാബ്ധേ!*

*കളക മമ വിഘ്നം ഗണപതേ*

*മേലുദ്ധരിച്ച മന്ത്രം ചൊല്ലികൊണ്ടാണ് ഗണപതി ഭഗവാനെ വന്ദിക്കേണ്ടത്,ഏത്തമിടേണ്ടത്*.

അതായത് വലംകൈ കൊണ്ട് ഇടത്തെ കാതും ഇടതുകൈകൊണ്ട് വലത്തെ കാതും തൊട്ടു കൊണ്ടും കാലുകള് പിണച്ചു നിന്നുകൊണ്ടും കൈമുട്ടുകള് പലവട്ടം നിലം തൊടുവിച്ച് ഗണപതിയെ വന്ദിക്കുന്നുവെന്ന് സാരം.

മറ്റൊരു ദേവസന്നിധിയിലും ഏത്തമിടുക എന്നൊരു വിധിയില്ല. എന്നാല് ഗണപതി സന്നിധിയിൽ പ്രധാനവുമാണ്. ഇടതു കാലിന്മേല് ഊന്നിനിന്ന് വലത്ത് കാല് ഇടത്തുകാലിന്റെ മുമ്പില്ക്കൂടി ഇടത്തോട്ട് കൊണ്ടുപോയി പെരുവിരല് മാത്രം നിലത്തുതൊടുവിച്ച് നില്ക്കണം.

ഇടതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൂടി വലത്തെ ചെവിയും വലത്തേ കൈ ഇടത്തേതിന്റെ മുന്‍ വശത്തുകൂടി ഇടത്തോട്ട് കൊണ്ടുപോയി വലതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൊണ്ട് ഇടത്തേ ചെവിയും പിടിക്കണം. *എന്നിട്ടാണ് കുമ്പിടുകയും നിവരുകയും ചെയ്യേണ്ടത്. ഇങ്ങനെയാണ് ഏത്തമിടുന്നത്*.

ഭക്തനെ ആശ്രയിച്ചിരിക്കും ഇത് എത്ര പ്രാവശ്യം ചെയ്യണമെന്നത്. *സാധാരണയായി മൂന്ന്, അഞ്ച്, ഏഴ്, പന്ത്രണ്ട്, പതിനഞ്ച്, ഇരുപത്തൊന്ന്, മുപ്പത്തിയാറ് ഇങ്ങനെ പലവിധത്തില് ചെയ്യാറുണ്ട്*.

ഇത്തരത്തില് ചെയ്യുന്ന ഭക്തരിൽ നിന്നും വിഘ്നങ്ങൾ മാഞ്ഞുപോകുമെന്നാണ് വിശ്വാസം. *എന്നാല് ശാസ്ത്രീയമായി ഇതിനെ ബുദ്ധിയുണർത്തുന്ന ഒരു വ്യായാമമുറയായിട്ടാണ് പരിഗണിച്ചു
*രക്തചംക്രമണത്തിനുവേണ്ടുന്ന ഈ വ്യായാമമുറയിലൂടെ തലച്ചോറിലേക്ക് രക്തത്തിന്റെ ഒഴുക്ക് കൂടുമെന്നാണ് കണ്ടുപിടുത്തം*

*ഗണപതി ഹോമത്തിന്റെ പ്രസാദത്തിന്റെ പ്രത്യേകതകൾ*

1) ചുവന്ന അവിലിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട് .ഒമേഗ 3 ഫാറ്റി ആസിഡ്‌ അറിയപെടുന്നത്‌ തലച്ചോറിന്റെ ആഹാരം എന്നാണ് . ഒമേഗ 3 നമ്മുടെ ശരീരത്തിന് നേരിട്ട് ആഗിരണം ചെയ്യാൻ കഴിവില്ല അതിനു വിറ്റമിൻ ഇ വേണം അതിനായി ഗണപതി ഹോമത്തിൽ ധാരാളമായി നാളികേരം ചേർത്തിരിക്കുന്നു . വെറുതെയാണോ ഏറ്റവും ബുദ്ധി ഗണപതിക്ക്‌ ആണെന്നു പറയുന്നത്. ഗണപതി ഹോമത്തിന്റെ പ്രസാദം ധാരാളം കഴിക്കുന്നവരക്കു ബുദ്ധി വർദ്ധിക്കുന്നു. അതു പോലെ തലച്ചോറിനെ ബാധിക്കുന്ന അൽഷിമേഴ്സ് പർക്കിൻസൻസ് തുടങ്ങിയ അസുഖങ്ങൾ ഉണ്ടാവില്ല.

ചുവന്ന അവിലിൽ ധാരാളം IP6 ഇനോസിറ്റൊൾ ഹെക്സാ ഫോസ്ഫെട്റ്റ് അടങ്ങിയ കാരണം കാൻസെർ വരാൻ തീരെ സാധ്യത ഇല്ല.

ക്രോമിയം ഉള്ളതു കൊണ്ടു ഹോർമോൺ ബാലൻസ് ചെയ്യുന്നു അതു പ്രമേഹ സാധ്യത ഇല്ലാതാക്കുന്നു.

2) ശർക്കര നമുക്ക് ആവശ്യമായ മിനറൽസ് ലഭ്യമാക്കുന്നു ബ്ലഡ്‌ കൌണ്ട് ശരിയാക്കുന്നു ശരീരത്തിനു ആവശ്യമായ ഫ്രാക്ടസ് തരുന്നു.

3) എള്ളിൽ ഹൃദയത്തിനു അവശ്യമായ ഒമെഗ 6,9 ഉണ്ട്‌.

4) മലരിനകത്തു ധാരാളം ഫൈബർ ഉണ്ടു അതു മോഷൻ സുഗമം ആക്കുന്നു അതു വഴി കോളോം കാൻസെർ ഇല്ലാതാക്കുന്നു.

ഗണപതി ഹോമത്തിന്റെ പ്രസാദം ദിവ്യമായ ഔഷധം കൂടിയാണ്.

💛ഓം വിഘ്നേശ്വരായ നമ

Address

Mavelikara

Website

Alerts

Be the first to know and let us send you an email when Kailasanadhan ॐ കൈലാസനാഥൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share