07/07/2022
വിമാന ടിക്കറ്റുകളുടെ അന്യായ നിരക്ക്: സർക്കാർ ഇടപെടണം
എസ്.വൈ.എസ്് നിവേദനം നൽകി
കോഴിക്കോട ഗൾഫ് സെക്ടറുകളിൽ നിന്നുമുള്ള വിമാന ടിക്കറ്റുകളുടെ അന്യായവില വർദ്ധനവിൽ സർക്കാർ ഇടപെടണം എന്നാവശ്യപ്പെട്ട് എസ്.വൈ.എസ്് സംസ്ഥാന കമ്മിറ്റി പ്രധാനമന്ത്രി, മുഖ്യമന്ത്രി, വ്യോമ ഗതാഗത മന്ത്രി എന്നിവർക്ക് നിവേദനം നൽകി. കഠിനമായ ചൂടും പെരുന്നാളും സ്‌കൂൾ അവധിയും ഒന്നിച്ച് വന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും
മലയാളികടക്കമുള്ള ഇന്ത്യക്കാർ കുടുംബസമേതം നാട്ടിലെത്താനുള്ള അമിതമായ താല്പര്യത്തിലാണുള്ളത്. എന്നാൽ ഈ തിരക്ക് ചൂഷണം ചെയ്ത് വിമാന കമ്പനികൾ പെട്ടെന്ന് ടിക്കറ്റ് നിരക്ക് നാല് ഇരട്ടി വരെ വർധിപ്പിച്ചിരിക്കുകയാണ്. കോവിഡിനെ തുടർന്ന് പല കുടുംബങ്ങൾക്കും രണ്ടുവർഷമായി നാട്ടിലേക്ക് വരാൻ സാധിച്ചിട്ടില്ല. സാഹചര്യം അനുകൂലമായപ്പോൾ നാട്ടിലെത്താൻ പാടുപെടുന്നവർക്ക് ഇത് വലിയ തിരിച്ചടിയാണ് ഈ അന്യായമായ ടിക്കറ്റ് വില വർദ്ധനവ്. അതിനാൽ ടിക്കറ്റ് നിരക്ക് കുറക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം എസ്.വൈ.എസ്് ആവശ്യപ്പെട്ടു.
കോവിഡിന് മുമ്പുണ്ടായിരുന്ന, ചെലവ് കുറഞ്ഞ വിമാനങ്ങൾ അടക്കമുള്ള വിമാന സർവീസുകൾ പൂർണ്ണമായും പുനസ്ഥാപിക്കാത്തതും നിരക്ക് വർദ്ധനവിന് കാരണമായിട്ടുണ്ട്. വിമാന സർവീസുകൾ പൂർണ്ണമായും പുനസ്ഥാപിക്കാനും വിമാന ടിക്കറ്റ് കുറക്കുന്നതിനും അടിയന്തരമായി ഇടപെടണമെന്നും നിവേദനത്തിലൂടെ സംഘടന സർക്കാറിനോട് ആവശ്യപ്പെട്ടു.