06/09/2020
Faith building story.....
2003 മെയ് 13
സമയം രാത്രി 10 മണി
എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ കേരളത്തിലെ ആദ്യത്തെ ഹൃദയശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു.
ശസ്ത്രക്രിയ വിജയകരമായി നിർവഹിക്കാൻ കഴിയുമോ എന്ന ആശങ്ക സ്വാഭാവികമായും ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറത്തിനും ഒപ്പം ജോലിചെയ്യുന്ന ഡോക്ടർ സജി കുരുട്ടുകുളത്തിനും ഡോക്ടർ വിനോദനു മുണ്ടായിരുന്നു ഇംഗ്ളണ്ടിലെ പ്രശസ്തമായ പാപ്വർത്ത് ആശുപത്രിയിലെ പരിശീലന നൽകിയ കരുത്തായിരുന്നു കൈമുതൽ.
ഈ കേരളത്തിൽ ഇതൊന്നും നടക്കാൻ പോകുന്നില്ലെന്നു പ്രസ്താവിച്ചവരും, പരാജയപ്പെട്ടാൽ വലിയൊരു ആഘാതമാകുമെന്നു പറഞ്ഞവരും മനസ്സിലെത്തി
ഉദ്വേഗനിർഭരമായ നിമിഷങ്ങൾ!
"ഒരിക്കലും ഞാൻ ചെയ്തിട്ടില്ലാത്ത ഒരു ശസ്ത്രക്രിയ ഒരു സംസ്ഥാനത്ത് ആദ്യമായി ചെയ്യുന്ന ശസ്ത്രക്രിയ പരാജയപ്പെട്ടാൽ പ്രൊഫഷണൽ ജീവിതത്തിലെ ഏറ്റവും വലിയ വലിയ നിരാശാജനകമായന്ന വഴിത്തിരിവാകുന്ന ശസ്ത്രക്രിയ " അതിനാണ് ഇവിടെ ആരംഭം കുറിക്കുന്നത്
"കണ്ണൻകുന്നം പള്ളിയിൽനിന്ന് സ്പിരിച്വൽ ഫാദർ ആൻസൽ എത്തി .. ഞങ്ങൾ ഡോക്ടർമാർ, നഴ്സുമാർ, മറ്റു സഹപ്രവർത്തകർ. ആൻലച്ചൻ്റെ പ്രാർത്ഥന ദൈവത്തിൻ്റെ അനുകൂലമായ ഇടപെടലിനായി പ്രാർത്ഥിക്കുന്നതിനിടയിലുണ്ടായ അപ്രതീക്ഷിതമായ ഇടിമുഴക്കവും മിന്നലും എല്ലാവരെയും വിസ്മയിപ്പിച്ചു. ഒരു വിജയത്തിൻ്റെ ലക്ഷണമായി ഞങ്ങളതു സ്വീകരിച്ചു. " ഡോക്ടർ ചാക്കോ പെരിയപ്പുറം പങ്കുവയ്ക്കുന്നു
ആൻസലച്ചൽ എന്തു ചെയ്തെന്നോ? അദ്ദേഹം "പ്ലാസ്റ്റിക് കടലാസിൽ പൊതിഞ്ഞ് ഒരു വെള്ളിക്കുരിശ് വെഞ്ചരിച്ച് എൻ്റെ കയ്യിൽ തന്നിട്ടു പറഞ്ഞു " ഡോക്ടർ ഈ കുരിശ് പോക്കറ്റിൽ സൂക്ഷിക്കുക. ശസ്ത്രക്രിയ കഴിഞ്ഞേ പോക്കറ്റിൽനിന്ന് എടുക്കാവൂ"
"അദ്ദേഹം നിർദ്ദേശിച്ചതുപോലെ ആ കുരിശ് ശസ്ത്രക്രിയാ പാത്രത്തിൻ്റെ വലത്തേ പോക്കറ്റിൽ അവസാനം വരെ എനിക്ക് ധൈര്യം പകർന്നു കൊണ്ട് എന്നോടൊപ്പം, എൻ്റെ ഹൃദയത്തോടൊപ്പം നിലകൊണ്ടു
എബ്രഹാമിൻ്റെ ഹൃദയം ശസ്ത്രക്രിയയ്ക്കിടെ നിശ്ചലമാകാനുള്ള സാധ്യത എന്നെ ഭയപ്പെടുത്തിയിരുന്നു. അത്രമാത്രം പ്രവർത്തന പരാജയം ആഹൃദയത്തെ ബാധിച്ചിരുന്നു..
ആദ്യം സുകുമാരൻ്റെ ഹൃദയം നിശ്ചലമാക്കി തണുത്ത ലായനിയിലും ഐസിലും പൊതിഞ്ഞ് പിറകിലത്തെ പാത്രത്തിൽ വച്ച ശേഷമാണ് എബ്രഹാമിൻ്റെ പ്രവർത്തനരഹിതമായ ഹൃദയം എടുത്തു മാറ്റിയത്.
എൻ്റെ കൈകളെ ശരിയായ ദിശയിൽ ചലിപ്പിക്കണമേ എന്ന് പ്രാർത്ഥന. പോക്കറ്റിൽ സൂക്ഷിച്ചിരുന്ന വെള്ളിക്കുരിശിനെ ഞാൻ ഇടയ്ക്കിടെ സ്വയം ഓർമ്മിപ്പിച്ചിരുന്നു
ഹൃദയത്തിൻ്റെ ഓരോ അറിയും ഒന്നിനുപുറകെ ഒന്നായി തുന്നിച്ചേർക്കുമ്പോൾ 42 വർഷം സുകുമാരൻ്റെ ജീവിതം കാത്തുസൂക്ഷിച്ച ആഹൃദയം എബ്രഹാമിൻ്റെ ശരീരത്തിൽ സ്പന്ദിക്കണമെന്ന ഒരേയൊരാഗ്രഹം!
ഒരുമണിക്കൂർ 47 മിനിറ്റു കൊണ്ട് പുതിയ ഹൃദയം എബ്രഹാമിൻ്റെ നെഞ്ചിൽ സ്പന്ദിച്ചു തുടങ്ങി‼️ അനിയന്ത്രിതമായ ആഹ്ലാദ ദത്തിൻ്റെയും സംതൃപ്തിയുടെയും പ്രതിഫലനമായിട്ടാകാം എൻ്റെ മനസ്സ് മരവിച്ച നിസ്സംഗതയിൽ എത്തിയിരുന്നു.
എബ്രഹാമിനെ യന്ത്രങ്ങളിൽനിന്നു വിഘടിപ്പിച്ച് ഐസിയുവിൽ കൊണ്ടുവരുമ്പോൾ പാതിരാത്രി കഴിഞ്ഞിരുന്നു. ഞാൻ കട്ടിലിൽ നിസ്സംഗനായി ഇരിക്കുമ്പോൾ ഒരു തണുത്ത കരം എൻ്റെ തോളിൽ തട്ടി. കൈപിടിച്ച് അഭിനന്ദിച്ച സഹപ്രവർത്തകൻ ഡോക്ടർ രാജശേഖരൻ പറഞ്ഞു, സർ ഈ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായിട്ടാണ് ചെയ്യുന്നതെന്ന് ഞങ്ങളോട് പറഞ്ഞത് വെറും നുണയായിരുന്നു അല്ലേ?
ഒരു പോറൽ പോലും ഇല്ലാതെ നിർവഹിക്കാൻ ഞങ്ങളെ സഹായിച്ച എന്നെ നയിച്ച സർവ്വശക്തനായ അദൃശ്യശക്തിക്കു മുന്നിൽ ഞാൻ നിർന്നിമേഷനായി നിന്നു, ശിരസ്സു നമിച്ച് "
( മലയാള മനോരമയുടെ ഇന്നത്തെ (2020 സെപ്തം 6) 'ഞായറാഴ്ചയിൽ' നിന്ന്)