Sacred Heart Church Irattavary -Thiruvizhamkunnu

Sacred Heart Church Irattavary -Thiruvizhamkunnu Lord Jesus hide us by the Sacred wound in your Heart

13/11/2025
27/12/2024
വലിയ ഇടയന്‌ വിട... ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ
01/01/2023

വലിയ ഇടയന്‌ വിട... ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ

റോമിലെ ചരിത്രപ്രസിദ്ധമായ സാന്താ അനസ്താസ്യാ ബസിലിക്ക സീറോ മലബാർ സഭക്ക് സ്വന്തം.ലോകത്തിലെ തന്നെ ആദ്യ ക്രൈസ്തവ ദേവാലയങ്ങളിൽ...
19/07/2020

റോമിലെ ചരിത്രപ്രസിദ്ധമായ സാന്താ അനസ്താസ്യാ ബസിലിക്ക സീറോ മലബാർ സഭക്ക് സ്വന്തം.

ലോകത്തിലെ തന്നെ ആദ്യ ക്രൈസ്തവ ദേവാലയങ്ങളിൽ ഒന്നായ റോമിലെ മൈനർ ബസിലിക്ക പദവിയുള്ള ഏറ്റവും പുരാതനമായ സാന്താ അനസ്താസ്യാ ദേവാലയം സീറോ മലബാർ സഭയെ ഏൽപ്പിച്ചു കൊണ്ട് ഫ്രാൻസീസ് പാപ്പയുടെ റോമിലെ വികാരി ജനറാൾ ആയ കർദ്ദിനാൾ അഞ്ചലോ ദെ ഡൊണാത്തിസ് ഡിക്രി പുറപ്പെടുവിച്ചു. അപ്പസ്തോലിക പാരമ്പര്യത്തിലും വിശ്വാസത്തിലും ലോകത്തിലെ ഏറ്റവും പുരാതന വ്യക്തിസഭകളിൽ ഒന്നായ സീറോ മലബാർ സഭയ്ക്ക്, റോമിൽ വിശുദ്ധ കുർബാന അർപ്പണത്തിനും സഭ കൂട്ടായ്മക്കായും റോമിലെ പരിശുദ്ധ സിംഹാസനം നൽകിയ അംഗീകാരം ആയി വേണം ഇൗ ദേവാലയ ലബ്ദിയെ കണക്കാക്കാൻ.

ക്രിസ്തു വർഷം 325-326 കാലഘട്ടത്തിൽ കൺസ്റ്റന്റൻ ചക്രവർത്തിയാണ് ഇൗ ബസിലിക്ക നിർമാണം ആരംഭിച്ചത്. പുരാതന റോമൻ സാമ്രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രമായ പാലത്തീൻ കുന്നിൽ കൊളോസിയത്തിന്റെ അടുത്ത് നിർമിക്കപ്പെട്ട ഇൗ ദേവാലയത്തിൽ വിശുദ്ധ ജെറോം ശുശ്രൂഷ ചെയ്തിട്ടുണ്ട്. ജറുസലേമിൽ നിന്ന് തിരുശേഷിപ്പുകൾ റോമിലെ ഇൗ ദേവാലയത്തിലേക്ക് കൊണ്ട് വന്നതും, സ്ഥാപിച്ചതും വിശുദ്ധ ജെറോം ആണ്. മഹാനായ ലിയോ പാപ്പ ഏകസ്വഭാവ വാദം എന്ന അബദ്ധ പ്രബോധനത്തിന് എതിരായി പഠിപ്പിച്ചിരുന്നത് ഇൗ ദേവാലയത്തിൽ നിന്നാണ്. ഏഴാം നൂറ്റാണ്ട് വരെ മാർപാപ്പമാർ ക്രിസ്തുമസ് ബലി അർപ്പിച്ചിരുന്നത് ഇൗ ദേവാലയത്തിൽ ആയിരുന്നു. ഇപ്പൊൾ കാണപ്പെടുന്ന ദേവാലയം പതിനേഴാം നൂറ്റാണ്ടിൽ പണിതീർത്ത ദേവാലയമാണ്. വിശുദ്ധ ഡോമിനിക്കിന് മാർപാപ്പ സമ്മാനിച്ച സാൻ സബീന ദേവാലയത്തിലേക്ക് വിഭൂതി ദിനത്തിന്റെ ശുശ്രൂഷകളും മറ്റും മാറ്റുന്നതിന് മുമ്പ് പതിനേഴാം നൂറ്റാണ്ടുവരെ ഇൗ ദേവാലയത്തിൽ വച്ച് ആയിരുന്നു മാർപാപ്പമാരുടെ നേതൃത്വത്തിൽ സഭയിൽ വലിയ നോമ്പുകാലം ആരംഭിച്ചിരിക്കുന്നത്. റോമിൽ ആദ്യമായി നിത്യ ആരാധന കേന്ദ്രം ആരംഭിച്ചതും ഇൗ ദേവാലയത്തിൽ തന്നെ ആണ്.
2011 മുതൽ റോമിലെ സാന്തോം സീറോ മലബാർ സഭ കൂട്ടായ്മ അംഗങ്ങൾ ഇടവകയുടെ തിരുകർമ്മങ്ങൾ ചെയ്തിരുന്നത് ഇൗ ദേവാലയത്തിൽ ആണ്. റോമിലെ സീറോ മലബാർ വിശ്വാസികളുടെ അധികാരം ഉള്ള മാർ സ്റ്റീഫൻ ചിറപ്പണത്ത് പിതാവിന്റെയും, വൈദികരുടെയും, വിശ്വാസികളുടെയും പ്രാർത്ഥനയും, പരിശ്രമവും ആണ് ഇന്ന് ഇതിന് കാരണമായത്. 2019 ഒക്ടോബർ മാസത്തിൽ ആദ് ലമിന സന്ദർശനത്തിന്‌ വന്ന സീറോ മലബാർ മെത്രാന്മാർ റോമിൽ സീറോ മലബാർ വിശ്വാസികൾക്കായി ഒരു ദേവാലയം വേണം എന്ന് ഫ്രാൻസിസ് പാപ്പയോട് ആവശ്യപ്പെട്ടിരുന്നു.

ഫാ. ജിയോ തരകൻ
ഹോളി ക്രോസ് യൂണിവേഴ്സിറ്റി, റോം

18/06/2020

Watch Shekinah Television Malayalam Channel Live Stream for Church News, Christian Devotional Talks, Live Holy Mass, Live Retreats, Latest Malayalam News Upd...

പാലക്കാട്‌ രൂപതയുടെ നിയുക്ത സഹായമെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവിന്റെ മെത്രാഭിഷേകം നാളെ. 46 വർഷങ്ങൾക്കു ശേഷം പാല...
17/06/2020

പാലക്കാട്‌ രൂപതയുടെ നിയുക്ത സഹായമെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവിന്റെ മെത്രാഭിഷേകം നാളെ.

46 വർഷങ്ങൾക്കു ശേഷം പാലക്കാട്‌ രൂപത വീണ്ടും ഒരു മെത്രാഭിഷേകത്തിനായി ഒരുങ്ങുന്നു. നിയുക്ത പാലക്കാട്‌ രൂപതയുടെ പ്രഥമ സഹായ മെത്രാൻ മോൺ. പീറ്റർ കൊച്ചുപുരയ്ക്കൽന്റെ മെത്രാഭിഷേകം നാളെ രാവിലെ 10:30ന് ചക്കാന്തറ സെന്റ് റാഫേൽസ് കത്തീഡ്രലിൽ വെച്ചു നടക്കും. പാലക്കാട്‌ രൂപത മെത്രാൻ മാർ ജേക്കബ് മാനത്തോടത് മുഖ്യകാർമികൻ ആകും. ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ, പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികർ ആകും. തൃശൂർ അതിരൂപത മെത്രാപോലിത്ത മാർ ആൻഡ്രൂസ് താഴത് വചനസന്ദേശം നൽകും.

1964 മെയ്‌ 29 നു പാലാ രൂപതയിലെ മരങ്ങോലിയിലാണ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവ് ജനിച്ചത്. ചെറുപ്പം മുതലേ പഠനത്തിൽ മികവ് പുലർത്തിയിരുന്ന പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവ് 1981 ൽ പാലക്കാടുള്ള കല്ലേപ്പുള്ളി മൈനർ സെമിനാരിയിൽ ചേർന്ന് വൈദീക പരിശീലനം ആരംഭിച്ചു.
ആലുവയിലുള്ള സെയിന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ നിന്നും ഫിലോസഫിയും തിയോളജിയും പൂർത്തിയാക്കി 1990 ഡിസംബർ 29 ന് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ പിതാവിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു.

കാനോൻ നിയമത്തിൽ ബാംഗ്ലൂർ St. Peter's Pontifical Institute ൽ നിന്നും ബിരുദാന്തര ബിരുദവും റോമിലെ Pontifical Oriental Institute ൽ നിന്നും കാനോൻ നിയമത്തിൽ ലൈസൻഷ്യേറ്റ്, ഡോക്ടറൽ ഡിഗ്രികളും കരസ്ഥമാക്കിയ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ 2007 ജൂലൈ 1 നാണ് പാലക്കാട്‌ രൂപതയുടെ ട്രൈബ്യൂണൽ ജുഡീഷ്യറി വികാരിയായി നിയമതിനാകുന്നത്.

2013 ഒക്ടോബർ 1 ന് പാലക്കാട് രൂപതയുടെ ചാൻസലറായും
2016 ഡിസംബർ 10 മുതൽ സെമിനാരികളുടെയും സമർപ്പിതരുടെയും സിഞ്ചുല്ലിയസായും (Syncellus) ശുശ്രൂഷ ചെയ്തു വരികയായിരുന്നു.

2020 ജനുവരി 15 ന് കാക്കനാട് സെ. തോമസ് മൗണ്ടിൽ നടന്ന സിനഡിൽ വച്ചാണ് മോൺസിഞ്ഞോർ പീറ്റർ കൊച്ചുപുരയ്ക്കലിനെ പാലക്കാട്‌ രൂപതയുടെ സഹായ മെത്രാനായി നിയമിക്കുകയായിരുന്നു.

മെത്രാനാഭിഷേകം
സ്വീകരിക്കുന്ന നിയുക്ത സഹായ മെത്രാൻ Rev.Msgr. Dr. പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവിന് കൊടുങ്ങല്ലൂർ ഇരിങ്ങാലക്കുട നസ്രാണി മക്കളുടെ പ്രാർത്ഥനാമംഗളങ്ങൾ...

ഷെക്കെയ്‌നാ ചാനലിൽ ലൈവ് ഉണ്ടായിരിക്കുന്നതാണ്..



പാലക്കാട് രൂപതയുടെ നിയുക്ത സഹായ മെത്രാന്‍മോണ്‍. പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ മെത്രാഭിഷേകം ...2020 ജൂണ്‍ 18 വ്യാഴാഴ്ച രാ...
13/06/2020

പാലക്കാട് രൂപതയുടെ നിയുക്ത സഹായ മെത്രാന്‍
മോണ്‍. പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ മെത്രാഭിഷേകം ...

2020 ജൂണ്‍ 18 വ്യാഴാഴ്ച രാവിലെ 10.30 ന്
പാലക്കാട് കത്തീഡ്രല്‍ ദേവാലയത്തില്‍ …..(live telecasting)

Address

Mannarkkad
678601

Website

Alerts

Be the first to know and let us send you an email when Sacred Heart Church Irattavary -Thiruvizhamkunnu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share