ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം മാന്നാർ

  • Home
  • India
  • Mannar
  • ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം മാന്നാർ

ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം  മാന്നാർ മാന്നാർ വിഷവര്‍ശ്ശേരിക്കര സുബ്രഹ്മ?

 #ഷഷ്ടിസുബ്രഹ്മണ്യ പ്രീതിയ്ക്കായിട്ടാണ്  #ഷഷ്ടി വ്രതം അനുഷ്ഠിക്കുന്നത് എന്ന് എല്ലാ ഭക്തജനങ്ങൾക്കും അറിയാം എന്നാൽ അതിൻറെ ...
24/07/2026

#ഷഷ്ടി

സുബ്രഹ്മണ്യ പ്രീതിയ്ക്കായിട്ടാണ് #ഷഷ്ടി വ്രതം അനുഷ്ഠിക്കുന്നത് എന്ന് എല്ലാ ഭക്തജനങ്ങൾക്കും അറിയാം എന്നാൽ അതിൻറെ പിന്നിൽ ഒരു ഐതിഹ്യമുണ്ട് ബ്രഹ്മാവിനെ ബന്ധനസ്ഥനാക്കി എന്ന അപരാധത്താൽ സുബ്രഹ്മണ്യൻ ഒരു സർപ്പമായി തീർന്നുവെന്നും ശ്രീപാർവ്വതി അനുഷ്ടിച്ച #ഷഷ്ഠി വ്രതത്തിൻ്റെ ഫലമായി സ്വ ശരീരം വീണ്ടും തിരികെ ലഭിച്ചുവെന്നും ഒരു ഐതിഹ്യമുണ്ട്.
പഞ്ചമിനാളിൽ ഒരിക്കൽ മാത്രം ആഹാരം, രാത്രി വെറും നിലത്ത് കിടക്കുക ,പിറ്റേന്ന് പ്രാതഃസ്നാനം ചെയ്ത് സുബ്രഹ്മണ്യ പൂജ അഥവാ ക്ഷേത്രദർശനം, രാത്രി ഉപവാസം എന്നിവയാണ് വ്രത ചര്യകൾ .
ശ്രീപാർവ്വതിക്ക് സുബ്രഹ്മണ്യനെ തിരിച്ചുകിട്ടിയത് വൃശ്ചികമാസത്തിലെ #ഷഷ്ഠി ദിവസമാണത്രേ. രാവിലെ ആറേകാൽ നാഴിക #ഷഷ്ഠി യുണ്ടെങ്കിൽ
അതിനെ അർക്കഷഷ്ഠിയെന്നും, ആറേകാൽ നാഴിക പകലേ തുടങ്ങുന്ന #ഷഷ്ഠിക്ക് സ്കന്ദഷഷ്ടി എന്നും പറയുന്നു .
#ഷഷ്ടി വ്രതത്തിൻറെ ഫലപ്രാപ്തി കൾ
സന്താനലാഭം ,രോഗശമനം സർപ്പ ഭീതി ശമനം ,കാര്യവിജയം തുടങ്ങിയവയാണ് ഷഷ്ഠിവ്രതത്തിൻ്റെ ഫലങ്ങൾ

30/04/2026
05/02/2026
01/02/2026

തൈപൂയ മഹോത്സവം

01/02/2026

വിഷവർശ്ശേരിക്കര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം തൈപൂയ മഹോത്സവം
ഓം സുബ്രഹ്മണ്യായ നമഃ

🦚🦚🦚🦚🦚🦚🦚🦚🦚*സുബ്രഹ്മണ്യ കീർത്തനം*ഹര ഷണ്മുഖ ശംഭുകുമാരകനേ ശരണം തരണേ കരുണാകരനേവരമേകുക ഷഷ്ടിജനപ്രിയനേ പരനേ പരമേശ്വര വന്ദിതനേവി...
21/01/2026

🦚🦚🦚🦚🦚🦚🦚🦚🦚

*സുബ്രഹ്മണ്യ കീർത്തനം*

ഹര ഷണ്മുഖ ശംഭുകുമാരകനേ
ശരണം തരണേ കരുണാകരനേ
വരമേകുക ഷഷ്ടിജനപ്രിയനേ
പരനേ പരമേശ്വര വന്ദിതനേ

വിധി വന്ദിത വേദസുധാജലധേ വരശീലഗുണാർണ്ണവ ശ്രീ ഗുഹനേ
ശരണാഗത വത്സല കാമദനേ
ശരകാനന സംഭവ സുന്ദരനേ

പാർവ്വതി ലാളിതരമ്യതനോ
പതിതാവന പാവക നന്ദനനേ
പാവനമാം തവ പദയുഗളം
മമ മനതളിരിൽ കളിയാടണമേ

ദേവഗണത്തിനു രക്ഷകനേ
നിജ ശത്രു ഗണത്തിനു ശിക്ഷകനേ
അസുര കുലാന്തക ഷണ്മുഖ ഭോ
പരിപാലയ ശങ്കര നന്ദനനേ

പദനതജന പാലക വരദവിഭോ
കലി കന്മഷ ദോഷ ഭയാപഹനേ
മമ നിത്യ നിരഞ്ജന നിഷ്കളനേ കഴലേകിയനുഗ്രഹമേകണമേ

ഹര ക്രൌഞ്ച മദാന്തക ശക്തികര പ്രവരാസുരഭഞ്ജക പുണ്യ തനോ
ഗിരിജാമുഖ പങ്കജ ഭാസ്കരനാം തവപാദമതേകമതേ ശരണം

കാമ്യവരപ്രദനാം മുരുകാ
മമ സഞ്ചിത പാപമകറ്റണമേ
മാമയിലിൻ മുകളേറി മമാന്ധത നീക്കിടുവാൻ ഹൃദി വന്നിടണേ

ദുഃഖവിനാശന ദുർമ്മദമോചന
ദ്വാദശ ലോചന ശോഭിതനേ
ദുരിത വിമോചന ശംഭുകുമാരക നിൻപദമേകം ശരണം മേ

 #തിരുവാതിരയോടെ അനുബന്ധ്രിച്ച് വിഷവർശ്ശേരിക്കര സുബ്രമഹ്ണ്യസ്വാമി ക്ഷേത്രത്തിൽ ദേവസേന തിരുവാതിര സമിതിയുടെ ആചാരപൂർവ്വം ആയ ...
02/01/2026

#തിരുവാതിരയോടെ അനുബന്ധ്രിച്ച് വിഷവർശ്ശേരിക്കര സുബ്രമഹ്ണ്യസ്വാമി ക്ഷേത്രത്തിൽ ദേവസേന തിരുവാതിര സമിതിയുടെ ആചാരപൂർവ്വം ആയ തിരുവാതിര കളി

Address

Vishavarsserikara, Mannar P. O
Mannar
689622

Website

Alerts

Be the first to know and let us send you an email when ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം മാന്നാർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share