15/06/2026
സെൻ്റ് ഗ്രിഗോറിയോസ് യുവജനപ്രസ്ഥാനം, പരുമല പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ജന്മദിനത്തോടനുബന്ധിച്ച് തിരുവല്ല ഗവൺമെൻ്റ് ആശുപത്രിയിലെ രോഗികൾക്കും അവരുടെ കൂടെയുള്ളവർക്കും സദ്യ നൽകി.... ഈ പ്രസ്തുത പരിപാടി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സഭാ സെക്രട്ടറിയായ ബഹു. ബിജു ഉമ്മൻ സാർ ഉദ്ഘാടനം നിർവഹിച്ചു. പരുമല സെമിനാരി മാനേജർ എൽദോസ് ഏലിയാസ് അച്ചൻ പ്രാർത്ഥിച്ച് ആശിർവദിച്ചു. യുവജനപ്രസ്ഥാനത്തിന്റെ നിരണം ഭദ്രാസന വൈ. പ്രസിഡൻ്റ് ബിബിൻ അച്ചൻ,സഭാ മാനേജിംഗ് കമ്മിറ്റി അംഗമായ മത്തായി സാർ , യുവജന പ്രസഥാനത്തിൻ്റെ ഭദ്രാസന സെക്രട്ടറി റിനോജ് ജോർജ് യുവജനപ്രസ്ഥാനം പരുമല പള്ളി യൂണിറ്റിൻ്റെ വൈ. പ്രസിഡൻ്റ് ലിബു ഫിലിപ്പോസ്, സെക്രട്ടറി ലിജിൻ ജോർജ് വർഗീസ്, പ്രസ്ഥാനത്തിൻ്റെ മറ്റ് അംഗങ്ങളും, ആത്മിയ സംഘടന ഭാരവാഹികളും പങ്കെടുത്തു..❤️