പാട്ടമ്പലം വാഴും അമ്മ തമ്പുരാട്ടി

  • Home
  • India
  • Mannar
  • പാട്ടമ്പലം വാഴും അമ്മ തമ്പുരാട്ടി
Directions

പാട്ടമ്പലം വാഴും അമ്മ തമ്പുരാട്ടി "ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യെ നമ:"

ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് ഗോപികുട്ടൻ…ഇന്ന് ആ പ്രതീക്ഷ നമ്മുടെ കൈകളിലാണ്. 🙏കഴിഞ്ഞ പത്ത് വർഷമായി ഗുരുതരമായ കരൾ രോഗത്...
01/08/2026

ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് ഗോപികുട്ടൻ…
ഇന്ന് ആ പ്രതീക്ഷ നമ്മുടെ കൈകളിലാണ്. 🙏

കഴിഞ്ഞ പത്ത് വർഷമായി ഗുരുതരമായ കരൾ രോഗത്തോട് പോരാടുന്ന ഗോപികുട്ടന് അടിയന്തിരമായി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമാണ്.

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഗോപികുട്ടന്റെ ചികിത്സയ്ക്കായി ഏകദേശം ₹35 ലക്ഷം രൂപ ആവശ്യമാണ്.

അമ്മയും ഭാര്യയും രണ്ട് ചെറിയ മക്കളും അടങ്ങുന്ന കുടുംബം ഇന്ന് അദ്ദേഹത്തിന്റെ ജീവിതത്തിനായി കാത്തിരിക്കുകയാണ്.

നമുക്ക് നൽകാൻ കഴിയുന്ന ചെറിയൊരു തുക പോലും അവരുടെ ജീവിതത്തിൽ വലിയൊരു പ്രതീക്ഷയായേക്കാം.
🙏 നമുക്ക് ഒരുമിച്ച് ഗോപികുട്ടന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ പങ്കാളികളാകാം.

“നരസേവ നാരായണ സേവ”

💳
​Account Name: 1.PREETHIA R NAIR (Ward Member) / 2.RATHIKA DEVI
(Sister)
​Account Number: 110323005914
​Bank: Canara Bank
​Branch: Mannar
​IFSC Code: CNRB0014110
​UPI ID: 84566059005914@cnrb

​മുകളിലെ QR കോഡ് സ്കാൻ ചെയ്തും സഹായങ്ങൾ അയക്കാവുന്നതാണ്.
​നമ്മുടെ ഓരോ ചെറിയ സഹായവും ആ കുടുംബത്തിന് വലിയൊരു താങ്ങും, ഗോപിക്കുട്ടൻ ചേട്ടന്റെ ജീവൻ രക്ഷിക്കാൻ കരുത്തുമാകട്ടെ....
📱 GPay: 8848878247
GPay Name: RadhikaDeviK
👉 ഈ പോസ്റ്റ് പരമാവധി Share ചെയ്യുക.
നിങ്ങളുടെ ഒരു Share പോലും സഹായം എത്തേണ്ട ഒരാളിലേക്ക് ഈ അഭ്യർത്ഥന എത്തിച്ചേക്കാം.🙏

പ്രീത ആർ. നായർ
വാർഡ് മെമ്പർ – 07
മാന്നാർ ഗ്രാമ പഞ്ചായത്ത്
ജനറൽ കൺവീനർ

*ആദരാഞ്ജലി..🌹🌹🌹മാന്നാർ:  കുരട്ടിക്കാട് പല്ലവനമഠത്തിൽ പി. പി വാസുപിള്ള (95) (വാസുചേട്ടൻ) അന്തരിച്ചു.ഭാര്യ: പത്മാവതിയമ്മ ത...
12/03/2026

*ആദരാഞ്ജലി..🌹🌹🌹

മാന്നാർ: കുരട്ടിക്കാട് പല്ലവനമഠത്തിൽ പി. പി വാസുപിള്ള (95) (വാസുചേട്ടൻ) അന്തരിച്ചു.
ഭാര്യ: പത്മാവതിയമ്മ തേവലക്കര പുതുശേരത്ത് കുടുംബാഗമാണ്.
മക്കൾ : പ്രസന്നകുമാർ പി.വി,
പ്രദീപ്‌ പി.വി,
ഇന്ദു പി.എ,
രാജശ്രീ,
രാജേഷ് പി.വി.
മരുമക്കൾ:
ബിന്ദു ആർ പിള്ള,
സംഗീത പ്രദീപ്,
മുരളി മനോഹർ,
മധുസൂദനൻ പിള്ള,
വിദ്യാ രാജേഷ്. സംസ്ക്കാരം പിന്നീട്.
കുരട്ടിക്കാട് 1647 നമ്പർ NSS കരയോഗം സെക്രട്ടറി,പ്രസിഡന്റ്,കുരട്ടിക്കാട് പാട്ടമ്പലം ദേവസ്വം സെക്രട്ടറി,പ്രസിഡന്റ്,ശ്രീഭുവനേശ്വരി സ്കൂൾസ് സെക്രട്ടറി, മാനേജർ.മാന്നാർ നായർസമാജം പ്രസിഡന്റ്.എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്..

ആദ്യാത്മീക യഞ്ജാചാര്യൻ പള്ളിക്കൽ നടുവിലെമുറി  രാജഗിരിയിൽ പള്ളിക്കൽ രാജശേഖരൻ പിള്ള (71) വിഷ്ണുപാദം പൂകി.. മാന്നാർ കുരട്ടി...
24/12/2025

ആദ്യാത്മീക യഞ്ജാചാര്യൻ പള്ളിക്കൽ നടുവിലെമുറി രാജഗിരിയിൽ പള്ളിക്കൽ രാജശേഖരൻ പിള്ള (71) വിഷ്ണുപാദം പൂകി.. മാന്നാർ കുരട്ടിക്കാട് പെരിയന്നേത് കുടുംബാംഗം ആണ്. ശവസംസ്കാരം നാളെ (25.12.2025) ഉച്ചയ്ക്ക് 03.00 മണിക്ക് വീട്ടുവളപ്പിൽ.
പ്രണാമം 🌹🌹🌹

നവരാത്രി ചിന്തകൾകൊല്ലവർഷം - 1201 ആം ആണ്ട് കന്നി - 062025 സെപ്തംബർ - 22, തിങ്കൾ.  ഒന്നാം ദിവസം "ശൈലപുത്രി"നമസ്‌തെ....നവരാ...
22/09/2025

നവരാത്രി ചിന്തകൾ

കൊല്ലവർഷം - 1201 ആം ആണ്ട്
കന്നി - 06
2025 സെപ്തംബർ - 22, തിങ്കൾ.

ഒന്നാം ദിവസം
"ശൈലപുത്രി"

നമസ്‌തെ....

നവരാത്രിയുടെ ആദ്യദിനം ശൈലപുത്രിയെയാണ് ആരാധിക്കുന്നത്. ശൈലപുത്രി എന്ന പേര് സൂചിപ്പിക്കുന്നത് പോലെ ശൈലന്റെ..
ശൈലത്തിന്റെ.. പർവ്വതത്തിന്റെ പുത്രിയെന്നാണ്. സംസ്കൃതത്തിൽ ശൈൽ എന്നാൽ പർവ്വതമെന്നാണ് അർത്ഥം. പർവ്വത രാജാവായ ഹിമവാനും പത്നി മേനാവതിക്കും കഠിനമായ സാധനയാൽ ജനിച്ച പുത്രിയാണ്. ദക്ഷപുത്രിയായ സതിയുടെ പുനർജ്ജന്മമായ പാർവതിതന്നെയാണിത്. പക്ഷേ പാർവതിയുടെ ബാലാവസ്ഥ തൊട്ടു കൗമാരംവരെയാണ് ശൈലപുത്രിയെന്നറിയപ്പെടുന്നത്. കാളയാണ് ദേവിയുടെ വാഹനം. ഒരു കയ്യിൽ ശൂലവും മറു കയ്യിൽ താമരയും ദേവിയേന്തിയിരിക്കുന്നു.

*ധ്യാന ശ്ലോകം*:

വന്ദേ വാഞ്ഛിത ലാഭായ
ചന്ദ്രാർദ്ധാകൃത ശേഖരാം!
വൃഷാരൂഢാം ശൂലധരാം
ശൈലപുത്രീം യശസ്വിനീം!!

ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ പുതിയ അധ്യക്ഷനായി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ചുമതലയേറ്റുശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങള...
19/08/2025

ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ പുതിയ അധ്യക്ഷനായി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ചുമതലയേറ്റു

ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ പുതിയ അധ്യക്ഷനായി പൂജനീയ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ചുമതലയേറ്റു. പൂജനീയ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ സമാധിയെ തുര്‍ന്ന് 2025 ആഗസ്റ്റ് 18ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ചേര്‍ന്ന യോഗത്തിലാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.

തിരുവനന്തപുരം നെടുമങ്ങാട് താലൂക്കില്‍ വീരണകാവ് വില്ലേജില്‍ കാര്‍ത്തികപ്പറമ്പ് വീട്ടില്‍ പരേതനായ കെ.സുകുമാരന്‍ നായരുടെയും എന്‍.എസ്.ലളിതമ്മയുടെയും മകനായി 1961 ജൂണ്‍ 25ന് മഹര്‍ഷി ജനിച്ചത്. എം.ജി കോളേജില്‍ നിന്നും സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടി. 1973 ല്‍ 8-ാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുമായി ആദ്യമായി കാണുന്നത്. 1975-ല്‍ ശ്രീരാമദാസ ആശ്രമത്തിലെത്തി. 1977 മുതല്‍ 1980 വരെ യൂണിവേഴ്‌സിറ്റി കോളേജ് പഠനകാലഘട്ടത്തില്‍ ജഗദ്ഗുരുവിന്റെ നിര്‍ദ്ദേശാനുസരണം ഇന്‍സ്പയേഴ്‌സ് (ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ ദി പ്രൊപ്പഗേഷന്‍ ഓഫ് ഇന്ത്യന്‍ റിലീജിയന്‍ ആന്‍ഡ് എപ്പിക് സ്റ്റഡീസ്) എന്ന സംഘടന രൂപീകരിച്ച് അതിന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1985 മുതല്‍ വൈ.എം.എച്ച്.എ എന്ന സംഘടയുടെ ജനറല്‍ സെക്രട്ടറിയായി സംസ്ഥാന വ്യാപകമായ പ്രവര്‍ത്തനം കാഴ്ചവച്ചു. 1992 മുതല്‍ ശ്രീരാമദാസമിഷന്റെ ജനറല്‍ സെക്രട്ടറി. 1995 മുതല്‍ പുണ്യഭൂമിയുടെ സംസ്ഥാന ഓര്‍ഗനൈസറായി കേരളത്തിലുടനീളം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 2001 - 2002 കാലഘട്ടത്തില്‍ പുണ്യഭൂമി അന്തര്‍ദ്ദേശീയ സനാതന ദിനപത്രത്തിന്റെ തൃശൂര്‍ എഡിഷന്‍ ചീഫ് ഓഫ് ഓപ്പറേഷന്‍സ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചു. 2002-ല്‍ കര്‍ണാടകയില്‍ ശ്രീരാമദാസമിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മൈസൂറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 2003 ആധ്യാത്മികസാധനയില്‍ പൂര്‍ണ്ണസമയം വിനിയോഗിച്ചുകൊണ്ട് ഭാരതമെമ്പാടും പര്യടനം നടത്തി. ജഗദ്ഗുരുവിന്റെ ആശയ സാക്ഷാത്കാരത്തിനായി കര്‍ണ്ണാടക സംസ്ഥാനത്തിന്റെ ചുമതയേറ്റെടുത്ത് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. 2006 നവംബറില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ മഹാസമാധിക്കു ശേഷം സനാതന ധര്‍മ്മത്തിന്റെ സംരക്ഷണത്തിനും പ്രചരണത്തിനുമായി നിരവധി പ്രവര്‍ത്തനങ്ങള്‍ രാജ്യവ്യാപകമായി നടത്തി.

ഉജ്ജ്വല വാഗ്മിയായ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി 2007 ല്‍ സ്വാമി സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്‍ സ്ഥാപിച്ചു. 2008 ല്‍ സമ്പൂര്‍ണ യോഗയുടെ എസ്എസ്എസ് സ്‌കൂളും 2010 ല്‍ ബാംഗ്ലൂരിലെ ഇലക്ട്രോണിക് സിറ്റിക്കടുത്തുള്ള ശ്രീ ധര്‍മ്മശാസ്താഗിരി അയ്യപ്പ സ്വാമി ക്ഷേത്രം ഏറ്റെടുത്തു. ബെംഗളൂരുവില്‍ ശ്രീ വാല്‍മീകി വര്‍ണ്ണാശ്രമം (ബ്രഹ്മചാരികള്‍ക്കും വാനപ്രസ്ഥികള്‍ക്കും വേണ്ടി) സ്ഥാപിച്ചു. 2014-ല്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള തനത് ആചാരമായ 'പൊങ്കാല' ആരംഭിച്ചത് മാതൃസംഘടനയുടെ ട്രസ്റ്റി, ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി മുംബൈ, രാമഗിരി, ട്രസ്റ്റി-ശ്രീരാമദാസ ട്രസ്റ്റ്, കൊല്ലൂര്‍, ഉഡുപ്പി ജില്ല. അഖില്‍ ഭാരതീയ സന്ത് സമിതിയുടെ ദേശീയ സെക്രട്ടറി, മന്വന്തര ന്യൂട്രാക്യുട്ടിക്കല്‍സിന്റെ സ്ഥാപകന്‍, സ്വാമി സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്‍, യുഎസ്എ, ഭാരതം സ്ഥാപകന്‍ തുടങ്ങി നിരവധി ചുമതലകള്‍ വഹിച്ചു വരുന്നു.

ശ്രീരാമസന്ദേശം വിളംബരം ചെയ്തുകൊണ്ട് 2015 മുതല്‍ 2017 വരെ കര്‍ണാടയില്‍ സംസ്ഥാനവ്യാപകമായി ശ്രീരാമനവമി രഥയാത്ര സംഘടിപ്പിച്ചു. അയോധ്യ ശ്രീരാമക്ഷേത്ര നിര്‍മാണത്തിനുള്ള അനുവാദം പരമോന്നത നീതിപീഠത്തില്‍ നിന്നും ലഭിക്കുക എന്ന സങ്കല്‍പ്പത്തില്‍ അദ്ദേഹം 2018 അയോധ്യ മുതല്‍ രാമേശ്വരത്തേക്കും 2019 ല്‍ രാമേശ്വരം മുതല്‍ അയോധ്യവരെ രാമരാജ്യ രഥയാത്ര നടത്തി. 14 മാസത്തെ രാമന്റെ വനവാസകാലഘട്ടമെന്ന സങ്കല്‍പ്പത്തില്‍ രഥയാത്ര അയോധ്യയിലെത്തി ശ്രീരാമപട്ടാഭിഷേകം നടത്തുകയും ചെയ്തു. നാല്‍പ്പത്തിയൊന്ന് ദിനങ്ങള്‍ക്കുള്ളില്‍ രാമരാജ്യ രഥയാത്രയുടെ സങ്കല്‍പ്പമനുസരിച്ച് തന്നെ അയോധ്യ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള കോടതി ഉത്തരവ് പുറത്തുവന്നു. 2022-ല്‍ 60 ദിവസം നീണ്ടുനിന്ന ശ്രീരാമന്റെ ദിഗ്‌വിജയയാത്ര-അശ്വമേധം എന്ന വിശേഷണവുമായി അയോധ്യയില്‍ നിന്നും നേപ്പാളിലേക്കും തുടര്‍ന്ന് കാശ്മീരിലേക്കും അവിടെ നിന്നും കന്യാകുമാരി തുടര്‍ന്ന് ബംഗാളിലേക്കും കാശിയിലേക്കും മടങ്ങി അയോധ്യയിലേക്കും രാമരാജ്യ രഥയാത്ര നടത്തി. ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ രഥയാത്രയ്ക്ക് വിശ്വഹിന്ദു പരിഷത്തിന്റെയും ഇതര സന്യാസി ശ്രേഷഠന്‍മാരുടെയും പരിപൂര്‍ണമായ സഹകരണം ലഭിച്ചിരുന്നു. യൂ.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് രഥയാത്രയുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചത്. ഇന്ത്യയുടെ പേര് രേഖാമൂലം ഭാരതം എന്നാക്കുക, രാമായണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിവ രാമരാജ്യ രഥയാത്രാ സങ്കല്‍പ്പത്തില്‍ ഉള്‍പ്പെടുന്നു.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികള്‍ സമാജത്തിനുവേണ്ടി മുന്നോട്ടുവച്ച എല്ലാ കര്‍മ്മപദ്ധതികളും നടപ്പിലാക്കുവാനായി ഐക്യത്തോടെ എല്ലാവരും മുന്നോട്ടുവരണമെന്ന് ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി അഭ്യര്‍ത്ഥിച്ചു.

ഇന്ന് 1201 ആം ആണ്ട് ചിങ്ങം -  01 കര്‍ക്കടകം പെയ്‌തൊഴിഞ്ഞു...ഓര്‍മ്മകളില്‍ കൂട്ട് കൂടിയ മനസിന്റെ തളിര്‍ ചില്ലയില്‍ നിറമുള...
17/08/2025

ഇന്ന് 1201 ആം ആണ്ട് ചിങ്ങം - 01

കര്‍ക്കടകം പെയ്‌തൊഴിഞ്ഞു...
ഓര്‍മ്മകളില്‍ കൂട്ട് കൂടിയ മനസിന്റെ
തളിര്‍ ചില്ലയില്‍ നിറമുള്ള ഒരായിരം ഓര്‍മകളുമായി വീണ്ടുമൊരു പൊന്നിൻ
ചിങ്ങം കൂടി വരവായി...
നന്മനിറഞ്ഞ നാളേക്കായ്‌ നമുക്കൊരുമിച്ചു പ്രാർത്ഥിക്കാം.. ❤

"ലോകാ സമസ്താ സുഖിനോ ഭവന്തു: "

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ❤🙏🏾❤

16/08/2025

Address

കുരട്ടിക്കാട്
Mannar
689622

Website

Alerts

Be the first to know and let us send you an email when പാട്ടമ്പലം വാഴും അമ്മ തമ്പുരാട്ടി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category