28/02/2026
പ്രിയ സ്നേഹിതരെ,
നമ്മുടെ ബൈബിൾ പഠനത്തിന്റെ ആദ്യ ക്ലാസ് ഇന്ന് ആരംഭിക്കുകയാണ്. കഴിഞ്ഞ ആഴ്ച നാം ഒരു ആമുഖപരിചയം നടത്തി. ഇന്ന് മുതൽ ക്രമബദ്ധമായ ദൈവശാസ്ത്രത്തെക്കുറിച്ചുള്ള (Systematic Theology) ഒരു പൊതുവായ ആമുഖവും, അതിന്റെ ആദ്യ ഭാഗമായ വേദപുസ്തക ശാസ്ത്രം (Bibliology) എന്ന വിഷയത്തിന്റെ വിഭാഗങ്ങളും പഠിക്കാൻ തുടങ്ങുകയാണ്.
എല്ലാവരും പ്രാർത്ഥനയോടെ ഈ പഠനത്തിൽ പങ്കുചേരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഈ പഠനം മറ്റുള്ളവർക്ക് ഉപകാരപ്പെടുമെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ, ദയവായി നിങ്ങളുടെ സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും ഷെയർ ചെയ്യുക. അവരെ ഗ്രൂപ്പിൽ ചേർക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ നടത്താവുന്നതാണ്. അതുവഴി കൂടുതൽ ആളുകൾക്കും ഈ പഠനത്തിന്റെ ഭാഗമാകാൻ കഴിയും.
ഓൺലൈൻ ക്ലാസുകൾ ഓരോ ശനിയാഴ്ചയും വൈകുന്നേരം 7 മണി മുതൽ 8 മണിവരെ നമ്മുടെ യൂട്യൂബ് ചാനലിൽ ലഭ്യമാകും. സാധ്യമെങ്കിൽ ലൈവായി തന്നെ കാണാൻ ശ്രമിക്കുക. ഏതെങ്കിലും കാരണത്താൽ ലൈവായി കാണാൻ കഴിയാതിരുന്നാൽ, പിന്നീട് യൂട്യൂബിലെ “Bible Study” എന്ന പ്ലേലിസ്റ്റിൽ ക്ലാസുകൾ ലഭ്യമാകും; അവിടെ നിന്ന് നിങ്ങൾക്ക് സ്ഥിരമായി കാണാൻ കഴിയും.
ഓൺലൈൻ ആയതിനാൽ പരസ്പര ഇടപെടൽ കുറവായിരിക്കാം. അതിനാൽ, നിങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും നമ്മുടെ അഡ്മിൻ നമ്പറിലേക്ക് (9605005605) വാട്ട്സ്ആപ്പ് സന്ദേശമായോ ഓഡിയോയായോ അയയ്ക്കാവുന്നതാണ്. ലഭിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം അടുത്ത ക്ലാസുകളിൽ വിശദീകരിക്കാൻ ഞങ്ങൾ ശ്രമിക്കും.
ക്ലാസ് കഴിഞ്ഞാൽ, ഉപയോഗിക്കുന്ന നോട്ടുകളുടെ PDF നമ്മുടെ ഗ്രൂപ്പിൽ പങ്കുവെയ്ക്കുന്നതായിരിക്കും. അത് നിങ്ങൾക്ക് വ്യക്തിഗത പഠനത്തിനായി ഉപയോഗിക്കാം.
ഈ വിഷയങ്ങൾ നിങ്ങളെ ആത്മീയമായി വളർത്തുകയും മറ്റുള്ളവർക്ക് അനുഗ്രഹമാകുകയും ചെയ്യട്ടെ. ദൈവം ഓരോരുത്തരെയും സമൃദ്ധമായി അനുഗ്രഹിക്കുമാറാകട്ടെ.
ഈ കോഴ്സ് പൂർണ്ണമായും സൗജന്യമാണ്.
ഓഫ്‌ലൈൻ & ഓൺലൈൻ ആയി പങ്കെടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.
📞 രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക:
📱 096050 05605
📧 [email protected]
സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും ഈ സന്ദേശം ഷെയർ ചെയ്യുക.
ദൈവവചനത്തിൽ വളരുവാൻ നമുക്ക് ഒരുമിച്ച് ചേർക്കാം.
എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം 🤝
https://chat.whatsapp.com/HHXnCoW3acIEv3iyMe6DVn?mode=gi_t
എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ. നന്ദി.