KCYM Mananthavady Diocese

KCYM Mananthavady Diocese Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KCYM Mananthavady Diocese, Religious organisation, Pastoral centre Dwaraka, Nalloornad po, Wayanad, Mananthavady.

33 വർഷം ജീവിച്ചവൻ.....മുൾക്കിരീടം പൊൻകിരീടം ആക്കിയവൻ.... യുവത്വം ആഘോഷമാക്കിയവൻ....നൂറ്റാണ്ടുകളിലൂടെ മുന്നേറിക്കൊണ്ടിരിക്...
21/03/2024

33 വർഷം ജീവിച്ചവൻ.....
മുൾക്കിരീടം പൊൻകിരീടം ആക്കിയവൻ....
യുവത്വം ആഘോഷമാക്കിയവൻ....
നൂറ്റാണ്ടുകളിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്നവൻ....
അവൻ...
❤️❤️ *ക്രിസ്തു*❤️❤️
അവനോടൊപ്പം നടക്കാൻ...
പാതയിൽ വെളിച്ചമാകാൻ....
നമുക്കൊരുമിക്കാം
🎪🎪🎪🎪🎪🎪🎪🎪🎪
*YOUTH CONCLAVE*
യുവജന സംഗമം
🎪🎪🎪🎪🎪🎪🎪🎪🎪

അനുഭവങ്ങളിലൂടെ വാർത്തെടുത്ത ശക്തമായ സ്വരം...
പ്രശസ്തിയുടെ പാതയിലും യേശുവിനെ കൂട്ടുപ്പിടിച്ച അതുല്യ കലാകാരൻ
*സിനിമ നടൻ* *സിജോയ് വർഗീസ്* എത്തുന്നു...
നമ്മോട് സംവദിക്കാൻ...
അനുഭവങ്ങൾ പങ്കുവെക്കാൻ...
⛲⛲⛲⛲⛲⛲⛲⛲⛲
💐 *ഏവർക്കും സ്വാഗതം*💐

_*പ്രത്യാശ ഭരിത യുവത്വം വിമോചന ദൗത്യത്തിന്*_

*കെ.സി.വൈ.എം മാനന്തവാടി രൂപത*
❤️🤍💛

*മനുഷ്യാ നീ മണ്ണാകുന്നു. മണ്ണിലേക്ക് തന്നെ നീ മടങ്ങുന്നു.*പാപം നിറഞ്ഞ മനുഷ്യനെ പാപക്കറകളിൽ നിന്നും കഴുകി ശുദ്ധികരിക്കുന്...
12/02/2024

*മനുഷ്യാ നീ മണ്ണാകുന്നു. മണ്ണിലേക്ക് തന്നെ നീ മടങ്ങുന്നു.*
പാപം നിറഞ്ഞ മനുഷ്യനെ പാപക്കറകളിൽ നിന്നും കഴുകി ശുദ്ധികരിക്കുന്ന, ത്യാഗത്തിന്റെയും
പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും നാൾ വഴികൾ…യേശുക്രിസ്തുവിന്റെ പുനരുത്ഥാന ദിവസത്തിന് തയാറെടുക്കുന്ന ആധ്യാത്മികമായ ഉണർവ് നൽകുന്ന പുണ്യദിനം…
വിഭൂതി തിരുനാൾ.

എല്ലാവർക്കും വിഭൂതി തിരുനാൾ ആശംസകൾ

*കെ.സി.വൈ.എം മാനന്തവാടി രൂപത*
❤️🤍💛

02/02/2024

*സുരക്ഷാ വേലികൾ തീർത്ത് വന്യജീവികളിൽ നിന്നുള്ള സംരക്ഷണം ഉറപ്പാക്കണം- കെ സി വൈ എം മാനന്തവാടി രൂപത*

മാനന്തവാടി: വന്യജീവികളുടെ നിരന്തര ആക്രമണത്താൽ വലയുന്ന വയനാടൻ ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിനും, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനും ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്ന് കെ സി വൈ എം മാനന്തവാടി രൂപത സമിതി ആവശ്യപ്പെട്ടു.
മാനന്തവാടി ടൗൺ, പുൽപ്പള്ളി, വാകേരി ഉൾപ്പെടെയുള്ള പ്രദേശം പോലും വന്യ ജീവികളുടെ ഇടമായി മാറി എന്നത് ആശങ്കയുണ്ടാക്കുന്നു. നാടെന്നോ, ടൗണെന്നോ ഇല്ലാതെ വന്യ മൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങി ജന ജീവിതത്തെ തടസപ്പെടുത്തുന്നത് ഉദ്യോഗസ്ഥരും ഭരണ സംവിധാനങ്ങളും ജനങ്ങളുടെ ജീവിതത്തിന് വേണ്ടത്ര ഗൗരവം കൊടുക്കുന്നില്ല എന്നതിന് തെളിവാണെന്ന് രൂപത സമിതി വിലയിരുത്തി.
ഇത്തരത്തിൽ വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിന് പരിഹാരമെന്നവണ്ണം വനാതിർത്തികളിൽ സുരക്ഷാ വലയങ്ങൾ തീർത്ത് ജനവാസ മേഖലകൾ സംരക്ഷിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് രൂപത പ്രസിഡന്റ് ശ്രീ. ജിഷിൻ മുണ്ടക്കാതടത്തിൽ അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് വാഗ്ദാനങ്ങളിലൂടെ പറയുന്ന രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഇനിയെങ്കിലും കണ്ണുതുറക്കണമെന്ന് കെ സി വൈ എം മാനന്തവാടി രൂപത ആവശ്യപ്പെട്ടു.
സർക്കാരും ത്രിതല പഞ്ചായത്തും വാർഡ് പ്രതിനിധികളും ഉൾപ്പെടെ ജനങ്ങളിലേക്ക് ഇറങ്ങി ജനങ്ങളുടെ ജീവന് സംരക്ഷണം നൽകണം.
തുടരുന്ന വന്യ മൃഗ ശല്യത്തിനെതിരെ ശക്തമായ പ്രതിഷേധ ബോധവൽക്കരണ പരിപാടികളോടെയും ജന മധ്യത്തിലേക്ക് പോകാനാണ് കെ സി വൈ എം യുവജന സംഘടന തീരുമാനിച്ചിരിക്കുന്നത്.
കെ.സി.വൈ.എം മാനന്തവാടി രൂപത
വൈസ് പ്രസിഡന്റ് ബെറ്റി അന്ന ബെന്നി പുതുപ്പറമ്പിൽ, ജനറൽ സെക്രട്ടറി റ്റിജിൻ ജോസഫ് വെള്ളപ്ലാക്കിൽ , സെക്രട്ടറിമാരായ അമ്പിളി സണ്ണി കുറുമ്പലാക്കട്ട്, ഡെലിസ് സൈമൺ വയലുങ്കൽ , ട്രഷറർ ജോബിൻ ജോയ് തുരുത്തേൽ , കോർഡിനേറ്റർ ജോബിൻ തടത്തിൽ , ഡയറക്ടർ റവ. ഫാ. സാന്റോ അമ്പലത്തറ, ആനിമേറ്റർ സി. ബെൻസി ജോസ് എസ് എച്ച് എന്നിവർ സംസാരിച്ചു.

ജനാധിപത്യത്തിന്റെ സമ്പന്നതയിൽ .....ഭരണഘടനയുടെ ആത്മാവിനെ തൊട്ടറിഞ്ഞ് ...ലോകരാജ്യങ്ങൾക്കിടയിൽ ഉയർന്നു നിൽക്കുന്ന ദീപസ്തംഭം...
16/01/2024

ജനാധിപത്യത്തിന്റെ സമ്പന്നതയിൽ .....
ഭരണഘടനയുടെ ആത്മാവിനെ തൊട്ടറിഞ്ഞ് ...
ലോകരാജ്യങ്ങൾക്കിടയിൽ ഉയർന്നു നിൽക്കുന്ന ദീപസ്തംഭം ...
*എന്റെ ഇന്ത്യ* 🇮🇳🇮🇳🇮🇳
*എന്റെ അഭിമാനം* 🇮🇳🇮🇳🇮🇳

ജനുവരി 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ കാക്കവയൽ ജവാൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നാടിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച ധീര ജവാന്മാരെ അനുസ്മരിക്കലും നടത്തപ്പെടുന്നു.
കെ.സി.വൈ.എം കൽപ്പറ്റ മേഖലയുടെ ആതിഥേയത്വത്തിൽ തെനേരി യൂണിറ്റിന്റെ സഹകരണത്തോടെ നടത്തപ്പെടുന്ന പ്രസ്തുത പരിപാടിയിലേക്ക് കെ.സി.വൈ.എം മാനന്തവാടി രൂപതയിലെ എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

*കെ.സി.വൈ.എം മാനന്തവാടി രൂപത*
❤️🤍💛

പ്രിയ യുവജന സുഹൃത്തുക്കളെ...കെ.സി.വൈ.എം മാനന്തവാടി രൂപത, കൽപ്പറ്റ മേഖലയുടെ ആതിഥേയത്വത്തിൽ തെനേരി യൂണിറ്റിന്റെ സഹകരണത്തോട...
16/01/2024

പ്രിയ യുവജന സുഹൃത്തുക്കളെ...

കെ.സി.വൈ.എം മാനന്തവാടി രൂപത, കൽപ്പറ്റ മേഖലയുടെ ആതിഥേയത്വത്തിൽ തെനേരി യൂണിറ്റിന്റെ സഹകരണത്തോടെ, 2024 ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ രാവിലെ 8 മണിക്ക് കാക്കവയൽ ജവാൻ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും റിപ്പബ്ലിക് ദിനാചരണവും നടത്തുന്നു.

കണ്ണിൽ കനിവ്!കരളിൽ കനല്!കാലിൽ ചിറക്!
എന്ന ആപ്തവാക്യവുമായി കെസിബിസി ഈ വർഷം 2024 യുവജന വർഷമായി ആചരിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ നമ്മുടെ രൂപതയിലും യുവജന വർഷത്തിന് ആരംഭം കുറിക്കുകയാണ്.

*റിപ്പബ്ലിക് ദിന പരിപാടിക്ക് ശേഷം അന്നേദിവസം തന്നെ രാവിലെ 9 മണിക്ക് ,കാക്കവയലിൽ നിന്നാരംഭിച്ച് കൽപ്പറ്റ വി. വിൻസെന്റ് ഡി പോൾ ദേവാലയത്തിലേയ്ക്ക് യുവജനവർഷ വാഹന വിളംമ്പര റാലി നടത്തുന്നു. പ്രസ്തുത പരിപാടികളിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.*

*കെസിവൈഎം മാനന്തവാടി രൂപത**
❤️🤍💛

തുടർച്ചയായ കർഷക ആത്മഹത്യകൾക്ക് മറുപടി വേണം: കെസിവൈഎം മാനന്തവാടി രൂപത -
06/01/2024

തുടർച്ചയായ കർഷക ആത്മഹത്യകൾക്ക് മറുപടി വേണം: കെസിവൈഎം മാനന്തവാടി രൂപത -

മാനന്തവാടി: കേരളത്തിലെ കർഷകർ നേരിടുന്ന പ്രതിസന്ധികളുടെ തുടർച്ചയായി വീണ്ടും കർഷക ആത്മഹത്യ. വയനാട്ടിലെ മാനന്തവ...

🎄🎄🎄🎄🎄🎄🎄🎄🎄വചനം ഭൂമിയിൽ അവതരിച്ച ദിനം...♥️ വാനമേഘങ്ങളിൽ ആഘോഷത്തിന്റെ താരകങ്ങൾ മിന്നിതിളങ്ങുന്ന, സന്തോഷത്തിന്റെയും സമാധാനത്...
01/12/2023

🎄🎄🎄🎄🎄🎄🎄🎄🎄
വചനം ഭൂമിയിൽ അവതരിച്ച ദിനം...♥️ വാനമേഘങ്ങളിൽ ആഘോഷത്തിന്റെ താരകങ്ങൾ മിന്നിതിളങ്ങുന്ന, സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദൂതുകൾക്ക് സകല ജനപദങ്ങളും സാക്ഷ്യം വഹിക്കുന്ന പുണ്യ ദിനം .
♥️ ക്രിസ്തുമസ് ♥️

🫧🫧🫧🫧🫧🫧🫧🫧
രക്ഷകന്റെ വരവിനെ ആഘോഷമാക്കുവാൻ പരസ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും ക്രിസ്തുമസ് നാളിൽ കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ
🎄⭐🥮🥮🥮🥮🥮⭐🎄
ക്രിസ്തുമസ് കേക്ക്
🎅🎅🎅🎅🎅🎅🎅🎅🎅
നിങ്ങളിലേക്ക് എത്തിക്കുന്നു.

🔔🔔🔔🔔🔔🔔🔔🔔🔔
വീട്ടിൽ കേക്ക് എത്തുമെങ്കിൽ പിന്നെ എന്തിന് കടയിൽ പോകണം ...🥧🥧🥧

രുചികരമായ, മികച്ച ഗുണമേന്മയുളള കേക്കുകൾക്ക് ഇന്ന് തന്നെ ഓഡർ ചെയ്യുക.
പ്ലംകേക്ക്
1 kg (750 gm) =Rs 180
1/2 kg(350 gm) =Rs 110

ക്യാരറ്റ് കേക്ക്
1 kg (800 gm) =Rs 260
1/2 kg( 400 gm) =Rs 150

*ഓഡർ നൽകുന്നതിന് ബന്ധപ്പെടുക (Call/ WhatsApp) - 7994836518
8590613621

Let's walk with Jesus
കെ.സി.വൈ.എം മാനന്തവാടി രൂപത
❤️🤍💛

31/10/2023

പാൽചുരം റോഡിൻറെ ദുരവസ്ഥക്കെതിരെ കെ.സി.വൈ.എം മാനന്തവാടി രൂപത സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി റോഡിൻറെ ശോചനീയാവസ്ഥയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ പ്രതികരണങ്ങൾ...

ഒരു നാടിൻറെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ അടിത്തറയായ റോഡിനോട്, അതുവഴി ഈ നാടിനോട് അനീതി കാണിക്കുന്ന ഭരണാധികാരികളുടെയും ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും മുന്നിലേക്ക് ഇത് ഞങ്ങൾ സമർപ്പിക്കുന്നു.

Let's walk with Jesus
കെ.സി.വൈ.എം മാനന്തവാടി രൂപത
❤️🤍💛
Chief Minister's Office, Kerala
P A Muhammad Riyas

ഇന്ന് ഇന്ത്യൻ ക്രിസ്ത്യൻ രക്തസാക്ഷി ദിനംഅനേകം രക്തസാക്ഷികളുടെ ചുടുനിണത്താൽ പരിപോഷിപ്പിക്കപ്പെട്ട സഭയിൽ സ്വജീവിതം ത്യാഗം ...
28/08/2023

ഇന്ന് ഇന്ത്യൻ ക്രിസ്ത്യൻ രക്തസാക്ഷി ദിനം
അനേകം രക്തസാക്ഷികളുടെ ചുടുനിണത്താൽ പരിപോഷിപ്പിക്കപ്പെട്ട സഭയിൽ സ്വജീവിതം ത്യാഗം ചെയ്തുകൊണ്ട് വിശ്വാസത്തിൻറെ അണയാത്ത ദീപങ്ങൾ പുതുതലമുറയ്ക്ക് പകർന്നു നൽകിയ ധീരയോദ്ധക്കളുടെ സ്മരണ ദിനം .
ഭാരത മണ്ണിൽ സഭയുടെ വർച്ചയ്ക്കായി രക്തം ചിന്തിയ ഓരോ രക്തസാക്ഷികളും എന്റെ അഭിമാനമാണ് .

*Let's walk with Jesus*
*സഹയാത്ര ; ക്രിസ്തുവിനൊപ്പം* *കെ.സി.വൈ.എം മാനന്തവാടി രൂപത*
❤️🤍💛

കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസ്ഥാനത്തിന്റെ അഭിമാനം... യുവത്വത്തിന്റെ കരുത്തോടെ പ്രസ്ഥാനത്തെ നെഞ്ചിലേറ്റി സധൈര്യം മുന്ന...
28/08/2023

കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസ്ഥാനത്തിന്റെ അഭിമാനം... യുവത്വത്തിന്റെ കരുത്തോടെ പ്രസ്ഥാനത്തെ നെഞ്ചിലേറ്റി സധൈര്യം മുന്നോട്ട് നയിച്ച കെ.സി.വൈ.എം മാനന്തവാടി രൂപത മുൻ ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടത്തിലിന് നാമഹേതുകതിരുനാൾ മംഗളങ്ങൾ

Let's walk with Jesus
കെ.സി.വൈ.എം മാനന്തവാടി രൂപത
❤️🤍💛

Address

Pastoral Centre Dwaraka, Nalloornad Po, Wayanad
Mananthavady
670645

Telephone

04935240339

Website

Alerts

Be the first to know and let us send you an email when KCYM Mananthavady Diocese posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to KCYM Mananthavady Diocese:

Share